Month: April 2022
-
NEWS
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിൽ മൂന്നാം സ്ഥാനം ഡൽഹിക്ക്
ന്യൂഡൽഹി: ഒഫീഷ്യൽ എയര്‍ലൈന്‍ ഗൈഡ് (OAG), 2022 മാര്‍ച്ചില്‍ പുറത്തു വിട്ട കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളുടെ പട്ടികയില്‍ മൂന്നാംസ്ഥാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്.ചൈനയിലെ ഗ്വാങ്ഷു വിമാനത്താവളത്തെ (guangzhou airport) മറികടന്നാണ് ഡൽഹി ഈ നേട്ടം കൈവരിച്ചത്. നിലവില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളമാണ് ഈ ചൈനീസ് വിമാനത്താവളം.അറ്റ്ലാന്റയിലെ ഹാര്‍ട്ട്സ്ഫീല്‍ഡ്-ജാക്സണ്‍ അന്താരാഷ്ട്ര വിമാനത്താവളമാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം.ദുബായ് അന്താരാഷ്ട്ര വിമാനത്താവളമാണ് രണ്ടാം സ്ഥാനത്തുള്ളത്.
Read More » -
NEWS
റോഡുകൾ സ്മാർട്ടാകണം; തിരുവനന്തപുരത്തെ റോഡ് നിർമ്മാണത്തിൽ ഇടപെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: നഗരത്തില്‍ താളം തെറ്റിയ സ്‌മാര്‍ട്ട് റോഡുകളുടെ നിര്‍മ്മാണത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.വിഷയം ചര്‍ച്ച ചെയ്യാന്‍ 22ന് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ചേംബറിലാണ് മീറ്റിംഗ്. മന്ത്രിമാരായ എം.വി ഗോവിന്ദന്‍,ജില്ലയിലെ മന്ത്രിമാര്‍,സ്‌മാര്‍ട്ട് റോഡ് നിര്‍മ്മാണം നടക്കുന്ന മണ്ഡലത്തിലെ എം.എല്‍.എമാര്‍,സ്‌മാര്‍ട്ട് സിറ്റി അധികൃതര്‍,നഗരസഭ പ്രതിനിധികള്‍,കെ.എസ്.ഇ.ബിയിലെയും ജല അതോറിട്ടിയിലെയും ഉദ്യോഗസ്ഥര്‍,പൊലീസ്,ജില്ലാ കളക്‌ടര്‍,ബന്ധപ്പെട്ട വകുപ്പുകളിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും. മാസങ്ങളായി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന സ്‌മാര്‍ട്ട് റോഡുകളുടെ നിര്‍മ്മാണത്തില്‍ നഗരവാസികള്‍ വലഞ്ഞിരുന്നു.ഇതില്‍ പല സ്ഥലങ്ങളിലും കുഴിയെടുത്തതല്ലാതെ ജോലികളൊന്നും നടക്കുന്നില്ല.പരാതികള്‍ വര്‍ദ്ധിച്ചതോടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇഷ്ടപ്പെട്ടത്.
Read More » -
Kerala
കുന്നംകുളത്ത് കാല്നടയാത്രക്കാരന് മരിച്ച സംഭവത്തില്‍ കെ സ്വിഫ്റ്റ് ഡ്രൈവറും പിക്ക്അപ്പ് വാന്‍ ഡ്രൈവറും അറസ്റ്റില്‍
കുന്നംകുളത്ത് കാല്നടയാത്രക്കാരന് മരിച്ച സംഭവത്തില്‍ കെ സ്വിഫ്റ്റ് ഡ്രൈവറും പിക്ക്അപ്പ് വാന്‍ ഡ്രൈവറും അറസ്റ്റില്‍. വാന്‍ ഡ്രൈവര്‍ സൈനുദീന്‍, ബസ് ഡ്രൈവര്‍ വിനോദ് എന്നിവരാണ് അറസ്റ്റിലായത്. കുന്നംകുളത്ത് ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ തമിഴ്‌നാട് സ്വദേശി പെരിസ്വാമിയാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ പെരിസ്വാമിയെ വാന്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഈ പിക് അപ്പ് വാന്‍ നിര്‍ത്താതെ പോയി. നിലത്തുവീണ പെരിസ്വാമിയുടെ കാലിലൂടെ പിന്നാലെ വന്ന സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. ബസും നിര്‍ത്താതെ പോയി. ബസ് കയറിയിറങ്ങിയതാണ് പെരിസ്വാമിയുടെ മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. പെരിസ്വാമിയെ ഇടിച്ചിട്ട വാന്‍ പിന്നീട് പോലീസ് വെള്ളറക്കാട് നിന്നും കണ്ടെത്തി. വെള്ളറക്കാട് സ്വദേശിയുടേതാണ് വാന്‍. പെരിസ്വാമിയെ വാഹനം ഇടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ പുറത്തു വന്നിരുന്നു.
Read More » -
NEWS
മക്കളെ കൊലപ്പെടുത്തിയ കേസ്;മലയാളി വിചാരണക്കോടതിയുടെ അഞ്ചാം നിലയില്‍ നിന്നു ചാടി മരിച്ചു
ബംഗളൂരു: രണ്ടു മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളി വിചാരണക്കോടതിയുടെ അഞ്ചാം നിലയില്‍ നിന്നു ചാടി മരിച്ചു.ജയിലില്‍ നിന്ന് ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ എത്തിച്ചപ്പോഴാണ് സംഭവം. ഇടനാഴിയില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറിനും രണ്ടു കോണ്‍സ്റ്റബിള്‍മാര്‍ക്കുമൊപ്പം നടക്കുമ്ബോള്‍ കോണ്‍സ്റ്റബിള്‍മാരെ തള്ളി നീക്കിയാണ് താഴേക്ക് ചാടിയത്. പാലക്കാട് കരിപ്പാളി സ്വദേശി ജതിന്‍ ആര്‍ കുമാര്‍ (37) ആണ് മരിച്ചത്. 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഹുളിമാവ് അക്ഷയ് നഗറില്‍ താമസിച്ചിരുന്ന ഇയാള്‍ ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടർന്ന് മക്കളായ തൗഷിനിയെയും (3) ശാസ്തയെയും (ഒന്നര) തലയണ കൊണ്ടു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.തമിഴ്‌നാട് സ്വദേശിനിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ലക്ഷ്മി ശങ്കരിയാണ് ഇയാളുടെ ഭാര്യ.
Read More » -
NEWS
നഴ്സിങ് വിസ തട്ടിപ്പ്;എറണാകുളത്തെ ഏജൻസിക്കെതിരെ കേസ്
കണ്ണൂര്‍: വിദേശത്തേക്ക് നഴ്സിങ് വിസ വാഗ്ദാനം നല്‍കി ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തുന്നുവെന്ന പരാതിയില്‍ എറണാകുളത്തെ സ്വകാര്യ റിക്രൂട്ടിങ് സ്ഥാപനത്തിനെതിരെ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എറണാകുളത്തെ ഗുഡ്സ്സ്പീഡ് എമിഗ്രേഷന്‍ ആന്‍ഡ് സ്റ്റഡി അബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി സ്ഥാപന ഉടമ ടി.കെ അനൂപ് കുമാറിന്റെ പേരിലാണ് ആലക്കോട് പൊലിസ് കേസെടുത്തിരിക്കുന്നത്.ഓസ്ട്രേലിയയിലേക്ക് നഴ്സിങ് വിസ വാഗദാനം നല്‍കി ബാങ്ക് അക്കൗണ്ട് വഴി 1,24,300 രൂപ കൈപ്പറ്റിയ ശേഷം പിന്നീട് വിസയോ കൊടുത്ത പണമോ തിരിച്ചുനല്‍കാതെ വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസ്.കണ്ണൂർ ഉദയഗിരിമണക്കടവിലെ നെല്ലിക്കല്‍ വീട്ടില്‍ എന്‍.ടി ജോസഫാണ് പരാതിക്കാരൻ.ആലക്കോട് പൊലിസാണ് കേസ് അന്വേഷിച്ചുവരുന്നത്.
Read More » -
Crime
പാലക്കാട് ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു
പാലക്കാട് ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം . പരിക്കേറ്റ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് നിഗമനം. പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്.
Read More » -
NEWS
യാക്കോബായ- ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള തര്‍ക്കം നിയമ നിര്‍മ്മാണം നടത്തി പരിഹരിക്കണം: വെള്ളാപ്പള്ളി നടേശൻ
ചേര്‍ത്തല: യാക്കോബായ- ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള തര്‍ക്കം നിയമനിര്‍മ്മാണം നടത്തി പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ എസ്.എന്‍.ഡി.പി യോഗം സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മലങ്കര സഭാ തര്‍ക്കവും വ്യവഹാരങ്ങളും ക്രമസമാധാന പ്രശ്നങ്ങളും കേരളത്തിലെ പൊതുസമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട് .കോടതിവിധികളുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന നിയമനിര്‍മ്മാണത്തിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കരുതുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. സഭാതര്‍ക്കം ഹിതപരിശോധനയിലൂടെ പരിഹരിക്കുക എന്നത് പുതിയ കാര്യമല്ല. സഭയുടെ തര്‍ക്കങ്ങള്‍ ഹിതപരിശോധനയിലൂടെ മുമ്ബും പരിഹരിക്കപ്പെട്ടിട്ടുണ്ട്. യാക്കോബായ- കത്തോലിക്കാ സഭയുടെ തര്‍ക്കങ്ങള്‍ പരിഹരിച്ചത് പള്ളികളില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷ- ന്യൂനപക്ഷ അടിസ്ഥാനത്തില്‍ ഭാഗിച്ച് പിരിഞ്ഞായിരുന്നു. ഭാഗംവയ്പില്‍ യാക്കോബായ സഭയ്ക്ക് 45 പള്ളികളും കത്തോലിക്കാ സഭയ്ക്ക് 24 പള്ളികളുമാണ് ലഭിച്ചത്. യാക്കോബായ- മര്‍ത്തോമ്മാ സഭാതര്‍ക്കം പരിഹരിച്ചതും പള്ളികള്‍ ഭൂരിപക്ഷം നോക്കി വിട്ടുകൊടുത്താണ്. റോയല്‍ കോര്‍ട്ട് വിധിയില്‍ മര്‍ത്തോമ്മാ സഭ പരാജയപ്പെട്ടിരുന്നു. എന്നാല്‍, കേസില്‍ ജയിച്ച യാക്കോബായ സഭ പൊലീസിനെ ഉപയോഗിച്ച് മര്‍ത്തോമക്കാരുടെ…
Read More » -
NEWS
വിമാനയാത്രയ്ക്കിടെ യാത്രക്കാരന്റെ ഫോണിന് തീ പിടിച്ചു
ഡല്‍ഹി: വിമാനയാത്രക്കിടെ യാത്രക്കാരന്റെ മൊബൈൽ ഫോണിന് തീ പിടിച്ചു.ഇന്‍ഡിഗോയുടെ ദിബ്രുഗഡ്-ഡല്‍ഹി വിമാനത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.കൃത്യസമയത്ത് തന്നെ ക്യാബിന്‍ ക്രൂ അഗ്നിശമന ഉപകരണത്തിന്റെ സഹായത്തോടെ തീ അണച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി. ദിബ്രുഗഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന 6E 2037 ഇന്‍ഡിഗോ വിമാനത്തിലാണ് ഒരു യാത്രക്കാരന്റെ ഫോണില്‍ നിന്ന് തീപ്പൊരിയും പുകയുമുണ്ടായത്.
Read More » -
NEWS
തിരുവനന്തപുരം-മുംബൈ പ്രതിവാര എക്സ്പ്രസ് 23 മുതൽ
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ, കോയമ്ബത്തൂര്‍,, കെ.ആര്‍.പുരം(ബംഗളൂരു), താനെ വഴിയുള്ള മുംബയ് പ്രതിവാര എക്സ്പ്രസ് ട്രെയിൻ 23ന് സര്‍വീസ് പുനരാരംഭിക്കും. ശനിയാഴ്ചകളില്‍ രാവിലെ 4.25ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. മുംബയില്‍ ഞായറാഴ്ച വൈകിട്ട് 7.15ന് എത്തും. മുംബയില്‍ നിന്ന് ഞായാറാഴ്ചകളില്‍ രാത്രി 8.35നാണ് സര്‍വീസ്. ചൊവ്വാഴ്ചകളില്‍ രാവിലെ 8ന് തിരുവനന്തപുരത്തെത്തും. വര്‍ക്കല,കൊല്ലം,കായംകുളം,ഹരിപ്പാട്, അമ്ബലപ്പുഴ,ആലപ്പുഴ,ചേര്‍ത്തല,എറണാകുളം, ആലുവ,തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട്, എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
Read More » -
Kerala
മേഘാലയയില്‍ ചുഴലിക്കാറ്റ് : ആയിരത്തോളം വീടുകള്‍ക്ക് നാശനഷ്ടം
മേഘാലയയില്‍ വ്യാഴാഴ്ചയുണ്ടായ ചുഴലിക്കാറ്റില്‍ ആയിരത്തോളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. റിഭോയ് ജില്ലയിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. അതേസമയം ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയിലെ 47 ഗ്രാമങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ആയിരത്തോളം വീടുകള്‍ക്ക് ഭാഗികമായും പൂര്‍ണമായും നാശനഷ്ടമുണ്ടായി. സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം നിരവധി കെട്ടിടങ്ങളും തകര്‍ന്നു. നാശ നഷ്ടം സംഭവിച്ചവയില്‍ ഒരു സ്കൂളും പള്ളിയും ഉള്‍പ്പെടുന്നുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ദുരന്ത ബാധിത മേഖലകളില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ തുടങ്ങിയതായി സര്‍ക്കാര്‍ അറിയിച്ചു.
Read More »