NEWS

ന്യൂസ്ദെനിന്റെ വിഷു ആശംസകൾ

മ്പൽസമൃദ്ധമായ പ്രകൃതിയുടെ ഒരു ചെറിയ രൂപമാകുന്നു വിഷുക്കണി.വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം.അതായത് രാത്രിയും പകലും തുല്യമായ ദിവസം.കാലചക്രത്തിന്റെ ഓട്ടപ്പാച്ചിലിനിടയിലും മലയാളികൾക്ക് വിഷു സമ്പത്സമൃദ്ധമായ പ്രകൃതിയുടെ ഓർമകഴ്ചകളാണ്.. ഓടക്കുഴലൂതി നിൽക്കുന്ന കാർവർണ്ണനും, സ്വർണനിറമുള്ള കണിക്കൊന്നയും, വിളവെടുപ്പിന്റെ പ്രതീകമായ കണിവെള്ളരിയും,നാണയവും ഒക്കെ കണി കണ്ടുണരുന്ന മലയാളികൾക്ക് വിഷുപുലരി എന്നും ഗൃഹാതുരത്വം തന്നെയാണ്.
ഏതൊരു മലയാളിയുടെ മനസിലും ശുഭ കാമനയുടെ സുന്ദര ഭാവങ്ങൾ തൊട്ടു ഉണർത്തുന്ന ദിനമാണ് വിഷു. മണ്ണിന്റെ മണവുമായി കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ ഓർമപ്പെടുത്തി വീണ്ടും വിഷു വന്നെത്തുമ്പോൾ മനസിലുണ്ടാകട്ടെ ഗ്രാമത്തിന്റെ വെളിച്ചവും,മണവും, മമതയും ഒത്തിരി കൊന്നപ്പൂവും.
ഏവർക്കും ന്യൂസ്ദെൻ ടീമിന്റെ വിഷു ആശംസകൾ

Back to top button
error: