NEWSWorld

യുക്രൈനിലെ ഉപഗ്രഹ ഇന്റർനെറ്റ് നിശ്ചലമാക്കി റഷ്യ; മറ്റ് രാജ്യങ്ങൾക്കും പണികിട്ടി

ഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഉപഗ്രഹ ഇന്റര്‍നറ്റ് ശൃംഖലയ്ക്ക് നേരെയുണ്ടായ വന്‍ സൈബറാക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് യുഎസ്, ബ്രിട്ടന്‍, കാനഡ, എസ്‌തോണിയ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങള്‍ പറഞ്ഞു.

ഫെബ്രുവരിയില്‍ യുക്രൈനിന് നേരെ റഷ്യ സൈബറാക്രമണം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് വിയാസാറ്റിന്റെ കെഎ-സാറ്റ് നെറ്റ് വര്‍ക്കിന് നേരെ സൈബറാക്രമണം നടന്നത്. യുക്രൈനിന്റെ ആശയവിനിമയങ്ങള്‍ക്ക് തടയിടാനാണ് ആ നീക്കമെങ്കിലും അനന്തര ഫലങ്ങള്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും അനുഭവിക്കേണ്ടി വന്നു.

Signature-ad

വിയാസാറ്റിന് നേരെയുണ്ടായ സൈബറാക്രമണമാണ് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത്. ഇത് യൂറോപ്യന്‍ രാജ്യങ്ങളേയും ബാധിച്ചു. ഇന്റര്‍നെറ്റ് മോഡം പ്രവര്‍ത്തന രഹിതമായി. പലര്‍ക്കും അവ മാറ്റി സ്ഥാപിക്കേണ്ടി വന്നു.

കെഎ-സാറ്റ് യുക്രൈന്‍ സൈന്യത്തിനും പോലീസ് യൂണിറ്റുകള്‍ക്കും ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഈ സേവനത്തിന് നേരെ ആക്രമണം ഉണ്ടായത്. ഈ സൈബറാക്രമണം ഏത് രീതിയിലാണ് യുക്രൈനിന്റെ സൈനിക നീക്കത്തെ ബാധിച്ചതെന്ന് വ്യക്തമല്ല.

യുദ്ധമാരംഭിച്ചതിന് പിന്നാലെയാണ് യുക്രൈനിന്റെ അഭ്യര്‍ത്ഥനപ്രകാരം അമേരിക്കന്‍ കമ്പനിയായ സ്‌പേസ് എക്‌സ് യുക്രൈനില്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം എത്തിച്ചത്. പിന്നാലെ സ്റ്റാര്‍ലിങ്കിന് നേരെയും റഷ്യന്‍ സൈബറാക്രമണ ശ്രമങ്ങളുണ്ടായി. എന്നാല്‍ ഈ ശ്രമങ്ങളെ അതിവേഗം പരാജയപ്പെടുത്തിയെന്നാണ് കമ്പനി പറയുന്നത്.

Back to top button
error: