Month: May 2022

  • NEWS

    നേപ്പാളിൽ തകര്‍ന്ന് വീണ വിമാനത്തിൽ ഇന്ത്യക്കാരും, ഒരു കുടുംബത്തിലെ നാല് പേര്‍

    ദില്ലി: നേപ്പാളിൽ തകര്‍ന്ന് വീണ താര എയർസിന്‍റെ 9 എൻഎഇടി വിമാനത്തിലുണ്ടായിരുന്നവരിൽ നാല് പേർ ഇന്ത്യക്കാർ. 22 യാത്രക്കാരിൽ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നിവരാണ് ഇന്ത്യക്കാര്‍. മുംബൈ സ്വദേശികളായ നാല് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇന്ന് രാവിലെയാണ് നേപ്പാളിലെ പൊക്കാറയിൽ നിന്ന് ജോംസമിലേക്ക് 22 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം കാണാതായത്. 10.15 ന് ടേക്ക് ഓഫ് ചെയ്ത വിമാനം 15 മിനിറ്റ് പിന്നിട്ടതോടെ കാണാതാകുകയായിരുന്നു. Missing Nepal aircraft carrying 22 passengers including 4 Indians found in Mustang Read @ANI Story | https://t.co/HIz4ZFrT6P#Nepal #Aircraft #nepalplanemissing #Mustang pic.twitter.com/uS7UNDaqyd — ANI Digital (@ani_digital) May 29, 2022 According to the information given by the locals to the Nepal Army, the Tara Air plane crashed at the mouth…

    Read More »
  • Kerala

    തൃക്കാക്കരയില്‍ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം, പ്രതീക്ഷയോടെ മുന്നണികൾ

    കൊച്ചി: ഒരുമാസത്തോളം നീണ്ട തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശക്കൊടുമുടിയിലേറിയ സമാപനം. മൂന്ന് മുന്നണികളുടെയും നൂറു കണക്കിന് പ്രവർത്തകർ ഇരച്ചെത്തിയ പ്രകടനങ്ങളോടെ പാലാരിവട്ടം ജംക്ഷനിൽ പ്രചാരണം കൊട്ടിക്കയറി അവസാനിച്ചു. രണ്ട് ലക്ഷത്തോളം വോട്ടർമാരുള്ള മണ്ഡലത്തിൽ അട്ടിമറി ജയം നേടുമെന്ന് എൽഡിഎഫും ഭൂരിപക്ഷം ഉയർത്തുമെന്ന് യുഡിഎഫും അവകാശപ്പെട്ടു. ഇരു മുന്നണികളെയും ഞെട്ടിക്കുന്ന ജയം നേടുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഇതോടെ തൃക്കാക്കരയില്‍ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകളാണ്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളും അണികളും മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സഞ്ചരിച്ച് അവസാന റൌണ്ടിലും പ്രചാരണം ഉഷാറാക്കി. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളെല്ലാം തൃക്കാക്കരയിലെത്തിയിരുന്നു. മണ്ഡലം ചുറ്റിയെത്തുന്ന സ്ഥാനാർത്ഥികളും പ്രവർത്തകരുമെല്ലാം പാലാരിവട്ടത്തേക്ക് ആണെത്തിയത്. എൻഡിഎയുടെ പ്രചാരണജാഥ തൃക്കാക്കരയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് പാലാരിവട്ടത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് എത്തി. എ.എൻ.രാധാകൃഷ്ണനൊപ്പം പി.സി.ജോർജ്ജും വാഹനജാഥയിൽ പങ്കെടുത്തു. ഉമാ തോമസിനൊപ്പം ചലച്ചിത്രതാരം രമേശ് പിഷാരടിയും പ്രചാരണ വാഹനത്തിലുണ്ടായിരുന്നു. ഉച്ച കഴിഞ്ഞപ്പോഴേ ജനക്കൂട്ടത്തിന്‍റെ ഒഴുക്ക്  തുടങ്ങിയിരുന്നു പാലാരിവട്ടത്തേക്ക്. മുന്നണികൾക്കായി മുമ്പേ…

    Read More »
  • NEWS

    ഐപിഎല്‍ ഫൈനല്‍ വിജയികളെ പ്രവചിച്ച് സുരേഷ് റെയ്‌ന

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 15ാം സീസണിന്റെ ഫൈനലില്‍ ആരു ജയിക്കാനാണ് സാധ്യതയെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന.മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിനാണ് ഐപിഎല്‍ കിരീട സാധ്യത റെയ്‌ന കല്‍പിക്കുന്നത്.സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ് ഷോയില്‍ സംസാരിക്കുകയായിരുന്നു റെയ്‌ന. നാലോ അഞ്ചോ ദിവസത്തെ വിശ്രമവും ഈ സീസണിലുടനീളം തുടരുന്ന മികച്ച വിജയതൃഷ്ണയും ഗുജറാത്ത് ടൈറ്റന്‍സിന് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും റെയ്‌ന നിരീക്ഷിക്കുന്നു.നേരത്തെ രണ്ട് തവണ മുഖാമുഖം ഏറ്റുമുട്ടിയപ്പോഴും ഗുജറാത്ത് രാജസ്ഥാനെതിരെ ജയിച്ച കാര്യവും റെയ്‌ന ഓര്‍മ്മിപ്പിക്കുന്നു.     അതേസമയം രാജസ്ഥാനെ നിസ്സാരരായി കാണരുതെന്നും റെയ്‌ന മുന്നറിയിപ്പ് നല്‍കി.രാജസ്ഥാന്‍ മികച്ച ഫോമിലാണെന്നും, ജോസ് ബട്ട്ലര്‍ ഈ സീസണില്‍ ഒരിക്കല്‍ കൂടി ഫോമായാല്‍ അത് രാജസ്ഥാന്റെ സാധ്യത വര്‍ധിപ്പിക്കുമെന്നും റെയ്‌ന പറഞ്ഞു.അഹമ്മദാബാദിലെ പിച്ച് ബാറ്റിംഗിന് അനുകൂലമാണെന്നും റെയ്‌ന കൂട്ടിചേര്‍ത്തു.

    Read More »
  • India

    എച്ച്.എന്‍. ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു

    ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് എച്ച് എന്‍ ചന്ദ്രശേഖര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വച്ചതെന്നാണ് വിശദീകരണം. ശനിയാഴ്ച വൈകിട്ടാണ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ ഡികെ ശിവകുമാറിന് രാജിക്കത്ത് കൈമാറിയത്. ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിശാലമായ ചരിത്ര പശ്ചാത്തലമുള്ള കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് രാജിക്കത്തില്‍ പറയുന്നു. “ഞാൻ എന്റെ കർത്തവ്യം ആത്മാർത്ഥമായി നിർവഹിച്ചതിൽ തൃപ്തനാണ്. പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നു. എന്നെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്ത പാർട്ടിയിലെ എല്ലാവരോടും നന്ദി അറിയിക്കുന്നു-ചന്ദ്രശേഖര്‍ രാജിക്കത്തില്‍ പറയുന്നു. രാജ്യസഭാ സീറ്റ് നല്‍കാത്തതിനാല്‍ പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുകയായിരുന്നു ചന്ദ്രശേഖര്‍. ഇതിനെ തുടര്‍ന്നാണ് രാജിയെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് പരസ്യപ്രതികരണത്തിന് ചന്ദ്രശേഖര്‍ തയ്യാറായിട്ടില്ല. നിരവധി നാടകങ്ങളിലും സിനിമകളിലും ടെലിസീരിയലുകളിലും അഭിനയിച്ചിട്ടുള്ള ചന്ദ്രശേഖറിനെ നാടകത്തിലെ മുഖ്യമന്ത്രി വേഷം കൊണ്ട് ‘മുഖ്യമന്ത്രി ചന്ദ്രു’ എന്നും വിളിച്ചിരുന്നു 1985-ൽ ബിജെപി ട്ടി ടിക്കറ്റിൽ ഗൗരിബിദാനൂരിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് ചന്ദ്രു…

    Read More »
  • Kerala

    ‘ആരോ അളന്നുവച്ച വാര്‍പ്പിനുള്ളിലേക്ക് കേറി നിന്നാല്‍ മാത്രമേ സുന്ദരി ആകുള്ളോ?’: ജുവല്‍ മേരി

    തടിയുള്ളവരെ എന്തുകൊണ്ട് ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കാത്തതെന്ന് നടിയും അവതാരികയുമായ ജുവല്‍ മേരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജുവലിന്റെ പ്രതികരണം. അഴകിനെ അളക്കുന്ന സ്‌കെയില്‍ ചെറുതാണെന്നും ആരോ അളന്നുവെച്ച ഒരു വാര്‍പ്പിനുള്ളിലേക്ക് കേറി നില്‍ക്കാന്‍ സാധിക്കുന്ന ആ ഒരു ദിവസമേ സുന്ദരിയാവുള്ളൂ എന്ന് വിചാരിച്ചാല്‍ ആയുസില്‍ അനുഗ്രഹം പോലെ കിട്ടുന്ന എത്രയോ ദിവസങ്ങള്‍ നമ്മള്‍ നമ്മളെ വെറുത്തുകഴിയേണ്ടി വരുമെന്നും ജുവല്‍ ഓര്‍മിപ്പിച്ചു. ജുവല്‍ മേരിയുടെ വാക്കുകൾ തടിയുള്ള പെണ്ണുങ്ങളെ ആണുങ്ങളെ എന്താ ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കത്തത് !  തടികുറച്ചു മെലിഞ്ഞു സുന്ദരിയായി ! ഇത് ഇന്നൊരു വാർത്തയാണ് ! മനുഷ്യരെത്ര തരമാണ് , എത്ര നിറത്തിൽ എത്ര വിധത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ കോടിക്കണക്കിനു മനുഷ്യർ എന്നിട്ടു സൗന്ദര്യം അളക്കാൻ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ഉമ്മാക്കി സ്കെയിൽ.  തൊലിക്ക് കീഴെ മാംസവും മേദസ്സ്ഉം ഉള്ള എന്നെ പോലുള്ള തടിച്ചിക്കളെയും തടിയന്മാരെയും കെട്ടിപിടിക്കണം അത്രയും ഊഷ്മളമായി നിറവോടെ ഉള്ള ആലിംഗനങ്ങൾ. ആരോ അളന്നു വച്ച…

    Read More »
  • Food

    മലിനജലത്തില്‍ നിന്ന് ബിയര്‍; വിവാദമായി പുതിയ പദ്ധതി

    പല പ്രദേശങ്ങളിലും വീടുകളില്‍ നിന്നും കച്ചവടസ്ഥാപനങ്ങളില്‍ നിന്നുമെല്ലാം പുറന്തള്ളുന്ന മലിനജലം വലിയ പാരിസ്ഥിതിക പ്രശ്നത്തിന് ഇടയാക്കാറുണ്ട്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലാണ് മലിനജലം വലിയ തലവേദനയാകാറ്. എന്നാല്‍ ഇതേ മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കാന്‍ സാധിച്ചാലോ? കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ളസംഗതി തന്നെയാണിത്. ഇതേ പ്രശ്നമാണിപ്പോള്‍ സിംഗപ്പൂരിലെ പുതിയൊരു പദ്ധതി നേരിടുന്നത്. മലിനജലം ശുദ്ധീകരിച്ച് അതുപയോഗിച്ച് ബിയര്‍ നിര്‍മ്മിക്കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ തന്നെയാണ് ഈ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. സിംഗപ്പൂര്‍ വാട്ടര്‍ ഏജന്‍സിയായ PUB ആണ് പുതുമയാര്‍ന്ന പരീക്ഷണത്തിന് തുടക്കമിട്ടിരിക്കുന്നത്. ഗുണമേന്മയുള്ളതും രുചികരവുമായ ബിയര്‍ ആണ് തങ്ങള്‍ ഇത്തരത്തില്‍ മലിനജലം ശുദ്ധീകരിച്ച് ഉത്പാദിപ്പിക്കുന്നതെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ‘ന്യൂ ബ്ര്യൂ’ എന്നാണ് ഈ പുതിയ ബിയര്‍ ബ്രാന്‍ഡിന്‍റെ പേര്. ഇതെക്കുറിച്ചുള്ള വിശദാംശങ്ങള്‍ PUB തന്നെ സോഷ്യല്‍ മീഡിയ അടക്കമുള്ളയിടങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലും പുറത്തും ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുകയാണ്. മലിനജലം എത്ര ശുദ്ധീകരിച്ചാലും അത് കുടിക്കാൻ യോഗ്യമാകുമോ എന്ന സംശയമാണ് ഏവരും പങ്കുവയ്ക്കുന്നത്. You should…

    Read More »
  • NEWS

    രാജസ്ഥാനൊപ്പം കേരളവും കാത്തിരിക്കുന്നു; സഞ്ജു കപ്പ് ഉയർത്തുന്നത് കാണാൻ

    അഹമ്മദാബാദ് : ഐപിഎൽ ഫൈനലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടുമ്പോൾ രണ്ട് സംസ്ഥാനങ്ങളിലെ കായിക പ്രേമികളാണ് കിരീടം ആര് നേടും എന്ന ആകാംക്ഷയോടെ കാത്തിരിക്കുന്നത്.മലയാളി താരം സഞ്ജു സാംസൺ ക്യാപ്റ്റനായുള്ള രാജസ്ഥാൻ റോയൽസ് ജയിക്കണമെന്ന് ആഗ്രഹിക്കുന്നവർ രാജസ്ഥാൻകാർ മാത്രമല്ല മലയാളികൾ കൂടിയാണ്. ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലില്‍ ഫൈനലില്‍ ഇറങ്ങുമ്ബോള്‍ കേരളത്തിനും ഇത് മോഹഫൈനലാണ്.സഞ്ജുവിനു ഐപിഎല്‍ കിരീടം ലഭിക്കുന്നതിന് വേണ്ടി ഇങ്ങ് കേരളത്തില്‍ ശ്രീപത്മനാഭന്റെ മുന്നില്‍ പ്രാര്‍ത്ഥനയില്‍ ആണ് ആരാധക കൂട്ടം.ടീമിന്റെ വിജയത്തിനായി പാല്‍പ്പായസ വഴിപാട് അര്‍പ്പിച്ചാണ് സഞ്ജുവിനെ സ്നേഹിക്കുന്ന ആരാധകരുടെ കാത്തിരിപ്പ്. ഐപിഎല്ലില്‍ നായകനാകുന്ന ആദ്യ മലയാളി താരമെന്ന നേട്ടത്തില്‍ നിന്നു ലോക ക്രിക്കറ്റിലെ മിന്നുന്ന കിരീടങ്ങളിലൊന്നു നേടുന്ന ആദ്യ മലയാളി നായകനെന്ന ഖ്യാതിയിലേക്കുള്ള കുതിച്ചുചാട്ടം കൂടിയാണ് ഇന്ന് അഹമ്മദാബാദില്‍ സഞ്ജു സാംസണിനെ കാത്തിരിക്കുന്നത്.ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ ആദ്യ കിരീടം നേടുമ്പോൾ സഞ്ജുവിന് പ്രായം പതിമൂന്ന്.ഇന്ന് കിരീടം നേടിയാൽ വലിയൊരു നേട്ടവും വലിയൊരു ഭാവിയുമായിരിക്കും സഞ്ജുവിനെ കാത്തിരിക്കുന്നത്.  

    Read More »
  • Kerala

    തൃക്കാക്കരയില്‍ വോട്ട് കച്ചവടത്തിന് രഹസ്യ ധാരണ, സിപിഎം ബിജെപിയുമായി ‘പാക്കേജ്’ ഉണ്ടാക്കി; കെ. സുധാകരന്‍

    തിരുവനന്തപുരം: പരാജയ ഭീതിയില്‍ തൃക്കാക്കരയില്‍ സിപിഎം ബിജെപിയുമായി വോട്ട് കച്ചവടത്തിന് രഹസ്യ ധാരണ ഉണ്ടക്കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. കാലങ്ങളായി നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടരുന്ന ഈ ധാരണ തൃക്കാക്കരയിലും തുടരാന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നാണ് അറിയാന്‍ കഴിയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുണ്ടാക്കിയ പാക്കേജിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു രഹസ്യ സഖ്യം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇരുവരും തമ്മിലുണ്ടാക്കിയ പാക്കേജ് എന്താണെന്ന് അറിയാന്‍ കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. നരേന്ദ്ര മോദി ജനങ്ങളെ ജാതീയമായും വര്‍ഗീയമായും ഭിന്നിപ്പിച്ച് ഗുജറാത്തില്‍ ഫലപ്രദമായി നടപ്പാക്കിയ സോഷ്യൽ എഞ്ചിനീയറിംഗ്’ കേരളത്തില്‍ മുഖ്യമന്ത്രിപരീക്ഷിക്കുന്നതും പാക്കേജിന്‍റെ ഭാഗമാണ്. അതിനാലാണ് തൃക്കാക്കരയില്‍ മന്ത്രിമാര്‍ ജാതിതിരിച്ച് വോട്ടര്‍മാരെ കണ്ടതും. വര്‍ഗീയത ആളിക്കത്തിച്ച് ബിജെപിക്ക് കേരളത്തില്‍ വളരാന്‍ സാഹചര്യം ഒരുക്കുകയാണ് സിപിഎം. കേരളം രാജ്യത്ത് സിപിഎമ്മിന്‍റെ ഏക പച്ചത്തുരുത്താണ്. സിപിഎമ്മിന്‍റെ എല്ലാ കൊള്ളരുതായ്മകളും തുറന്ന കാട്ടുന്ന കോണ്‍ഗ്രസിനെ രാഷ്ട്രീയമായി നേരിടാനുള്ള തന്‍റേടം ഇല്ലാത്തതിനാലാണ് സിപിഎം വര്‍ഗീയ ശക്തികളുമായി…

    Read More »
  • India

    വിമാനത്തിനുള്ളില്‍ മുറുക്കി തുപ്പി യാത്രക്കാരന്‍; വെെറലായി ചിത്രം

    കൊവിഡ് എന്ന മഹാമാരി വ്യാപിച്ചതോടെ പൊതുസ്ഥലങ്ങളിൽ തുപ്പുന്നതിന് കർശന നിർരോധനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.എന്നാൽ ചില കേസുകൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ,വിമാനത്തിൽ ഗുട്ട്ക മുറുക്കി തുപ്പിയതിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. അവനീഷ് ശരൺ ഐഎഎസ് ആണ് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചത്. ‘വിമാനത്തിൽ വിൻഡോ സീറ്റിന് അരികിലാണ് ഗുട്ട്ക മുറുക്കി തുപ്പിയിരിക്കുന്നത്. ആരോ അവരുടെ സംസ്‌കാരം അവിടെ ഉപേക്ഷിച്ച് പോയിരിക്കുന്നു… ‘ – എന്ന് കുറിച്ച് കൊണ്ടാണ് അവനീഷ് ശരൺ ചിത്രം പങ്കുവച്ചത്. ചിത്രം കണ്ട് രോഷകുലായിരിക്കുകയാണ് സോഷ്യൽ മീഡിയ മുഴുവൻ. ഇത് ചെയ്തവർക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്ന് എയർലൈൻസിനോട് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു ചിലർ സംഭവത്തെ കളിയാക്കി പരിഹാസരൂപേണ പല കമന്റുകളുമിട്ടിട്ടുണ്ട്. സീറ്റ് നമ്പർ പരിശോധിച്ച് ആ യാത്രക്കാരന് വിമാന യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തണമെന്നാണ് ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്. अपनी पहचान छोड़ दी किसी ने. pic.twitter.com/xsl68VfhH1 — Awanish Sharan (@AwanishSharan) May 25, 2022

    Read More »
  • Crime

    സുരക്ഷ ഇന്നലെ പിന്‍വലിച്ചു; പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്നു

    അമൃത്സര്‍: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്നു. മാനസയില്‍ വെച്ച് അഞ്ജാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുമ്പോളായിരുന്നു ആക്രമണം. 30 റൗണ്ടാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സുഹൃത്തുക്കള്‍ക്കും പരിക്കേറ്റു. മൂസേവാലയ്ക്കുള്ള സുരക്ഷ ആപ് സര്‍ക്കാര്‍ ഇന്നലെ പിന്‍വലിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സിദ്ദു മൂസേവാല. "The murder of Sidhu Moose Wala, Congress candidate from Punjab & a talented musician, has come as a terrible shock to Congress party & the entire nation. Our deepest condolences to his family, fans & friends," tweets Congress party pic.twitter.com/C6dwc4Tass — ANI (@ANI) May 29, 2022

    Read More »
Back to top button
error: