NEWS

രാത്രിയിൽ സുഖനിദ്ര ലഭിക്കാൻ ഉത്തമമായ ചില പ്രത്യേക ഭക്ഷണങ്ങൾ ഇതാ

രാത്രി നല്ല ഉറക്കം കിട്ടാത്തവർ ധാരാളമാണ്. ശരീരവും മനസ്സും സുഗമമായി പ്രവർത്തിക്കാനും തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനും സുഖനിദ്ര അത്യാവശ്യം തന്നെ.

ആരോഗ്യകരമായ ഉറക്കം ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ സാധ്യതകൾ കുറയ്ക്കും.  അനാരോഗ്യകരമായ ജീവിതശൈലി, ഉറക്കക്കുറവ് അല്ലെങ്കിൽ രാത്രിയിലെ ഉയർന്ന കലോറിയുള്ള ഭക്ഷണം എന്നിവ സ്വാഭാവിക ഉറക്കത്തെ തടസ്സപ്പെടുത്തും. എന്നാൽ ചില ഭക്ഷണങ്ങൾ നല്ല ഉറക്കം പ്രദാനം ചെയ്യുന്നു.

പാൽ
ആയുർവേദം അനുസരിച്ച്, ഒരു കപ്പ് ചൂട് പാൽ കുടിക്കുന്നത് നന്നായി ഉറങ്ങാൻ സഹായിക്കും. രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ, പശുവിൻ പാൽ ആട്ടിൻ പാൽ അല്ലെങ്കിൽ ബദാം പാൽ എന്നിവയിൽ ഏതെങ്കിലുമൊന്ന് കുടിക്കാം. കിടക്കുന്നതിന് തൊട്ട് മുമ്പ് ഒരു നുള്ള് ജാതിക്ക, പച്ച മഞ്ഞൾ അല്ലെങ്കിൽ അശ്വഗന്ധ പൊടി എന്നിവ ചേർത്ത് പാൽ കുടിക്കുന്നത് ഏറ്റവും നല്ലതാണ്.

വാഴപ്പഴം
രാത്രിയിൽ കഴിക്കാൻ ഉത്തമമായ ഭക്ഷണമാണ് വാഴപ്പഴം. ഇതിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ പേശികൾക്ക് വിശ്രമം നൽകാനും വിറ്റാമിൻ ബി 6 നൽകാനും വാഴപ്പഴം സഹായിക്കും.

പ്രൂൺ
ഉണങ്ങിയ പ്ലം എന്നും അറിയപ്പെടുന്ന ഇവ മികച്ച ഉറക്കം ലഭിക്കാൻ നല്ലതാണ്. വൈറ്റമിൻ ബി6, കാൽസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമാണ് പ്ളം. ഇവ മെലറ്റോണിന്റെ ഉത്പാദനത്തിന് സഹായിക്കുന്നു, ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഹോർമോണുകളാണ് മെലറ്റോണിൻ. രാത്രി ഉറങ്ങുന്നതിന് 30 മിനിറ്റ് മുമ്പ് പ്രൂൺ കഴിക്കാം. ഇത് അത്താഴത്തിൽ ചേർത്തോ അല്ലെങ്കിൽ ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ ചേർത്തോ കഴിക്കുക.

ബദാം
നല്ല രാത്രി ഉറക്കത്തിന്, ബദാം നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തണം. ബദാമിൽ മഗ്നീഷ്യം, ട്രിപ്റ്റോഫാൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നാഡികളുടെ മെച്ചപ്പെടട്ടെ പ്രവർത്തനത്തിനും പേശികൾക്ക് വിശ്രമം നൽകുന്നതിനും ഉത്തമമാണ്.

ഔഷധ ചായ
കഫീൻ ഇല്ലാത്ത ഹെർബൽ ടീ നല്ല ഉറക്കം നൽകുന്ന അത്ഭുത പാനീയമാണ്. ശരീരത്തിലെ പിരിമുറുക്കം കുറയ്ക്കാനും നല്ല ഉറക്കം നൽകാനും ഇത് സഹായിക്കുന്നു. ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കാനും വയറിലേക്ക് എളുപ്പത്തിൽ ഇറങ്ങിച്ചെല്ലാനും ഇത് സഹായിക്കുന്നു.

ഡോ. മഹാദേവൻ

Back to top button
error: