Month: May 2022
-
NEWS
കോട്ടയത്തെ ഇരട്ടപ്പാത വഴി തീവണ്ടികൾ ഓടി തുടങ്ങി: ആദ്യം കടന്നു പോയത് പാലരുവി എക്സപ്രസ്സ്;റദ്ദാക്കിയിരുന്ന തീവണ്ടികളെല്ലാം ഇന്ന് അര്‍ധരാത്രി മുതൽ സര്‍വ്വീസ് പുനരാരംഭിക്കും
കോട്ടയം: ഇരട്ടപ്പാതയായി വികസിപ്പിച്ച ഏറ്റുമാനൂർ – ചിങ്ങവനം റെയിൽ പാതയിലൂടെ ട്രെയിൻ സര്‍വ്വീസ് തുടങ്ങി.പാറോലിക്കലിൽ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന അവസാനഘട്ട ജോലികൾ പൂര്‍ത്തിയാക്കിയ ശേഷമാണ് കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതത്തിൽ പുതിയ അധ്യായം എഴുതി ചേര്‍ത്തു കൊണ്ട് പാലരുവി എക്സ്പ്രസ് പുതിയ പാതയിലൂടെ കടന്നു പോയത്. നേരത്തെ സുരക്ഷാ കമ്മീഷണറുടെ ട്രോളി പരിശോധനയും, എഞ്ചിൻ പരിശോധനയും പൂര്‍ത്തിയാതോടെയാണ് കോട്ടയം വഴിയുള്ള ഇരട്ടപ്പാതയിലൂടെ ഗതാഗതം തുടങ്ങാൻ അനുമതി ലഭിച്ചത്.ഇരട്ടപ്പാതയിൽ സര്‍വ്വീസ് തുടങ്ങിയെങ്കിലും കോട്ടയം റെയിൽവെ സ്റ്റേഷനിലെ നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയതിനു ശേഷം ഉദ്ഘാടനം നടത്താനാണ് തീരുമാനം. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് 21 ട്രെയിനുകൾ റദ്ദാക്കിയിരുന്നു.ഈ തീവണ്ടികളെല്ലാം ഇന്ന് അര്‍ധരാത്രി മുതൽ സര്‍വ്വീസ് പുനരാരംഭിക്കും.
Read More » -
NEWS
ഐപിഎൽ ഫൈനൽ: രാജസ്ഥാൻ റോയൽസ് തോൽവിയിലേക്കെന്ന് സൂചന
അഹമ്മദാബാദ് : ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് തോൽവിയിലേക്ക് എന്ന് സൂചന. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് നേടിയത്.അതേസമയം15 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് 97 റൺസ് നേടിയിട്ടുണ്ട്. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഗുജറാത്ത് ബൗളര്‍മാരാണ് പേരുകേട്ട രാജസ്ഥാന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.39 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ മാത്രമാണ് രാജസ്ഥാൻ നിരയിൽ പിടിച്ചു നിന്നത്.11 പന്തുകളില്‍ നിന്ന് 14 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.സഞ്ജുവിന് പകരം വന്ന ദേവ്ദത്ത് പടിക്കൽ 10 പന്തുകളില്‍ നിന്ന് വെറും രണ്ട് റണ്‍സ് മാത്രമെടുത്ത് മടങ്ങി. ഗുജറാത്തിനു വേണ്ടി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ നാലോവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്തു.സായ് കിഷോര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
Read More » -
Kerala
പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ വാഹനം തടഞ്ഞ് മോചിപ്പിക്കാൻ ശ്രമിച്ച ആറ് പേർ അറസ്റ്റിൽ
കൊച്ചി: പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയയാളെ ആലുവ കമ്പനിപ്പടിയിൽ വാഹനം തടഞ്ഞു നിർത്തി മോചിപ്പിക്കാൻ ശ്രമിച്ച കേസിൽ ആറ് പേരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെ കുന്നംകുളത്തുനിന്ന് അറസ്റ്റ് ചെയ്ത് ആലപ്പുഴയിലേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടുപോകുന്നതിനിടയിലാണ് സംഘം ചേർന്ന് മോചിപ്പിക്കാൻ ശ്രമിച്ചത്. കുഞ്ഞുണ്ണിക്കര പത്തായപ്പുരക്കൽ സുധീർ (45), എരമം ഓലിപറമ്പിൽ സാദിഖ് (43), ഓലിപ്പറമ്പിൽ ഷമീർ ( 38 ), പയ്യപിള്ളി ഷഫീഖ് (38), ഏലൂക്കര അത്തനാട്ട് അൻവർ (42), ഉളിയന്നൂർ പല്ലേരിക്കണ്ടം കാസിം (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അമ്പതോളം പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
Read More » -
Kerala
കാട്ടുപന്നിയെ നിയമാനുസൃതമായി കുരുക്കിട്ടു പിടിച്ച് കൊല്ലാനും അനുമതി
ജനവാസ മേഖലകളിലിറങ്ങുന്ന കാട്ടുപന്നിയെ നിയമാനുസൃതമായി കുരുക്കിട്ടു പിടിച്ചും കൊല്ലാനും അനുമതി. വിഷപ്രയോഗം, സ്ഫോടക വസ്തു പ്രയോഗം, വൈദ്യുതാഘാതമേൽപ്പിക്കൽ എന്നിവയൊഴികെ മറ്റു മാർഗങ്ങലിലൂടെ കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി നൽകാമെന്നു വ്യക്തമാക്കി വനം പ്രിൻസിപ്പൽ സെക്രട്ടറി നേരത്തേ ഉത്തരവിറക്കിയിരുന്നു. ഇതു പ്രകാരം കുരുക്കിട്ടു പിടിച്ചും കാട്ടുപന്നികളെ കൊല്ലാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മറ്റു മാർഗങ്ങൾ ഏതൊക്കെയാണെന്നു ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. എന്നാൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുതിയ മാർഗരേഖയിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുത്തിയേക്കും.
Read More » -
Kerala
ജൂണ്‍ രണ്ട് വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ജൂണ്‍ രണ്ട് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കരുതെന്നും അറിയിപ്പില്‍ പറയുന്നു. -ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. – ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കുകയും ചെയ്യരുത്. -ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. – അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, കുട്ടികള്‍ തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്. – ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക.…
Read More » -
India
രാത്രി ഏഴിനുശേഷം സ്ത്രീകളെ ജോലി ചെയ്യിക്കരുത്, വനിതാ ജീവനക്കാരുടെ തൊഴിൽ സമയം നിശ്ചയിച്ച് യോഗി സർക്കാർ
ലക്നൗ: സ്ത്രീകളുടെ ജോലി സമയത്തില്‍ നിര്‍ണായക തീരുമനവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാത്രി ഏഴ് മണിക്ക് ശേഷമുള്ള ഷിഫ്റ്റില്‍ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന് യോഗി സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സ്ത്രീ തൊഴിലാളി അവരുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ, രാവിലെ 6 ന് മുമ്പും രാത്രി ഏഴിന് ശേഷവും ജോലി ചെയ്യാന്‍ ബാധ്യസ്ഥരല്ല. മേല്‍പ്പറഞ്ഞ സമയങ്ങളില്‍ ജോലി ചെയ്താല്‍ സൗജന്യ ഗതാഗതവും ഭക്ഷണവും മതിയായ സുരക്ഷയും തൊഴിലുടമ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. മാത്രമല്ല ഇനിമുതല്‍ രാവിലെ ആറിന് മുമ്പും രാത്രി ഏഴിന് ശേഷവും സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചാല്‍ അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ കഴിയില്ല. സംസ്ഥാനത്തെ എല്ലാ മില്ലുകളിലും ഫാക്ടറികളിലും ഉത്തരവ് പാലിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ശുചിമുറി, കുടിവെള്ളം, വസ്ത്രം മാറാനുള്ള മുറി എന്നീ സൗകര്യങ്ങൾ ഉറപ്പാക്കണം. നാലു സ്ത്രീകളെങ്കിലും ഉണ്ടെങ്കിലേ രാത്രിയിൽ ജോലി ചെയ്യിക്കാവൂ. ലൈംഗിക അതിക്രമം തടയാനുള്ള…
Read More » -
Kerala
കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു
കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു.കൊല്ലംകാവ് തത്തൻകോട് നസീറിന്റെ ഉടമസ്ഥതയിലുള്ള പൈനാപ്പിൾ എസ്റ്റേറ്റിൽ താമസിക്കുന്ന സബീനയും മകളുമാണ് അടുത്തടുത്തുള്ള കിണറുകളിൽ വീണത്. രാവിലെ 11.30 നോടെയാണ് സംഭവം. മകൾ ഫൗസിയ വീടിന് സമീപത്തുള്ള കിണറ്റിൽ വീണ ശബ്ദം കേട്ട് ഓടിയ സബീന കാൽവഴുതി ഉരുണ്ട് താഴെതട്ടിലുള്ള മറ്റൊരു കിണറ്റിൽ വീഴുകയായിരുന്നു. ബഹളം കേട്ട് എത്തിയ തോട്ടം തൊഴിലാളികൾ ഫൗസിയയെ രക്ഷിച്ചെങ്കിലും എട്ടടി വ്യാസവും പത്തടിയോളം വെള്ളവുമുള്ള ചവിട്ട് തൊടിയില്ലാത്തതും മായ കിണറ്റിൽ അകപ്പെട്ട സബീന യെ രക്ഷിക്കാനിറങ്ങാൻ കഴിഞ്ഞില്ല.നെടുമങ്ങാട് നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശിവരാജന്റെ നേതൃത്വത്തിൽ അഗ്നിശമന സേന എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രദീഷ് കിണറ്റിൽ ഇറങ്ങുകയും റോപ്പിൽ തൂങ്ങി നിന്നുകൊണ്ട് സബീനയെ നെറ്റ് റിങ്ങിനുള്ളിൽ കയറ്റി യിരുത്തുകയും നാട്ടുകാരും സേനാംഗങ്ങളും ചേർന്ന് വലിച്ചു കരയ്ക്ക് കയറ്റുകയും അമ്മയെയും മകളെയും നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. ഗ്രേഡ്…
Read More » -
Crime
ആറാം വാരിയെല്ല് പൊട്ടിച്ച എസ് ഐ ക്കെതിരെ വകുപ്പുതല – നിയമ നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
തിരുവനന്തപുരം :- ഭാര്യ നൽകിയ പരാതി പരിഹരിക്കുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ഭർത്താവിനെ മർദ്ദിച്ച് ഇടതു ഭാഗത്തെ ആറാമത്തെ വാരിയെല്ല് പൊട്ടിച്ച മാരായമുട്ടം പോലീസ് സ്റ്റേഷനിലെ മുൻ എസ് ഐ ക്കെതിരെ വകുപ്പുതല നടപടിയും നിയമ നടപടിയും സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. ഉത്തരവിൻമേൽ സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം സംസ്ഥാന പോലീസ് മേധാവി കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. കേസ് ജൂൺ 22 ന് വീണ്ടും പരിഗണിക്കും. ആനാവൂർ കോട്ടക്കൽ സ്വദേശിനി വീനീഷ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. നെയ്യാറ്റിൻകര ഡി വൈ എസ് പി യിൽ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങിയിരുന്നു. ഇതിൽ ആരോപണം നിഷേധിച്ചതിനെ തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു. മാരായമുട്ടം എസ് ഐ യുടെ ഭാഗത്ത് നിന്നും ഗുരുതരമായ അധികാര ദുർവിനിയോഗം ഉണ്ടായതായി കമ്മീഷൻ കണ്ടെത്തി. 2020 ജൂലൈ 15 ന് ഉച്ചയ്ക്കാണ് സംഭവം. അന്നു തന്നെ…
Read More » -
Kerala
പന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റു മരിച്ചു
പന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റു മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പിൽ ഇർഷാദ് (സാനു-28) ആണ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് നിഗമനം. സുഹൃത്തുക്കളായ അക്ബറലി, സനീഷ് എന്നിവർക്കൊപ്പമാണ് ഇർഷാദ് നായാട്ടിനു പോയത്. സംഭവത്തിനു ശേഷം അക്ബറലിയും സനീഷും ഒളിവിൽപോയി. ഇവർക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
Read More » -
NEWS
സൗദിയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു
ദമ്മാം: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും മരിച്ചു.കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തന്‍വീട്ടിൽ ഇസ്മായില്‍ കുഞ്ഞിന്റെ മകന്‍ മുഹമ്മദ് റാഷിദ് (32) ആണ് മരിച്ചത്.തമിഴ്നാട് സ്വദേശിയായ മറ്റൊരാളും, ഒരു ബംഗ്ലാദേശി പൗരനും കൂടെ മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ ഹര്‍ദില്‍ വെച്ച് മണല്‍ കൂനയില്‍ കയറി മറിയുകയായിരുന്നു.തലകീഴായി മറിഞ്ഞ വാഹനത്തിന്റെ അടിയില്‍ പെട്ടാണ് മൂന്നു പേരും മരിച്ചത്. അപകടം നടന്ന ഉടനെ അതുവഴി എത്തിയ സ്വദേശി പൗരന്‍ ട്വിറ്റില്‍ നല്‍കിയ വീഡിയോയിലുടെയാണ് അപകട വിവരം പുറംലോകം അറിഞ്ഞത്.സുരക്ഷാ സേനയെത്തി വാഹനമുയര്‍ത്തി ഇവരെ പുറത്തെടുക്കുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു.
Read More »