Month: April 2022
-
NEWS
മുപ്ലിവണ്ട് (Mupli beetle ) ശല്യം കേരളത്തിൽ വർധിക്കുന്നു; ഒഴിവാക്കാൻ ചില മാർഗങ്ങൾ
മലയോര ഗ്രാമങ്ങളിലും,റബ്ബർ തോട്ടങ്ങളിലും മാത്രം കണ്ടുവന്നിരുന്ന കരിവണ്ടുകൾ എന്ന് വിളിക്കപ്പെടുന്ന മുപ്ലിവണ്ടുകൾ ഇപ്പോൾ കേരളത്തിൽ എല്ലായിടത്തും വ്യാപകമായിരിക്കുകയാണ്.മുപ്ലി വണ്ടുകളെ കൊണ്ട് ദേഹം മുഴുവൻ ചൊറിഞ്ഞും , ഭക്ഷണം ചീത്തയായും പൊറുതി മുട്ടിയിരിക്കുകയാണ് മിക്കയിടത്തും ആൾക്കാർ.ഈ വണ്ടുകളുടെ മണത്താൽ മനംപിരട്ടലും , തലപ്പെരുപ്പവും പലർക്കും ഉണ്ടാവാറുണ്ട്.പല ഉപായങ്ങളും പയറ്റിയിട്ടും ഇവയെ പൂർണമായി തുരത്താൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ജീവാപായമോ , ഗുരുതരാവസ്ഥയോ സൃഷ്ടിക്കാത്ത ഈ ജീവി സ്പർശിച്ചാലുണ്ടാകുന്ന അസ്വസ്ഥതകൾ മാറാൻ രണ്ടാഴ്ച വേണം. ഇവക്ക് പലയിടങ്ങളിലും പല പേരുകളാണ്. ഓട്ടുറുമ, ഓട്ടെരുമ, കോട്ടെരുമ, കരിഞ്ചെള്ള്, ഓലച്ചാത്തൻ, ഓലപ്രാണി, ആസിഡ് ഫ്ലൈ എന്നിങ്ങനെ സ്ഥലഭേദമനുസരിച്ച് പല പേരുകളു ണ്ട്.പേര് പലതാണ് എന്നാൽ ദ്രോഹത്തിന് മാറ്റമില്ല. സന്ധ്യയാകുന്നതോടെ വീടുകളിൽ ലൈറ്റിടുമ്പോഴാണ് ഇവ എത്തുക. ആദ്യമെത്തുക ഒന്നോ , രണ്ടോ എണ്ണമാണ്.പിന്നെ നൂറുകണക്കിനെണ്ണം കൂട്ടം കൂട്ടമായെത്തി ചുമരിലും , മച്ചിലും തേനീച്ചക്കൂട് പോലെ പറ്റിപിടിച്ചിരിക്കും.ശരീരത്ത് വീണാൽ പൊള്ളും, ചൊറിഞ്ഞ് തടിക്കും. സഹിക്കാൻ പറ്റാത്ത മണമാണ്. ഭക്ഷണം കഴിക്കാൻ…
Read More » -
NEWS
സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാർ
ന്യൂഡൽഹി :ജി.എസ്.ടിയില്‍ നല്‍കിവരുന്ന നഷ്ടപരിഹാരം നിര്‍ത്തുന്ന സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന വരുമാനനഷ്ടം ഒഴിവാക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ജി.എസ്.ടി നിലവില്‍ വന്നപ്പോള്‍ ഉള്ള വരുമാനത്തിലെ ഇടിവ് പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു. ഇത് നിര്‍ത്തുന്ന സാഹചര്യത്തിലാണ് പ്രത്യേക പാക്കേജ്.പ്രത്യേക പ്രൊജക്ടുകള്‍ക്കുള്ള ധനസഹായമായോ, പ്രത്യേക തീരുവ ചുമത്താന്‍ അനുവാദം നല്‍കിയോ, അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യത വരാത്ത രീതിയിലുള്ള കടമെടുപ്പിന് അനുമതി നല്‍കുകയോയാവും കേന്ദ്ര സര്‍ക്കാര്‍ ചെയ്യുക. എന്നാല്‍, ഹിമാചല്‍പ്രദേശ് പോലുള്ള മലയോര സംസ്ഥാനങ്ങള്‍ക്കാവും പ്രത്യേക പാക്കേജ് ലഭിക്കുകയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.നേരത്തെ പശ്ചിമബംഗാള്‍, ഹിമാചല്‍പ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.2022 ജൂൺ മുതലാണ് ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്ര സർക്കാർ നിര്‍ത്തുന്നത്.
Read More » -
NEWS
വിജ്ഞാപനത്തിലൂടെ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാന്‍ ഒരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി:വിജ്ഞാപനത്തിലൂടെ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു എന്ന് വിവരം.ഈ ആഴ്ച തന്നെ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒരു മുസ്ലിം സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ.ചില സംസ്ഥാനങ്ങളില്‍ സംഘടനക്കെതിരെ നടപടിയെടുത്തിരുന്നു.ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ പിഎഫ്‌ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ മറവിലുണ്ടായ അക്രമങ്ങളിലും ഡല്‍ഹി കലാപത്തിലും ബെംഗളുരുവില്‍ കോണ്‍ഗ്രസ് എംഎല്‍എ യുടെ വീട് ആക്രമിച്ച സംഭവത്തിലും ഒക്കെ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് പുറത്ത് വന്നിട്ടുണ്ട്,ബെംഗളുരു അക്രമത്തില്‍ അറസ്റ്റ് ചെയ്തവരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐ യുടെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുണ്ട്.ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നടപടി.രാജ്യത്തിനകത്തും പുറത്തും നടന്ന വിവിധ ഭീകരപ്രവര്‍ത്തനങ്ങളില്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുള്ള ബന്ധം ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.സിറിയയിലും അഫ്ഗാനിസ്ഥാനിലുമടക്കം പിഎഫ്‌ഐ പ്രവര്‍ത്തകര്‍ ചാവേറുകളായും ഭീകരരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരോധിത ഭീകരസംഘടനയായ സിമി രൂപമാറ്റം വരുത്തി എന്‍ഡിഎഫും പിന്നീട് പിഎഫ്‌ഐയും ആയത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടി കേന്ദ്രആഭ്യന്തരമന്ത്രാലയം…
Read More » -
NEWS
കോഴിക്കോട് ആറുവരിപ്പാത നിർമ്മാണം അവസാനഘട്ടത്തിൽ
കോഴിക്കോട് : ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ ആറുവരിപ്പാത നിർമ്മാണം അവസാനഘട്ടത്തിൽ.രാമനാട്ടുകര ഇടിമൂഴിക്കല്‍ മുതല്‍ വെങ്ങളം വരെയുള്ള 28 കിലോമീറ്ററില്‍ പാലങ്ങളും ജംഗ്ഷനുകളുമൊഴിച്ചുള്ള ഭാഗങ്ങളില്‍ ടാറിംഗ് ജോലികൾ പുരോഗമിക്കുകയാണ്.രാമനാട്ടുകര മുതല്‍ അഴിയൂര്‍ വരെ 69.2 കലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ആറുവരിപ്പാതയായി വികസിക്കുന്നത്. രാമനാട്ടുകര-വെങ്ങളം പാതയ്‌ക്കൊപ്പം കൊയിലാണ്ടി, വടകര ഭാഗങ്ങളിലും ദേശീയപാത വികസനം പുരോഗമിക്കുന്നതിനാല്‍ കോഴിക്കോട് ജില്ല റോഡ് ഗതാഗതത്തില്‍ മറ്റേത് ജില്ലയേയും വെല്ലും.പതിവ് കുരുക്കുകളായ നഗരത്തിലെ ജംക്ഷനുകളും, കോരപ്പുഴ, കൊയിലാണ്ടി, മൂരാട് തുടങ്ങിയ ബ്ലോക്കുകളെല്ലാം ഒഴിവായുള്ള യാത്ര വിപ്ലവകരമായ മാറ്റത്തിലേക്കാണ് വഴിമാറുക.
Read More » -
NEWS
രണ്ടു കള്ളന്മാർ
അജീഷ് മാത്യു കറുകയില്‍ വര: നിപുകമാർ സുഗന്ധതൈല വ്യാപാരി ഇഥിമോസിന്റെ മണിമാളികയുടെ രഹസ്യ നിലവറയിൽ കടന്നതും ക്ലെപയോസ് അത്ഭുതം കൊണ്ടു വാ പൊളിച്ചു . രാജകൊട്ടാരത്തിന്റെ നിലവറയിൽ പോലുമില്ലാത്ത വിചിത്രവും അപൂർവവുമായ രത്ന ശേഖരം കണ്ട് അന്തം വിട്ടു നിൽന്ന ക്ലെയോപാസിനെ തോളിൽത്തട്ടി യാഥാർത്ഥ്യത്തിലേക്ക് മടക്കി കൊണ്ട് വന്നു സക്കറിയ. ഇഥിമോസ് വെറുമൊരു സുഗന്ധ വ്യാപാരി മാത്രമല്ലെന്നും രാജ്യധികാരികളുടെ കങ്കാണിയാണെന്നും അവർക്കു വേണ്ടി സൂക്ഷിക്കപ്പെടുന്ന നിധി ശേഖരത്തിന്റെ വെറും കാവൽക്കാരൻ മാത്രമാണ് അയാളെന്നും സക്കറിയാ പറഞ്ഞു: “ക്ലെപയോസ് നമുക്ക് രണ്ടാൾക്കും ആവശ്യമുള്ളത് മാത്രം എടുത്തുകൊണ്ട് പുറത്തു കടക്കാം. അല്ലാത്ത പക്ഷം നമ്മൾ പിടിക്കപ്പെടും. വീട്ടിൽ നമ്മെ കാത്തിരിക്കുന്ന ചിലരുണ്ട് അവർക്കു അന്നം മുട്ടാതിരിക്കാൻ വേണ്ടുന്ന അളവിൽ നമുക്കിരുവർക്കും ഈ മോഷണ മുതലുകൾ സഞ്ചിയിൽ കടത്തി ഇവിടുന്നു രക്ഷപെടാം. ഊഹിച്ചതിലും വലിയ മത്സ്യമാണ് ഇഥിമോസ്. അവന്റെ വായ്ക്കുള്ളിൽ അകപ്പെട്ടാൽ മരണശിക്ഷ തീർച്ച. ആയതിനാൽ സൂക്ഷിച്ചു മുന്നേറുക. നിന്റെ അത്യാർത്തി കാണിക്കേണ്ട സമയമല്ലിത്…”…
Read More » -
NEWS
അടിയന്തര വൈദ്യസഹായം ആവശ്യമായിവന്ന യുവതിയെ കപ്പലില്‍നിന്ന് രക്ഷപെടുത്തി ദക്ഷിണ നാവികസേന
കൊച്ചി: നടുക്കടലില്‍ വെച്ച് രോഗബാധിതയായി അടിയന്തര വൈദ്യസഹായം ആവശ്യമായിവന്ന യുവതിയെ കപ്പലില്‍നിന്ന് ദക്ഷിണ നാവികസേന രക്ഷപ്പെടുത്തി.ഐ.എന്‍.എസ് ഗരുഡിലെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടര്‍ വഴിയാണ് യുവതിയെ കൊച്ചിയിലെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയില്‍ നിന്ന് വിക്ടോറിയയിലേക്കുള്ള സീഷെല്‍സ് കോസ്റ്റ് ഗാര്‍ഡ് എന്ന കപ്പലിൽ വ്യാഴാഴ്ച രാവിലെ 9.30ഓടെ ആയിരുന്നു സംഭവം. ആലിസണ്‍ ലാബിഷെ എന്ന യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു.ഉടനെ സമീപത്തുണ്ടായിരുന്ന ഐ.എന്‍.എസ് ഷര്‍ദയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അവിടേക്ക് ബോട്ട് മാര്‍ഗം എത്തിക്കുകയും ചെയ്തു. തുടർന്ന് മിനിക്കോയ് ദ്വീപില്‍നിന്ന് 15 കിലോമീറ്റര്‍ വടക്കുള്ള ഐ.എന്‍.എസ് ഷര്‍ദയിലേക്ക് കൊച്ചിയില്‍നിന്ന് നേവി മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെട്ട ഹെലികോപ്ടര്‍ പുറപ്പെടുകയും യുവതിയുമായി വൈകീട്ട് 4.50ഓടെ കൊച്ചിയിലെത്തുകയുമായിരുന്നു.രോഗി നിരീക്ഷണത്തിലാണെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും നാവികസേന അറിയിച്ചു.
Read More » -
NEWS
സിബിഎസ്‌ഇ 10, 12 ക്ലാസ് രണ്ടാം ഘട്ട പരീക്ഷ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും
ന്യൂഡൽഹി: സിബിഎസ്‌ഇ (CBSE) 10,12 ക്ലാസുകളിലേക്കുള്ള രണ്ടാം ഘട്ട (second term examination) പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു.ഏപ്രില്‍ 26 മുതലാണ് പരീക്ഷ.രാവിലെ പത്തര മുതല്‍ ഒറ്റ ഷിഫ്റ്റായിട്ടായിരിക്കും പരീക്ഷ നടത്തുക.പരീക്ഷയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ സിബിഎസ്‌ഇ വെബ്‌സൈറ്റില്‍ ലഭ്യമാകും. പത്താം ക്ലാസ് പരീക്ഷ മെയ് 24 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂണ്‍ 15 നും അവസാനിക്കും.വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്ക് തയ്യാറെടുക്കാനുള്ള സമയം ലഭിക്കുമെന്ന് സിബിഎസ്‌ഇ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.ഒറ്റ ഷിഫ്റ്റായിട്ടാണ് പരീക്ഷ നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടന്ന ഒന്നാം ടേം, 10, 12 പരീക്ഷകളില്‍ 36 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, cbseresults.nic.in എന്നിവയില്‍ പരീക്ഷ ഫലങ്ങള്‍ പരിശോധിക്കാം.കൂടാതെ സിബിഎസ്‌ഇ ടേം 1 ഫലം DigiLocker ആപ്പിലും digilocker.gov.in-ലും ലഭ്യമാകും. അതേസമയം അടുത്ത വര്‍ഷം മുതൽ ഒറ്റ പരീക്ഷ മതിയെന്നാണ് സിബിഎസ്‌ഇ ബോർഡ് തീരുമാനം.സ്കൂളുകളില്‍ ഓഫ് ലൈന്‍ ക്ലാസ് തുടങ്ങിയ സാഹചര്യത്തിലാണിത്.
Read More » -
NEWS
ന്യൂസ്ദെനിന്റെ വിഷു ആശംസകൾ
സമ്പൽസമൃദ്ധമായ പ്രകൃതിയുടെ ഒരു ചെറിയ രൂപമാകുന്നു വിഷുക്കണി.വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം.അതായത് രാത്രിയും പകലും തുല്യമായ ദിവസം.കാലചക്രത്തിന്റെ ഓട്ടപ്പാച്ചിലിനിടയിലും മലയാളികൾക്ക് വിഷു സമ്പത്സമൃദ്ധമായ പ്രകൃതിയുടെ ഓർമകഴ്ചകളാണ്.. ഓടക്കുഴലൂതി നിൽക്കുന്ന കാർവർണ്ണനും, സ്വർണനിറമുള്ള കണിക്കൊന്നയും, വിളവെടുപ്പിന്റെ പ്രതീകമായ കണിവെള്ളരിയും,നാണയവും ഒക്കെ കണി കണ്ടുണരുന്ന മലയാളികൾക്ക് വിഷുപുലരി എന്നും ഗൃഹാതുരത്വം തന്നെയാണ്. ഏതൊരു മലയാളിയുടെ മനസിലും ശുഭ കാമനയുടെ സുന്ദര ഭാവങ്ങൾ തൊട്ടു ഉണർത്തുന്ന ദിനമാണ് വിഷു. മണ്ണിന്റെ മണവുമായി കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ ഓർമപ്പെടുത്തി വീണ്ടും വിഷു വന്നെത്തുമ്പോൾ മനസിലുണ്ടാകട്ടെ ഗ്രാമത്തിന്റെ വെളിച്ചവും,മണവും, മമതയും ഒത്തിരി കൊന്നപ്പൂവും. ഏവർക്കും ന്യൂസ്ദെൻ ടീമിന്റെ വിഷു ആശംസകൾ
Read More » -
LIFE
വാലന്റൈൻസ് ഡേ പോലെ വിഷുവും എന്നെ ഞെട്ടിച്ചു: പ്രവീൺ ഇറവങ്കര
പ്രവീൺ ഇറവങ്കരയുടെ കുറിപ്പിന്റെ പൂർണ്ണ രൂപവും ചിത്രങ്ങളും കഴിഞ്ഞ വാലന്റൈൻസ് ഡേയിയിൽ സ്വപ്ന സുരേഷിനെഴുതിയ വൈറൽ പ്രണയലേഖനത്തിലൂടെ ലോകമെമ്പാടുമുള്ള വായനക്കാരെ ഇളക്കിമറിച്ച തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര ഈ വിഷുദിനത്തിൽ തന്റെ ഫേസ് ബുക്ക് പേജിൽ പങ്കുവെച്ച മതസൗഹാർദക്കുറിപ്പും ചിത്രങ്ങളും ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. സൂര്യ ടിവിക്കു വേണ്ടി പ്രവീൺ ഇറവങ്കര എഴുതുന്ന”ജ്വാലയായ്” എന്ന പുതിയ പരമ്പരയുടെ തിരക്കഥാ രചനയുമായി തിരുവനന്തപുരം തിരുവല്ലത്ത് ഹോട്ടൽ റൂമിൽ കഴിയുമ്പോഴാണ് ഈ അപൂർവ്വ അനുഭവമുണ്ടായത്. വിഷുദിനത്തിൽ കാലത്ത് കോളിംഗ് ബെൽ ശബ്ദം കേട്ട് കതകു തുറന്ന അദ്ദേഹത്തെ ഞെട്ടിച്ചു കൊണ്ട് ഹോട്ടൽ ഉടമ ഷാജഹാനും ജീവനക്കാരും വിഷുക്കണിയും കൈനീട്ടവും സമ്മാനിച്ചു. മതത്തിന്റെ പേരിൽ മനസ്സിൽ മതിലുകൾ കെട്ടി മനുഷ്യൻ കലഹിക്കുന്ന കാലത്ത് പ്രവീൺ ഇറവങ്കര പങ്കു വെച്ച പോസ്റ്റ് തികച്ചും പ്രത്യാശാഭരിതമാണ്. വിഷു എന്നാൽ തുല്യത എന്നാണ്. രാവും പകലും തുല്യമായ ശേഷം ഉദിക്കുന്ന പുതിയ പ്രഭാതമാണ് നമുക്ക് വിഷു. രാവണനെ ശ്രീരാമൻ കൊന്ന ദിനമെന്ന്…
Read More » -
NEWS
ടൈറ്റാനിക് കപ്പല്‍ തകര്‍ന്നിട്ട് 110 വര്‍ഷങ്ങള്‍
ദൈവത്തിന് പോലും തകര്‍ക്കാന്‍ പറ്റാത്തതെന്ന് വിശ്വസിച്ച ടൈറ്റാനിക് എന്ന ആഢംബര കപ്പല്‍ അതിന്റെ ആദ്യ യാത്രയിൽ തന്നെ തകര്‍ന്നിട്ട് 110 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.1912 ഏപ്രില്‍ 14 ഞായറാഴ്ച്ച രാത്രി 11.40-നാണ് ദുരന്തമുണ്ടായത്.1,517 യാത്രക്കാരാണ് ദുരന്തത്തിൽ മരിച്ചത്. ഇംഗ്ലണ്ടിലെ സതാംപ്റ്റണ്‍ തുറമുഖത്തു നിന്നും ന്യൂയോര്‍ക്കിലേയ്ക്കായിരുന്നു കപ്പലിന്റെ കന്നി യാത്ര.ഒരിക്കലും മുങ്ങാത്തത് എന്നു വിശേഷിക്കപ്പെട്ട ആ കപ്പല്‍, ആദ്യത്തെ യാത്രയില്‍ തന്നെ, ഒരു മഞ്ഞുമലയില്‍ ഇടിച്ച് (രണ്ട് മണിക്കൂറും 40 മിനുട്ടിനു ശേഷം) മുങ്ങുകയും ആകെയുണ്ടായിരുന്ന 2,223 യാത്രക്കാരില്‍ 1,517 പേരുടെ മരണത്തിന് അത് ഇടയാക്കുകയും ചെയ്തു. 1909 മാര്‍ച്ച് 31-ന് ആരംഭിച്ച ടൈറ്റാനിക്കിന്റെ നിര്‍മാണം നാല് വര്‍ഷമെടുത്താണ് പൂർത്തിയാക്കിയത്.വടക്കേ അയര്‍ലന്‍ഡിലെ ഹര്‍ലാന്‍ഡ് ആന്‍ഡ് വോള്‍ഫ് എന്ന കപ്പല്‍ശാലയിലാണ് ടൈറ്റാനിക് നിര്‍മ്മിക്കപ്പെട്ടത്.ഏതാണ്ട് 7.5 ദശലക്ഷം യു എസ് ഡോളര്‍ ചെലവഴിച്ചായിരുന്നു ടൈറ്റാനിക്കിന്റെ നിർമ്മാണം.ഇന്നത്തെ മൂല്യവുമായി താരതമ്യപ്പെടുത്തിയാല്‍ അത് ഏതാണ്ട് 192 ദശലക്ഷം ഡോളറിന് അടുത്തു വരും. ജെയിംസ് കാമറൂണെന്ന പ്രതിഭാധനന്‍ സംവിധാനം ചെയ്ത ഹോളിവുഡ്…
Read More »