Month: May 2022
-
Kerala
പയ്യോളി സ്വദേശിനി ബി.എഡ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പയ്യോളി: ബിഎഡ് വിദ്യാർഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് കുരിയാടി താരേമ്മൽ കെ ടി രാജൻ്റെ മകൾ അഭിരാമി (23)യെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ഗവ. ബിഎഡ് കോളേജ് വിദ്യാർഥിനിയാണ്. ഇന്ന് (ഞായർ) ഉച്ചയ്ക്ക് 2.30 മണിയോടെയായിരുന്നു സംഭവം. അമ്മ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ക്ഷണിച്ചപ്പോൾ, പിന്നെ കഴിച്ചോളാം എന്നു പറഞ്ഞ് കിടപ്പുമുറിയിൽ കയറിയതായിരുന്നു. അല്പം കഴിഞ്ഞ് അമ്മ വന്നു വിളിച്ചപ്പോൾ ശബ്ദമൊന്നും കേൾക്കാതായതോടെ അയൽക്കാരെ വിളിക്കുകയായിരുന്നു. തുടർന്ന്, വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് അഭിരാമിയെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കൊയിലാണ്ടി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
NEWS
വെടിയേറ്റ് മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം
മലപ്പുറം: ചട്ടിപ്പറമ്പിൽ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം.നായാട്ടിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. ആക്കപ്പറപ്പ് സ്വദേശി ഇർഷാദ് ആണ് മരിച്ചത്.സംഭവത്തിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read More » -
Kerala
രണ്ട് മാതൃകാധ്യാപകർ, കുട്ടികള്‍ക്കായി മൂന്നരലക്ഷം രൂപയുടെ ഫര്‍ണിച്ചര്‍ നൽകി ജയലതിക ടീച്ചറും അവസാന ശമ്പളം സ്‌കൂളിന് സമ്മാനമായി നൽകി നാരായണൻ മാഷും
കണ്ണൂർ : മൂന്നരലക്ഷം രൂപയുടെ ഫർണിച്ചർ തൻ്റെ വിദ്യാലയത്തിന് സമ്മാനിച്ച ശേഷമാണ് എൻ. ജയലതിക എന്ന അധ്യാപിക സ്കൂളിൻ്റെ പടിയിറങ്ങിയത്. ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച ആറ് ക്ലാസ് മുറികളിലേക്കുമുള്ള ഫർണിച്ചറാണ് വിദ്യാലയത്തിൽനിന്ന് വിരമിച്ച ദിവസം എൻ. ജയലതിക ടീച്ചർ നൽകിയത്. മാവിലായി യു.പി. സ്കൂൾ, മാടായി ഗവ. ബോയ്‌സ് ഹൈസ്കൂൾ, ചെറുകുന്ന് ഗവ. ബോയ്‌സ് ഹൈസ്കൂൾ, മുണ്ടേരി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലെ സേവനത്തിനുശേഷം 2007ലാണ് ടീച്ചർ ചട്ടുകപ്പാറ ഹൈസ്കൂളിലെത്തുന്നത്. വിദ്യാലയത്തിൽ കംപ്യൂട്ടർ പഠനം തുടങ്ങാനായി കംപ്യൂട്ടറുകൾ, ഭൗതികസാഹചര്യം വികസിപ്പിക്കലിനായി ഒന്നരലക്ഷം രൂപ എന്നിവയും ജയലതിക ടീച്ചർ മുമ്പ് നൽകിയിരുന്നു. അജാനൂർ : നീണ്ട മുപ്പത്തി ഏഴ് വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും വിട വാങ്ങുമ്പോൾ മുക്കൂട് ഗവ എൽ പി സ്‌കൂളിലെ പ്രഥമാധ്യാപകൻ ഒയോളം നാരായണൻ തന്റെ അവസാനത്തെ ശമ്പളം സ്‌കൂളിന് സമ്മാനമായി നൽകി മാതൃകയായി. മുക്കൂട് ഗ്രാമം നാരായണൻ മാസ്റ്റർക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിലാണ്…
Read More » -
NEWS
വാളേന്തി വിശ്വ ഹിന്ദു പരിഷത്തിന്റെ പഥസഞ്ചലനം; പരാതി നൽകി പോപ്പുലർ ഫ്രണ്ട്
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ വാളേന്തി വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പഥസഞ്ചലനത്തിനെതിരെ പോപ്പുലർ ഫ്രണ്ട് പോലീസിൽ പരാതി നൽകി.വി.എച്ച്.പി പഥസഞ്ചലനത്തില്‍ വനിതകളാണ് വാളേന്തി പങ്കെടുത്തത്. കീഴാറൂരില്‍ വി.എച്ച്.പിയുടെ നേതൃത്വത്തില്‍ ദുര്‍ഗ്ഗാവാഹിനി പഥസഞ്ചലനം എന്ന പേരിലായിരുന്നു വാളേന്തിയുള്ള പ്രകടനം.ഞായറാഴ്ച നടന്ന പ്രകടനത്തിനെതിരെ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.തുടർന്നാണ് പോപ്പുലര്‍ ഫ്രണ്ട് പൊലീസില്‍ പരാതി നല്‍കിയത്. സംഭവം പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പഥസഞ്ചലനത്തിനെതിരെ ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണൻ രംഗത്ത് വന്നു.പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല, പുസ്തകം വെച്ച് കൊടുക്കെടോയെന്ന് ഹരീഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു.പകയും, പ്രതികാരവും വിദ്വേഷവും അല്ല , സമാധാനം, സാഹോദര്യം, സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാന്‍ പറഞ്ഞു കൊടുക്കെടോ- ഹരീഷ് കുറിച്ചു.
Read More » -
India
കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾക്കുള്ള ഏകീകൃത പ്ലാറ്റ്ഫോം ഒരുങ്ങുന്നു
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾക്കുള്ള ഏകീകൃത പ്ലാറ്റ്ഫോം ഒരുങ്ങുന്നു. കേന്ദ്രസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ മന്ത്രാലയങ്ങളുടെ സേവനങ്ങൾക്ക് ജൻ സമർഥ് എന്ന പേരിൽ ഏകീകൃത പ്ലാറ്റ്ഫോം ആരംഭിക്കും. ഏകീകൃത പ്ലാറ്റ്ഫോം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സംസ്ഥാന സർക്കാരുകൾക്കും പോർട്ടലിന്റെ സേവനം പ്രയോജനപെടുത്താം. തുടക്കത്തിൽ കേന്ദ്രസർക്കാരിന്റെ 15 വിവിധ വായ്പാ പദ്ധതികളാണ് പോർട്ടലിന്റെ ഭാഗമായി നൽകുക. ഒന്നിൽ അധികം മന്ത്രാലയങ്ങളുടെ ഇടപെടൽ ആവശ്യമായ പദ്ധതികൾ പിന്നീട് ഉൾപെടുത്തും
Read More » -
NEWS
കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം വിൽക്കാതെ വച്ചിരുന്ന ടിക്കറ്റിന്;70 ലക്ഷം സമ്മാനം നേടി ഏജന്റ്
കണ്ണൂര്‍: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം പരിയാരത്തെ ലോട്ടറി ഏജന്റിന്. നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് ലോട്ടറി ഏജന്റായ നിരപ്പേൽ ചാക്കുണ്ണിയെ തേടിയെത്തിയത്.വില്‍ക്കാതെ മാറ്റിവെച്ചിരുന്ന ടിക്കറ്റുകളില്‍ ഒന്നിനാണ് സമ്മാനം അടിച്ചത്. വര്‍ഷങ്ങളായി ലോട്ടറിവില്‍പ്പന നടത്തുന്നയാളാണ് ചാക്കുണ്ണി. മുൻപ് ചെറിയ തുകകള്‍ സമ്മാനങ്ങളായി കിട്ടാറുണ്ടെങ്കിലും ആദ്യമായാണ് വലിയ തുക കിട്ടുന്നത്.സമ്മാനാര്‍ഹമായ ടിക്കറ്റ് പരിയാരം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ഏല്‍പ്പിച്ചു. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് നിര്‍മല്‍.70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.അതേസമയം പുതുതായി ആരംഭിച്ച ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടന്നു.ഒന്നാം സമ്മാനമായ ഒരു കോടി രൂപ കാസർകോട് വിറ്റ ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്.രണ്ടാം സമ്മാനമായ 10 ലക്ഷം പത്തനംതിട്ടയിലെ അടൂരിൽ വിറ്റ ടിക്കറ്റിനാണ്.
Read More » -
India
സുരക്ഷ പിന്‍വലിച്ചതിനു പിന്നാലെ പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്നു
ചണ്ഡീഗഡ്: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്നു. മാനസയില്‍ വെച്ച് അഞ്ജാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രശസ്ത ഗായകനും റാപ്പറുമായ ഇദ്ദേഹം ഈയിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മാന്‍സയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മൂസെവാല നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ല 63,323 വോട്ടുകള്‍ക്കാണ് സിദ്ദു മൂസേവാലയെ പരാജയപ്പെടുത്തിയത്. കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുമ്പോളായിരുന്നു ആക്രമണം. അക്രമികള്‍ 30 റൗണ്ടാണ് വെടിയുതിര്‍ത്തത്. മൂസ്വാല ഉള്‍പ്പെടെ 400 പേരുടെ സുരക്ഷ പഞ്ചാബ് പോലീസ് പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണം. ആക്രമണത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നിരവധി ആരാധകരുള്ള ഗായകനാണ് മൂസെവാല. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ സുരക്ഷാഭീഷണി ഉള്ളവർക്ക് നൽകിയിരുന്ന പോലീസ് സംരക്ഷണം പിൻവലിച്ച ആം ആദ്മി പാർട്ടിയുടെ നിലപാടും ഇതോടുകൂടി വിമർശനം നേരിടുകയാണ്. സംരക്ഷണം പിൻവലിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ ആക്രമണമുണ്ടായത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പൊടിക്കൈകൾ സ്വീകരിക്കുന്ന ആം ആദ്മിയുടെ തീരുമാനങ്ങൾ രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണി ഉയർത്തുന്നു…
Read More » -
Kerala
എയ്‍ഡഡ് സ്കൂളുകളിലെ പിഎസ്‍സി നിയമനം; എതിര്‍ത്ത് എന്‍എസ്എസ്, എസ്എന്‍ഡിപിക്ക് പരോക്ഷ വിമര്‍ശനം
തിരുവനന്തപുരം: എയ്ഡഡ് സ്കൂള്‍ നിമയനങ്ങള്‍ പിഎസ്‍സിക്ക് വിടണമെന്ന ആവശ്യത്തെ എതിര്‍ത്ത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ പിഎസ്‍സിക്ക് വിട്ടാല്‍ തങ്ങള്‍ക്ക് നേട്ടം ഉണ്ടാക്കാമെന്ന് ഒരു വിഭാഗം കരുതുകയാണെന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. എസ്എന്‍ഡിപ്പിക്കെതിരെ പരോക്ഷ വിമര്‍ശനമാണ് സുകുമാരന്‍ നായര്‍ നടത്തിയത്. നിയമനം പിഎസ്‍സിക്ക് വിട്ടാല്‍ സംവരണം നടപ്പാക്കേണ്ടിവരും. അങ്ങനെ സംവരണസമുദായങ്ങളിലെ പ്രബലവിഭാഗങ്ങള്‍ക്ക് തന്നെ ആനുകൂല്യം ലഭിക്കും. ഇതിന് ആക്കം കൂട്ടുന്നതിന് വേണ്ടിയാണ് തങ്ങളുടെ സ്ഥാപനങ്ങളിലെ നിയമനങ്ങളെല്ലാം പിഎസ്‍സിക്ക് വിട്ടുനല്‍കാന്‍ തയ്യാറാണെന്നെന്ന വാഗ്ദാനം ഒരു വിഭാഗം മുന്നോട്ട് വെച്ചതെന്നാണ് സുകുമാരന്‍ നായരുടെ പ്രസ്താവന. അതേസമയം എയ്ഡഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. എല്ലാ വശങ്ങളും പരിശോധിച്ച് മാത്രം തീരുമാനമെടുക്കും. ഇപ്പോള്‍ സിപിഎമ്മോ, മുന്നണിയോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടണമെന്നുംസാമൂഹ്യ നീതി ഉറപ്പാക്കാന്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ എന്നും…
Read More » -
NEWS
മുഹമ്മദ് ഷൈജലിന്റെ മൃതദേഹം ഔദ്യോഗിക സൈനിക ബഹുമതികളോടെ ഖബറടക്കി
ദില്ലി: ലഡാക്കില്‍ സൈനികവാഹനം മറിഞ്ഞ് മരണമടഞ്ഞ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം ഔദ്യോഗിക സൈനിക ബഹുമതികളോടെ ഖബറടക്കി. അങ്ങാടി മുഹയദീന്‍ ജുമാഅത്ത് പള്ളിയിലായിരുന്നു സംസ്‍കാര ചടങ്ങുകള്‍. ടെറിട്ടോറിയല്‍ ആര്‍മിയുടെ മദ്രാസ് റെജിമെന്‍റ് ഷൈജലിന് രാജ്യത്തിന്റെ ആദരം അര്‍പ്പിച്ചു.സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി വി അബ്ദു റഹ്മാന്‍ ചെട്ടിപ്പടിയിലേ വീട്ടിലെത്തി ആദരം അര്‍പ്പിച്ചു. രാവിലെ 10.10 ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഷൈജലിന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. ജില്ലാ കലക്ടര്‍ വി ആര്‍ പ്രേം കുമാര്‍ വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി.ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം. എല്‍. എമാരായ പി. അബ്ദുള്‍ ഹമീദ് , കെ.പി.എ മജീദ് തുടങ്ങിയവര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചു.തുടര്‍ന്ന് തിരൂരങ്ങാടി യത്തീം ഖാനയിലും പരപ്പനങ്ങാടി സൂപ്പി കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പൊതു ദര്‍ശനം നടത്തി. വെള്ളിയാഴ്ച ലഡാക്കിലെ ഷ്യോക് നദിയിലേക്ക് സൈനികര്‍ സഞ്ചരിച്ച…
Read More » -
Kerala
വിരലറ്റുപോയ കുട്ടി ശസ്ത്രക്രിയക്ക് കാത്തുനിന്നത് 36 മണിക്കൂര്‍;ഗുരുതര വീഴ്ചയില്‍ നടപടിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യമേഖലയിലെ കേരളത്തിന്‍റെ നേട്ടത്തെക്കുറിച്ച് വാ തോരാതെ ആവേശം കൊള്ളുന്നവര്‍ ഈ പിഞ്ചുകുട്ടിയുടെ ദുരവസ്ഥ അറിയണം. അറ്റുപോയ വിരലുകളുമായി അസം സ്വദേശികളുടെ മകള്‍ക്ക് മുപ്പത് മണിക്കൂറിലേറെയാണ് ശസ്ത്രക്രിയ കാത്ത് ഭക്ഷണം കഴിക്കാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാത്തിരിക്കേണ്ടി വന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. കരമന സത്യനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളുടെ പിഞ്ചുമകള്‍ വീട്ടില്‍ കളിയ്ക്കുകയായിരുന്നു. അതിനിടെ ഇടതുകൈയ്യുടെ മൂന്ന് വിരലുകള്‍ കട്ടിളയുടെയും വാതിലിന്‍റെയും ഇടയില്‍ കുടുങ്ങി ചതഞ്ഞുപോയി. അപ്പോള്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ജനറല്‍ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ എത്രയും പെട്ടെന്ന് ആവശ്യമാണെന്നും ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തണമെന്നും ജനറല്‍ ആശുപത്രിയില്‍ നിന്ന് നിര്‍ദേശിച്ചു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും ശസ്ത്രക്രിയ ചെയ്തില്ല. ശസ്ത്രക്രിയ ചെയ്യാത്തതിനാല്‍ ഭക്ഷണവും കുട്ടി കഴിച്ചില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പരിക്ക് പറ്റിയ കുട്ടിയുടെ ശസ്ത്രക്രിയ നടന്നത് മുപ്പത് മണിക്കൂറുകള്‍ കഴിഞ്ഞ്.…
Read More »