Month: May 2022
-
India
അക്കൗണ്ടിലേക്ക് 13 കോടി വീതം എത്തി, ചെന്നൈയില്‍ നിമിഷനേരത്തേക്ക് കോടീശ്വരന്മാരയത് 100 പേര്‍
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ചെന്നൈ ടി നഗര്‍ ശാഖയിലെ നൂറോളം അക്കൗണ്ടിലേക്ക് ഒറ്റ ദിവസംകൊണ്ട് എത്തിയത് കോടികള്‍. ആകെ 1300 കോടി രൂപയാണ് വിവിധ അക്കൗണ്ടിലേക്ക് എത്തിയത്. സോഫ്റ്റ് വെയര്‍ തകരാറുമൂലമാണ് പണം നിക്ഷേപിക്കപ്പെട്ടതെന്ന് ബാങ്ക് പറഞ്ഞു. ശനിയാഴ്ച സോഫ്റ്റ് വെയറിലെ ചില തകരാറുകള്‍ പരിഹരിക്കുന്നതിനിടയിലാണ് പല അക്കൗണ്ടിലേക്കായി പണം പോയത്. എന്നാല്‍ പണത്തിന്റെ അളവ് ഇത്രത്തോളമില്ലെന്നാണ് ബാങ്ക് നല്‍കുന്ന വിശദീകരണം. ഇങ്ങനെ പോയ പണം ആരെങ്കിലും പിന്‍വലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. അതേസമയം ഇത്രയേറെ പണം ഒരു അക്കൗണ്ടിലേക്ക് നിക്ഷേപക്കപ്പെട്ടാല്‍ അത് ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിലേക്കും നികുതി ചുമത്തുന്നതിലേക്കും നയിക്കുമെന്നതുകൊണ്ട് പലരും ആശങ്കയിലാണ്. പലരും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Read More » -
India
തിരുപ്പതിയിൽ നിയന്ത്രണാതീതമായ ജനത്തിരക്ക്, ദര്‍ശനം മാറ്റിവെക്കാന്‍ ക്ഷേത്രക്കമ്മിറ്റിയുടെ അഭ്യര്‍ത്ഥന
തിരുമല: തിരുപ്പതി ദര്‍ശനം മറ്റിവെക്കാന്‍ ഭക്ത ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം. കഴിഞ്ഞ ദിവസങ്ങളിൽ വന്‍ ഭക്തജനത്തിരക്കാണ് തിരുപ്പതിയില്‍ അനുഭവപ്പെട്ടത്. ഭക്തരുടെ തിരക്ക് കണക്കിലെടുത്താണ് തിരുപ്പതി സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവരോട് യാത്ര മറ്റിവെക്കാൻ തിരുപ്പതി ദേവസ്ഥാനം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. വൈകുണ്ഠ ഏകാദശി, ഗരുഡസേവ ദിവസങ്ങളിലെ തീര്‍ഥാടക തിരക്കിനേക്കാള്‍ ഇപ്പോൾ തിരക്ക് കൂടുതലാണെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. എല്ലാ ക്യൂ ലൈനുകളിലും കമ്പാര്‍ട്ടുമെന്റുകളിലും തിരക്കാണെന്നും ശ്രീവാരി ദര്‍ശനത്തിന് 48 മണിക്കൂര്‍ എടുക്കുന്നുണ്ടെന്നും ടി.ടി.ഡി അധികൃതര്‍ പറഞ്ഞു. നിലവില്‍ മണിക്കൂറില്‍ 4,500 ഭക്തര്‍ക്ക് മാത്രമേ ശ്രീവരി ദര്‍ശനം നല്‍കാനാകൂ, ഈ നിരക്കില്‍ എല്ലാവര്‍ക്കും ദര്‍ശനം നല്‍കാന്‍ രണ്ട് ദിവസമെടുക്കും. അതുകൊണ്ടുതന്നെ തീര്‍ത്ഥാടകര്‍ നിലവിലെ സാഹചര്യം കണക്കിലെടുക്കണമെന്നും അസൗകര്യങ്ങള്‍ ഒഴിവാക്കുന്നതിനായി തീര്‍ത്ഥാടന പദ്ധതികള്‍ മാറ്റിവെക്കണമെന്നും തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ മാസവും തിരുപ്പതി ക്ഷേത്രത്തില്‍ തീര്‍ഥാടകരുടെ വലിയ തിരക്കുണ്ടായിരുന്നു. തിരക്കില്‍പ്പെട്ട് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ടോക്കണ്‍ എടുക്കാന്‍ തീര്‍ഥാടകര്‍…
Read More » -
Kerala
വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
പീഡനക്കേസില്‍ നടന്‍ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിജയ് ബാബു തിങ്കളാഴ്ച രാവിലെയോടെ കൊച്ചിയിലെത്തുമെന്ന് അഭിഭാഷകൻ അറിയിച്ചു. ജാമ്യ ഹർജി നിലനിർത്തിയാൽ ഈ മാസം 30ന് തിരിച്ചെത്താമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു. വിദേശത്തുള്ള താരം മേയ് 30 ന് നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകൾ സമർപ്പിച്ചതോടെയാണ് ജസ്റ്റീസ് പി.ഗോപിനാഥ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ തയാറായത്. വിജയ് ബാബു നാട്ടിൽ തിരിച്ചെത്തിയാലുടൻ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്‍റെ നീക്കം. കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്നും വിജയ് ബാബു വാദിച്ചിരുന്നു. എന്നാൽ കേസ് രജിസ്റ്റർ ചെയ്തു എന്നറിഞ്ഞതിന് ശേഷമാണ് വിജയ് ബാബു രാജ്യം വിട്ടതെന്നാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എതിർവാദം ഉന്നയിച്ചത്. വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
Read More » -
Crime
വയനാട്ടിലെ ഡോക്ടറിൽ നിന്നും ഗോവൻ സ്വദേശി ടൂർ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ, പ്രതി അറസ്റ്റിൽ
മേപ്പാടി : വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടറിൽ നിന്നും ഓൺലൈൻ വഴി വിദേശത്തെക്ക് ടൂർ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത ഗോവൻ സ്വദേശിയായ പ്രതിയെ ഗോവയിൽ നിന്നും വയനാട് സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ ജിജീഷ് പി.കെയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. നോർത്ത് ഗോവയിലെ അൽഡോണ സ്വദേശിയായ ദീപക് ഹാൽദങ്കർ (27) ആണ് അൽഡോണയിൽ നിന്നും പിടിയിലായത്. 2020 ഫെബ്രുവരിയിൽ ഡി.എ.ഇ ലൈവ് എന്ന സ്ഥാപനത്തിന്റെ പ്രധിനിധിയെന്ന് പരിചയപെടുത്തിയാണ് പ്രതി ഡോക്ടർക്ക് വിദേശത്തേക്ക് ടൂർ വാഗ്ദാനം ചെയ്ത് ഡോക്ടറുടെ ക്രെഡിറ്റ് കാർഡിൽ നിന്നും 2 ലക്ഷം രൂപ തട്ടിയെടുത്തത്. മേപ്പാടി പോലീസ് രജിസ്റ്റർ ചെയ്ത കേസ് ജില്ലാ പോലീസ് മേധാവി വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷനിലേക്ക് അന്വേഷണത്തിനായി കൈമാറുകയും തുടർന്ന് പണം കൈമാറിയ ഗേറ്റ് വേയിൽ നിന്നും ലഭിച്ച സൂചനയിൽ നിന്നും പ്രതി ഗോവയിലാണ് എന്ന് മനസിലായി. വയനാട് സൈബർ പോലീസ് ഗോവയിലെത്തിയാണ്…
Read More » -
India
അംബരീഷിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട ക്ലാര സുമലത
‘തൂവാനത്തുമ്പിക’ളിലെ ക്ലാരയായി മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ് സുമലത. നിറക്കൂട്ട്, ന്യൂഡല്‍ഹി, നായര്‍സാബ്, ഇസബെല്ല, താഴ്‌വാരം തുടങ്ങിയ ചിത്രങ്ങളിലെ സുമലതയുടെ കഥാപാത്രങ്ങള്‍ ഇന്നും മലയാളികൾ മറന്നിട്ടുണ്ടാവില്ല. മലയാളത്തിലെ തിരക്കേറിയ നായികമാരിലൊരാള്‍ കൂടിയായ സുമലത പിന്നീട് അന്യഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കന്നഡ സിനിമയിലെ മുന്‍നിരതാരമായിരുന്ന അംബരീഷായിരുന്നു സുമലതയുടെ ഭര്‍ത്താവ്. സിനിമയില്‍ തിളങ്ങിനിന്ന കാലത്തായിരുന്നു സുമലതയുമായുള്ള അംബരീഷിന്റെ വിവാഹം. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. സുമലതയുമായുള്ള വിവാഹത്തിന് അംബരീഷിന്റെ വീട്ടുകാരും അടുത്ത സുഹൃത്തുക്കളുമൊക്കെ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. അല്‍പായുസ്സുള്ള ദാമ്പത്യമായിരിക്കും ഇതെന്നായിരുന്നു ജോത്സ്യന്മാരുടെ പ്രവചനം. പ്രതിസന്ധികളെ അവഗണിച്ച് ഇരുവരും ഒന്നിക്കുകയായിരുന്നു. പ്രവചനങ്ങളെ കാറ്റില്‍ പറത്തിയുള്ള വളരെ മനോഹരമായ ജീവിതമായിരുന്നു ഇരുവരുടേതും. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും സജീവമായിരുന്ന അംബരീഷ് 2018 നവംബര്‍ 27 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ വേദനിച്ചിരുന്നു. അംബരീഷിന്റെ വിടവാങ്ങലിന് ശേഷം സുമലത അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലേക്ക്…
Read More » -
Kerala
പതിറ്റാണ്ടുകൾ നീണ്ട കാത്തിരുപ്പ് അവസാനിച്ചു, കോട്ടയം ഇരട്ടപ്പാതയിലൂടെ ആദ്യ ട്രെയിൻ ഓടി
കോട്ടയം: 16.7കിലോമീറ്റർ നീളം വരുന്ന ചിങ്ങവനം- ഏറ്റുമാനൂർ രണ്ടാം പാത ഗതാഗതത്തിനു തുറന്നുകൊടുത്തു ഞായറാഴ്ച രാത്രി 9.35 ഓടെയാണ് ഇതുവഴി ആദ്യ ട്രെയിൻ കടന്നു പോയത്. കേരളത്തിലെ ട്രെയിൻ യാത്രാചരിത്രം വികസനത്തിന്റെ പുതിയ ട്രാക്കിലേക്ക് കടന്ന നിമിഷമായിരുന്നു അത്. പാലക്കാട്ട് ജംഗ്ഷൻ -തിരുനൽവേലി പാലരുവി എക്സ്പ്രസ്സ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് തോമസ് ചാഴിക്കാടൻ എം പിയും, ഡി.ആർ.ഒ മുകുന്ദ് രാമസ്വാമിയും, സ്റ്റേഷൻ മാനേജർ ബാബു തോമസും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. പ്ലാറ്റ്ഫോം 2ൽ നിന്നാണ് പാലരുവി എക്സ്പ്രസ്സ് ഫ്ലാഗ് ഓഫ് ചെയ്തത്. രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പാണ് ഫലം കണ്ടത്. 50 കിലോമീറ്ററായിരുന്നു വേഗം. ഏറ്റുമാനൂർമുതൽ ചിങ്ങവനംവരെയുള്ള 16.7 കിലോമീറ്റർ ഇരട്ടപ്പാത പൂർണമായും ഗതാഗതയോഗ്യമായി. മധ്യകേരളത്തിലെ യാത്രാരംഗത്ത് പുതിയ കുതിപ്പിന് വഴിയൊരുക്കുന്ന പാതയാണിത്. ഏറ്റുമാനൂരിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് ചിങ്ങവനംവരെയാണ് പുതിയപാത നിർമിച്ചിട്ടുള്ളത്. പഴയപാതയും പുതിയപാതയും ചേർക്കുന്ന പണികളും ഇലക്‌ട്രിക്കൽ ജോലികളും ഞായറാഴ്ച വൈകീട്ടോടെ പൂർത്തിയായി. ട്രാക്ക് അലൈൻമെന്റും പരിശോധിച്ചു.…
Read More » -
Business
കോവിഡിന് ശേഷം കുതിപ്പുമായി ബുക്ക്മൈഷോ; ടിക്കറ്റ് ബുക്കിംഗ് എക്കാലത്തേയും ഉയര്‍ന്ന നിലയില്‍
ന്യൂഡല്‍ഹി: കോവിഡിന് ശേഷം ഉപഭോക്താക്കളില്‍ എക്കാലത്തേയും ഉയര്‍ന്ന തിരക്കിന് സാക്ഷ്യം വഹിച്ച് ബുക്ക്മൈഷോ. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ 2.9 കോടിയുടെ ടിക്കറ്റ് ബുക്കിംഗാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. ട്രാന്‍സാക്ഷന്‍ വീഡിയോ ഓണ്‍-ഡിമാന്‍ഡ് (ടിവിഒഡി) സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ഏപ്രിലില്‍ 52,000 കോടി സ്ട്രീമുകളുടെ വില്‍പ്പനയോടെ ഏറ്റവും ഉയര്‍ന്ന ഇടപാട് രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു. 2020 ജനുവരിയില്‍ ബുക്ക്മൈഷോ 22 ദശലക്ഷത്തിലധികം ടിക്കറ്റ് വില്‍പ്പന നടത്തിയിട്ടുണ്ട്. 2020 ഒക്ടോബറിനും 2021 ഫെബ്രുവരിക്കും ഇടയില്‍ പ്രതിമാസ വില്‍പ്പന ശരാശരി 20 ലക്ഷത്തിലധികം ടിക്കറ്റുകളാണ്. 2021 ജനുവരിയില്‍ ഇത് ഉയര്‍ന്ന് അഞ്ച് ദശലക്ഷത്തിലധികമായി. 2021 ഒക്ടോബറിനും 2022 മാര്‍ച്ചിനും ഇടയില്‍, ശരാശരി പ്രതിമാസ ടിക്കറ്റ് വില്‍പ്പന 1.2 കോടിയിലെത്തി. ഇത് കോവിഡ് തരംഗത്തിന്റെ അവസാനത്തിനുശേഷം ഉപഭോഗത്തില്‍ ആറിരട്ടി വളര്‍ച്ചയെ സൂചിപ്പിക്കുന്നു. രാജ്യത്തെ തീയറ്ററുകളില്‍ ആളുകളുടെ എണ്ണം നിയന്ത്രിച്ചിരുന്നത് എടുത്തു കളഞ്ഞതിന് ശേഷം 2021 ഒക്ടോബറില്‍, ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ 7 ദശലക്ഷം ടിക്കറ്റുകളാണ് ബുക്ക്മൈഷോ വിറ്റത്. ഇക്കഴിഞ്ഞ ഏപ്രില്‍…
Read More » -
Kerala
‘പി.സി.ജോർജിന്റേത് അറവുശാലയിലെ പോത്തിന്റെ കരച്ചിൽ; വിഷം തുപ്പിയാൽ അകത്തുകിടക്കും’
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിനെതിരെ ആഞ്ഞടിച്ച് മന്ത്രി വി.ശിവൻകുട്ടി. സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന് പി.സി.ജോർജിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. വർഗീയവിഷം തുപ്പിയാൽ ഇനിയും അകത്തു കിടക്കേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പു നൽകി. അതാണ് രാജ്യത്തെ നിയമസംവിധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘‘അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി.സി.ജോർജിന്റേത്. പി.സി എന്ന ഇനീഷ്യലിനെ ഏറ്റവും മോശമായി ചിത്രീകരിച്ച പാർട്ടിക്കൊപ്പമാണ് പി.സി.ജോർജ് ഇപ്പോഴുള്ളത്. വർഗീയ വിഭജനം ഉന്നംവച്ചുള്ള നീക്കങ്ങൾ ആണ് സംഘപരിവാറിൽനിന്ന് ഉണ്ടാകുന്നത്. പി.സി.ജോർജിനെ അതിനുള്ള കരുവാക്കുകയാണ്. സ്വയം വിറ്റ് ജീവിക്കാനുള്ള ശ്രമത്തിലാണ് പി.സി.ജോർജ് ഇപ്പോഴുള്ളത്.’’ – മന്ത്രി പറഞ്ഞു. ‘‘രാഷ്ട്രീയ ജീവിതത്തിൽ വർഗീയ സംഘടനകളുമായി പി.സി.ജോർജ് നിരവധി തവണ ആത്മബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതു തിരിച്ചറിഞ്ഞാണ് കേരള ജനത പി.സി.ജോർജിനെ തോൽപ്പിച്ച് വീട്ടിൽ ഇരുത്തിയത്. പി.സി.ജോർജിനോ അദ്ദേഹം ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കോ കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ കഴിയില്ല.…
Read More » -
Kerala
‘എടാ സുരേഷ്ഗോപിയേ..’; സിനിമാ സ്റ്റൈലിൽ പാഞ്ഞടുത്ത് താരത്തിന്റെ മറുപടി
കൊച്ചി: തൃക്കാക്കരയിൽ ബിജെപിയുടെ പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിയെ അവഹേളിച്ചവരെ വേദിയിൽ തന്നെ സിനിമാ സ്റ്റൈലിൽ നേരിട്ടു താരം. എ.എൻ.രാധാകൃഷ്ണന്റെ പ്രചാരണവുമായി ബന്ധപ്പെട്ടാണു ശനിയാഴ്ച അദ്ദേഹം െകാച്ചിയിൽ എത്തിയത്. ഒട്ടേറെ യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു സംസാരിച്ചു. ഇക്കൂട്ടത്തിലെ ഒരുവേദിയിൽ പ്രസംഗിക്കാൻ എത്തിയപ്പോഴാണ് എതിർപാർട്ടിയിലെ ചിലർ പ്രസംഗം തടസ്സപ്പെടുത്തി ബഹളം വച്ചത്. ‘എടാ സുരേഷ് ഗോപിയെ..’ എന്ന വിളിയോടെയാണു തുടക്കം. ഇതു തുടർന്നതോടെ, പോടാ.. എന്ന് പറഞ്ഞ് സിനിമാസ്റ്റൈലിൽ സുരേഷ് ഗോപി പാഞ്ഞുചെന്നു. ഇതോടെ പ്രശ്നക്കാർ സ്ഥലംവിട്ടു. ‘അത് ആരാണെന്നു മനസിലായി കാണുമല്ലോ അല്ലേ. അത്രയുള്ളൂ അസുഖം. അതൊരു അസുഖമാണ്. മുഖ്യമന്ത്രി ചികിൽസിച്ചാ മതി. ഇതാണ് ഈ നാടിന്റെ കുഴപ്പം. അസഹിഷ്ണുത. മറ്റുള്ളവരുടെ പുറത്ത് അടിച്ചേൽപ്പിക്കാനുള്ള ശ്രമം. ആർക്കാണ് അസഹിഷ്ണുത എന്നു മനസിലായല്ലോ അല്ലേ..’ വേദിയിൽ തിരിച്ചെത്തി സുരേഷ് ഗോപി പറഞ്ഞു.
Read More » -
India
ഏറ്റവും സ്വീകാര്യന്‍ രാജ്നാഥ് സിങ്, രണ്ടാമത് ഗഡ്കരി; അമിത് ഷാ മൂന്നാമതെന്ന് സർവേ
ന്യൂഡൽഹി: കേന്ദ്രത്തിലെ നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും സ്വീകാര്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്ന് സർവേ ഫലം. മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാര്‍ 8 വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തില്‍ എൻഡിഎ വോട്ടർമാർക്കും എൻഡിഎ ഇതര വോട്ടർമാർക്കും ഇടയിൽ നടത്തിയ െഎഎഎന്‍എസ്–സി വോട്ടര്‍ സര്‍വേയിലാണു രാജ്‌നാഥ് ഒന്നാമതെത്തിയത്. ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് രണ്ടാം സ്ഥാനത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമാണ് മൂന്നാം സ്ഥാനത്തുള്ളത്. ബിജെപിക്കാര്‍ക്കിടയില്‍ അമിത് ഷായ്ക്ക് സ്വീകാര്യതയുള്ളപ്പോള്‍, പ്രതിപക്ഷ രാഷ്ട്രീയത്തിലുള്ളവർക്കിടയിൽ എസ്.ജയ്ശങ്കറിനാണ് സ്വീകാര്യത. പട്ടിക വിഭാഗങ്ങള്‍ക്കിടയില്‍ വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനിക്കും മുന്നാക്ക ഹിന്ദു, മുസ്‍ലിം, സിഖ് വിഭാഗങ്ങള്‍ക്കിടയില്‍ രാജ്നാഥ് സിങ്ങിനും ക്രൈസ്തവര്‍ക്കിടയില്‍ നിതിന്‍ ഗഡ്കരിക്കും വീട്ടമ്മമാര്‍ക്കിടയില്‍ ജല്‍ശക്തി മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനുമാണ് പിന്തുണയെന്നു സർവേയിൽ പറയുന്നു.
Read More »