ചെന്നൈ: സ്വന്തം കാര്‍ കത്തിച്ച് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ച ബിജെപി ജില്ലാ സെക്രട്ടറി അറസ്റ്റില്‍.തമിഴ്‌നാട്ടിലെ തിരുവള്ളൂരാണ് സംഭവം.
ഏപ്രില്‍ 14ന് രാത്രിയാണ് ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയായ സതീഷ് കുമാര്‍ സ്വന്തം കാര്‍ തീയിട്ട് നശിപ്പിച്ചത്.തുടര്‍ന്ന് മറ്റാരോ വാഹനം കത്തിച്ചുവെന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
വീടിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് തീയുയരുന്നത് കണ്ട് സമീപവാസികളും സതീഷിന്റെ ബന്ധുക്കളും ഓടിയെത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. പെട്രോള്‍ ബോംബ് എറിഞ്ഞതാണെന്ന സംശയം ഉദിച്ചതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരുന്നത്.