NEWS

ടൈറ്റാനിക് കപ്പല്‍ തകര്‍ന്നിട്ട് 110 വര്‍ഷങ്ങള്‍ 

ദൈവത്തിന് പോലും തകര്‍ക്കാന്‍ പറ്റാത്തതെന്ന് വിശ്വസിച്ച ടൈറ്റാനിക് എന്ന ആഢംബര കപ്പല്‍ അതിന്റെ ആദ്യ യാത്രയിൽ തന്നെ തകര്‍ന്നിട്ട് 110 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.1912 ഏപ്രില്‍ 14 ഞായറാഴ്ച്ച രാത്രി 11.40-നാണ് ദുരന്തമുണ്ടായത്.1,517 യാത്രക്കാരാണ് ദുരന്തത്തിൽ മരിച്ചത്.
ഇംഗ്ലണ്ടിലെ സതാംപ്റ്റണ്‍ തുറമുഖത്തു നിന്നും ന്യൂയോര്‍ക്കിലേയ്ക്കായിരുന്നു കപ്പലിന്റെ കന്നി യാത്ര.ഒരിക്കലും മുങ്ങാത്തത് എന്നു വിശേഷിക്കപ്പെട്ട ആ കപ്പല്‍, ആദ്യത്തെ യാത്രയില്‍ തന്നെ, ഒരു മഞ്ഞുമലയില്‍ ഇടിച്ച്‌ (രണ്ട് മണിക്കൂറും 40 മിനുട്ടിനു ശേഷം) മുങ്ങുകയും ആകെയുണ്ടായിരുന്ന 2,223 യാത്രക്കാരില്‍ 1,517 പേരുടെ മരണത്തിന് അത് ഇടയാക്കുകയും ചെയ്തു.
1909 മാര്‍ച്ച്‌ 31-ന് ആരംഭിച്ച ടൈറ്റാനിക്കിന്റെ നിര്‍മാണം നാല് വര്‍ഷമെടുത്താണ് പൂർത്തിയാക്കിയത്.വടക്കേ അയര്‍ലന്‍ഡിലെ ഹര്‍ലാന്‍ഡ് ആന്‍ഡ് വോള്‍ഫ് എന്ന കപ്പല്‍ശാലയിലാണ് ടൈറ്റാനിക് നിര്‍മ്മിക്കപ്പെട്ടത്.ഏതാണ്ട് 7.5 ദശലക്ഷം യു എസ് ഡോളര്‍ ചെലവഴിച്ചായിരുന്നു ടൈറ്റാനിക്കിന്റെ നിർമ്മാണം.ഇന്നത്തെ മൂല്യവുമായി താരതമ്യപ്പെടുത്തിയാല്‍ അത് ഏതാണ്ട് 192 ദശലക്ഷം ഡോളറിന് അടുത്തു വരും.
ജെയിംസ് കാമറൂണെന്ന പ്രതിഭാധനന്‍ സംവിധാനം ചെയ്ത ഹോളിവുഡ് സിനിമ ‘ടൈറ്റാനിക്’ ലോകത്തിന് സമ്മാനിച്ചത് മറ്റൊരു വിസ്മയമായിരുന്നു.നൂറ്റാണ്ട് പിന്നിടുമ്ബോഴും അറ്റ്‌ലാന്റിക്കിന്റെ മടിത്തട്ടില്‍ അന്ത്യനിദ്രകൊള്ളുന്ന ‘ടൈറ്റാനിക്ക്’ മനുഷ്യന് എന്നുമുള്ള ഓരോര്‍മ്മപ്പെടുത്തലാണ്.

Back to top button
error: