Month: May 2022

  • Kerala

    വിദ്യാർത്ഥികളെ 30 വര്‍ഷം തുടർച്ചയായി ലൈംഗികകമായി പീഡിപ്പിച്ചു, അദ്ധ്യാപകൻ കൂടിയായ നഗരസഭാ കൗണ്‍സിലര്‍ കെ.വി ശശികുമാറിനെ സി.പി.എം പുറത്താക്കി

    സാമൂഹിക മാധ്യമങ്ങളിലൂടെ ഉയര്‍ന്ന മീ ടു ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മലപ്പുറം നഗരസഭയില്‍ സി.പി.എം മൂന്നാം പടി വാര്‍ഡ് കൗണ്‍സിലര്‍ കെ വി ശശികുമാര്‍ രാജിവെച്ചു. മലപ്പുറം സെന്റ് ജമ്മാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്. അദ്ധ്യാപകനായിരുന്ന 30 വര്‍ഷം പെണ്‍കുട്ടികളെ ലൈംഗികകമായി പീഡിപ്പിച്ചു എന്നതാണ് പരാതി. പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ കെ.വി ശശികുമാറിനെ സി.പി.എമ്മിൽ നിന്നും പുറത്താക്കി ഇദ്ദേഹം കഴിഞ്ഞ 30 വര്‍ഷത്തോളമായി സ്‌കൂളിലെ 9 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളോട് ലൈംഗിക ചുവയോട് കൂടിയ കാര്യങ്ങള്‍ പറഞ്ഞും , വിദ്യാര്‍ത്ഥിനികളുടെ ലൈംഗിക അവയവങ്ങളില്‍ സ്പര്‍ശിക്കുകയും കടന്നുപിടിക്കുകയും ചെയ്തട്ടുണ്ട്. പലരും ഇതില്‍ ഇരകളായി തീരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പലതവണ സ്‌കൂളിലെ ബന്ധപ്പെട്ടവരോട് മാതാപിതാക്കള്‍ പലരും പരാതി പറഞ്ഞെങ്കിലും കെവി ശശികുമാറിനു എതിരെ ഒരു നടപടിയും സ്‌കൂള്‍ അധികൃതര്‍ എടുത്തിട്ടില്ല. എന്നായിരുന്നു ആരോപണം. അതില്‍ 2019 ല്‍ കൊടുത്ത പരാതിയും, എത്തിക്‌സ് കമ്മിറ്റി…

    Read More »
  • Kerala

    പൊതുവേദിയിൽ പെൺകുട്ടിയെ വിലക്കിയതിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ, സമസ്ത നേതാവിന്റെ നടപടി സ്ത്രീവിരുദ്ധവും അപരിഷ്കൃതവുമെന്ന് വനിതാ കമ്മിഷന്‍

    തിരുവനന്തപുരം: പൊതുവേദിയിൽ മതനേതാവ് പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്‌ലിം കുടുംബത്തിൽ ജനിച്ചതുകൊണ്ടു മാത്രം ഒരു പെൺകുട്ടി ഇങ്ങനെ അവഹേളിക്കപ്പെടുന്നതു വേദനാജനകം എന്ന് ഗവർണർ ട്വീറ്റ് ചെയ്തു: “അർഹതപ്പെട്ട അംഗീകാരം കൈപ്പറ്റുന്നതിനായി എത്തിയ പെൺകുട്ടിയെ, മുസ്‍ലിം കുടുംബത്തിൽ ജനിച്ചതു കൊണ്ടു മാത്രം സ്റ്റേജിൽ വച്ച് അപമാനിച്ചത് വളരെയധികം വേദനാജനകമായ സംഭവമാണ്. പരിശുദ്ധ ഖുർആൻ വചനങ്ങൾക്ക് എതിരായി മുസ്‌ലിം സ്ത്രീകളെ പുരോഹിതർ മാറ്റി നിർത്തുന്നതിൻ്റെയും അവരുടെ വ്യക്തിത്വത്തെ അടിച്ചമർത്തുന്നതിന്റെയും മറ്റൊരു ഉദാഹരണമാണിത്.” ഗവർണർ ട്വിറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്‌കാരം നല്‍കാനായി ക്ഷണിച്ചതിനെതിരെ സമസ്ത നേതാവ് അബ്ദുല്ല മുസ്‌ലിയാര്‍ പ്രതികരിച്ച വിഡിയോ പുറത്തുവന്നത്. മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാർ ദേഷ്യപ്പെട്ടു. പിന്നീട് സംഘാടകർക്കെതിരെ പ്രകോപിതനായി. ”ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക്…

    Read More »
  • Tech

    വാട്‌സാപ്പിലെ ഇമോജി റിയാക്ഷൻ ഉപയോക്താക്കളിലേക്ക്‌

    വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റിനൊപ്പം പുതിയ ഇമോജി റിയാക്ഷന്‍ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിയിരിക്കുകയാണ്. ആന്‍ഡ്രോയിഡിലും, ഐഓഎസിലും വെബ് പതിപ്പുകളിലുമെല്ലാം ഈ സൗകര്യം ലഭ്യമാണ്. ഫെയ്‌സ്ബുക്ക് മെസഞ്ചറിലും, ഇന്‍സ്റ്റാഗ്രാമിലുമെല്ലാം നേരത്തെ തന്നെ ഇമോജി റിയാക്ഷന്‍ ഫീച്ചര്‍ ലഭ്യമാണ്. വാട്‌സാപ്പില്‍ ലഭിക്കുന്ന ഓരോ സന്ദേശത്തിനോടും ഇമോജിയിലൂടെ പ്രതികരിക്കാന്‍ പുതിയ സൗകര്യത്തിലൂടെ സാധിക്കും. ആറ് ഇമോജികളാണ് റിയാക്ഷനുകള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കാനാവുക. വാട്‌സാപ്പ് ചാറ്റില്‍ വരുന്ന സന്ദേശങ്ങള്‍ക്ക് മുകളില്‍ ലോങ് പ്രസ് ചെയ്താല്‍ ഇമോജികള്‍ പ്രത്യക്ഷപ്പെടും. ഇതില്‍ ഒന്ന് തിരഞ്ഞെടുത്താല്‍ റിയാക്ഷന്‍ അയക്കാം. നിലവില്‍ ഒരു സന്ദേശത്തിന് ഒന്നിലധികം ഇമോജി റിയാക്ഷനുകള്‍ ഒരേസമയം അയക്കാന്‍ സാധിക്കില്ല. താമസിയാതെ തന്നെ സ്റ്റിക്കര്‍ റിയാക്ഷനുകളും ജിഫ് റിയാക്ഷനുകളും വാട്‌സാപ്പ് അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവ ബീറ്റാ പതിപ്പുകളില്‍ പരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്കും ഇമോജി റിയാക്ഷനുകള്‍ നല്‍കാനുള്ള സൗകര്യവും വാട്‌സാപ്പ് പരീക്ഷിക്കുന്നുണ്ട്.

    Read More »
  • Crime

    കള്ളപ്പണക്കേസ്: ജാർഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറി പൂജ സിംഗാൾ അറസ്റ്റിൽ

    ഡല്‍ഹി: കള്ളപ്പണക്കേസില്‍ ജാര്‍ഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറി പൂജ സിംഗാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 18 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. രണ്ട് ദിവസമായി നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ ബുധനാഴ്ച വൈകീട്ടോടെയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. 2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ സിംഗാള്‍. കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. മേയ് ഏഴിന് സിംഗാളിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌ സുമാന്‍ കുമാറിനേയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത 17.51 കോടി രൂപയും ഇ.ഡി പിടിച്ചെടുത്തിരുന്നു. ഇയാളുമായി പൂജ സിംഗാളിനുള്ള ബന്ധത്തിന് കൃത്യമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൂജയെ അറസ്റ്റ് ചെയ്തത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് റാഞ്ചിയിലെ പള്‍സ് ആശുപത്രിയിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. പൂജ സിംഗാളിന്റെ ഭര്‍ത്താവായ അഭിഷേകിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണിത്. 1.8 കോടി ഇവിടെനിന്നും ഇ.ഡി പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഭിഷേകിനെയും…

    Read More »
  • India

    താജ്മഹൽ സ്ഥിതിചെയ്യുന്നത് ജയ്പുർ മഹാരാജാവിന്റേ ഭൂമിയിലെന്ന് ബിജെപി എം.പി ദിയാ കുമാരി

    ജയ്പുർ: വിവാദ വെളിപ്പെടുത്തലുമായി രാജസ്ഥാനിലെ രാജ്‌സമന്ദ് മണ്ഡലത്തില്‍ നിന്നുള്ള പാർലമെൻ്റ് അംഗം ദിയാകുമാരി. താജ് മഹൽ നിർമിച്ചിരിക്കുന്ന സ്ഥലം ജയ്പുർ മഹാരാജാവിന്റേതാണ് എന്നാണ് ദിയാ കുമാരിയുടെ വാദം. മുഗൾ ചക്രവർത്തിയായ ഷാജഹാൻ ജയ്പുർ രാജാവ് ജയ് സിങ്ങിൽനിന്ന് ഏറ്റെടുത്ത ഭൂമിയാണിത്. ജയ്പുർ രാജകുടുംബത്തിന്റെ കൈവശം ഇതിന്റെ രേഖകൾ ഉണ്ടെന്നും ദിയാകുമാരി പറഞ്ഞു. പഴയ ജയ്പൂര്‍ രാജകുടുംബത്തിലെ അംഗം കൂടിയായ ദിയകുമാരി രാജസ്ഥാനിലെ രാജ്‌സമന്ദ് മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ്. താജ് മഹലിന്റെ പൂട്ടിക്കിടക്കുന്ന 22 മുറികൾ തുറന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജി പിന്താങ്ങുന്നതായും ദിയാ കുമാരി പറഞ്ഞു. “സത്യം എന്തുതന്നെയാണെങ്കിലും അതു പുറത്തുവരണം. താജ് മഹൽ നിർമിക്കുന്നതിനു മുൻപ് സ്ഥലത്ത് എന്താണ് ഉണ്ടായിരുന്നതെന്ന് ആളുകൾക്ക് അറിയാൻ അവകാശമുണ്ട്. ജയ്പുർ രാജ കുടുംബത്തിൽ ഇതിന്റെ രേഖകൾ ഉണ്ട്. ആവശ്യമെങ്കിൽ ഹാജരാക്കാൻ തയാറാണ്.” ദിയാ കുമാരി വ്യക്തമാക്കി. “താജ് മഹലിനുള്ളിലെ 20 ഓളം മുറികള്‍ പൂട്ടിയിട്ടിരിക്കുകയാണ്. ആര്‍ക്കും ഇതിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല.…

    Read More »
  • NEWS

    യുക്രൈനിലെ ഉപഗ്രഹ ഇന്റർനെറ്റ് നിശ്ചലമാക്കി റഷ്യ; മറ്റ് രാജ്യങ്ങൾക്കും പണികിട്ടി

    റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഉപഗ്രഹ ഇന്റര്‍നറ്റ് ശൃംഖലയ്ക്ക് നേരെയുണ്ടായ വന്‍ സൈബറാക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് യുഎസ്, ബ്രിട്ടന്‍, കാനഡ, എസ്‌തോണിയ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങള്‍ പറഞ്ഞു. ഫെബ്രുവരിയില്‍ യുക്രൈനിന് നേരെ റഷ്യ സൈബറാക്രമണം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് വിയാസാറ്റിന്റെ കെഎ-സാറ്റ് നെറ്റ് വര്‍ക്കിന് നേരെ സൈബറാക്രമണം നടന്നത്. യുക്രൈനിന്റെ ആശയവിനിമയങ്ങള്‍ക്ക് തടയിടാനാണ് ആ നീക്കമെങ്കിലും അനന്തര ഫലങ്ങള്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും അനുഭവിക്കേണ്ടി വന്നു. വിയാസാറ്റിന് നേരെയുണ്ടായ സൈബറാക്രമണമാണ് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത്. ഇത് യൂറോപ്യന്‍ രാജ്യങ്ങളേയും ബാധിച്ചു. ഇന്റര്‍നെറ്റ് മോഡം പ്രവര്‍ത്തന രഹിതമായി. പലര്‍ക്കും അവ മാറ്റി സ്ഥാപിക്കേണ്ടി വന്നു. കെഎ-സാറ്റ് യുക്രൈന്‍ സൈന്യത്തിനും പോലീസ് യൂണിറ്റുകള്‍ക്കും ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഈ സേവനത്തിന് നേരെ ആക്രമണം ഉണ്ടായത്. ഈ സൈബറാക്രമണം ഏത് രീതിയിലാണ് യുക്രൈനിന്റെ സൈനിക നീക്കത്തെ ബാധിച്ചതെന്ന് വ്യക്തമല്ല. യുദ്ധമാരംഭിച്ചതിന് പിന്നാലെയാണ് യുക്രൈനിന്റെ അഭ്യര്‍ത്ഥനപ്രകാരം അമേരിക്കന്‍ കമ്പനിയായ സ്‌പേസ് എക്‌സ് യുക്രൈനില്‍…

    Read More »
  • NEWS

    ഒരാഴ്ചയോളം മരുഭൂമിയിൽ കുടുങ്ങിയ സൗദി പൗരനെ കണ്ടെത്തി

    ജിദ്ദ: കാര്‍ തകര്‍ന്നതിനെ തുടര്‍ന്ന് മരുഭൂമിയില്‍ അകപ്പെട്ട് കാണാതായ സൗദി യുവാവിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ച മുമ്പ് മിഷാല്‍ സാലിം എന്നയാള്‍ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ട് പുറപ്പെട്ടതായിരുന്നു. അപരിചിതമായ ഒരു കുറുക്കുവഴിയിലൂടെയാണ് അദ്ദേഹം വാഹനമോടിച്ചത്. എന്നാല്‍ യാത്രയ്ക്കിടെ കാറില്‍ പെട്രോള്‍ തീര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാര്‍ ഉപേക്ഷിച്ച് നടക്കാന്‍ തുടങ്ങിയെങ്കിലും പക്ഷേ മരുഭൂമിയില്‍ വഴിതെറ്റി കുടുങ്ങുകയാണുണ്ടായത്. മിഷാല്‍ സാലിമിനെ കാണാതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിവില്‍ ഡിഫെന്‍സ്, വ്യോമയാനം, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി വ്യാപകമായ തെരച്ചില്‍ നടത്തുകയായിരുന്നു. തെരച്ചിലിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ തബൂക്കിന് സമീപമുള്ള ഒരു പര്‍വതപ്രദേശത്ത് കണ്ടെത്തിയ ഇദ്ദേഹത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

    Read More »
  • Kerala

    കടമെടുക്കാൻ അനുമതിയായില്ല; സാമ്പത്തികപ്രതിസന്ധി ഗുരുതരം, നിയന്ത്രണത്തിന് സാധ്യത

    തിരുവനന്തപുരം: സാമ്പത്തികവർഷം തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും കേരളത്തിന് കടമെടുക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടിയില്ല. എടുത്ത കടത്തെപ്പറ്റി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കം തുടരുന്നതാണ് കാരണം. കടം കിട്ടാതായതോടെ വരവും ചെലവും തമ്മിലുള്ള വിടവ് പരിഹരിക്കാനാവാതെ ഗുരുതര സാമ്പത്തികപ്രതിസന്ധിയിലാണ് സംസ്ഥാനം. അനുമതി ഇനിയും നീണ്ടാൽ ട്രഷറിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരും. മുൻവർഷങ്ങളിൽ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കിൽ പൊരുത്തക്കേടുണ്ടെന്നാണ് കേന്ദ്രവാദം. കിഫ്ബി ഉൾപ്പെടെയുള്ള ഏജൻസികളും പൊതുമേഖലാസ്ഥാപനങ്ങളും എടുക്കുന്ന കടവും സർക്കാരിന്റെ കടമായി കണക്കാക്കണമെന്നാണ് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിർദേശം. ഇത് ഉൾപ്പെടുത്താനാവില്ലെന്നാണ് സർക്കാർ നിലപാട്. കണക്കിലെ പൊരുത്തക്കേടിനെപ്പറ്റിയും കോവിഡ്കാലത്ത് അനുവദിച്ച അധികവായ്പവിനിയോഗത്തെപ്പറ്റിയും കേന്ദ്രം വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് മറുപടി നൽകിയിട്ടുണ്ടെന്നും വായ്പയെടുക്കാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർക്കാർവൃത്തങ്ങൾ പറഞ്ഞു. ഇനിയും വൈകിയാൽ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരംതേടാനാണ് തീരുമാനം. 32,425 കോടി രൂപയാണ് സാമ്പത്തികവർഷം കേരളത്തിന് കടമെടുക്കാൻ കേന്ദ്രം നിശ്ചയിച്ച പരിധി. ഇത് ഗഡുക്കളായി ഏപ്രിൽ ആദ്യംതന്നെ അനുവദിക്കുകയാണ് പതിവ്. റിസർവ് ബാങ്കുവഴി…

    Read More »
  • Kerala

    രാജ്യദ്രോഹക്കുറ്റം: കേരളത്തിൽ 41 കേസ് ;ഭൂരിഭാഗം കേസുകളിലും യു.എ.പി.എ.യും

    തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റക്കേസുകൾ സുപ്രീംകോടതി മരവിപ്പിച്ചതോടെ കേരളത്തിൽ നിലവിലുള്ള 41 കേസുകളിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. ഭൂരിഭാഗവും മറ്റു കേസുകൾക്കൊപ്പമാണ് രാജ്യദ്രോഹക്കുറ്റവും ചുമത്തപ്പെട്ടിട്ടുള്ളത്. എന്നാൽ, ഒരു കോളേജ് വിദ്യാർഥിയുടെപേരിൽ രാജ്യദ്രോഹക്കുറ്റം മാത്രം ചുമത്തിയ കേസും നിലനിൽക്കുന്നുണ്ട്. മാവോവാദിസാന്നിധ്യം കൂടുതലുള്ള ജില്ലകളിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ മിക്ക കേസുകളും. വയനാട് ജില്ലയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ 23 കേസുകളുണ്ട്. കണ്ണൂരിൽ ആറും കോഴിക്കോട്ട് അഞ്ചും മലപ്പുറത്ത് നാലും പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ ഒാരോ കേസുകളിലുമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പല കേസുകളും വിചാരണാഘട്ടത്തിലുമാണ്. യു.എ.പി.എ. ഉൾപ്പടെയുള്ള കേസുകൾക്കൊപ്പമാണ് 40 കേസുകളിലും രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അതിനാൽ ഈ വകുപ്പ് സംബന്ധിച്ച് കേന്ദ്രസർക്കാർ പുനഃപരിശോധന നടത്തിയാലും കേസുകളെ കാര്യമായി ബാധിക്കില്ലെന്നാണ് കരുതുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരേ മാത്രം ജാമ്യത്തിന് കോടതിയെ സമീപിക്കാനാകും. കണ്ണൂർ കേളകത്ത് നടന്ന മാവോവാദി പ്രവർത്തനങ്ങളുടെപേരിൽ എടുത്ത കേസുകളിൽ രാജ്യദ്രോഹക്കുറ്റം ഉൾപ്പടെയുള്ള ഒട്ടേറെ വകുപ്പുകളാണ് ചുമത്തിയത്. 2015-ൽ കോഴിക്കോട്ട് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനംചെയ്ത്‌ ലഘുലേഖ വിതരണം ചെയ്തവരുടെപേരിൽ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ…

    Read More »
  • Business

    വിപണി മൂല്യത്തില്‍ ആപ്പിളിനെ പിന്തള്ളി സൗദി അരാംകോ

    വിപണി മൂല്യത്തില്‍ ആപ്പിളിനെ പിന്തള്ളി സൗദി അറേബ്യയിലെ പ്രമുഖ എണ്ണ കമ്പനിയായ സൗദി അരാംകോ. ഇതോടെ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ മാറി. കമ്പനിയുടെ ഓഹരി വില 46.10 സൗദി റിയാലായി ഉയര്‍ന്നതോടെയാണ് അരാംകോ ഈ നേട്ടം സ്വന്തമാക്കിയത്. ചൊവ്വാഴ്ച ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ സൗദി അരാംകോയുടെ ഓഹരി വില 46.10 സൗദി റിയാലായി ഉയര്‍ന്നിരുന്നു. ഓഹരി വില വര്‍ധിച്ചതോടെ അരാംകോയുടെ വിപണി മൂല്യം 2.464 ട്രില്യണ്‍ അമേരിക്കന്‍ ഡോളറായി ഉയര്‍ന്നു. ഈ വര്‍ഷം ജനുവരി രണ്ട് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 30 ശതമാനത്തോളം വര്‍ധനയാണ് അരാംകോ ഓഹരികള്‍ക്കുണ്ടായത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിച്ചത് അരാംകോയുടെ മൂല്യമുയരുന്നതില്‍ പ്രധാന പങ്കുവഹിച്ചു. വിപണി മൂല്യത്തില്‍ ആദ്യ പത്തില്‍ ഇടം നേടുന്ന ഒരേയൊരു അമേരിക്കന്‍ ഇതര കമ്പനി കൂടിയാണ് സൗദി അരാംകോ. ആപ്പിളിന്റെ വിപണി മൂല്യം 2.461 ട്രില്യണ്‍ ഡോളറാണ്.…

    Read More »
Back to top button
error: