Month: April 2022

  • India

    ഹരിയാനയിലെ രാസഫാക്ടറിയിൽ തീപിടിത്തം; രക്ഷാപ്രവർത്തനത്തിന് ഡൽഹിയിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകളും

    സോനിപത്: ഹരിയാനയിലെ സോനിപത്തിലുള്ള കുണ്ഡ്‌ലി പ്രദേശത്തെ രാസനിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം. ഹരിയാന സർക്കാരിന്റെ പ്രത്യേക അഭ്യർഥന പ്രകാരം ഡല്‍ഹിയിൽ നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകൾ സ്ഥലത്ത് എത്തി. Locals told us that due to Sunday no one was present at the factory. We are having some trouble with water, will solve this problem. Fire fighting operation is underway: Delhi Fire Service official Om Prakash Kataria pic.twitter.com/HeFyDFn7sr — ANI (@ANI) April 17, 2022 ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

    Read More »
  • Crime

    പാലക്കാട് ജില്ലയില്‍ 144 തുടരുന്നു; സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രയ്ക്ക് നിയന്ത്രണം

    പാലക്കാട്: പാലക്കാട് ജില്ലയില്‍ 144 പ്രഖ്യാപിച്ചതിനാല്‍ ഇരുചക്ര വാഹന യാത്രക്ക് നിയന്ത്രണം ഏര്‍പെടുത്തി. ജില്ലയില്‍ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടുള്ളതല്ല. പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനം. ഏപ്രില്‍ 20 ന് വൈകീട്ട് ആറ് വരെയാണ് പാലക്കാട് ജില്ലാ പരിധിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര ചെയ്യാന്‍ പാടുള്ളതല്ലായെന്ന് വ്യക്തമാക്കി കൊണ്ട് അഡീഷ്നല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠന്‍ ആണ് ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചത്.  

    Read More »
  • NEWS

    വധു ആദ്യരാത്രിയിൽ മണിയറയിലേക്ക് പാലുമായി  വരുന്നതിന്റെ പിന്നിലെ രഹസ്യം എന്താണ്?

    മലയാളി വിവാഹ സങ്കൽപ്പങ്ങളിൽ നിന്ന് ഒരിക്കലും മായാത്ത കാഴ്ചയാണ് പാലും , മുല്ലപ്പൂവും ഉള്ള  ആദ്യരാത്രി.വിവാഹത്തിന് ഇന്ത്യയിൽ പരമ്പരാഗതമായ ചില രീതികളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ആദ്യ രാത്രിയിൽ ഗ്ലാസ് നിറയെ പാലുമായി മണിയറയിലേക്കു മന്ദം മന്ദം കടന്നു വരുന്ന നവവധു.ചിലയിടങ്ങളിൽ വെറും പാൽ മാത്രമല്ല ഇങ്ങനെ നൽകുന്നത്.പാലിൽ കുങ്കുമം, മഞ്ഞൾ, പഞ്ചസാര, കുരുമുളക്, ബദാം, പെരുംജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്ന പതിവുമുണ്ട്. ഇന്ത്യ ഒരു കര്‍ഷക രാജ്യമായതിനാൽ ഇന്ത്യക്കാരുടെ ജീവിതത്തില്‍ പശുവിനും , പാലിനും വളരെയധികം പ്രാധാന്യമുണ്ട്.പാല്‍ കുടിച്ചുകൊണ്ട് പുതിയ ജീവിതം തുടങ്ങിയാല്‍ എല്ലാ നന്മകളും ഉണ്ടാകുമെന്നായിരുന്നു പുരാതന ഇന്ത്യയിലെ വിശ്വാസം. കല്യാണ ദിവസത്തെ ആഘോഷവും , അലച്ചിലും  കഴിയുമ്പോൾ ശരീരം വല്ലാതെ ക്ഷീണിക്കുന്നു.ഇതിന് ശേഷം പാൽകുടിച്ചാൽ ശരീരത്തിന് ഊ‍ർജ്ജം ലഭിക്കുന്നു. പാലിൽ ചേർക്കുന്ന കുങ്കുമപ്പൂ എൻ‌ഡോർ‌ഫിനുകൾ‌ അല്ലെങ്കിൽ‌ ‘ഹാപ്പി ഹോർ‌മോൺ‌’ റിലീസ് ചെയ്യാൻ സഹായിക്കുന്നു.ഇത് സന്തോഷവും , ശാന്തതയും പ്രദാനം ചെയ്യുന്നു.പാൽ പഞ്ചസാരയുമായി സംയോജിപ്പിക്കുമ്പോൾ എല്ലാ പോഷകങ്ങളും അടങ്ങിയ…

    Read More »
  • NEWS

    പോലീസിന്റെ ഇടിവണ്ടി 

    ഇടിവണ്ടി എന്നു കേൾക്കുമ്പോഴേ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന വാഹനമാണ് ബെഡ്ഫോഡ്.1950-80 കാലഘട്ടത്തിലാണ് കേരളാ പൊലീസ് ഇത് കൂടുതലായും ഉപയോഗിച്ചുകൊണ്ടിരുന്നത്.പൊലീസിന്റെ പഴയ വാഹനങ്ങൾ പരിഷ്കരിച്ചതിന്റെ ഫലമായി പുതിയ വാഹനങ്ങൾ സേനയിൽ ഇടം പിടിച്ചു.എന്നിരുന്നാലും പഴയ വാഹനത്തിന്റെ പ്രൗഢി ഒന്നു വേറെതന്നെ. ബെഡ്ഫോഡ് പണ്ടു സമരക്കാരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനുകളിലേക്കു കൊണ്ടുപോയിരുന്ന ഈ വാഹനത്തിന് ‘ഇടിവണ്ടി’യെന്നായിരുന്നു ചെല്ലപ്പേര്.ആറു സിലിണ്ടർ പെർകിൻ 5 സ്പീഡ് എൻജിനാണ് വാഹനത്തിൽ. സഖാവ്, കമ്മാരസംഭവം തുടങ്ങി ഫ്ലാഷ് ബാക്ക് കഥകൾ പറഞ്ഞ നിരവധി ചിത്രങ്ങളിൽ ഈ വാഹനം ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ നിലവിൽ ബെഡ്ഫോഡിന്റെ ഇത്തരം വാഹനം ഒരെണ്ണം മാത്രമേയുള്ളു എന്നാണ് കരുതുപ്പെടുന്നത്.പള്ളിക്കര തൊഴുത്തുങ്കൽ എബിൻ പോളിന്റെ ഉടമസ്ഥതയിലാണ് ഈ വാഹനം. ബ്രിട്ടീഷ് വാഹന നിർമാതാക്കളായ വോക്സ്‌ഹാളിന്റെ ട്രക്ക്, ബസ് ഡിവിഷനായാണ് ബെഡ്ഫോഡിന്റെ തുടക്കം.1930ൽ ആരംഭിച്ച കമ്പനി നിരവധി ട്രക്കുകളും ബസുകളും നിർമിച്ചിട്ടുണ്ട്.1991 ൽ ബെഡ്ഫോഡ് പ്രവർത്തനം അവസാനിപ്പിച്ചു.ഇന്ത്യയിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സിനായിരുന്നു ബെഡ്ഫോഡിന്റെ വാഹനം നിർമിക്കാനുള്ള അവകാശം.

    Read More »
  • NEWS

    അട്ടപ്പാടിയിലേക്ക് പുതിയ റോഡ്

    പാലക്കാട്: നിലവിലുള്ള ചുരം റോഡിന് ബദലായി അട്ടപ്പാടിയിലേക്ക് പുതിയ റോഡിനുള്ള സാധ്യതാ പഠനം നടത്തി. അട്ടപ്പാടിയിലെ പാറവളവില്‍ നിന്നും ആരംഭിച്ച്‌ കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിലെ പൂഞ്ചോല- ചിറക്കല്‍പടി എത്തുന്ന സമാന്തര റോഡാണ് ഇത്. നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ഇത്. മണ്ണാര്‍ക്കാട് എം എല്‍ എ അഡ്വ.എന്‍.ഷംസുദ്ദീനും,കോങ്ങാട് എം എല്‍ എ ശാന്തകുമാരിയും,സി സി എഫ്,ഡി എഫ് ഒ,തുടങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം,മറ്റു ജനപ്രതിനിധികളും ചേര്‍ന്ന് പുതുതായി റോഡ് നിര്‍മ്മിക്കേണ്ട 7കിലോമീറ്ററോളം ദൂരം കാല്‍നടയായി സഞ്ചരിച്ച്‌ സാധ്യതാ പരിശോധന നടത്തി.ഇതില്‍ 3കിലോമീറ്ററോളം വനത്തിലൂടെയായിരുന്നു യാത്ര. റോഡ് നിര്‍മ്മിക്കാന്‍ വനഭൂമി അനുവദിച്ചു തന്നാല്‍ പകരം വന വല്‍ക്കരണത്തിന് അട്ടപ്പാടിയില്‍ ഭൂമി നല്‍കുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു. 2013-14 വര്‍ഷത്തില്‍ എന്‍. ഷംസുദ്ദീന്‍ എം എല്‍ എ നിയമസഭയില്‍ സബ്‌മിഷന്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് സാധ്യത പഠനത്തിന് 60ലക്ഷം രൂപ അനുവദിച്ചിരുന്നു.പിന്നീടുള്ള വര്‍ഷങ്ങളിലൊക്കെ മണ്ണാര്‍ക്കാട്, കോങ്ങാട് എം എല്‍ എ മാര്‍ ഇക്കാര്യത്തിനായി നിയമസഭയില്‍ വാദിച്ചിട്ടുണ്ടെങ്കിലും…

    Read More »
  • NEWS

    മുഖ്യമന്ത്രിയുടെ ചികിത്സാ ചിലവ്; ഉത്തരവ് റദ്ദാക്കി

    തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ അമേരിക്കയിലെ ചികിത്സാ ബില്ലിന്‍റെ തുകയനുവദിച്ച്‌ ഇറക്കിയ ഉത്തരവ് റദ്ദാക്കി.ഏപ്രിൽ 13 ന് ഇറക്കിയ ഉത്തരവാണ് പിഴവ് കാരണം റദ്ദാക്കിയത്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ചികിത്സയ്ക്കായി പോയതിന്‍റെ തുകയാണ് ഇത്. മാര്‍ച്ച്‌ 30 ന് മുഖ്യമന്ത്രി നേരിട്ട് നല്‍കിയ അപേക്ഷയില്‍ ഈ മാസം 13നാണ് തുകയനുവദിച്ച്‌ ഉത്തരവിറങ്ങിയത്. എന്നാല്‍ ഇതിന് പിന്നാലെയാണ് പൊതുഭരണ വകുപ്പ് തുകയനുവദിച്ച ഉത്തരവ് റദ്ദാക്കിയത്.യാത്രയുടെ തിയതി ജനുവരി 11 മുതല്‍ 27 വരെയെന്നതിന്  പകരം 26 വരെയെന്നാണ്  ഉത്തരവില്‍ രേഖപ്പെടുത്തിയത്.ഇതാണ് റദ്ദാക്കാനുള്ള കാരണം.

    Read More »
  • NEWS

    സംസ്ഥാനത്ത് പൊതുമേഖലയിലെ ആദ്യത്തെ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റ് പത്തനംതിട്ടയിൽ

    പത്തനംതിട്ട :സംസ്ഥാനത്ത് പൊതുമേഖലയില്‍ ആദ്യത്തെ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റ് പത്തനംതിട്ട കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥാപിക്കും.ജില്ലാ പഞ്ചായത്തും ക്ലീൻ കേരളയും ഇതിനുള്ള ധാരണാപത്രം ഒപ്പിട്ടു. മേയില്‍ നിര്‍മ്മാണം ആരംഭിച്ച്‌ എട്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് സംസ്കരിച്ച ശേഷം ബക്കറ്റുകള്‍, കപ്പുകള്‍, കസേരകള്‍, പൂച്ചെട്ടികള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിനുള്ള ഉത്പന്നമാക്കി വില്‍ക്കും. സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ പത്തനംതിട്ട നിന്നും തുടര്‍ന്ന് ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളില്‍ നിന്നും മാലിന്യം ശേഖരിച്ച്‌ സംസ്കരിക്കും.

    Read More »
  • NEWS

    രാത്രിയിൽ സുഖനിദ്ര ലഭിക്കാൻ ഉത്തമമായ ചില പ്രത്യേക ഭക്ഷണങ്ങൾ ഇതാ

    രാത്രി നല്ല ഉറക്കം കിട്ടാത്തവർ ധാരാളമാണ്. ശരീരവും മനസ്സും സുഗമമായി പ്രവർത്തിക്കാനും തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനും സുഖനിദ്ര അത്യാവശ്യം തന്നെ. ആരോഗ്യകരമായ ഉറക്കം ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ സാധ്യതകൾ കുറയ്ക്കും.  അനാരോഗ്യകരമായ ജീവിതശൈലി, ഉറക്കക്കുറവ് അല്ലെങ്കിൽ രാത്രിയിലെ ഉയർന്ന കലോറിയുള്ള ഭക്ഷണം എന്നിവ സ്വാഭാവിക ഉറക്കത്തെ തടസ്സപ്പെടുത്തും. എന്നാൽ ചില ഭക്ഷണങ്ങൾ നല്ല ഉറക്കം പ്രദാനം ചെയ്യുന്നു. പാൽ ആയുർവേദം അനുസരിച്ച്, ഒരു കപ്പ് ചൂട് പാൽ കുടിക്കുന്നത് നന്നായി ഉറങ്ങാൻ സഹായിക്കും. രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ, പശുവിൻ പാൽ ആട്ടിൻ പാൽ അല്ലെങ്കിൽ ബദാം പാൽ എന്നിവയിൽ ഏതെങ്കിലുമൊന്ന് കുടിക്കാം. കിടക്കുന്നതിന് തൊട്ട് മുമ്പ് ഒരു നുള്ള് ജാതിക്ക, പച്ച മഞ്ഞൾ അല്ലെങ്കിൽ അശ്വഗന്ധ പൊടി എന്നിവ ചേർത്ത് പാൽ കുടിക്കുന്നത് ഏറ്റവും നല്ലതാണ്. വാഴപ്പഴം രാത്രിയിൽ കഴിക്കാൻ ഉത്തമമായ ഭക്ഷണമാണ് വാഴപ്പഴം. ഇതിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ പേശികൾക്ക് വിശ്രമം നൽകാനും…

    Read More »
  • NEWS

    സ്വന്തം കാര്‍ കത്തിച്ച്‌ ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ച ബിജെപി ജില്ലാ സെക്രട്ടറി അറസ്റ്റിൽ

    ചെന്നൈ: സ്വന്തം കാര്‍ കത്തിച്ച്‌ ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ച ബിജെപി ജില്ലാ സെക്രട്ടറി അറസ്റ്റില്‍.തമിഴ്‌നാട്ടിലെ തിരുവള്ളൂരാണ് സംഭവം. ഏപ്രില്‍ 14ന് രാത്രിയാണ് ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയായ സതീഷ് കുമാര്‍ സ്വന്തം കാര്‍ തീയിട്ട് നശിപ്പിച്ചത്.തുടര്‍ന്ന് മറ്റാരോ വാഹനം കത്തിച്ചുവെന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.   വീടിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് തീയുയരുന്നത് കണ്ട് സമീപവാസികളും സതീഷിന്റെ ബന്ധുക്കളും ഓടിയെത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. പെട്രോള്‍ ബോംബ് എറിഞ്ഞതാണെന്ന സംശയം ഉദിച്ചതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരുന്നത്.

    Read More »
  • NEWS

    രാ​ജ്യ​ത്ത് നാ​ലാം​ത​രം​ഗ​ത്തി​ന്റെ സൂ​ച​ന​ക​ള്‍ ന​ല്‍​കി കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു;നാലു മരണം

    ന്യൂഡൽഹി :രാ​ജ്യ​ത്ത് നാ​ലാം​ത​രം​ഗ​ത്തി​ന്റെ സൂ​ച​ന​ക​ള്‍ ന​ല്‍​കി കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,150 പേ​ര്‍​ക്കാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്.നാലു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡ​ല്‍​ഹി​യി​ല്‍ മാ​ത്രം 461 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ.ര​ണ്ട് മ​ര​ണ​ങ്ങ​ളും ഇവിടെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ടി​പി​ആ​ര്‍ നി​ര​ക്ക് 5.33 ശ​ത​മാ​ന​മാ​യി ഇവിടെ ഉ​യ​ര്‍​ന്നിട്ടുണ്ട്.ക​ഴി​ഞ്ഞ ദി​വ​സം ഇ​ത് നാ​ലി​ല്‍ താ​ഴെ​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി മൂ​ന്നി​ന് ശേ​ഷ​മു​ള്ള രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വ​ര്‍​ധ​ന​വാ​ണ് ഇത്.

    Read More »
Back to top button
error: