Month: May 2022

  • Food

    പല്ലിലെ മഞ്ഞ നിറം മാറാൻ ഇതാ മൂന്ന് എളുപ്പ വഴികൾ

    ദന്തസംരക്ഷണത്തിന്റെ കാര്യത്തിൽ എന്നും എപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് പല്ലിലെ മഞ്ഞ നിറം. മഞ്ഞ നിറത്തിലുള്ള പല്ലുകൾ പല വിധത്തിലുള്ള പ്രതിസന്ധികളാണ് നമ്മളിൽ ഉണ്ടാക്കുന്നത്. പല്ലിലെ മഞ്ഞ നിറം ആത്മവിശ്വാസം ഇല്ലാതാക്കും. വീട്ടിലെ തന്നെ ചില പൊടിക്കെെകളിലൂടെ പല്ലിലെ മഞ്ഞ നിറം എളുപ്പം അകറ്റാം… അതിലൊന്നാണ് ആപ്പിൾ സിഡാർ വിനഗർ. മുടിയ്ക്കും ആരോഗ്യത്തിനും അത്യുത്തമമായ ആപ്പിൾ സിഡെർ വിനെഗറും പല്ല് വെളുപ്പിക്കാൻ ഉപയോഗിക്കാം. ആപ്പിൾ സിഡെർ വിനെഗറിന് പശുവിന്റെ പല്ലുകളെ വെളുപ്പിക്കാനുള്ള കഴിവുണ്ടെന്ന് സിച്ചുവാൻ യൂണിവേഴ്സിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ കണ്ടെത്തി. രണ്ട് ടീസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ 200 മില്ലി വെള്ളത്തിൽ കലർത്തി മൗത്ത് വാഷ് ഉണ്ടാക്കാം. 30 സെക്കൻഡ് ഈ മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകുക. മറ്റൊന്നാണ് നാരങ്ങ, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയ ചില പഴങ്ങളുടെ തൊലി (Fruit peels). വിറ്റാമിൻ സിയും ഡി-ലിമോണീൻ എന്നിവ സംയുക്തമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങൾ പല്ലുകൾ സ്വാഭാവികമായും…

    Read More »
  • Kerala

    ‘ഒരു കൈയ്യില്‍ മൊബൈല്‍, മറ്റേ കൈയ്യില്‍ വെള്ളക്കുപ്പി’; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു

    കൊച്ചി: ആലുവയില്‍ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കും വിധം വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് തെറിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ആലുവ ഏലൂര്‍ കൊച്ചിക്കാരന്‍ പറമ്പില്‍വീട്ടില്‍ രാഹുല്‍ ബാബുവിന്റെ (24) ലൈസന്‍സാണ് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ ആലുവ ജോയിന്റ് ആര്‍.ടി.ഒ. ശുപാര്‍ശ ചെയ്തത്. സ്വകാര്യ ബസിലെ ഡ്രൈവറാണ് രാഹുല്‍ ബാബു. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന വിധത്തിലുള്ള സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് എംവിഡിയുടെ നടപടി. ആലുവ-ഫോര്‍ട്ടുകൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സിംല ബസിലെ ഡ്രൈവറായ രാഹുല്‍ സ്റ്റിയറിംഗില്‍ നിന്നും കൈവിട്ട് വാഹനം ഓടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ബസ് ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും മൊബൈലില്‍ ടൈപ്പ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു കൈയ്യില്‍ മൊബൈല്‍ ഉള്ള സമയത്ത് മറുകൈയില്‍ കുപ്പിവെള്ളമെടുത്ത് കുടിക്കുന്നതും വീഡിയോയില്‍ കാണാം. രണ്ട് കൈയ്യും വിട്ട് വാഹനമോടിക്കുന്നതിനിടെ ബസ് ഘട്ടറിലും വീണിരുന്നു. അശ്രദ്ധമായി വാഹനമോടിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമുയര്‍ന്നു. ഇതോടെയാണ് മോട്ടോര്‍വാഹന…

    Read More »
  • NEWS

    ഒമാനില്‍ പ്രവാസികള്‍ക്കുള്ള തൊഴില്‍ പെര്‍മിറ്റുകളുടെ ഇ-സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും

    മസ്‌കറ്റ്: വിദേശ തൊഴിലാളികളെ ഒമാനിലേക്ക് കൊണ്ടുവരുന്നതിന് പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനുള്ള ഇലക്ട്രോണിക് സേവനങ്ങള്‍ 2022 മെയ് 31 ചൊവ്വാഴ്ച ഒരു ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. 2022 മെയ് 31ചൊവ്വാഴ്ച വൈകുന്നേരം 3 മണി മുതലായിരിക്കും ഇലക്ട്രോണിക് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇലക്ട്രോണിക് സേവനങ്ങള്‍ 2022 ജൂണ്‍ 1 ബുധനാഴ്ച പുനരാരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. تنوه #وزارة_العمل بأنه سيتم مؤقتا تعليق عمل الخدمات الإلكترونية لتصاريح استقدام القوى العاملة غير العمانية وذلك ابتداء من مساء يوم الثلاثاء الموافق 2022/05/31 الساعة الثالثة على أن يُستأنف العمل بالخدمات الإلكترونية يوم الأربعاء الموافق 2022/06/01 pic.twitter.com/ZyLswp6O1j — وزارة العمل -سلطنة عُمان (@Labour_OMAN) May 29, 2022

    Read More »
  • Health

    ഗർഭകാലത്ത് കഴിക്കാവുന്ന അഞ്ച് പഴങ്ങൾ

    ഏറെ ശ്രദ്ധയും കരുതലും വേണ്ട സമയമാണ് ​ഗർഭകാലം (Pregnancy). ഈ സമയത്ത് അമ്മയിലൂടെ ലഭിക്കുന്ന സ്‌നേഹം പോലെ തന്നെ പ്രധാനമാണ് കുഞ്ഞിന് വളരാൻ പ്രാപ്‌തമായ പോഷകങ്ങളും. അമ്മയിലൂടെ മാത്രമാണ് കുഞ്ഞിന് ഏറ്റവും കൂടുതൽ പോഷകങ്ങൾ കിട്ടുന്നത്. ഗർഭകാലത്ത് പോഷക സമൃദ്ധവും കുഞ്ഞിന് ആവശ്യമായതുമായവ കഴിക്കാൻ ശ്രദ്ധിക്കണം. ഗർഭകാലത്ത് ഏതൊക്കെ പഴങ്ങൾ കഴിക്കാമെന്നതിനെ സംബന്ധിച്ച് സംശയമുണ്ടാകാം. ​ഗർഭകാലത്ത് പഴങ്ങൾ കഴിക്കുന്നത് കൊണ്ട് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണങ്ങളുണ്ട്. പഴങ്ങൾ പോഷക സമ്പുഷ്ടവും, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളവയുമാണ്. പല തരം പഴങ്ങൾ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ പ്രധാന പോഷകങ്ങൾ ലഭിക്കുവാൻ സഹായകരമായിരിക്കും. പഴങ്ങൾ പ്രകൃതിദത്തമായി മധുരമുള്ളവയും, ഗർഭകാലത്തെ കൊതി ശമിപ്പിക്കുവാൻ സാധ്യമായ രീതിയിൽ രുചികരവുമാണ്. പഴങ്ങൾ കഴിക്കുന്നത് വിശപ്പ് അകറ്റുവാനും, അനാവശ്യ ജങ്ക് ഫുഡുകളും മറ്റും കഴിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. ഗർഭകാലത്ത് കഴിക്കാവുന്ന അഞ്ച് സുരക്ഷിതമായ പഴങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്. വാഴപ്പഴം…

    Read More »
  • LIFE

    ആന്‍റണി പൂല കര്‍ദ്ദിനാള്‍; ദളിത് സമുദായത്തില്‍ നിന്ന് കര്‍ദ്ദിനാളാകുന്ന ആദ്യ ഇന്ത്യക്കാരന്‍

    ദില്ലി: ഹൈദരാബാദ് ആർച്ച് ബിഷപ്പ് ആന്‍റണി പൂലയെ (Anthony Poola) ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാളായി തിരഞ്ഞെടുത്തു. ദളിത് സമുദായത്തില്‍ നിന്ന് കര്‍ദ്ദിനാളായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് പൂല ആന്‍റണി. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശിയായ പൂല ആന്‍റണി 2021 ലാണ് ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പായി നിയമിതനായത്. തെലങ്കാന കത്തോലിക് ബിഷപ്പ്സ് കോണ്‍ഫ്രന്‍സിന്‍റെ ട്രഷററായും , കത്തോലിക് യുവജന കമ്മീഷന്‍റെയും പട്ടികജാതി കമ്മീഷന്‍റെയും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പെ നേരി അന്‍റോണിയോ സെബാസ്‌റ്റോ ഡി റൊസാരിയോ ഫെറാവോയെയും കര്‍ദിനാളായി തിരഞ്ഞെടുത്തു. ഇവരടക്കം 21 പുതിയ കര്‍ദിനാള്‍ മാരെ മാര്‍പ്പാപ്പ തിരഞ്ഞെടുത്തു.

    Read More »
  • NEWS

    ഇന്ത്യ കണ്ട ഏറ്റവും സത്യസന്ധനായ മന്ത്രി ഇപ്പോള്‍ ഉപജീവനം കഴിക്കുന്നത് തെരുവില്‍ കളിപ്പാട്ടം വിറ്റ്..!!

    ജീവിതത്തിൽ ഒരു തവണ മന്ത്രിസ്ഥാനം കിട്ടിയാൽ ഇന്ത്യയിൽ പിന്നെ അയാളുടെ കുടുംബം രക്ഷപ്പെടും.അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ രാഷ്ട്രീയം ധനസമ്പാദനത്തിനുള്ള മാര്‍ഗമായാണ് പലരും കാണുന്നത്. അപൂര്‍വം ചിലര്‍ മാത്രമാണ് രാഷ്ട്രീയം സാമൂഹ്യസേവനമായി കാണുന്നത്.  അത്തരമൊരാളായിരുന്നു രമേശ് നിരഞ്ജന്‍. സത്യസന്ധന്‍, നിലപാടുകളില്‍ അചഞ്ചലന്‍, കറ തീര്‍ന്ന ഗാന്ധിയന്‍…ഇതൊക്കെയായിയായിരുന്നു ആ മനുഷ്യന്‍. അഴിമതിയ്‌ക്കെതിരേ കര്‍ശന നിലപാടെടുത്തതിലൂടെ ഇദ്ദേഹം സമശീര്‍ഷരായ മറ്റു രാഷ്ട്രീയക്കാര്‍ക്കിടയില്‍ നോട്ടപ്പുള്ളിയായിമാറാനും അധികകാലം വേണ്ടിവന്നില്ല.2006 ല്‍ ഉത്തരാഖണ്ഡിലെ നാരായണ്‍ ദത്ത് തിവാരിയുടെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ കരിമ്പ് കൃഷി വികസനവകുപ്പ് മന്ത്രിയായിരുന്ന രമേശ് നിരഞ്ജന്‍ കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഹരിദ്വാറിലെ ഫുട്പാത്തില്‍ കളിപ്പാട്ടങ്ങളും വളകളും വിറ്റാണ് ഉപജീവനം നടത്തുന്നത്. മന്ത്രിയായശേഷം അഴിമതിയും കൃത്യവിലോപവും അദ്ദേഹം വച്ചുപൊറുപ്പിക്കുമായിരുന്നില്ല.പല ഉദ്യോഗസ്ഥരും പടിയിറങ്ങി. അനവധി ഫയലുകള്‍ ഒപ്പിടാതെ വിശദീകരണത്തിനായി മടങ്ങി. കരാറുകാര്‍ക്ക് ഏര്‍പ്പെടുത്തിയ പരസ്യമായ ടെണ്ടര്‍ പ്രക്രിയ അവര്‍ക്ക് തലവേദനയായി. സ്ഥലം മാറ്റവ്യവസായം അവസാനിപ്പിച്ചു. വിഭാഗത്തില്‍ ട്രാന്‍സ്പേരന്‍സിയും സിറ്റിസണ്‍ ചാര്‍ട്ടറും നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടു. വകുപ്പില്‍ ഉദ്യോഗസ്ഥ മേധാവിത്വം ഇല്ലാതാക്കി. വളരെ…

    Read More »
  • Crime

    സൗദിയില്‍ 18 കിലോയിലധികം ലഹരിമരുന്ന് പിടികൂടി

    റിയാദ്: സൗദി അറേബ്യയിലെ സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ലഹരിമരുന്ന് കടത്താനുള്ള മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെടുത്തി. 18 കിലോയിലധികം ഡി-മെറ്റാംഫെറ്റാമൈന്‍ ആണ് പിടിച്ചെടുത്തത്. അല്‍ ബതാ തുറമുഖങ്ങളിലൂടെയും മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലൂടെയും രാജ്യത്തേക്ക് എത്തിയ ചരക്കുകളില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലാണ് ആദ്യ ലഹരി കടത്ത് ശ്രമം പരാജയപ്പെടുത്തിയത്. യാത്രക്കാരന്റെ ബാഗില്‍ ഒളിപ്പിച്ച് 6.9 കിലോഗ്രാം ഡി-മെറ്റാംഫെറ്റാമൈന്‍ ആണ് പിടിച്ചെടുത്തത്. അല്‍ ബതാ അതിര്‍ത്തി കടന്നെത്തിയ 1.7 കിലോഗ്രാം ഡി-മെറ്റാംഫെറ്റാമൈന്‍ ആണ് പിടികൂടിയത്. യാത്രക്കാരന്റെ ശരീരത്തിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. സെറാമിക്‌സ് കൊണ്ടുവരുന്ന ട്രക്കില്‍ ഒളിപ്പിച്ച 10.114 കിലോഗ്രാം ഡി-മെറ്റാംഫെറ്റാമൈനും അധികൃതര്‍ പിടിച്ചെടുത്തു.

    Read More »
  • Crime

    ഒമാനിലെ ജയിലുകളിൽ കഴിയുന്ന ആയിരത്തിലേറെ തടവുകാരെ മോചിപ്പിക്കും

    മസ്‍കത്ത്: ഒമാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന 1035 പേർക്ക് മോചനത്തിനുള്ള വഴി തെളിഞ്ഞു. ഒമാൻ ലോയേഴ്‍സ് അസോസിയേഷന്റെ ‘ഫാക് കുർബാ’ പദ്ധതിയുടെ ഒൻപതാം പതിപ്പിന്റെ ഭാഗമായി രാജ്യത്തെ ജയിലുകളിൽ കഴിയുന്ന 1035 പേർക്കാണ് മോചനം സാധ്യമാകുന്നത്. സാമ്പത്തിക ബാധ്യതകളിൽ അകപ്പെട്ട് രാജ്യത്തെ ജയിലുകളിൽ കഴിഞ്ഞുവന്നിരുന്നവർക്കാണ് ഈ ആനുകൂല്യം ലഭിച്ചിരിക്കുന്നത്. തെക്കൻ അൽ ബാത്തിന ഗവര്‍ണറേറ്റില്‍ 117 പേരും വടക്കൻ അൽ ബാത്തിന ഗവര്‍ണറേറ്റില്‍ 194 പേരും അൽ ദൈഖിലിയ ഗവർണറേറ്റിൽ 78 പേരും മസ്‌കറ്റ് ഗവർണറേറ്റിൽ 209 പേരും അൽ ബുറൈമി ഗവർണറേറ്റിൽ 98 പേരും, തെക്കൻ ശർഖിയയിൽ നിന്നും 148 പേരും , ദോഫാറിൽ നിന്നും 72 പേരും, ദാഹരിയ ഗവര്‍ണറേറ്റിൽ നിന്നും 57 പേരും, വടക്കൻ ശർഖിയയിൽ നിന്നും 49 പേരും ,മുസാന്ദം ഗവര്‍ണറേറ്റിൽ നിന്നും 9 പേരും , അൽ വുസ്റ്റ ഗവര്‍ണറേറ്റിൽ നിന്നും 4 പേരുമാണ് ജയിൽ മോചിതരാവുന്നത്. സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിൽ പരാജയപ്പെട്ട് ജയിൽ…

    Read More »
  • Crime

    സിദ്ദു മൂസേവാല വധം: ഗുണ്ട കുടിപ്പകയെന്ന് സ്ഥിരീകരിച്ച് പൊലീസ്, അക്രമികള്‍ സഞ്ചരിച്ച 2 വാഹനങ്ങള്‍ കണ്ടെത്തി

    ദില്ലി: പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാല കൊലപാതകം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് സ്ഥീരീകരിച്ച് പഞ്ചാബ് പൊലീസ്. പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ സംഘത്തിൽ അംഗമായ കാനഡയിൽ താമസിക്കുന്ന ലക്കി ഉത്തരവാദിത്വം ഏറ്റെടുത്തെന്ന് പൊലീസ് അറിയിച്ചു. ആക്രമികൾ സഞ്ചരിച്ച ദില്ലി രജിസ്ട്രേഷൻ കാറ് ഉൾപ്പെടെ രണ്ട് വാഹനങ്ങൾ പൊലീസ് കണ്ടെത്തി. പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയിൽ വച്ചാണ് സിദ്ദു വെടിയേറ്റ് മരിച്ചത്. എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസേവാല വെടിയേറ്റ് മരിക്കുന്നത്. മാനസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവേയാണ് ആക്രമണം. കാറിന് നേരെ മുപ്പത് റൌണ്ടാണ് ആക്രമികൾ വെടിവെച്ചത്. രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു. ആശുപത്രിയിൽ എത്തിക്കും മുൻപേ മൂസേവാല മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. 28 കാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ…

    Read More »
  • NEWS

    ക്ഷേ​ത്ര​ത്തി​ന്റെയും സിഎസ്ഐ ച​ര്‍ച്ചിന്റെയും നിർമ്മാണം അബുദാബിയിൽ പുരോഗമിക്കുന്നു

    അബുദാബി : ഒരേ വളപ്പിൽ ഹിന്ദു ക്ഷേത്രത്തിനൊപ്പം സിഎസ്ഐ ചർച്ചിന്റെയും നിർമ്മാണം അബുദാബിയിൽ പുരോഗമിക്കുന്നു.ക്ഷേ​ത്ര​ത്തി​നു സ​മീ​പം ത​ന്നെ​യാ​ണ് ച​ര്‍ച്ച്‌ സ്ഥി​തി ചെ​യ്യു​ന്ന​ത്. 760 പേ​രെ ഉ​ള്‍ക്കൊ​ള്ളാ​നു​ള്ള ശേ​ഷി​യാ​ണ് ച​ര്‍ച്ചി​നു​ള്ള​ത്. അബുദാബിയിലെ ആ​ദ്യ ഹി​ന്ദു​ക്ഷേ​ത്രം 2024 ഫെ​ബ്രു​വ​രി​യി​ല്‍ വി​ശ്വാ​സി​ക​ള്‍​ക്ക് തു​റ​ന്നു കൊ​ടു​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം അ​ധി​കൃ​ത​ര്‍ വൃ​ക്​​ത​മാ​ക്കി. ക്ഷേ​ത്ര​ത്തി​ന്‍റെ ര​ണ്ടാം​നി​ല​യു​ടെ ക​ല്ലി​ട​ല്‍ ച​ട​ങ്ങി​നി​ടെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ സ​ഞ്ജ​യ് സു​ധീ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യു ​എ ഇ​യി​ല്‍ പൂ​ര്‍​ണ​മാ​യും ക​ല്ലു​ക​ള്‍ അ​ടു​ക്കി​വെ​ച്ച്‌ പ​ര​മ്ബ​രാ​ഗ​ത രീ​തി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന ആ​ദ്യ ക്ഷേ​ത്രം കൂ​ടി​യാ​ണ് അബുദാബിയിലേത്. യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍​ന​ഹ്​​യാ​നാ​ണ് ക്ഷേ​ത്ര​ത്തി​നൊ​പ്പം ച​ര്‍​ച്ചി​നും ഭൂ​മി അ​നു​വ​ദി​ച്ച​ത്.

    Read More »
Back to top button
error: