IndiaNEWS

അക്കൗണ്ടിലേക്ക് 13 കോടി വീതം എത്തി, ചെന്നൈയില്‍ നിമിഷനേരത്തേക്ക് കോടീശ്വരന്മാരയത് 100 പേര്‍

എച്ച്‌.ഡി.എഫ്‌.സി ബാങ്കിന്റെ ചെന്നൈ ടി നഗര്‍ ശാഖയിലെ നൂറോളം അക്കൗണ്ടിലേക്ക് ഒറ്റ ദിവസംകൊണ്ട് എത്തിയത് കോടികള്‍.

ആകെ 1300 കോടി രൂപയാണ് വിവിധ അക്കൗണ്ടിലേക്ക് എത്തിയത്. സോഫ്റ്റ് വെയര്‍ തകരാറുമൂലമാണ് പണം നിക്ഷേപിക്കപ്പെട്ടതെന്ന് ബാങ്ക് പറഞ്ഞു.

Signature-ad

ശനിയാഴ്ച സോഫ്റ്റ് വെയറിലെ ചില തകരാറുകള്‍ പരിഹരിക്കുന്നതിനിടയിലാണ് പല അക്കൗണ്ടിലേക്കായി പണം പോയത്. എന്നാല്‍ പണത്തിന്റെ അളവ് ഇത്രത്തോളമില്ലെന്നാണ് ബാങ്ക് നല്‍കുന്ന വിശദീകരണം.

ഇങ്ങനെ പോയ പണം ആരെങ്കിലും പിന്‍വലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.

അതേസമയം ഇത്രയേറെ പണം ഒരു അക്കൗണ്ടിലേക്ക് നിക്ഷേപക്കപ്പെട്ടാല്‍ അത് ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിലേക്കും നികുതി ചുമത്തുന്നതിലേക്കും നയിക്കുമെന്നതുകൊണ്ട് പലരും ആശങ്കയിലാണ്.
പലരും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Back to top button
error: