Month: April 2022
-
NEWS
മദ്യം ഒരു രോഗമാണ്,തുടർചികിത്സ ആവശ്യമാണെന്ന ബോധം വേണം
സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും ഒരു ആഴ്ചയാണ് കടന്നു പോയത്.വിഷുവും ഈസ്റ്ററും സന്തോഷത്തിന്റേതായപ്പോൾ ദുഃഖവെള്ളി സങ്കടത്തിന്റേതായിരുന്നു.സംഗതി എന്തുതന്നെയായാലും,അതിനി സങ്കടമായാലും സന്തോഷമായാലും നമ്മൾ മലയാളികൾക്ക് ഇതിനെ അതിജീവിക്കാനുള്ള കഴിവുണ്ട്.അതിന് സർക്കാറും നമ്മോടൊപ്പമുണ്ട്.ആ ഒരു പ്രത്യേക ‘കഴിവിന്റെ’ പേരാണ്- മദ്യം! വിഷു നാളിലെ ഒറ്റ കച്ചവടം കൊണ്ടുതന്നെ കെഎസ്ആർടിസി ജീവനക്കാരുടെ മൊത്തം ശമ്പള കുടിശ്ശികയും കൊടുത്തു തീർക്കാനുള്ളത്ര തുക സർക്കാരിന്റെ കൈവശം എത്തി.ഈസ്റ്റർ നാളിലെ കണക്ക് ഇനിയും പുറത്തു വരാൻ ഇരിക്കുന്നതേയുള്ളൂ. മദ്യം ഒരു രോഗമാണ് മദ്യം ഒരു രോഗമാണ്.പ്രമേഹവും കൊളസ്ട്രോളും ഒക്കെ പോലെ തന്നെ ഇതിനും തുടർചികിത്സ ആവശ്യമാണന്ന ബോധം ഇല്ലെങ്കിൽ മദ്യം വീണ്ടും വീണ്ടും നമ്മുടെ ബോധം കെടുത്തിക്കൊണ്ടിരിക്കും.എന്നെങ്കിലുമൊരിക്കലുള്ള നിയന്ത്രിതമായ മദ്യപാനത്തെ ആധുനിക വൈദ്യശാസ്ത്രം ഒരു അസുഖമായോ പ്രശ്നമായോ പരിഗണിക്കുന്നില്ല. എന്നാല്‍ മദ്യം ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും ദൈനംദിനജീവിതത്തെയും നിയന്ത്രിക്കുന്ന ഒരവസ്ഥയിലേക്ക് വളരുമ്പോള്‍ അത് ചികിത്സ ആവശ്യമായ ഒരു രോഗാവസ്ഥയായി മാറുന്നു. ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് (alcohol dependence) എന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍…
Read More » -
Kerala
”പങ്കെടുത്തതില്‍ തെറ്റില്ല, പുറത്താക്കാന്‍ സംഘടിത ശ്രമം” വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിനെ വീണ്ടും ന്യായീകരിച്ച് കെ.വി. തോമസ്; കെ സുധാകരനെതിരേയും രൂക്ഷ വിമര്‍ശനം
കൊച്ചി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതോടെ കെപിസിസിയുടെ (ഗജഇഇ) കണ്ണിലെ കരടായി മാറിയിരിക്കുകയാണ് കെ വി തോമസ്. വിലക്ക് ലംഘിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് കെ സുധാകരനും വിഡി സതീശനും അടക്കമുള്ള നേതാക്കള്‍ കെവി തോമസിനെതിരെ ഉയര്‍ത്തുന്നത്. കാരണം കാണിക്കലിലേക്കും വിശദീകരണം തേടലിലേക്കും കാര്യങ്ങളെത്തി നില്‍ക്കുന്ന സാഹചര്യത്തിലും പരസ്പരം ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ് നേതൃത്വവും തോമസും. ഏറ്റവുമൊടുവില്‍ കെ സുധാകരനടക്കമുള്ള കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുകയാണ് കെ വി തോമസ്. 2014 മുതല്‍ തന്നെ പുറത്താക്കാന്‍ സംഘടിത ശ്രമം നടക്കുന്നുണ്ടെന്നാണ് കെവി തോമസിന്റെ ആരോപണം. തന്നെ മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഒരു കൂട്ടായ്മ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് ഇത് നടക്കുന്നതെന്നും കെവി തോമസ് കുറ്റപ്പെടുത്തുന്നു. സമൂഹ മാധ്യമങ്ങളിലൂടെ താന്‍ നേരിട്ട വിമര്‍ശനങ്ങളും ഇതിന്റെ ഭാഗമാണെന്നാണ് കെവി തോമസിന്റെ ആരോപണം. സുധാകരനെ രൂക്ഷ ഭാഷയിലാണ് കെ വി തോമസ് വിമര്‍ശിക്കുന്നത്. ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയ സമിതിയിലേക്ക്…
Read More » -
Kerala
ഇന്നെങ്കിലും കൊടുക്കുമോ ശമ്പളം? പണിയെടുത്തതിന്റെ കൂലിക്കായി കാത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാർക്ക് ഇന്ന് ശമ്പളം കൊടുത്തേക്കും. സർക്കാർ സഹായമായ 30 കോടിയും കെഎസ്ആർടിസിയുടെ പക്കലുള്ള ഫണ്ടും ഇതിനായി വിനിയോഗിക്കും. ബുധനാഴ്ചയോടെ ബാങ്ക് ഡ്രാഫ്റ്റെടുത്ത് ശമ്പള വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സിഐടിയു ആഭിമുഖ്യത്തിലുള്ള എംപ്ലോയിസ് അസോസിയേഷൻ ചീഫ് ഓഫിസിന് മുന്നിൽ സത്യാഗ്രഹ സമരം തുടരുകയാണ്. ഐഎൻടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങും. ബിഎംഎസ് ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. അതേസമയം കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍റെ വൈദുതി ഭവന് മുന്നിലുള്ള അനിശ്ചിതകാല റിലേ സത്യാഗ്രഹം ഇന്നും തുടരും. വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പാലക്കാട്ടായതിനാൽ ഇന്ന് സമവായ നീക്കം ഉണ്ടാകില്ല. സസ്പെൻഷൻ പിൻവലിച്ചെങ്കിലും നേതാക്കളെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയാണെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തുന്നു. നാളെ വൈദ്യുതി ഭവൻ ഉപരോധിക്കും. ഒരു ജീവനക്കാരനെ പോലും അകത്ത് കടക്കാൻ അനുവദിക്കില്ല. ചെയർമാന്‍റെ ഏകാധിപത്യ നടപടി അവസാനിപ്പിക്കുന്നത് വരെ സമരം തുടരുമെന്നും ഓഫിസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.…
Read More » -
NEWS
വീടിന്‍റെ വൈദ്യുതീകരണം നടത്തുമ്പോൾ ഉറപ്പായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീടിന്‍റെ വൈദ്യുതീകരണം നടത്തുമ്പോൾ ഉറപ്പായും ശ്രദ്ധിക്കേണ്ട കാര്യമാണ് അതിന്റെ സുരക്ഷ.പലപ്പോഴും വീടിനുള്ളില്‍ വൈദ്യുതി പ്രവാഹം ഏറ്റ് പലരും മരണപ്പെടുന്ന വാർത്തകൾ വായിക്കുന്നവരാണ് നമ്മൾ. പല തരത്തില്‍ ഷോക്ക് ഏല്‍ക്കാറുണ്ട്. ചിലപ്പോൾ പവർ സോക്കറ്റില്‍ നിന്നോ, മറ്റു ചിലപ്പോള്‍ നനഞ്ഞ കൈ കൊണ്ടു വൈദ്യുതഉപകരണങ്ങളില്‍ തൊടുമ്പോഴോ, അങ്ങനെ പല രീതിയില്‍. വൈദ്യുതി സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ മരണം പോലും സംഭവിക്കും. അതിനാല്‍ തന്നെ വയറിങ് തുടങ്ങുമ്പോഴെ സുരക്ഷയ്ക്കായുള്ള കാര്യങ്ങൾ നാം പൂർണമായും മനസിലാക്കണം. ആദ്യം തന്നെ എല്ലാ പ്ലഗ് പോയിന്‍റുകളും നിര്‍ബന്ധമായും എര്‍ത്ത് ചെയ്യണ്ടേതാണ്. ഈ കാര്യം വീട് വയറിങ് ചെയ്യുന്ന ഇലക്ട്രീഷനോട് ചോദിച്ച് മനസിലാക്കണം. എന്തെങ്കിലും കാരണം കൊണ്ട് എര്‍ത്ത് ലീക്കേജ് ഉണ്ടായാല്‍ വീട്ടിലെ വൈദ്യുതി ഓട്ടോമാറ്റിക് ആയി വിഛേദിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ഇന്ന് നിലവിലുണ്ട്. ഇതാണ് ഇഎല്‍സിബി അഥവാ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍. സുരക്ഷയുടെ കാര്യത്തില്‍ മുൻ പന്തിയിലാണ് ഈ ഉപകരണം. ഇവ സ്ഥാപിക്കുന്നതിലൂടെ എര്‍ത്ത് ലീക്കേജ് ഉണ്ടാവുമ്പോൾ…
Read More » -
NEWS
തണ്ണിമത്തൻ അധികം കഴിക്കരുത്
വേനൽക്കാലത്ത് പഴങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഇല്ലെന്നു പറയാം.ഇത്തരത്തിൽ ഏറ്റവും ചീപ് റേറ്റിൽ കിട്ടുന്നതും വെളളം ധാരാളം അടങ്ങിയിട്ടുളളതുമായ തണ്ണിമത്തന്‍ തന്നെയാണ് എല്ലാവരുടെയും ആദ്യത്തെ ചോയിസും.എന്നാല്‍ തണ്ണിമത്തൻ അധികം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല.അമിതമായി തണ്ണിമത്തന്‍ കഴിക്കുന്നത് പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.അവ ഏതൊക്കെയെന്ന് നോക്കാം. 1. ഹൃദ്രോഗ സാധ്യത കൂട്ടും അമിതമായി തണ്ണിമത്തന്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കൂട്ടും.തണ്ണിമത്തനില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുളളതാണ് ഹൃദ്രോഗ സാധ്യത കൂട്ടുന്നത് 2. വയറുവേദന അമിതമായി തണ്ണിമത്തന്‍ കഴിക്കുന്നത് വയറുവേദന ഉണ്ടാക്കും.തണ്ണിമത്തനിലുളള വെളളം ദഹനത്തെ തടസപ്പെടുത്തും. അതിനാല്‍ വയറുവേദന ഉണ്ടാക്കുന്നതും മലബന്ധം പോലും ഉണ്ടാക്കാം 3. പ്രമേഹം നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെങ്കില്‍ തണ്ണിമത്തന്‍ അധികം കളിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. 4. കരള്‍ രോഗ സാധ്യത മദ്യം കഴിക്കുന്നവര്‍ തണ്ണിമത്തന്‍ അധികം കഴിക്കുന്നത് കരൾ രോഗത്തിന്‍റെ സാധ്യത കൂട്ടും.മദ്യത്തിലെ ആള്‍ക്കഹോളും തണ്ണിമത്തനിലെ ലിസോപിനും കൂടുമ്പോളാണ് കരള്‍ രോഗം ഉണ്ടാകുന്നത്. 5.…
Read More » -
Kerala
ഇനി പുസ്‌തകം തുറന്നും ഉത്തരമെഴുതാം, കോപ്പിയടിച്ചാലും ക്ലാസിൽ നിന്നും പുറത്താക്കില്ല; സർവകലാശാലാ പരീക്ഷകളിൽ സമഗ്ര മാറ്റം വരുന്നു
സർവകലാശാലാ പരീക്ഷകൾ ഓർമ്മ പരിശോധനയിൽ നിന്ന് അറിവ് പരിശോധനയിലേക്ക് മാറ്റാനും ഇന്റേണൽ മാർക്ക് 40 ശതമാനമാക്കി വർദ്ധിപ്പിക്കാനും പരീക്ഷാ പരിഷ്കരണത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഡോ.സി.ടി അരവിന്ദകുമാർ സമിതി സർക്കാരിന് ഇടക്കാല ശുപാർശ നൽകി. മൂല്യനിർണയരേഖ ആർക്കും പരിശോധിക്കാവുന്ന പൊതുരേഖയായി കോളജിൽ സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. എം.ജി സർവകലാശാലാ പ്രൊ. വൈസ് ചാൻസലറാണ് ഡോ.സി.ടി അരവിന്ദകുമാർ. വിദ്യാർത്ഥിയെ അദ്ധ്യാപകൻ നിരന്തരമായി വിലയിരുത്തുന്ന കണ്ടിന്യുവസ് ഇവാലുവേഷൻ സംവിധാനം ഏർപ്പെടുത്തണം. ഇതിന് അദ്ധ്യാപകർക്ക് പരിശീലനം നൽകണം. ഇന്റേണൽ മാർക്ക് 50 ശതമാനമാക്കണം. ഓപ്ഷനുകളിൽനിന്ന് ഉത്തരം തിരഞ്ഞെടുക്കുന്ന ഒബ്ജക്ടീവ് രീതിയിലേക്ക് പരീക്ഷകൾ മാറ്റണം. പ്രവേശനപരീക്ഷകളും ജോലിക്കായുള്ള പരീക്ഷകളുമെല്ലാം ഈ രീതിയിലാണ്. മിനി പ്രോജക്ടുകളും സെമിനാറുകളും നിർബന്ധമാക്കും. ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് ഓപ്പൺബുക്ക് പരീക്ഷകൾ നടപ്പാക്കണം. ബിരുദകോഴ്സുകളിൽ ആദ്യ സെമസ്റ്ററുകളുടെയും പി.ജി കോഴ്സുകളിൽ ഒന്നിടവിട്ട സെമസ്റ്ററുകളുടെയും പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും കോളജുകൾക്ക് നൽകണം. ക്രമക്കേട് തടയാൻ ഇതിൽ 20ശതമാനം ഉത്തരക്കടലാസുകൾ സർവകലാശാല പുറത്ത് പരിശോധിക്കണം. പ്രവേശനത്തിനും കോഴ്സ്…
Read More » -
Crime
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിക്കും. അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞ 15 ന് അവസാനിച്ച സാഹചര്യത്തിലാണ് ഇന്ന് സമര്‍പ്പിക്കുന്നത്. അതേസമയം മൂന്നു മാസം കൂടി സാവകാശം ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയെ അറിയിക്കും. മാധ്യമങ്ങൾക്ക് അന്വേഷണ വിവരങ്ങൾ കൈമാറിയെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ബൈജു പൗലോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ എഡിജിപി എസ് ശ്രീജിത്തും അതില്‍ ഇന്ന് വിശദീകരണം നൽകും. അന്വേഷണത്തിന്‍റെ ഭാഗമായി ഹാക്കർ സായ് ശങ്കറിനോട് ഇന്ന് രാവിലെ 11 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.
Read More » -
Crime
യുപിയിൽ മുൻ ഗ്രാമത്തലവനെ അജ്ഞാത അക്രമിസംഘം കൊലപ്പെടുത്തി
യുപിയിൽ മുൻ ഗ്രാമത്തലവനെ അജ്ഞാത അക്രമിസംഘം കൊലപ്പെടുത്തി. മുൻ ഫത്തേപ്പുരി ഖേരി ഗ്രാമത്തലവൻ കാളിറാം കശ്യപ്(60) ആണു കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു കശ്യപിനെ അക്രമികൾ കൊലപ്പെടുത്തിയത്. ക്ഷേത്രവളപ്പിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കശ്യപിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ ബുധാന-കാൻധല റോഡ് ഉപരോധിച്ചു. അക്രമികളെ പറ്റിയോ സംഭവത്തിന് പിന്നിലെ കാരണമോ വ്യക്‌തമല്ല. കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും നാട്ടുകാര്‍ ഭീതിയിലാണ്. എന്തെങ്കിലും തരത്തിലുള്ള മത- രാഷ്ട്രീയ കാരണമാണോ കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷിക്കും.
Read More » -
NEWS
രാജ്യത്തെ വിട്ടുനൽകാൻ തയാറല്ല: സെലൻസ്കി
രാജ്യത്തെ വിട്ടുനൽകാൻ തയാറല്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ കിഴക്കൻ പ്രദേശങ്ങൾ വിട്ടുകൊടുക്കില്ല. ഒരിഞ്ച് പിന്നോട്ടില്ലെന്നും ഡോൺബാസ് മേഖലയിൽ മോസ്കോ സൈന്യത്തിനെതിരെ പോരാടാൻ തയാറാണെന്നും സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സെലെൻസ്കി വ്യക്തമാക്കി. ഡോൺബാസ് മേഖല നൽകിയാൽ കീവ് പിടിച്ചെടുക്കാൻ റഷ്യ ശ്രമിക്കില്ലെന്നതിന് യാതൊരു ഉറപ്പുമില്ല. റഷ്യൻ നേതൃത്വത്തെയും സൈന്യത്തെയും താൻ വിശ്വസിക്കുന്നില്ല. നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് രാജ്യം. ചെറുത്തുനിൽപ്പ് തുടരുമെന്നും കീവിൽ നിന്നും റഷ്യൻ സൈന്യത്തെ തുരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിജയം തങ്ങൾക്കൊപ്പമായിരിക്കും എന്നും സെലെൻസ്കി കൂട്ടിച്ചേർത്തു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ആണവായുധങ്ങൾ പ്രയോഗിച്ചേക്കാമെന്ന് സെലെൻസ്കി ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. യുക്രെയ്നിലെ ജന ജീവനെ പുടിൻ ബഹുമാനിക്കുന്നില്ല. അതിനാൽ ആണവായുധങ്ങളോ രാസായുധങ്ങളോ പ്രയോഗിച്ചേക്കും. പേടിയില്ല മറിച്ച് തയാറെടുപ്പുകളാണ് വേണ്ടതെന്നും സെലെൻസ്കി വ്യക്തമാക്കി.
Read More »
