NEWS

കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം വിൽക്കാതെ വച്ചിരുന്ന ടിക്കറ്റിന്;70 ലക്ഷം സമ്മാനം നേടി ഏജന്റ്

കണ്ണൂര്‍: കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം പരിയാരത്തെ ലോട്ടറി ഏജന്റിന്.

നിര്‍മല്‍ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് ലോട്ടറി ഏജന്റായ നിരപ്പേൽ ചാക്കുണ്ണിയെ തേടിയെത്തിയത്.വില്‍ക്കാതെ മാറ്റിവെച്ചിരുന്ന ടിക്കറ്റുകളില്‍ ഒന്നിനാണ് സമ്മാനം അടിച്ചത്.

വര്‍ഷങ്ങളായി ലോട്ടറിവില്‍പ്പന നടത്തുന്നയാളാണ് ചാക്കുണ്ണി. മുൻപ് ചെറിയ തുകകള്‍ സമ്മാനങ്ങളായി കിട്ടാറുണ്ടെങ്കിലും ആദ്യമായാണ് വലിയ തുക കിട്ടുന്നത്.സമ്മാനാര്‍ഹമായ ടിക്കറ്റ് പരിയാരം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ഏല്‍പ്പിച്ചു.

Signature-ad

 

 

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് നിര്‍മല്‍.70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.അതേസമയം പുതുതായി ആരംഭിച്ച ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടന്നു.ഒന്നാം സമ്മാനമായ ഒരു കോടി രൂപ കാസർകോട് വിറ്റ ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്.രണ്ടാം സമ്മാനമായ 10 ലക്ഷം പത്തനംതിട്ടയിലെ അടൂരിൽ വിറ്റ ടിക്കറ്റിനാണ്.

Back to top button
error: