KeralaNEWS

‘ഓ​ള​ങ്ങ​’ളും ‘യാ​ത്ര’യും നിർമ്മിച്ച ജോ​സ് പ്ര​ക്കാ​ട്ട് അ​ന്ത​രി​ച്ചു

കോട്ട​യം: ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും വ്യ​വ​സാ​യി​യു​മാ​യി​രു​ന്ന നാ​ട്ട​കം പ്ര​ക്കാ​ട്ടി​ൽ ജോ​സ് പ്ര​ക്കാ​ട്ട് (ജോ​സ​ഫ് എ​ബ്ര​ഹാം-74) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാണ് അ​ന്ത്യം. സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ലൂ​ർ​ദ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ പ്രമുഖ സ്വ​ർ​ണ​വ്യാ​പാ​രി പി.​ടി. എ​ബ്ര​ഹാ​മി​ൻ്റെ മ​ക​നാ​ണ്. പി​ന്നീ​ട് ജ്വ​ല്ല​റി​യു​ടെ ചു​മ​ത​ല​ ജോ​സ് ഏറ്റെ​ടു​ത്തു. ഓ​ള​ങ്ങ​ൾ, യാ​ത്ര, ഊ​മ​ക്കു​യി​ൽ, കൂ​ട​ണ​യും കാ​റ്റ് എ​ന്നീ സി​നി​മ​ക​ൾ നി​ർമി​ച്ചി​ട്ടു​ണ്ട്. ബാ​ലു മ​ഹേ​ന്ദ്ര​യെ പ​രി​ച​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് സി​നി​മ​നി​ർ​മാ​ണ മേ​ഖ​ല​യി​ലേ​ക്ക്​ ക​ട​ന്ന​ത്. പ്ര​ക്കാ​ട്ട് ഫി​ലിം​സ്​ എ​ന്ന ​പേ​രി​ൽ ബാ​ലു മ​ഹേ​ന്ദ്ര, ഐ.​വി. ശ​ശി എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന്​ ജോ​സ് പു​റ​ത്തി​റ​ക്കി​യ സി​നി​മ​ക​ൾ സൂ​പ്പ​ർ ഹി​റ്റാ​യി​രു​ന്നു.

Signature-ad

മ​മ്മൂ​ട്ടി, ശോ​ഭ​ന എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തി​യ, 1985ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘യാ​ത്ര’​യാ​ണ്​ ആ​ദ്യ​നി​ർ​മാ​ണ സം​രം​ഭം.

ഭാ​ര്യ: ആ​ർ​പ്പൂ​ക്ക​ര പു​ളി​ക്ക​പ്പ​റ​മ്പി​ൽ റോ​സ​മ്മ. മ​ക്ക​ൾ: ഡോ​ൺ പ്ര​ക്കാ​ട്ട്, ക​രീ​ന, അ​പ്പു പ്ര​ക്കാ​ട്ട്.
മ​രു​മ​ക്ക​ൾ: റി​യ, ജോ​ർ​ജ് ചെ​റി​യാ​ൻ, വ​ർ​ഷ.

Back to top button
error: