LIFENewsthen Special

വാലന്റൈൻസ് ഡേ പോലെ വിഷുവും എന്നെ ഞെട്ടിച്ചു: പ്രവീൺ ഇറവങ്കര

മതത്തിന്റെ പേരിൽ മനസ്സിൽ മതിലുകൾ കെട്ടി മനുഷ്യൻ കലഹിക്കുന്ന കാലത്ത് പ്രവീൺ ഇറവങ്കര പങ്കു വെച്ച പോസ്റ്റ് തികച്ചും പ്രത്യാശാഭരിതം

 

പ്രവീൺ ഇറവങ്കരയുടെ കുറിപ്പിന്റെ പൂർണ്ണ രൂപവും ചിത്രങ്ങളും

കഴിഞ്ഞ വാലന്റൈൻസ് ഡേയിയിൽ സ്വപ്ന സുരേഷിനെഴുതിയ വൈറൽ പ്രണയലേഖനത്തിലൂടെ ലോകമെമ്പാടുമുള്ള വായനക്കാരെ ഇളക്കിമറിച്ച തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര

ഈ വിഷുദിനത്തിൽ തന്റെ ഫേസ് ബുക്ക് പേജിൽ പങ്കുവെച്ച മതസൗഹാർദക്കുറിപ്പും ചിത്രങ്ങളും ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.

സൂര്യ ടിവിക്കു വേണ്ടി പ്രവീൺ ഇറവങ്കര എഴുതുന്ന”ജ്വാലയായ്” എന്ന പുതിയ പരമ്പരയുടെ തിരക്കഥാ രചനയുമായി തിരുവനന്തപുരം തിരുവല്ലത്ത് ഹോട്ടൽ റൂമിൽ കഴിയുമ്പോഴാണ് ഈ അപൂർവ്വ അനുഭവമുണ്ടായത്.
വിഷുദിനത്തിൽ കാലത്ത് കോളിംഗ് ബെൽ ശബ്ദം കേട്ട് കതകു തുറന്ന അദ്ദേഹത്തെ ഞെട്ടിച്ചു കൊണ്ട് ഹോട്ടൽ ഉടമ ഷാജഹാനും ജീവനക്കാരും വിഷുക്കണിയും കൈനീട്ടവും സമ്മാനിച്ചു.

മതത്തിന്റെ പേരിൽ മനസ്സിൽ മതിലുകൾ കെട്ടി മനുഷ്യൻ കലഹിക്കുന്ന കാലത്ത് പ്രവീൺ ഇറവങ്കര പങ്കു വെച്ച പോസ്റ്റ് തികച്ചും പ്രത്യാശാഭരിതമാണ്.
വിഷു എന്നാൽ തുല്യത എന്നാണ്.
രാവും പകലും തുല്യമായ ശേഷം ഉദിക്കുന്ന പുതിയ പ്രഭാതമാണ് നമുക്ക് വിഷു.
രാവണനെ ശ്രീരാമൻ കൊന്ന ദിനമെന്ന് രാമായണവും
നരകാസുരനെ ശ്രീകൃഷ്ണൻ കൊന്ന ദിനമെന്ന് ഭാഗവതവും പറയുന്ന വിഷു.
രണ്ടും തിന്മക്കെതിരെയുളള നന്മയുടെ വിജയമായിരുന്നു.

Back to top button
error: