Month: May 2022
-
NEWS
ഗെയിം കളിക്കാൻ മൊബൈൽ ഫോൺ വാങ്ങി നൽകിയില്ല;പത്താംക്ലാസുകാരന്‍ തൂങ്ങിമരിച്ചു
പാലക്കാട്: ഗെയിം കളിക്കാന്‍ ഫോണ്‍വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് പത്താംക്ലാസുകാരന്‍ തൂങ്ങി മരിച്ചു.അട്ടപ്പാടി സ്വദേശി ബിന്ദുവിന്റെ മകന്‍ അഭിജിത്താണ് വീട്ടുമുറ്റത്തെ ഊഞ്ഞാലില്‍ തൂങ്ങിമരിച്ചത്. മൊബൈല്‍ ഗെയിമിന് അടിമയായിരുന്ന അഭിജിത്തിനെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയിരുന്നു.എന്നാല്‍ ഇതിന് ശേഷവും അഭിജിത്ത് കളിക്കാക്കന്‍ പുത്തന്‍ ഫോണ്‍ വേണം എന്ന് അമ്മയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.സാമ്ബത്തികമായി മോശം അവസ്ഥയിലായിരുന്നതിനാല്‍ ഓരോതവണയും ബിന്ദു പിന്നെ വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. ഞായറാഴ്ചയും അഭിജിത്ത് വഴക്കുണ്ടാക്കി.തുടർന്ന് രാത്രിയോടെ അഭിജിത്ത് മുറ്റത്തെ ഊഞ്ഞാലില്‍ തൂങ്ങി മരിക്കുകയായിരുന്നു.ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്ന ബിന്ദു സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു.അട്ടപ്പാടി ജെല്ലിപ്പാറ മൗണ്ട് കാര്‍മല്‍ സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അഭിജിത്ത്.
Read More » -
NEWS
ഗുരുവായൂരിൽ നിന്ന് 3 കിലോ സ്വർണവും പണവും കവർന്ന സംഭവം; പ്രതി ഡൽഹിയിൽ പിടിയിൽ
തൃശൂർ: ഗുരുവായൂരിൽ പ്രവാസി സ്വർണവ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മൂന്ന് കിലോ സ്വർണവും രണ്ടുലക്ഷം രൂപയും കവർന്ന കേസിലെ പ്രതി ഡൽഹിയിൽ പിടിയിലായി.എടപ്പാളിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി ധർമ്മരാജാണ് പിടിയിലായത്. വിമാനമാർഗം പ്രതിയെ ഗുരുവായൂരിലെത്തിച്ചിട്ടുണ്ട്. ആനക്കോട്ട റോഡിൽ തമ്പുരാൻപടി കുരഞ്ഞിയൂർ വീട്ടിൽ കെ.വി. ബാലന്റെ വീട്ടിലായിരുന്നു കവർച്ച. മെയ് 12 വ്യാഴാഴ്ച രാത്രി ഏഴരയ്ക്കും എട്ടരയ്ക്കുമിടയിലാണ് കവർച്ച നടന്നത്.സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. അജ്മാനിൽ ജയ ജൂവലറി ഉടമയാണ് ബാലൻ.വീടിന്റെ മതിൽ ചാടിയശേഷം, പിൻവശത്തെ ഇരുമ്പുഗോവണി വഴി ബാൽക്കണിയിലെത്തി, വാതിൽ കുത്തിത്തുറന്ന് മോഷ്ടാവ് അകത്തുകടന്നുവെന്നാണ് പോലീസ് പറയുന്നത്.താഴത്തെ മുറിയിലെ അലമാരയുടെ ലോക്കർ കുത്തിത്തുറന്നാണ് സ്വർണവും പണവും കവർന്നത്. മുകളിലെ നാല് മുറികളിലും അലമാരകളുണ്ടെങ്കിലും അവ തുറന്നിരുന്നില്ല.
Read More » -
NEWS
രാജ്യസഭയിലേക്കുള്ള 16 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി ;6 പേർ ഉത്തർപ്രദേശിൽ നിന്ന്
ന്യൂഡല്‍ഹി: രാജ്യസഭയിലേക്കുള്ള 16 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ആണ് പട്ടിക പ്രഖ്യാപിച്ചത്.ആറ് പേര്‍ ഉത്തര്‍പ്രദേശില്‍നിന്നാണ് രാജ്യസഭയിലെത്തുക. മഹാരാഷ്ട്ര, കര്‍ണാടക, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്ന് രണ്ടുപേര്‍ വീതം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ഓരോരുത്തര്‍ വീതം എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍.കേന്ദ്ര മന്ത്രിമാരായ നിര്‍മലാ സീതാരാമന്‍ കര്‍ണാടകയില്‍നിന്നും പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍നിന്നും മത്സരിക്കും. അതേസമയം രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുകയാണ്.രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതില്‍ നടിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മ പരസ്യമായി പ്രതിഷേധം അറിയിച്ചു.തന്‍റെ അയോഗ്യത എന്താണ് എന്നാണ് നഗ്മയുടെ ചോദ്യം.കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ തനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്നും നഗ്മ ട്വീറ്റ് ചെയ്തു. രാജീവ് ശുക്ലയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ ഛത്തീസ്‌ഗഢ് കോണ്‍ഗ്രസിലും എതിര്‍പ്പുണ്ട്.സീറ്റ് ലഭിക്കാത്തതില്‍ ജി 23 നേതാക്കളും അതൃപ്തിയിലാണ്.ഛത്തീസ്ഗഡ്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് 10 സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ്…
Read More » -
NEWS
പി.സി.ജോര്‍ജ് കുരിശില്‍ തറക്കപ്പെട്ട യേശുദേവൻ; പിണറായിയും സതീശനും യൂദാസുമാര്: എ.എന്‍.രാധാകൃഷ്ണന്‍
തൃക്കാക്കര: പി.സി.ജോര്‍ജ് കുരിശില്‍ തറക്കപ്പെട്ട യേശുദേവനെ പോലെയാണെന്ന് തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്‍.പി.സി.ജോര്‍ജ് നല്ലൊരു ജനപ്രതിനിധിയാണ്.30 കൊല്ലത്തോളം നിയമസഭയിലെ നിറ സാന്നിധ്യമായിരുന്നു.യൂദാസിന്റെ റോളില്‍ വി.ഡി.സതീശനും പിണറായിയും ഒന്നിച്ച് പി.സി.ജോര്‍ജിനെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം നാൾ യേശു ദേവന്‍ ഉയര്‍ത്തെഴുന്നേറ്റതു പോലെ പി.സി.ജോര്‍ജും ഉയര്‍ത്തെഴുന്നേല്‍ക്കും. പിണറായി വിജയനും വി.ഡി.സതീശനും അതോടെ വിവരം അറിയുമെന്നും എ.എന്‍.രാധാകൃഷ്ണന്‍ വ്യക്തമാക്കി. പൊന്നാപുരം കോട്ടയായിരുന്ന അമേഠിയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഓടിയ വഴി പോലും ഇപ്പോള്‍ ഇല്ല. ഇന്ത്യയില്‍ എവിടെയും ഇപ്പോള്‍ കോണ്‍ഗ്രസ് ഇല്ല. എല്‍ഡിഎഫിന് ആകെ 42000 വോട്ട് മാത്രമേ ഉള്ളു. പാവപ്പെട്ടവന്റെ അടുക്കളയില്‍ കൊണ്ടുപോയി മഞ്ഞക്കുറ്റി അടിച്ച വകയില്‍ തന്നെ 10000 വോട്ടുകള്‍ ആ വഴിക്ക് പോകും. എല്‍ഡിഎഫ് മൂന്നാം സ്ഥാനാത്തായിരിക്കും.അതാണ് തൃക്കാക്കരയിലെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. സാധാരണ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമാകുന്ന ഒട്ടേറെ ഘടകങ്ങള്‍ തൃക്കാക്കരയില്‍ ഉണ്ട്.അതിനാൽത്തന്നെ 100 ശതമാനം വിജയ പ്രതീക്ഷ ഉണ്ട്. ഈ നാട്ടിലെ എല്ലാ ക്രിസ്ത്യാനികളെയും കൊല്ലാന്‍ വേണ്ടി കുന്തരിക്കം തയാറാക്കി വച്ചിരിക്കുന്നു.…
Read More » -
NEWS
ഇരട്ടപ്പാതയ്ക്കൊപ്പം 21 വർഷം ഓടിയ അനിൽ; ഏറ്റവും എതിർപ്പ് പ്രകടിപ്പിച്ചത് ക്ഷേത്ര കമ്മിറ്റി
കോട്ടയം: എറണാകുളം-കായംകുളം റൂട്ടിലെ ഇരട്ടവരിപ്പാതയിലൂടെ ഇന്നലെ വൈകിട്ട് ട്രെയിൻ ചൂളം വിളിച്ച് ഓടിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് മാവേലിക്കരയിലെ അനില്‍ വിളയില്‍ എന്ന അഭിഭാഷകനാണ്. കായംകുളം-കോട്ടയം- എറണാകുളം റെയില്‍ പാത ഇരട്ട വരിയാക്കുന്നതിന് നിര്‍മാണാനുമതി ലഭിച്ച് 21 വര്‍ഷത്തിനു ശേഷം യാത്രാദുരിതങ്ങള്‍ക്ക് അറുതിവരുത്തി ഇത് പൂര്‍ത്തികരിക്കുമ്ബോള്‍ പ്രതിസന്ധികളേയും പ്രതിബന്ധങ്ങളേയും തരണം ചെയ്യാന്‍ റെയില്‍വേക്കൊപ്പം അഹോരാത്രം പ്രയത്നിച്ചതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം. ഇരുപത് വര്‍ഷത്തിലേറെയായി റെയില്‍വേയുടെ ലീഗല്‍ ഉപദേശകനാണ് ഇദ്ദേഹം.ഇരട്ടപ്പാത വികസനത്തിനായി ഇന്ത്യന്‍ രാഷ്ട്രപതിയുടെ പേരില്‍ റെയില്‍വേയ്ക്കുവേണ്ടി നൂറുകണക്കിന് ഭൂ ഉടമകളില്‍നിന്ന് വസ്തു വാങ്ങി രജിസ്ട്രേഷന്‍ നടത്തി നല്‍കിയത് അഡ്വ. അനില്‍ വിളയിലാണ്.മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം ഏറ്റുമാനൂര്‍ തുടങ്ങി തലയോലപ്പറമ്ബുവരെയുള്ള ആയിരത്തോളം ഭൂ ഉടമകളുമായി ബന്ധപ്പെട്ട് സ്ഥലം നേരിട്ടും നിയമപോരാട്ടങ്ങളില്‍ കൂടിയും ഏറ്റെടുത്ത് റെയില്‍വേയ്ക്ക് നല്‍കി. ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത് നാട്ടകം ടണലിന് മുകളിലുള്ള ക്ഷേത്രഭൂമിയുടെ പേരിലുള്ള കേസായിരുന്നു.ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട അവസാന തടസ്സം ഈ ക്ഷേത്ര ഭൂമിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട…
Read More » -
NEWS
ഇടുക്കിയിൽ അന്യസംസ്ഥാനക്കാരിയായ പതിനഞ്ചുകാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം; സുഹൃത്ത് ഓടി രക്ഷപ്പെട്ടു; നാലു മലയാളികൾ അറസ്റ്റിൽ
ഇടുക്കി :ശാന്തൻപാറയിൽ പതിനഞ്ചുകാരി കൂട്ട ലൈംഗിക അതിക്രമത്തിനിരയായി. ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടിയെയാണ് നാലുപേർ ചേർന്ന് ആക്രമിച്ചത്.തേയിലത്തോട്ടം കാണാൻ സുഹൃത്തിനൊപ്പം ഇവിടേക്ക് എത്തിയതായിരുന്നു പെൺകുട്ടി.സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. മധ്യപ്രദേശുകാരിയായ പെൺകുട്ടി സുഹൃത്തിനൊപ്പമാണ് സ്ഥലത്തെത്തിയത്.തേയിലത്തോട്ടം കാണുന്നതിനിടയിൽ അവിടെ എത്തിയ നാലുയുവാക്കൾ ചേർന്ന് പെൺകുട്ടിയെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു.ഇതോടെ പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് അവിടെനിന്ന് ഓടിരക്ഷപ്പെട്ടു.തുടർന്ന് പെൺകുട്ടിക്കു നേരെ യുവാക്കൾ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.പിടിയിലായ നാലു പേരും മലയാളികളാണ്.ഇവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Read More » -
NEWS
രാജസ്ഥാന്‍ ഫൈനലില്‍ എത്തിയത് ക്യാപ്റ്റന്റെ മികവ് കൊണ്ടല്ല; സഞ്ജുവിനെതിരെ ഒളിയമ്പുമായി എസ് ശ്രീശാന്ത്
കൊച്ചി: രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെതിരെ ഒളിയമ്ബുമായി മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്ത്.രാജസ്ഥാന്‍ ഫൈനലില്‍ എത്തിയത് സഞ്ജുവിന്റെ മികവ് കൊണ്ടല്ലെന്ന് ശ്രീശാന്ത് പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്. ക്യാപ്റ്റന്‍ എന്ന നിലയിലും കളിക്കാരനെന്ന നിലയിലും സഞ്ജു ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്, വളരെ അധികം ഇംപ്രൂവ് ചെയ്യാനുണ്ട്.രാജസ്ഥാന്റെ വിജയങ്ങൾക്ക് സഞ്ജുവിന്റെ മികവിനേക്കാള്‍ കൂടുതല്‍ ബട്‌ലറിന്റെ കഴിവാണ്.അങ്ങനെ എത്രപേർ-ശ്രീശാന്ത് പറയുന്നു. 2022 ഐപിഎൽ താരലേലം അവസാനിച്ചപ്പോൾ, മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്തിനെ ലേലത്തിൽ വാങ്ങാൻ ആരും തന്നെ മുന്നോട്ട് വന്നിരുന്നില്ല.50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ശ്രീശാന്തിനെ വാങ്ങാൻ ഫ്രാഞ്ചൈസികൾ ആരും തന്നെ താത്പര്യം പ്രകടിപ്പിക്കാത്തതിനാൽ താരത്തെ അവസാനഘട്ട ലേലത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനിടയിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് പോലും ശ്രീശാന്തിനെ വാങ്ങാൻ താത്പര്യം പ്രകടിപ്പിക്കാത്തതിൽ സഞ്ജുവിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീശാന്തിന്റെ സഹോദരനും പരിശീലകനും രംഗത്ത് വന്നിരിന്നു. മലയാളി നായകന്റെ തീരുമാനം, മലയാളികളെ മുഴുവൻ വിലകുറച്ച് കാണിക്കുന്നതായി തോന്നി എന്നാണ്…
Read More » -
NEWS
സ്വാമി ഗംഗേശാനന്ദയുടെ കേസില്‍ നാടകീയ വഴിത്തിരിവ്
തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദയുടെ കേസില്‍ നാടകീയ വഴിത്തിരിവെന്ന് റിപ്പോര്‍ട്ട്.ബലാല്‍സംഗക്കേസില്‍ സ്വാമി ഗംഗാശേനന്ദയെ പ്രതിചേര്‍ക്കാനും സ്വാമിയുടെ ലിംഗം മുറിച്ചതിന് അതിജീവിതയെയും ആണ്‍സുഹൃത്തിനെയും ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാനും അഡ്വക്കേറ്റ് ജനറല്‍ ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി: ഷേക്ക് ദര്‍വേഷ് സാഹിബിന് ശിപാര്‍ശ നല്‍കി. 2017 മെയ് 20ന് രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം.ആണ്‍സുഹൃത്തായ അയ്യപ്പദാസുമായുള്ള വിവാഹം തടഞ്ഞതാണ് സ്വാമിയുടെ ലിംഗം മുറിച്ചുമാറ്റാന്‍ കാരണം.ഒരാളെ കൊല്ലാതെ എങ്ങനെ ലിംഗം മുറിക്കാമെന്ന് അയ്യപ്പദാസ് ഇന്റര്‍നെറ്റില്‍ പരിശോധിച്ചതിന്റെ തെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.കത്തി വാങ്ങിയതും അയ്യപ്പദാസാണ്. പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചത് തനിക്ക് ബോധമില്ലാതിരുന്നപ്പോഴെന്ന് സ്വാമി ഗംഗേശാനന്ദ വെളിപ്പെടുത്തിയിരുന്നു.അസഹ്യമായ വേദന ഉണ്ടായപ്പോഴാണ് ബോധം വന്നത്. പെണ്‍കുട്ടി വാതില്‍ തുറന്നോടുന്നതാണ് ആദ്യം കണ്ടത്. പിന്നീടാണ് ലിംഗഛേദം തിരിച്ചറിഞ്ഞതെന്നും സ്വാമി ഗംഗേശാനന്ദ പറഞ്ഞിരുന്നു. ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് പറയേണ്ടി വന്നു. അന്നത്തെ അവസ്ഥയില്‍ പറഞ്ഞുപോയതാണ്. വേദന കൊണ്ട് പുളഞ്ഞപ്പോള്‍ പറയേണ്ടി വന്നതാണ്. എന്താണ് സംഭവിച്ചത് എന്നതിലുപരി ചികിത്സയാണ് പ്രധാനമെന്ന് കരുതി. എത്രയും പെട്ടന്ന് രക്ഷപ്പെടുകയായിരുന്നു ഉദ്ദേശ്യം…
Read More » -
NEWS
ചവിട്ടുപടിയില്‍ ചെളി പറ്റി,ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച ഭർത്താവ് അറസ്റ്റിൽ
കൊല്ലം: ഓയൂർ പൂയപ്പള്ളിയില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.പൂയപ്പള്ളി ഒട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ പൂയപ്പള്ളി മേലൂട്ട് വീട്ടില്‍ ബിജുവിനെയാണ് (56) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ബിജുവിന്റെ ഭാര്യ അന്നമ്മയാണ് (52) പൊള്ളലേറ്റ് മരിച്ചത്.കഴിഞ്ഞ 10ന് വൈകിട്ട് 6 ഓടെയാണ് പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.18ന് രാവിലെ 8 ഓടെ മരിച്ചു. മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരങ്ങള്‍ കൊല്ലം റൂറല്‍ പൊലീസ് മേധാവിക്കും, കൊട്ടാരക്ക ഡിവൈ.എസ്.പിക്കും പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവ ദിവസം വൈകിട്ട് മഴ ചാറി.തുടര്‍ന്ന് മുറ്റത്ത് കിടന്ന തുണി എടുത്തുകൊണ്ടു വന്ന അന്നമ്മയുടെ കാലില്‍ നിന്ന് ചവിട്ടുപടിയില്‍ ചെളി പറ്റി.അന്നേരമാണ് ബിജു ഓട്ടം കഴിഞ്ഞ് വന്നത്.ഇതുകണ്ട ബിജു ബഹളമുണ്ടാക്കി.എനിക്ക് നല്ല ക്ഷീണമുണ്ട്, ഞാന്‍ കുറച്ച് നേരം കിടന്നിട്ട് ചെളി കഴുകിക്കളയാമെന്ന് അന്നമ്മ പറഞ്ഞു.എന്നാല്‍ ഉടന്‍ ചെളി കഴുകിക്കളയണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി ബിജു വീണ്ടും ഓട്ടോയുമായി പോയി.തിരികെയെത്തുമ്പോഴും…
Read More » -
NEWS
ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ പ്രചാരണ കേസില്‍ ഇടപെട്ട് ഫേസ്‌ബുക്ക്;15 ദിവസത്തിനകം റിപ്പോര്‍ട്ട്
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അശ്ലീല വീഡിയോ കേസ് ആവിയാകുമെന്ന ചിന്ത പോസ്റ്റ് മുതലാളിക്കും പ്രചരിപ്പിച്ചവര്‍ക്കുമുണ്ടെങ്കിൽ തെറ്റി.അന്വേഷണം കൂടുതൽ കടുപ്പിക്കുകയാണ് പൊലീസ് എറണാകുളം: തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ പ്രചാരണ കേസില്‍ ഇടപെട്ട് ഫേസ്‌ബുക്ക്.വീഡിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തവരെ പിടികൂടുന്നതിനായി ഫേസ്ബുക്കിനോട് പൊലീസ് വിവരം തേടിയിരുന്നു.തുടര്‍ന്നാണ് ഫേസ്ബുക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന സൂചന പുറത്ത് വന്നത്.15 ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് സൂചന. വ്യാജ അശ്ലീല വീഡിയോ കൂടുതല്‍ പേരിലേക്ക് പ്രചരിക്കുന്നത് പൊലീസ് തടഞ്ഞിരുന്നു. ദൃശ്യങ്ങള്‍ ആദ്യമായി പോസ്റ്റ് ചെയ്തത് ആരാണ്, ആര്‍ക്കെല്ലാം നല്‍കി, ആരെല്ലം ഡൗണ്‍ലോഡ് ചെയ്തു എന്ന് അന്വേഷിക്കുന്നതിനാണ് പൊലീസ് ഫേസ്ബുക്ക് ഉള്‍പ്പെടെയുളള സാമൂഹിക മാധ്യമങ്ങളുടെ സഹായം തേടിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അശ്ലീല വീഡിയോ കേസ് ആവിയാകുമെന്ന ചിന്ത ‘പോസ്റ്റ് മുതലാളിക്കും” പ്രചരിപ്പിച്ചവര്‍ക്കുമുണ്ടെങ്കിൽ തെറ്റി. അന്വേഷണം കൂടുതൽ കടുപ്പിക്കുകയാണ് പൊലീസ്. ആരാണ് ആദ്യമായി വീഡിയോ പോസ്റ്റ് ചെയ്തത്, ഈ അക്കൗണ്ടില്‍ നിന്ന് ആര്‍ക്കെല്ലാം നല്‍കി, ഡൗണ്‍ലോഡ് ചെയ്തവര്‍…
Read More »