Month: May 2022

  • Kerala

    മാന്നാര്‍ പരുമലയില്‍ വന്‍ തീപിടിത്തം

    മാന്നാര്‍ പരുമലയില്‍ വന്‍ തീപിടിത്തം. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. മെട്രോ സില്‍ക്ക് എന്ന തുണിക്കടയുടെ ഗോഡൗണിനാണ് തീപിടിച്ചത്. പുലര്‍ച്ചെ 6 മണിയോടെയാണ് സംഭവം. കടയുടെ തൊട്ടടുത്ത പള്ളിയില്‍ പ്രാർഥനക്കെത്തിയവരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. മൂന്ന് നിലകെട്ടിടത്തിനാണ് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • NEWS

    വിമാനം പറത്തുന്നതിനിടെ പൈലറ്റ് മയങ്ങി വീണു; യാത്രക്കാരൻ വിമാനം സുരക്ഷിതമായി താഴെയിറക്കി

    വിമാനം പറത്തുന്നതിനിടെ പൈലറ്റ് മയങ്ങി വീണെങ്കിലും യാത്രക്കാരൻ സുരക്ഷിതമായി വിമാനം താഴെയിറക്കി.അമേരിക്കയിലാണ് സംഭവം.  ജീവിതത്തിലൊരിക്കലും വിമാനം പറത്തിയിട്ടില്ല എന്ന് മാത്രമല്ല ഒരിക്കലെങ്കിലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുക പോലും ചെയ്യാത്ത ഒരാളായിരുന്നു ആ യാത്രക്കാരന്‍.ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ നാട്ടിലേക്ക് പോകുകയായിരുന്നു അയാള്‍.ഇതിനിടയിലാണ് ആ ചെറിയ വിമാനത്തിലെ പൈലറ്റ് മയങ്ങിവീണത്. തൽക്ഷണം അയാള്‍ കോക്പിറ്റിലിലേക്ക് കടന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ വിമാനം നിലത്തിറക്കുകയായിരുന്നു. അവിശ്വസനീയം എന്നാണ് എല്ലാം കഴിഞ്ഞശേഷം, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥന്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.അൻപത് പേർക്ക് സഞ്ചരിക്കാവുന്ന സെസ്‌ന ലൈറ്റ് എയര്‍ക്രാഫ്റ്റിന്റേതായിരുന്നു വിമാനം.

    Read More »
  • NEWS

    തീരുന്നില്ല അമ്മ ക്രൂരതകൾ; റെയില്‍വേ പാലത്തില്‍ നിന്ന് ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിനെ മാതാവ് പുഴയിലെറിഞ്ഞു

    ഷൊർണൂർ: ഷൊര്‍ണൂര്‍-നിലമ്ബൂര്‍ റൂട്ടിലെ മപ്പാട്ടുകര റെയില്‍വേ പാലത്തില്‍ നിന്ന് ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിനെ മാതാവ് പുഴയിലെറിഞ്ഞു.മുതുകുര്‍ശി പാലത്തോള്‍ സ്വദേശിനിയാണ് 11 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ പുഴയിലെറിഞ്ഞത്. ചൊവ്വാഴ്ച രാത്രി 11നും 12നും ഇടയിലായിരുന്നു സംഭവം.കുട്ടിയെ ഇനിയും കണ്ടെത്താനായില്ല.രാത്രി വീട്ടുകാര്‍ ഉറങ്ങിയ ശേഷമാണ് യുവതി കുഞ്ഞുമായി വീട് വിട്ടിറങ്ങിയത്. മടങ്ങുന്ന സമയത്ത് മോഷ്ടാവെന്ന് കരുതി ചിലര്‍ യുവതിയെ പിന്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞ വിവരം അറിഞ്ഞത്. തുടർന്ന് ഇവർ വിവരം അറിയിച്ചതനുസരിച്ച് പെരിന്തല്‍മണ്ണ-മലപ്പുറം അഗ്നിരക്ഷാസേന യൂനിറ്റുകളും സിവില്‍ ഡിഫന്‍സ് അംഗങ്ങളും മപ്പാട്ടുകര പാലത്തിന് താഴെയും പരിസര പ്രദേശങ്ങളിലുമായി പുഴയില്‍ തിരഞ്ഞെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.ഇന്ന് വീണ്ടും തിരച്ചില്‍ തുടരും.യുവതിയുടെ. ഭര്‍ത്താവ് ഗള്‍ഫിലാണ്. കോഴിക്കോട് കഴിഞ്ഞ ദിവസം ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച മാതാവ് അറസ്റ്റിലായിരുന്നു.

    Read More »
  • Kerala

    മഞ്ജു വാര്യർ പറയുന്നു, ജീവിതം മാറ്റി മറിച്ച ആളെ പരിചയപ്പെടാൻ കണ്ണാടിയിൽ നോക്കൂ എന്ന്

       ‘അസുരൻ’ എന്ന ചിത്രത്തിന് ശേഷം അജിത്തിന്റെ നായികയായി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ വീണ്ടും കോളിവുഡിൽ അഭിനയിക്കാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം ഈ വാർത്ത തെന്നിന്ത്യൻ സിനിമ ലോകത്ത് നിറഞ്ഞു നിന്നിരുന്നു. ‘എകെ 61’ൽ താനും ഉണ്ടാകും എന്ന് മഞ്ജു വാര്യർ സ്ഥിരീകരിച്ചതിന് പിന്നാലെ, മാറ്റങ്ങൾ നിറഞ്ഞ പുത്തൻ ലുക്കിൽ പകർത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മഞ്ജു വാര്യർ. ചിത്രത്തിൽ, വെള്ള ടീ-ഷർട്ടും ക്രോപ്ഡ് ജീൻസും അണിഞ്ഞ മഞ്ജുവിന്റെ, ഹെയർസ്റ്റൈലിലും മുഖത്തും വ്യത്യാസങ്ങൾ പ്രകടമാണ്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ഈ മാറ്റം പുതിയ ചിത്രമായ ‘എകെ 61’ന് വേണ്ടിയുള്ളതാണ് എന്ന് വലിയൊരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കളും അഭിപ്രായപ്പെട്ടു. എന്നാൽ, പുതിയ സിനിമയുടെ യാതൊരു സൂചനയും മഞ്ജു തന്റെ ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. “നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന ആ ഒരാളെയാണ് നിങ്ങൾ തിരയുന്നതെങ്കിൽ, കണ്ണാടിയിൽ ഒന്നു നോക്കൂ!” എന്ന അടിക്കുറിപ്പോടെയാണ്‌ മഞ്ജു വാര്യർ തന്റെ…

    Read More »
  • NEWS

    പോലീസിനെ കബളിപ്പിക്കാൻ ഫോൺ ബസിൽ ഉപേക്ഷിച്ച് വീട്ടിലെത്തി;പീഡനവീരൻ അറസ്റ്റിൽ

    കോട്ടയം: 17-കാരിയെ പീഡിപ്പിച്ച  പരാതിയില്‍ 23കാരന്‍ പിടിയില്‍.എരുമേലി ഇരുമ്ബൂന്നിക്കര കോച്ചേരിയില്‍ രാഹുല്‍ രാജാണ് അറസ്റ്റിലായത്. പ്രതിയെ തിരഞ്ഞ് പൊലീസ് വീട്ടിലെത്തിയെങ്കിലും ആദ്യം കണ്ടെത്താനായില്ല.തുടർന്ന് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതി മണിപ്പുഴയില്‍ ഉണ്ടെന്ന് പൊലീസിന് മനസിലായി.തുടര്‍ന്ന് മണിപ്പുഴയില്‍ പൊലീസ് എത്തിയപ്പോഴേക്കും, ഇയാള്‍ അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. എരുമേലിയില്‍ നിന്ന് കാഞ്ഞിരപ്പള്ളിയിലെത്തിയ പ്രതി പോലീസ് പിന്നാലെ ഉണ്ടെന്ന് മനസ്സിലാക്കി ‘ദൃശ്യം’ സ്റ്റൈലിൽ കോട്ടയം ബസില്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച്‌ തിരികെ മണിപ്പുഴയിലെത്തി.എന്നാല്‍ ഒരു സംഘം പൊലീസ് ബസിന് പിന്നാലെയും, മറ്റൊരു സംഘം മഫ്തിയില്‍ മണിപ്പുഴയിലും കാത്തു നിൽക്കുന്നുണ്ടായിരുന്നു.മണിപ്പുഴയിൽ കാത്തുനിന്ന സംഘം പ്രതിയെ അറസ്റ്റ്‌ ചെയ്യുമ്പോഴേക്കും ബസിൽ ഉപേക്ഷിച്ച ഫോണുമായി അടുത്ത സംഘം മണിപ്പുഴയിൽ എത്തിക്കഴിഞ്ഞിരുന്നു.

    Read More »
  • India

    ബാലവേല, നടി മുംതാസിനെതിരെ കേസെടുത്ത് പൊലീസ്

    നടി മുംതാസിനെതിരെ ബാലവേല നിയമപ്രകാരം കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കൊണ്ട് തൊഴിലെടുപ്പിച്ചതിനെത്തുടര്‍ന്നാണ് നടിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ചെന്നൈയിലെ അണ്ണാ നഗറില്‍ സഹോദരനും കുടുംബത്തിനുമൊപ്പമാണ് മുംതാസ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച്‌ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. മുംതാസും കുടുംബവും തന്നെ ഉപദ്രവിക്കുന്നു എന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തി. ആറ് വര്‍ഷത്തോളമായി താനും തന്റെ സഹോദരിയും മുംതാസിന്റെ വീട്ടില്‍ ജോലി ചെയ്യുകയാണെന്നും ഉത്തര്‍പ്രദേശ് സ്വദേശികളായ തങ്ങള്‍ക്ക് തിരികെ നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് മുംതാസും കുടുംബവും തങ്ങളെ ഏറെ ഉപദ്രവിച്ചുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ മുംതാസിനെതിരെ കേസെടുത്തു. ഇരു സഹോദരിമാരെയും സര്‍ക്കാര്‍ സ്ഥാപനത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് നിലവില്‍ 19ഉം 17ഉം വയസ്സാണുള്ളത്.

    Read More »
  • NEWS

    വെറുതെ പേടിച്ചു; ക്യാമറകൾ ഇനിയും മിഴി തുറന്നിട്ടില്ല

    ആലപ്പുഴ: നാടാകെ ഇന്റലിജന്‍സ് കാമറകള്‍ സ്ഥാപിച്ചതോടെ വാഹന യാത്രക്കാര്‍ അതീവ ജാഗ്രതയിലാണ്. നിയമ ലംഘനം നടത്തിയവരാവട്ടെ, പിഴ ചുമത്തിയുള്ള നോട്ടീസ് ഇന്ന് വരും, നാളെ വരും എന്നോര്‍ത്ത് ആകെ അങ്കലാപ്പി​ലുമാണ്.എന്നാൽ കാമറകള്‍ പലയിടത്തും പ്രവര്‍ത്തനം തുടങ്ങി​യി​​ട്ടി​ല്ല. കാമറകളും പരിവാഹന്‍ സൈറ്റും സംയോജിപ്പിക്കുന്നതിലെ കാലതാമസമാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തടസമായതെന്നാണ് അറി​യുന്നത്.സാങ്കേതിക പ്രശ്നങ്ങള്‍ മാറുന്ന മുറയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കും.അതേസമയം പലയിടങ്ങളിലും ക്യാമറകൾ പ്രവർത്തനം തുടങ്ങിയിട്ടുമുണ്ട് അതിനാൽ ജാഗ്രതൈ!

    Read More »
  • NEWS

    ഫിഫ മുദ്രയുള്ള വസ്ത്രങ്ങൾ വിറ്റ അഞ്ച് പേർ ഖത്തറിൽ അറസ്റ്റിൽ

    ദോഹ : ഫിഫയുടെ അനുമതിയില്ലാതെ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ ഔദ്യോഗിക ലോഗോ പതിച്ചുള്ള വസ്ത്രങ്ങള്‍ വിറ്റ 5 പേരെ അറസ്റ്റ് ചെയ്തു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ സാമ്ബത്തിക-സൈബര്‍ കുറ്റകൃത്യ പ്രതിരോധ വകുപ്പാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പതിപ്പിച്ചു കൊണ്ടുള്ള ടി-ഷര്‍ട്ടുകളും തൊപ്പികളും പ്രതികളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.     സമൂഹമാധ്യമ അക്കൗണ്ടിലൂടെയുള്ള ലോകകപ്പ് ലോഗോ പതിപ്പിച്ച വസ്ത്രങ്ങളുടെ വില്‍പനയുടെ പ്രമോഷന്‍ സംബന്ധിച്ച വിവരങ്ങളെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. ഫിഫയുടെ അനുമതിയില്ലാതെ ഫിഫ ലോകകപ്പ് ഖത്തറിന്റെ ലോഗോയോ ചിഹ്നങ്ങളോ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്.

    Read More »
  • NEWS

    കൊച്ചി മെട്രോ പില്ലറുകള്‍ക്കിടയിലെ പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി

     കൊച്ചി: മെട്രോ പില്ലറുകള്‍ക്കിടയിലെ പൂന്തോട്ടത്തില്‍ രാജമല്ലിക്കൊപ്പം കഞ്ചാവ് ചെടിയും.പാലാരിവട്ടം ട്രാഫിക്ക് സിഗ്നലിന്റ തൊട്ടടുത്തുള്ള മെട്രോ പില്ലര്‍ 517 ന്റെയും 516 ന്റെയും ഇടയിലുള്ള സ്ഥലത്ത് സ്വകാര്യ ആശുപത്രി പരിപാലിച്ചുപോന്നിരുന്ന പൂന്തോട്ടത്തിലാണ് കഞ്ചാവ് വളര്‍ന്നിരുന്നത്. എക്‌സൈസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നഗരമദ്ധ്യത്തിലെ കഞ്ചാവ് ചെടിയുടെ രാജകീയവാഴ്ച കണ്ടെത്തിയത്. സംഭവത്തില്‍ എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    സവര്‍ക്കറുടെ ചിത്രമുളള എയര്‍ ബലൂണുകളും മാസ്ക്കുകളും പൊലീസ് പിടിച്ചെടുത്തു;ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റിൽ

    തൃശൂര്‍: പൂരപ്പറമ്ബില്‍ വിതരണം ചെയ്യാന്‍വെച്ച വിഡി സവര്‍ക്കറുടെ ചിത്രമുളള എയര്‍ ബലൂണുകളും മാസ്ക്കുകളും പൊലീസ് പിടിച്ചെടുത്തു.സംഭവത്തില്‍ ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ കിഷന്‍ സിജെയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ പൂരത്തിന്റെ കുടമാറ്റത്തിനുളള പാറമേക്കാവ് ദേവസ്വത്തിന്റെ വിഡി സവര്‍ക്കറുടെ ഫോട്ടോ പതിച്ച കുടകള്‍ വിവാദമായതിന് പിന്നാലെയാണ് പുതിയ വിവാദം. ഹിന്ദു മഹാസഭയുടെ തൃശൂര്‍ കാര്യാലയത്തില്‍ നിന്നാണ് സവര്‍ക്കറുടെ പടമുളള എയര്‍ബലൂണുകളും മാസ്കും പൊലീസ് കണ്ടെടുത്തത്. പൂരപ്പറമ്ബില്‍ സവര്‍ക്കര്‍ ബലൂണുകളും മാസ്കുകളും വിതരണം ചെയ്യാന്‍ ഒരുങ്ങി എന്നാരോപിച്ചാണ് പൊലീസ് നടപടി. കണ്ടെടുത്ത ബലൂണുകളെല്ലാം നശിപ്പിച്ചെന്നാണ് വിവരം.

    Read More »
Back to top button
error: