Month: April 2022

  • NEWS

    രാമനവമി ഘോഷയാത്രക്ക് നേരെ കല്ലേറ്;ഇരുകയ്യുമില്ലാത്ത മുസ്‌ലിം ചെറുപ്പക്കാരനെതിരെ കേസ്

    മധ്യപ്രദേശിലെ ഖര്‍ഗോണില്‍ രാമനവമി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച്‌ കേസെടുത്തിരിക്കുന്നത് ഇരുകയ്യുമില്ലാത്ത മുസ്‌ലിം ചെറുപ്പക്കാരനെതിരെ.വസീം ശൈഖ് എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.ഇയാളുടെ ഏക ഉപജീവനമാര്‍ഗമായിരുന്ന കടയും ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തി.   അഞ്ചംഗ കുടുംബത്തിന്റെ ഏക അത്താണിയായ വസീം ശൈഖ് ഉപജീവനത്തിനായി നടത്തിയ കടയാണ് അധികാരികള്‍ പൊളിച്ചുകളഞ്ഞത്.2005 ലാണ് വൈദ്യുതാഘാതമേറ്റതിനെ തുടര്‍ന്ന് ഇയാളുടെ രണ്ട് കൈകളും മുട്ടിന് താഴെ വച്ച് മുറിച്ചുനീക്കിയത്.നിരവധി മുസ്ലീങ്ങൾക്കെതിരെ കള്ളക്കേസ് എടുക്കുകയാണെന്ന ആരോപണം നിലനിൽക്കെയാണ് പോലീസിന്റെ ഈ പ്രവൃത്തി.

    Read More »
  • Kerala

    ഷാഫി-സിന്ധുരാജ് ചിത്രം പാലക്കാട്‌ കൊല്ലങ്കോട് ഇന്ന് തുടങ്ങി

      പ്രശസ്ത സംവിധായകൻ ഷാഫിയുടെ പുതിയ ചിത്രം, ഏപ്രിൽ പതിനെട്ട് തിങ്കളാഴ്ച്ച പാലക്കാട്‌ കൊല്ലങ്കോട് ആനമാരി കോട്ടയമ്പലം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങോടെ ആരംഭിച്ചു. അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിൽ കെ.ബാബു എം.എൽ.എ ആദ്യ ഭദ്രദീപം തെളിയിച്ചു. തുടർന്ന് ഒ.പി.ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, എം.സിന്ധുരാജ്, കൃഷ്ണചന്ദ്രൻ, വനിത കൃഷ്ണചന്ദ്രൻ എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു. മധു.കെ സ്വിച്ചോൺ കർമ്മവും പി.എസ് പ്രേമാനന്ദൻ, ജയഗോപാൽ എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകി. ഷറഫുദ്ദീൻ അജു വർഗീസ്, ബൈജു സന്തോഷ്, സാദിഖ്, അനഘ നാരായണൻ എന്നിവർ പങ്കെടുത്ത രംഗത്തോടെയാണ്‌ ചിത്രീകരണം ആരംഭിച്ചത്. മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ. സപ്ത തരംഗ് ക്രിയേഷൻസിൻ്റെ ബാനറിൽ ഒ.പി ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, പി.എസ്.പ്രേമാനന്ദൻ, ജയ ഗോപാൽ, കെ.മധു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ‘പഞ്ചവർണ്ണ തത്ത’ ‘ആനക്കള്ളൻ’ എന്നീ ചിത്രങ്ങൾക്കു ശേഷം സപ്ത തരംഗ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ സൗഹൃദത്തിൻ്റേയും, ബന്ധങ്ങളുടേയും കഥ…

    Read More »
  • Business

    വീണ്ടും വില വര്‍ധനയുമായി മാരുതി സുസുകി; ഇന്ന് 1.3 ശതമാനം വര്‍ധിപ്പിച്ചു

    ന്യൂഡല്‍ഹി: വീണ്ടും വില വര്‍ധനയുമായി മാരുതി സുസുകി. മോഡലുകളിലുടനീളം വില വര്‍ധന പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യ. വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം നികത്താന്‍ വില വര്‍ധിപ്പിച്ചതായി മാരുതി അറിയിച്ചു. ആള്‍ട്ടോ മുതല്‍ എസ്-ക്രോസ് വരെയുള്ള മോഡലുകള്‍ക്ക് ശരാശരി 1.3 ശതമാനം വരെ വില വര്‍ധനവാണ് ഉണ്ടാകുന്നത്. വില വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്‍പുട്ട് ചെലവിലെ നിരന്തരമായ വര്‍ധനവ് കാരണം മാരുതി സുസുകി ഇന്ത്യ ഇതിനകം തന്നെ വാഹന വില 2021 ജനുവരി മുതല്‍ 2022 മാര്‍ച്ച് വരെ ഏകദേശം 8.8 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതോടെ കഴിഞ്ഞ ആഴ്ച മഹീന്ദ്ര ആന്റ് മഹീന്ദ്രയും വാഹന വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. മോഡലുകള്‍ക്ക് 2.5 ശതമാനം വരെ വില വര്‍ധവാണ് മഹീന്ദ്ര നടപ്പാക്കിയത്. സ്റ്റീല്‍, അലുമിനിയം, പലേഡിയം തുടങ്ങിയ പ്രധാന ഉല്‍പ്പന്നങ്ങളുടെ വില തുടര്‍ച്ചയായി ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണമായി കമ്പനി…

    Read More »
  • Business

    ജിഎസ്ടി സ്ലാബില്‍ മാറ്റം വന്നേക്കും; 5 ശതമാനത്തിന് പകരം 8 ശതമാനമാകും

    ന്യൂഡല്‍ഹി: ജിഎസ്ടി നിരക്കുകളില്‍ കൗണ്‍സില്‍ മാറ്റം വരുത്തുമെന്ന് സൂചന. സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നിര്‍ത്തുന്ന സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങള്‍ വരുമാന നഷ്ടം ചൂണ്ടിക്കാട്ടിയതും ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. നികുതിയിലെ അഞ്ച് ശതമാനം സ്ലാബില്‍ ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ മൂന്ന് ശതമാനം നിരക്കിലേക്ക് ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിന് പുറമേ അഞ്ച് ശതമാനത്തില്‍ വരുന്ന ചില ഉല്‍പന്നങ്ങള്‍ എട്ട് ശതമാനമെന്ന സ്ലാബിലേക്കും ഉള്‍പ്പെടുത്തും. ഇതോടെ അഞ്ച് ശതമാനമെന്ന സ്ലാബ് ഇല്ലാതാവുകയും ചെയ്യും. നിലവില്‍ 5,12,18,28 എന്നീ നിരക്കുകളാണ് ജിഎസ്ടിയിലുള്ളത്. ഇതിന് പുറമേ മൂന്ന് ശതമാനം നികുതി സ്വര്‍ണത്തിനുമുണ്ട്. ചില ഭക്ഷ്യവസ്തുക്കള്‍ക്ക് നികുതി ചുമത്തുന്നുമില്ല. ഈ ഭക്ഷ്യവസ്തുക്കളില്‍ ചിലതെങ്കിലും മൂന്ന് ശതമാനം നികുതി നിരക്കിലേക്ക് വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഞ്ച് ശതമാനം സ്ലാബ് ഏഴ്, എട്ട്, ഒമ്പത് എന്നീ നിരക്കുകളില്‍ ഏതിലേക്ക് ഉയര്‍ത്തണമെന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതായി ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ജിഎസ്ടി നിരക്കുകളില്‍ ഒരു ശതമാനത്തിന്റെ വര്‍ധന വരുത്തിയാല്‍ 50,000 കോടി…

    Read More »
  • India

    സോണിയയുടെ വസതിയിൽ മെഹബൂബ, പ്രശാന്ത്; നിർണായക കൂടിക്കാഴ്‌ച

    ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ‌ പ്രശാന്ത് കിഷോർ, കശ്മീരിലെ പിഡിപി നേതാവ് മെഹബൂബ മുഫ്തി എന്നിവർ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി വസതിയിൽ കൂടിക്കാഴ്ച നടത്തുന്നു. പ്രശാന്തിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സഖ്യങ്ങൾക്കു രൂപം നൽകാനുള്ള കോൺഗസ് നീക്കത്തിന്റെ ഭാഗമാണിതെന്നാണു സൂചന. പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാൽ, അംബിക സോണി, മുകുൾ വാസ്നിക്, രൺദീപ് സിങ് സുർജേവാല തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

    Read More »
  • Kerala

    കോവിഡ് കണക്ക് റിപ്പോർട്ടു ചെയ്യുന്നതിൽ വീഴ്ച; കേരളത്തിന് കത്തയച്ച് കേന്ദ്രം

    തിരുവനന്തപുരം: പ്രതിദിന കോവിഡ് കണക്കുകൾ സമർപ്പിക്കുന്നതിൽ കേരളത്തിനു വീഴ്ച സംഭവിച്ചെന്നു കേന്ദ്രസർക്കാർ. സംസ്ഥാന ആരോഗ്യവകുപ്പിനു കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഏപ്രിൽ 13നു ശേഷം അഞ്ച് ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് കേരളം കണക്കുകൾ സമർപ്പിച്ചതെന്നു കത്തിൽ പറയുന്നു. ഇതു കേന്ദ്രത്തിന്റെ കോവിഡ് അവലോകനത്തെ ബാധിച്ചു. കണക്കുകൾ സമർപ്പിക്കുന്നതിൽ ഇടവേള വന്നതിനാൽ ഒറ്റദിവസം 90% കൂടുതൽ പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ടു ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 165% കൂടി. തിങ്കളാഴ്ച, 2183 പേർക്കാണ് രാജ്യത്ത് കോവിഡ‍് സ്ഥിരീകരിച്ചത്. ഇതിൽ 940 കേസുകളും കേരളത്തിലാണ്. രാജ്യത്തു തിങ്കളാഴ്ച റിപ്പോർട്ടു ചെയ്ത 214 മരണങ്ങളിൽ 213ഉം കേരളത്തിലാണ്. ഏപ്രിൽ 14 മുതലുള്ള കണക്കുകൾ കേരളം ഒരുമിച്ച് സമർപ്പിക്കുകയായിരുന്നു. ഞായറാഴ്ച, 1150 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഇത് ഇരട്ടിയോളം ആയതിനെത്തുടർന്നാണ് കേരളത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി കേന്ദ്രം കത്തയച്ചത്. രോഗവ്യാപനം വിലയിരുത്താനും പുതിയ വകഭേദഗങ്ങൾ സമയബന്ധിതമായി കണ്ടെത്താനും…

    Read More »
  • India

    ബിഹാർ കോൺഗ്രസിൽ തലമുറമാറ്റം; നയിക്കാനെത്തുമോ കനയ്യ കുമാർ?

    പട്ന: ബിഹാറിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി കനയ്യ കുമാറിനെ നിയോഗിക്കാൻ സാധ്യത. മദൻ മോഹൻ ഝാ സംസ്ഥാന അധ്യക്ഷ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നു പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള സംഘടനാ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിഹാറിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനം കണക്കിലെടുത്താണ് നേതൃമാറ്റം നടപ്പാക്കുന്നത്. കനയ്യ കുമാറിനെ സംസ്ഥാന അധ്യക്ഷനാക്കാനാണ് രാഹുൽ ഗാന്ധിക്കു താൽപര്യമെന്നാണ് സൂചന. ബിഹാറിന്റെ ചുമതലയുള്ള ഭക്തചരൺദാസ് സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തുന്നുണ്ട്. ബിഹാറിൽ കോൺഗ്രസിനു പുത്തനുണർവു പകരാനും യുവജനങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാനും കനയ്യയ്ക്കു കഴിയുമെന്നാണു പ്രതീക്ഷ. ബിഹാറിലെ പ്രബലമായ ഭൂമിഹാർ സമുദായത്തിന്റെ പിന്തുണയാർജിക്കാനും സമുദായാംഗമായ കനയ്യയിലൂടെ സാധിക്കുമെന്നാണു കണക്കുകൂട്ടൽ. അതേസമയം, ബിഹാറിലെ കോൺഗ്രസ് നേതൃത്വം കനയ്യയെ അംഗീകരിക്കാൻ തയാറാകുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാക്കളായ മീരാ കുമാർ, താരിഖ് അൻവർ, രഞ്ജീത് രഞ്ജൻ തുടങ്ങിവർക്കാണ് സംസ്ഥാന നേതൃത്വത്തിൽ കനയ്യയേക്കാൾ പിന്തുണയുള്ളത്. സിപിഐ വിട്ടു കോൺഗ്രസിലെത്തിയ കനയ്യ കുമാറിനെ പാർട്ടി അധ്യക്ഷനാക്കുന്നത്…

    Read More »
  • Crime

    ചുംബന സെൽഫി കാമുകി ഫെയ്‌സ്ബുക്കിലിട്ടു; കുപ്രസിദ്ധ ലഹരിക്കടത്തുകാരൻ പിടിയിൽ

    ബൊഗോട്ട (കൊളംബിയ): കുപ്രസിദ്ധ മെക്‌സിക്കൻ ലഹരിക്കടത്തുകാരൻ എൽ പിറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ബ്രയാൻ ഡൊണാസിയാനോ ഓൾഗ്വിൻ വെർഡുഗോ (39) അറസ്റ്റിൽ. കൊളംബിയയിലെ കാലി നഗരത്തിലുള്ള ആഡംബര അപാർട്‌മെന്റിൽ കാമുകിയുമൊത്ത് കഴിയവേയായിരുന്നു അറ‌സ്റ്റ്. 200 ഓളം രാജ്യങ്ങളിൽ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസ് നിലനിൽക്കുന്ന ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാകുന്നതിനിടെ വെർഡുഗോയുടെ കാമുകി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രമാണ് നിർണായകമായത്. മെക്സിക്കൻ ലഹരിമരുന്ന് മാഫിയാ തലവൻ എൽ ചാപ്പോ എന്ന പേരിൽ അറിയപ്പെടുന്ന ജോക്വിൻ ഗുസ്‌മാന്റെ അടുത്ത അനുയായി ആണ് പിടിയിലായ എൽ പിറ്റ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാൾ കൊളംബിയയിലേക്ക് കടന്നതായി യുഎസ് ഡ്രഗ് ആൻഡ് എൻഫോഴ്‌സ്മെന്റ് ഏജൻസി (ഡിഇഎ) കൊളംബിയൻ അധികൃതരെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ബ്രയാൻ ഡൊണാസിയാനോ ഓൾഗ്വിൻ വെർഡുഗോയ്ക്കായി കൊളംബിയൻ പൊലീസ് തിരച്ചിൽ ശക്തമാക്കി. പ്രശ‌സ്ത മെക്സിക്കൻ മോഡൽ കൂടിയായ കാമുകിയുടെ നിർബന്ധത്തിനു വഴങ്ങി വിനോദസഞ്ചാര കേന്ദ്രമായ ലോസ് ക്രിസ്ടെ‌യ്‍സിൽ വച്ച് എൽ പിറ്റോ കാമുകിക്കൊപ്പം ചുംബന സെൽഫി…

    Read More »
  • NEWS

    പാക്കിസ്ഥാനിൽ ഊര്‍ജ പ്രതിസന്ധി രൂക്ഷം; പാക്കിസ്ഥാൻ ഇരുട്ടിലേക്ക്

    ഇസ്‍ലാമാബാദ്: വിലക്കയറ്റവും പണപ്പെരുപ്പവും മൂലം പ്രയാസപ്പെടുന്ന പാക്കിസ്ഥാനിൽ ഊര്‍ജ പ്രതിസന്ധി രൂക്ഷമാകുന്നു. വിദേശനാണ്യ കരുതൽ ശേഖരം കമ്മിയായതോടെ, കൽക്കരിയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യാൻ ശേഷിയില്ലാതായി, വ്യവസായ ശാലകൾക്കും വീടുകൾക്കുമുള്ള വൈദ്യുതിവിഹിതം വെട്ടിക്കുറയ്ക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് ആവശ്യത്തിന് കൽക്കരി സ്റ്റോക്കില്ലാത്തതിനാൽ ഗുരുതര പ്രതിസന്ധിയിലേക്കാണ് രാജ്യം കൂപ്പുകുത്തുന്നതെന്നാണു റിപ്പോർട്ട്. യുക്രെയ്‌ൻ യുദ്ധവും, പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയതോടെ ക്രൂഡ് ഓയിലിനു വില കൂടിയതും തിരിച്ചടിയായി. 9 മാസത്തിനിടെ പാക്കിസ്ഥാന്റെ ഊർജ ചെലവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്. കഴിഞ്ഞ വർഷം കോവിഡ് മൂലം വഷളായ ആഗോള സാമ്പത്തിക മാന്ദ്യമാണു പാക്കിസ്ഥാനെയും പ്രതിസന്ധിയിലാക്കിയത്. 80 ശതമാനം പെട്രോളും ഡീസലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാൻ. മണ്ണെണ്ണയുടെ 35 ശതമാനവും ഇറക്കുമതിയാണ്. ഡീസല്‍ നിലയങ്ങളില്‍ നിന്നാണ് വൈദ്യുതിയുടെ നല്ല പങ്കും വരുന്നത്. ആകെ 7,140 മെഗാവാട്ട് ശേഷി വരുന്ന 18 പവർ പ്ലാന്റുകളാണ് അടുത്തിടെ പാക്കിസ്ഥാനിൽ അടച്ചുപൂട്ടിയത്. ഊർജോൽപാദന കേന്ദ്രങ്ങൾ…

    Read More »
  • India

    സ്കൂട്ടിക്ക് വില 70000 രൂപ, ഫാൻസി നമ്പറിന് 15.5 ലക്ഷം

    ചണ്ഡീഗഢ്: വാഹനങ്ങൾക്ക് ഇഷ്ട നമ്പർ ലഭിക്കാൻ വേണ്ടി എത്ര പണം വേണമെങ്കിലും മുടക്കാൻ പലരും തയ്യാറാണ്. സിനിമാക്കാരും വ്യവസായികളുമാണ് തങ്ങളുടെ ഇഷ്ട നമ്പരിനുവേണ്ടി വൻ തുകകൾ ചെലവഴിക്കുന്നത്. വാഹനം വാങ്ങുമ്പോള്‍ തന്നെ ചെലവേറിയ ഫാന്‍സി നമ്പര്‍ ബുക്ക് ചെയ്യുന്നത് ഇക്കാലത്ത് സാധാരണ വാര്‍ത്തയാണ്. പ്രിയപ്പെട്ട നമ്പരിനായി ലക്ഷക്കണക്കിന് രൂപയ്ക്ക് ലേലം വിളിക്കുകയാണ് ചെയ്യുന്നത്. മിക്കവര്‍ക്കും ഇത്തരത്തില്‍ ലഭിക്കുന്ന നമ്പര്‍ പദവിയുടെയും പ്രൗഢിയുടെയും പ്രതീകമാണ്. ചണ്ഡീഗഢില്‍ കഴിഞ്ഞ ദിവസം, 0001 എന്ന വിഐപി നമ്പർ 15.44 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ പോയത്. ചണ്ഡീഗഡ് നിവാസിയായ ബ്രിജ് മോഹന്‍ തന്‍റെ സ്കൂട്ടിക്ക് വേണ്ടിയാണ് ഈ വിഐപി നമ്പര്‍ വാങ്ങിയത്. എന്നാല്‍ ഈ സ്കൂട്ടിയുടെ വില 70000 രൂപയാണ് എന്നതാണ് രസകരമായ കാര്യം. അതായത് 70000 രൂപയുടെ സ്കൂട്ടിക്ക് 15.44 ലക്ഷത്തിന്‍റെ നമ്പര്‍. തന്റെ മക്കളുടെ ആവശ്യപ്രകാരമാണ് ഇത്രയും പണം മുടക്കി ഈ നമ്പര്‍ വാങ്ങിച്ചതെന്നാണ് ബ്രിജ് മോഹന്‍ പറയുന്നത്. “ഞാന്‍ ആദ്യം നമ്പറിന് അപേക്ഷിച്ചപ്പോള്‍,…

    Read More »
Back to top button
error: