NEWS

കോഴിക്കോട് ആറുവരിപ്പാത നിർമ്മാണം അവസാനഘട്ടത്തിൽ

കോഴിക്കോട് : ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ ആറുവരിപ്പാത നിർമ്മാണം അവസാനഘട്ടത്തിൽ.രാമനാട്ടുകര ഇടിമൂഴിക്കല്‍ മുതല്‍ വെങ്ങളം വരെയുള്ള 28 കിലോമീറ്ററില്‍ പാലങ്ങളും ജംഗ്ഷനുകളുമൊഴിച്ചുള്ള ഭാഗങ്ങളില്‍  ടാറിംഗ് ജോലികൾ പുരോഗമിക്കുകയാണ്.രാമനാട്ടുകര മുതല്‍ അഴിയൂര്‍ വരെ 69.2 കലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ആറുവരിപ്പാതയായി വികസിക്കുന്നത്.
രാമനാട്ടുകര-വെങ്ങളം പാതയ്‌ക്കൊപ്പം കൊയിലാണ്ടി, വടകര ഭാഗങ്ങളിലും ദേശീയപാത വികസനം പുരോഗമിക്കുന്നതിനാല്‍ കോഴിക്കോട് ജില്ല റോഡ് ഗതാഗതത്തില്‍ മറ്റേത് ജില്ലയേയും വെല്ലും.പതിവ് കുരുക്കുകളായ നഗരത്തിലെ ജംക്ഷനുകളും, കോരപ്പുഴ, കൊയിലാണ്ടി, മൂരാട് തുടങ്ങിയ ബ്ലോക്കുകളെല്ലാം ഒഴിവായുള്ള യാത്ര വിപ്ലവകരമായ മാറ്റത്തിലേക്കാണ് വഴിമാറുക.

Back to top button
error: