NEWS

വിജ്ഞാപനത്തിലൂടെ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാന്‍ ഒരുങ്ങി കേന്ദ്ര സർക്കാർ 

ന്യൂഡൽഹി:വിജ്ഞാപനത്തിലൂടെ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു എന്ന് വിവരം.ഈ ആഴ്ച തന്നെ ഇതുസംബന്ധിച്ച്‌ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒരു മുസ്ലിം സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ.ചില സംസ്ഥാനങ്ങളില്‍ സംഘടനക്കെതിരെ നടപടിയെടുത്തിരുന്നു.ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ പിഎഫ്‌ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നിരോധിത ഭീകരസംഘടനയായ സിമി രൂപമാറ്റം വരുത്തി എന്‍ഡിഎഫും പിന്നീട് പിഎഫ്‌ഐയും ആയത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍
കൂടി കേന്ദ്രആഭ്യന്തരമന്ത്രാലയം സ്വീകരിക്കുന്നുണ്ട്.ആദ്യം എന്‍ഡിഎഫ് എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച സംഘടനയാണ് പിന്നീട് പോപ്പുലര്‍
ഫ്രണ്ട് എന്ന പേരിലേക്ക് മാറിയത്.

Back to top button
error: