Month: April 2022
-
Kerala
⚽ സന്തോഷ് ട്രോഫിയുടെ ആവേശകടലായി മലപ്പുറത്തെ കാൽപന്ത് സ്നേഹികൾ , രാജസ്ഥാനെ 5–0ന് അടിയറവ് പറയിച്ച് സന്തോഷ് ട്രോഫിയിലെ കിരീടക്കുതിപ്പിന് കേരളത്തിൻ്റെ ഉജ്വല തുടക്കം
സംഘാടകരുടെ പ്രതീക്ഷകള്‍ ഇത്തവണയും തെറ്റിയില്ല ഫെഡറേഷന്‍ കപ്പ് പോലെയോ അതിനെക്കാളേറെയൊ ആളുകള്‍ ഒഴുകിയെത്തിയ പയ്യനാട് സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരം അക്ഷരാര്‍ത്ഥത്തില്‍ ആവേശകടലായി. ഫുട്‌ബാള്‍ തങ്ങളുടെ രക്തത്തില്‍ അലിഞ്ഞ വികാരം തന്നെയാണെന്ന് മലപ്പുറം ഒരിക്കല്‍ക്കൂടി തെളിയിച്ചു. പച്ചപ്പുല്ല് നിറഞ്ഞ മൈതാനത്തിൽ നീലയും വെള്ളയും ജഴ്സിയണിഞ്ഞ കേരളത്തിന്റെ താരങ്ങൾ. ഗാലറിയിൽ വർണമിഠായി വാരിവിതറിയപോലെ ആരാധകർ. സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ ആദ്യ മത്സരം അവിസ്മരണീയം. വൈകിട്ട് ഏഴിനു ശേഷം പയ്യനാട് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് ആയിരകണക്കിന് ഫുട്‌ബാള്‍ പ്രേമികളാണ്. കളി തുടങ്ങിയിട്ടും ഒഴുക്ക് അവസാനിച്ചില്ല. കേരളം- രാജസ്ഥാന്‍ മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തുടങ്ങിയതാണ് പയ്യനാട്ടേക്കുള്ള കാണികളുടെ ഒഴുക്ക്. ഉദ്ഘാടന ചടങ്ങിന് ശേഷം 8.06നാണ് മത്സരം ആരംഭിച്ചത്. മത്സരം തുടങ്ങിയപ്പോഴേക്കും പ്രധാന ഗാലറി നിറഞ്ഞു. ഗാലറിയിലുള്ളതിലും കൂടുതല്‍ പേര്‍ സ്റ്റേഡിയം കോമ്പോണ്ടിന് പുറത്തേക്ക് നീണ്ട നാലിലേറെ വരികളിലായി ടിക്കറ്റിന് കാത്തിരിക്കുന്നു. മത്സരം 20-ാം മിനിറ്റിലേക്ക് നീങ്ങിയപ്പോഴേക്കും മൈതാനത്തിന്റെ നാല് ഭാഗവും കാണികളെ കൊണ്ട് നിറഞ്ഞു. ഇരിപ്പിടം കിട്ടാതെ…
Read More » -
NEWS
ഈസ്റ്റർ ദിനത്തിൽ ഷെജിനും ജോയ്സ്നയും പള്ളിയിൽ
കോടഞ്ചേരി: ഈസ്റ്റര്‍ ദിനത്തില്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്ന ജോയ്സ്നയുടെ ഫോട്ടോ ഫെയ്സ്ബുക്കില്‍ പങ്കുവച്ച് ഡി.വൈ.എഫ്.ഐ നേതാവു കൂടിയായ വരന്‍ ഷെജിന്‍.’നന്മയുടേയും സ്നേഹത്തിന്റേയും ഈസ്റ്റര്‍ ആശംസകള്‍’ എന്ന തലക്കെട്ടോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. നേരത്തെ, ലവ് ജിഹാദ് വിവാദം തള്ളി ഇരുവരും രംഗത്തെത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും ഷെജിന്‍ പറഞ്ഞിരുന്നു.അതേസമയം, ജോയ്‌സ്നയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
Read More » -
NEWS
എസ്ഡിപിഐയുമായി യാതൊരുവിധ സമാധാന ചര്‍ച്ചകളിലും പങ്കെടുക്കില്ലെന്ന് കെ സുരേന്ദ്രൻ
പാലക്കാട്: ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ ചേരാനിരിക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ ബിജെപി പങ്കെടുക്കില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.ജനാധിപത്യത്തിലും പൗരാവകാശത്തിലും വിശ്വാസമില്ലാത്ത മതഭീകരവാദ സംഘടനയുമായി എന്ത് ചര്‍ച്ചയാണ് നടത്താനുള്ളതെന്നും സുരേന്ദ്രന്‍ പാലക്കാട് ചോദിച്ചു. രാജ്യത്തിന്റെ പലഭാഗത്തും കഴിഞ്ഞ ഒരാഴ്ചയായി കലാപങ്ങളും വര്‍ഗീയ കൊലപാതകങ്ങളും ആക്രമങ്ങളും നടന്നു. അത് തന്നെയാണ് പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലും ചെയ്യുന്നത്.രാഷ്ട്രീയമായി സഹായം ലഭിക്കുന്നത് കൊണ്ടാണ് ഇത് ആവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.ജനാധിപത്യത്തിലും പൗരാവകാശത്തിലും വിശ്വാസമില്ലാത്ത തനി മതഭീകരവാദ സംഘടനയുമായി എന്ത് ചര്‍ച്ചയാണ് നടത്താനുള്ളത്. ഭീകരവാദസംഘടനകളുമായി മേശക്ക് ചുറ്റുമിരുന്ന് എന്താണ് സംസാരിക്കാനുള്ളത്. ആര്‍എസ്‌എസിനേയും എസ്ഡിപിഐയേയും താരതമ്യപ്പെടുത്തരുത്- സുരേന്ദ്രൻ പറഞ്ഞു. മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലാവും നാളെ ജില്ലയില്‍ യോഗം ചേരുക.നാളെ വൈകിട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുന്നത്. എസ്ഡിപിഐയുമായി യാതൊരു സമാധാന ചര്‍ച്ചകളിലും പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസവും ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു.
Read More » -
NEWS
ജെസ്‌ന മരിയ ജെയിംസ് സിറിയയിൽ?
എരുമേലി: മുക്കൂട്ടുതറയില്‍ നിന്നു കാണാതായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാംവര്‍ഷ ബി.കോം.വിദ്യാർത്ഥിനി ജെസ്മി മരിയ ജെയിംസ് സിറിയയിൽ എന്ന് വിവരം.കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണായക വിവരങ്ങൾ.അന്വേഷണപുരോഗതി റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടപ്രകാരമായിരുന്നു സമർപ്പിച്ചത്. ജെസ്നയെ രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണു റിപ്പോർട്ട് .വിമാന ടിക്കറ്റുകള്‍ പരിശോധിച്ചതില്‍നിന്നാണ് ഇതുസംബന്ധിച്ച നിര്‍ണായകവിവരങ്ങള്‍ സിബിഐക്ക് ലഭിച്ചത്.എന്നാല്‍ രണ്ട് കുഞ്ഞുങ്ങളുടെ മാതാവായെന്നുള്ള അഭ്യൂഹങ്ങള്‍ സാധൂകരിക്കുന്നതൊന്നും സിബിഐയുടെ റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് സൂചന.വിദേശത്തേക്കു കൊണ്ടുപോയവരെ സിബിഐ. തിരിച്ചറിഞ്ഞിട്ടുണ്ട്.കൂടുതൽ നടപടികൾ വരുംദിവസങ്ങളിൽ ഉണ്ടാകും.
Read More » -
Kerala
ഭാര്യയുടെ ഒന്നേകാൽ കോടി കാമുകിക്കു സമ്മാനം, അമേരിക്കയില്‍ നഴ്‌സായ ഭാര്യയുടെ പരാതിയിൽ ഭർത്താവും കാമുകിയും അകത്തായി
തൃശൂർ: ജോയിന്റ് അക്കൗണ്ടില്‍ നിന്നും ഭാര്യ അറിയാതെ ഒന്നേകാല്‍ കോടിയോളം രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനിയെ കബളിപ്പിച്ച് കോടികള്‍ കൈക്കലാക്കിയ കേസിലാണ് ഭര്‍ത്താവ് സിജു കെ. ജോസിനെയും കാമുകി കായംകുളം ഗോവിന്ദമുട്ടം സ്വദേശി പ്രിയങ്കയെയും പൊലീസ് അറസ്റ്റ് ചെയ്തത്. സിജുവിന്റെയും ഭാര്യയുടെയും പേരില്‍ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റല്‍ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടില്‍ നിന്നും ഒരു കോടി ഇരുപത് ലക്ഷത്തി നാല്പത്തിയയ്യായിരം രൂപ വില വരുന്ന 1,37,938 ഡോളര്‍ പ്രിയങ്കയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്‌തു എന്നാണ് കേസ്. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് ഒളിവില്‍ പോയ സിജുവിനും പ്രിയങ്കയ്ക്കുമെതിരെ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് നേപ്പാളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ ഇവരെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞു വയ്ക്കുകയും പിന്നീട് കായംകുളം പൊലീസെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Read More » -
NEWS
സൗദിയിൽ തമിഴ്നാട് സ്വദേശിനിയായ വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: ഡ്യൂട്ടിക്കിടെ തമിഴ്നാട് സ്വദേശിനിയായ വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു.രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെയാണ് അല്‍ഫലാഹ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ.സത്യഭാമ കുഴഞ്ഞുവീണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചക്ക് രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.ഉടന്‍ തന്നെ സൗദി ജര്‍മന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.20 വര്‍ഷമായി അല്‍ഫലാഹ് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.
Read More » -
NEWS
വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചു; കൈക്കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ ആത്മഹത്യ ചെയ്‌തു
മംഗളൂരു: വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ച വിവരമറിഞ്ഞ് ഭാര്യ കൈക്കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തു.മംഗളൂരു അഗ്‌നിശമന സേന ഉദ്യോഗസ്ഥന്‍ ഗംഗാധര്‍ ബി കമാര (36)യാണ് ശനിയാഴ്ച രാത്രി വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്.വിവരമറിഞ്ഞ ഇദ്ദേഹത്തിന്റെ ഭാര്യ ശ്രുതി (30) ഇവരുടെ ആറ് മാസം പ്രായമുള്ള മകന്‍ അഭിറാമിനെ കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. കുന്തിക്കാനയ്‌ക്ക് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഗംഗാധറിന് അപകടം സംഭവിച്ചത്.ബംഗളൂരു ഭാഗത്തുനിന്ന് കുന്ദാപൂരിലേക്ക് പോകുകയായിരുന്ന കാറാണ് അദ്ദേഹത്തെ ഇടിച്ചത്.ഇടിയുടെ ആഘാതത്തില്‍ ഗംഗാധർ സംഭവവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.
Read More » -
NEWS
എം സി വർഗീസും മംഗളവും
നീണ്ട 53 വർഷങ്ങൾക്കു ശേഷം മംഗളം വാരിക പ്രസിദ്ധീകരണം അവസാനിപ്പിച്ചു ഒന്നുമില്ലായ്മയിൽ നിന്ന് ഒരു വലിയ സാമ്രാജ്യം കെട്ടിപ്പടുക്കാൻ ഒരു സാധാരണ മനുഷ്യന് കഴിയണമെങ്കിൽ തീർച്ചയായും അയാൾ അസാമാന്യമായ വ്യക്തിത്വത്തിന് ഉടമയായ ഒരാളായിരിക്കണം. അടിയുറച്ച ഇച്ഛാശക്തിയും കാലിടറാത്ത കർമ്മശേഷിയും ആ വ്യക്തിത്വത്തിൽ ഉൾച്ചേർന്നിരിക്കണം. നല്ലൊരു ശുഭാപ്തിവിശ്വാസിയും വ്യക്തമായ ദിശാബോധം ഉള്ളയാളും ആവണം അയാൾ. നിശ്ചയദാർഢ്യം, നയചാതുരി തുടങ്ങിയ ഗുണങ്ങൾ ആ വ്യക്തിത്വത്തിന്റെ സഹജഭാവങ്ങളാവണം. പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ചഞ്ചലചിത്തനാകാതെ താൻ തിരഞ്ഞെടുത്ത പാതയിലൂടെ ഉറച്ച കാൽവെപ്പോടെ മുന്നേറാൻ അസാമാന്യമായ മനക്കരുത്തും തികഞ്ഞ ലക്ഷ്യബോധവും അയാൾക്കുണ്ടാവുകയും വേണം. മംഗലപ്പള്ളി ചാക്കോ വർഗീസ് എന്ന എം. സി. വർഗീസിൽ ഇങ്ങനെയെല്ലാമുള്ള വ്യക്തിവൈശിഷ്ട്യങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും. ഏറെ ദരിദ്രമായ സാഹചര്യങ്ങളിൽ ജീവിച്ചുപോന്ന ഒരു കുടുംബത്തിലെ അംഗമായി 1933 ജൂൺ 29ന് ജനിച്ച എം. സി. വർഗീസിന്റെ ബാല്യവും കൗമാരവുമൊക്കെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. വീട്ടിലെ പ്രതികൂലമായ സാമ്പത്തിക ചുറ്റുപാടുകൾ കാരണം നാലാം ക്ലാസിൽ ഔപചാരിക…
Read More » -
India
23 ഉം 22 ഉം വയസുള്ള രണ്ടു പെൺകുട്ടികൾ പരസ്പരം വിവാഹിതരായി, സ്വവർഗവിവാഹം അംഗീകരിക്കണമെന്ന അപേക്ഷയുമായി ഇരുവരും കോടതിയിൽ, ആവശ്യം നിരസിച്ച് കോടതി
അലഹാബാദ്: ഇരുപത്തിമൂന്നും ഇരുപത്തിരണ്ടും വയസുള്ള രണ്ടു പെൺകുട്ടികൾ പരസ്പരം വിവാഹിതരായ ശേഷം സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന അപേക്ഷയുമായി കോടതിയെ സമീപിച്ചു. അലഹാബാദ് ഹൈക്കോടതി ഈ ആവശ്യം നിരസിച്ചു. ഇന്ത്യന്‍ നിയമം ഇത് അംഗീകരിക്കുന്നില്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചുകൊണ്ടാണ് നടപടി. 23വയസ്സുള്ള മകളെ 22കാരിയായ യുവതി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മാതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. രണ്ടു പേരെയും കോടതിയില്‍ എത്തിക്കണമെന്ന് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു കോടതി. തങ്ങള്‍ വിവാഹം കഴിച്ചതായും ഇത് അംഗീകരിക്കണമെന്നും യുവതികള്‍ കോടതിയെ അറിയിച്ചു. ഹിന്ദു വിവാഹ നിയമപ്രകാരം രണ്ടു വ്യക്തികള്‍ക്കു വിവാഹിതരാവാമമെന്നും സ്വവര്‍ഗ വിവാഹത്തെ നിയമം എതിര്‍ക്കുന്നില്ല എന്നും യുവതികള്‍ വാദിച്ചു. സംസ്ഥാന സർക്കാർ യുവതികളുടെ ആവശ്യത്തെ എതിര്‍ത്തു. സ്വവര്‍ഗ വിവാഹം രാജ്യത്തിന്റെ സംസ്‌കാരത്തിനും മതവിശ്വാസത്തിനും നിലവിലെ നിയമങ്ങള്‍ക്കും എതിരാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. ഇന്ത്യയില്‍ വിവാഹം സംസ്‌കാരത്തിന്റെ ഭാഗമാണെന്നും മറ്റു രാജ്യങ്ങളിലേതു പോലെ വ്യക്തികള്‍ തമ്മിലുള്ള ഉടമ്പടിയല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. വിവാഹത്തെ…
Read More »
