NEWS

സംസ്ഥാനത്ത് പൊതുമേഖലയിലെ ആദ്യത്തെ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റ് പത്തനംതിട്ടയിൽ

പത്തനംതിട്ട :സംസ്ഥാനത്ത് പൊതുമേഖലയില്‍ ആദ്യത്തെ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റ് പത്തനംതിട്ട കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥാപിക്കും.ജില്ലാ പഞ്ചായത്തും ക്ലീൻ കേരളയും ഇതിനുള്ള ധാരണാപത്രം ഒപ്പിട്ടു. മേയില്‍ നിര്‍മ്മാണം ആരംഭിച്ച്‌ എട്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്ലാസ്റ്റിക് സംസ്കരിച്ച ശേഷം ബക്കറ്റുകള്‍, കപ്പുകള്‍, കസേരകള്‍, പൂച്ചെട്ടികള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിനുള്ള ഉത്പന്നമാക്കി വില്‍ക്കും.

സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ പത്തനംതിട്ട നിന്നും തുടര്‍ന്ന് ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളില്‍ നിന്നും മാലിന്യം ശേഖരിച്ച്‌ സംസ്കരിക്കും.

Back to top button
error: