TechTRENDING

വാട്‌സാപ്പിലെ ഇമോജി റിയാക്ഷൻ ഉപയോക്താക്കളിലേക്ക്‌

വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റിനൊപ്പം പുതിയ ഇമോജി റിയാക്ഷന്‍ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിയിരിക്കുകയാണ്. ആന്‍ഡ്രോയിഡിലും, ഐഓഎസിലും വെബ് പതിപ്പുകളിലുമെല്ലാം ഈ സൗകര്യം ലഭ്യമാണ്.

ഫെയ്‌സ്ബുക്ക് മെസഞ്ചറിലും, ഇന്‍സ്റ്റാഗ്രാമിലുമെല്ലാം നേരത്തെ തന്നെ ഇമോജി റിയാക്ഷന്‍ ഫീച്ചര്‍ ലഭ്യമാണ്. വാട്‌സാപ്പില്‍ ലഭിക്കുന്ന ഓരോ സന്ദേശത്തിനോടും ഇമോജിയിലൂടെ പ്രതികരിക്കാന്‍ പുതിയ സൗകര്യത്തിലൂടെ സാധിക്കും.

Signature-ad

ആറ് ഇമോജികളാണ് റിയാക്ഷനുകള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കാനാവുക. വാട്‌സാപ്പ് ചാറ്റില്‍ വരുന്ന സന്ദേശങ്ങള്‍ക്ക് മുകളില്‍ ലോങ് പ്രസ് ചെയ്താല്‍ ഇമോജികള്‍ പ്രത്യക്ഷപ്പെടും. ഇതില്‍ ഒന്ന് തിരഞ്ഞെടുത്താല്‍ റിയാക്ഷന്‍ അയക്കാം. നിലവില്‍ ഒരു സന്ദേശത്തിന് ഒന്നിലധികം ഇമോജി റിയാക്ഷനുകള്‍ ഒരേസമയം അയക്കാന്‍ സാധിക്കില്ല.

താമസിയാതെ തന്നെ സ്റ്റിക്കര്‍ റിയാക്ഷനുകളും ജിഫ് റിയാക്ഷനുകളും വാട്‌സാപ്പ് അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവ ബീറ്റാ പതിപ്പുകളില്‍ പരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്കും ഇമോജി റിയാക്ഷനുകള്‍ നല്‍കാനുള്ള സൗകര്യവും വാട്‌സാപ്പ് പരീക്ഷിക്കുന്നുണ്ട്.

Back to top button
error: