ഇടിവണ്ടി എന്നു കേൾക്കുമ്പോഴേ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന വാഹനമാണ് ബെഡ്ഫോഡ്.1950-80 കാലഘട്ടത്തിലാണ് കേരളാ പൊലീസ് ഇത് കൂടുതലായും ഉപയോഗിച്ചുകൊണ്ടിരുന്നത്.പൊലീസി ന്റെ പഴയ വാഹനങ്ങൾ പരിഷ്കരിച്ചതിന്റെ ഫലമായി പുതിയ വാഹനങ്ങൾ സേനയിൽ ഇടം പിടിച്ചു.എന്നിരുന്നാലും പഴയ വാഹനത്തിന്റെ പ്രൗഢി ഒന്നു വേറെതന്നെ.
ബെഡ്ഫോഡ്
പണ്ടു സമരക്കാരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനുകളിലേക്കു കൊണ്ടുപോയി
ബ്രിട്ടീഷ് വാഹന നിർമാതാക്കളായ വോക്സ്‌ഹാളിന്റെ ട്രക്ക്, ബസ് ഡിവിഷനായാണ് ബെഡ്ഫോഡിന്റെ തുടക്കം.1930ൽ ആരംഭിച്ച കമ്പനി നിരവധി ട്രക്കുകളും ബസുകളും നിർമിച്ചിട്ടുണ്ട്.1991 ൽ ബെഡ്ഫോഡ് പ്രവർത്തനം അവസാനിപ്പിച്ചു.ഇന്ത്യയിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സിനായിരുന്നു ബെഡ്ഫോഡിന്റെ വാഹനം നിർമിക്കാനുള്ള അവകാശം.