Month: April 2022

  • India

    ലഫ്. ജനറൽ മനോജ് പാണ്ഡെ കരസേനയുടെ അടുത്ത മേധാവി

    ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ അടുത്ത മേധാവിയായി ലഫ്. ജനറൽ മനോജ് പാണ്ഡെയെ നിയമിച്ചു. നിലവിൽ സേനയുടെ ഉപമേധാവിയാണ്. ജനറൽ എം.എം.നരവനെയുടെ പിൻഗാമിയായി ഈ മാസം 30നു ചുമതലയേൽക്കും. സേനയുടെ 29–ാം മേധാവിയായ ലഫ്. ജനറൽ മനോജ് പാണ്ഡെ, എൻജിനീയേഴ്സ് കോറിൽനിന്ന് ഈ പദവിയിലെത്തുന്ന ആദ്യ ഓഫിസറാണ്. നാഷനൽ ഡിഫൻസ് അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ മനോജ് പാണ്ഡെ 1982 ഡിസംബറിലാണ് എൻജിനീയേഴ്സ് കോറിൽ എത്തുന്നത്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ പല്ലൻവാല സെക്ടറിൽ ഓപ്പറേഷൻ പരാക്രം സമയത്ത് എൻജിനീയർ റെജിമെന്റിനെ നയിച്ചത് മനോജ് പാണ്ഡെയാണ്. 2001 ഡിസംബറിൽ പാർലമെന്റിന് നേരെ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിന്റെ വക്കോളമെത്തിയതിനെത്തുടർന്ന്, പടിഞ്ഞാറൻ അതിർത്തിയിലേക്ക് വൻതോതിൽ സൈനികരെയും ആയുധങ്ങളെയും എത്തിച്ചത് ഓപ്പറേഷൻ പരാക്രമിലൂടെയാണ്. ‌ വെസ്റ്റേൺ തിയറ്റർ കമാൻഡിലെ എൻജിനീയർ ബ്രിഗേഡ്, നിയന്ത്രണ രേഖയോട് ചേർന്നുള്ള ഇൻഫൻട്രി ബ്രിഗേഡ്, ലഡാക്ക് സെക്ടറിലെ മൗണ്ടൻ ഡിവിഷൻ തുടങ്ങിയവയ്ക്കും പാണ്ഡെ നേതൃത്വം നൽകി. കിഴക്കൻ കമാൻഡിന്റെ ചുമതലയേൽക്കുന്നതിനു…

    Read More »
  • Kerala

    കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി; രാത്രിയോടെ അക്കൗണ്ടിലെത്തും

    തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം ആരംഭിച്ചു. ഇന്നു രാത്രിയോടെ ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിലെത്തുമെന്ന് അധികൃതർ അറിയിച്ചു. ഒരു മാസം ശമ്പളം നൽകാൻ 82 കോടി രൂപയാണ് വേണ്ടത്. ധനവകുപ്പ് നല്‍കിയ 30 കോടിയും 45 കോടിയുടെ ഓവർഡ്രാഫ്റ്റിനും പുറമേ, കോർപറേഷന്റെ ഫണ്ടില്‍നിന്ന് 7 കോടിയും ചെലവിട്ടാണ് ശമ്പളം നൽകുന്നത്. വിഷുവിനും ഈസ്റ്ററിനും മുന്‍പ് ശമ്പളം നൽകാത്തതിനാൽ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധത്തിലാണ്. എല്ലാ മാസവും അഞ്ചിനു മുൻപ് ശമ്പളം നൽകാമെന്ന കരാർ ലംഘിച്ചതിനാൽ സിഐടിയു, എഐടിയുസി, ബിഎംഎസ് സംഘടനകൾ സമരം ചെയ്യുന്നുണ്ട്. 28ന് ട്രേഡ് യൂണിയനുകൾ സൂചനാ പണിമുടക്കു പ്രഖ്യാപിച്ചു.

    Read More »
  • Kerala

    വൈദ്യുതി ഭവൻ വളയലിന് അനുമതിയില്ലെന്ന് കെഎസ്ഇബി; സമരം ചെയ്താൽ നടപടി

    തിരുവനന്തപുരം:  കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടത്താനിരുന്ന വൈദ്യുതി ഭവൻ വളയലിന് അനുമതി നിഷേധിച്ച് ബോർഡ്. സമരത്തിൽ പങ്കെടുത്താൽ പ്രത്യേക അച്ചടക്ക നടപടികൾ എടുക്കുമെന്നു ചീഫ് പഴ്സനൽ ഓഫിസർ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ, സമരവുമായി മുന്നോട്ടു പോകാനാണ് സംഘടനയുടെ തീരുമാനം. പാലക്കാട്ടെ കൊലപാതകവുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ മന്ത്രി കെ.കൃഷ്ണൻകുട്ടി അവിടെയായതിനാൽ ചൊവ്വാഴ്ച മന്ത്രിതല ചർച്ച നടക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തിട്ടുള്ളതായി ഉത്തരവിൽ പറയുന്നു. 13ന് നടന്ന ചർച്ചയിൽ സംഘടന മറ്റ് ആവശ്യങ്ങൾ ഉന്നയിച്ചിട്ടില്ല. വ്യക്തമായ തെളിവുകളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കുന്ന അച്ചടക്ക നടപടികൾ അകാരണമായി പിൻവലിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. അതിനാൽ അച്ചടക്ക നടപടി പിൻവലിക്കാനാകില്ല. അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥയുടെ കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ കോടതി നിർദേശം അനുസരിച്ചാണ് നടപടി സ്വീകരിക്കുന്നതെന്നും ബോർഡ് വ്യക്തമാക്കുന്നു. ചെയര്‍മാന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ പിൻവലിക്കുക, സസ്പെൻഷൻ…

    Read More »
  • India

    ഉഡുപ്പിയില്‍ കടലില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ രണ്ട് വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു

    ഉഡുപ്പി: സെല്‍ഫി എടുക്കുന്നതിനിടെ മാള്‍ട്ടയിലെ സെന്റ് മേരീസ് ബീച്ചിൽ തിരയില്‍പ്പെട്ട് 3 മലയാളി വിദ്യാർത്ഥികൾ മരിച്ചത് ഒരാഴ്ച മുമ്പാണ്.അതിനടുത്ത് തന്നെ ഉഡുപ്പിയിൽ ഇന്ന് വീണ്ടും ദുരന്തം അരങ്ങേറി. ബംഗളൂരു കാര്‍ഷിക സര്‍വ്വകലാശാലയിലെ രണ്ട് വിദ്യാര്‍ഥികള്‍ ഉഡുപ്പിയില്‍ കടലില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ തിരമാലയില്‍പെട്ട് മരിച്ചു. ബംഗളൂരു ജി.കെ.വി.കെ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായ സതീഷ് എം നന്ദിഹള്ളി, സതീഷ് എസ് കല്യാണ്‍ഷെട്ടി എന്നിവരാണ് മുങ്ങിമരിച്ചത്. ഇന്ന് (തിങ്കൾ) ഉച്ചയോടെയാണ് സംഭവം. വിനോദയാത്രയുടെ ഭാഗമായി ജി.കെ.വി.കെ കോളജിലെ വിദ്യാര്‍ഥികള്‍ ബംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലേക്ക് വന്നതായിരുന്നു. 68 വിദ്യാര്‍ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുകള്‍ കടലില്‍ പോകരുതെന്ന് വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ ഇത് വകവെക്കാതെ സെല്‍ഫി എടുക്കാന്‍ പോയി.ഒരു വിദ്യാര്‍ഥിയുടെ മൃതദേഹം പുറത്തെടുത്തിട്ടുണ്ട്. രണ്ടാമത്തെ വിദ്യാര്‍ഥിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.

    Read More »
  • NEWS

    സന്തോഷ് ട്രോഫിയിൽ രാജസ്ഥാന് വീണ്ടും തോൽവി

    മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ രാജസ്ഥാന് വീണ്ടും തോൽവി.രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മേഘാലയ ആണ് രാജസ്ഥാനെ ഇന്ന് തോല്‍പ്പിച്ചത്.ആദ്യ മത്സരത്തില്‍ കേരളത്തോട് എതിരില്ലാത്ത അഞ്ച് ഗോളിന് രാജസ്ഥാൻ പരാജയപ്പെട്ടിരുന്നു. മേഘാലയക്ക് വേണ്ടി ഫിഗോ സിന്‍ഡായി ഇരട്ടഗോള്‍ നേടി.ക്യാപ്റ്റന്‍ ഹോര്‍ഡി ക്ലിഫ് നോണ്‍ഗബ്രി മറ്റൊരു ഗോളും നേടി. രാജസ്ഥാന് വേണ്ടി യുവരാജ് സിംങ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.

    Read More »
  • NEWS

    ദുബായിൽ ഫാൻസി നമ്പറിന്‌ 72.7 കോടി, ലോകത്തിലെ മൂന്നാമത്തെ വലിയ ലേലത്തുക

    ദുബായ്: ഞെട്ടരുത്… ദുബായിൽ ഒരു വാഹനത്തിൻ്റെ ഫാൻസി നമ്പർ ലേലത്തിൽ പോയത് 72.7 കോടി രൂപയ്ക്ക്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ ലേലത്തുകയാണ് ഇത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് എമിറേറ്റ്‌സ് ലേലവുമായി സഹകരിച്ച്, പ്രത്യേക വാഹന പ്ലേറ്റ് നമ്പറുകൾക്കും മൊബൈൽ നമ്പറുകൾക്കുമുള്ള ചാരിറ്റി ലേലത്തിലാണ് AA 8 എന്ന നമ്പർ പ്ലേറ്റ് ഇത്രയും വലിയ തുകയ്ക്ക് ലേലത്തിന് പോയത്. ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ), എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി (ഡ്യൂ), എമിറേറ്റ്‌സ് ടെലികമ്മ്യൂണിക്കേഷൻ ഗ്രൂപ്പ് കമ്പനി പിജെഎസ്‌സി (എത്തിസലാത്ത്) എന്നിവയുമായി ചേർന്നാണ് ലേലം നടന്നത്. നാല് വാഹന പ്ലേറ്റ് നമ്പറുകളും 10 പ്രത്യേക മൊബൈൽ നമ്പറുകളും ചാരിറ്റി ലേലത്തിൽ വെച്ചപ്പോൾ രണ്ട് മണിക്കൂറിനുള്ളിൽ ആകെ AED 53 ദശലക്ഷം ദിർഹം (110 കോടി ഇന്ത്യൻ രൂപ) സമാഹരിച്ചു, ഇതോടെ റമദാൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന സംരംഭത്തിലേക്ക് ശേഖരിച്ച മൊത്തം…

    Read More »
  • Crime

    സുബൈര്‍ വധം: മൂന്നു പ്രതികൾ പിടിയിൽ

    എസ്‌ഡിപിഐ പ്രവർത്തകൻ സുബൈർ കൊലക്കേസിൽ മൂന്നു പ്രതികൾ പിടിയിൽ. ഇവർ കൊലപാതകശേഷം രക്ഷപെട്ട കാർ കഞ്ചിക്കോട്‌ ഉപേക്ഷിച്ച്‌ റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന്‌ ലഭിച്ചിരുന്നു. കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്ത രമേശ്‌, ശരവണൻ, ആറുമുഖൻ എന്നിവരാണ്‌ കസബ പൊലീസിന്റെ പിടിയിലായത്‌.പ്രതികളെല്ലാം ആർഎസ്‌എസ്‌– ബിജെപി ബന്ധമുള്ളവരാണ്‌. കൊലപാതകികൾക്ക്‌ സഞ്ചരിക്കാൻ കാർ വാടകയ്ക്ക്‌ എടുത്ത രമേശാണ്‌ പിടിയിലായതെന്നാണ്‌ സൂചന. ഇക്കാര്യം പൊലീസ്‌ സ്ഥിരീകരിച്ചിട്ടില്ല. വൈകിട്ട്‌ വാർത്താ സമ്മേളനത്തിൽ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌ പൊലീസ്‌ ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്നാണ്‌ വിവരം.

    Read More »
  • Kerala

    കളിക്കുന്നതിനിടയിൽ 3വയസ്സുകാരിയുടെ തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി ദാരുണാന്ത്യം

    മുക്കം: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. മുക്കം മുത്താലംകിടങ്ങില്‍ ബിജു- ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങുകയും കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയുമായിരുന്നു. ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയാണ് കുട്ടി മരിച്ചത്.

    Read More »
  • NEWS

    കേരളത്തിലെ സ്ഥിതി ഗുരുതരം; അമിത് ഷായെ അറിയിക്കും:കെ സുരേന്ദ്രൻ

    പാലക്കാട്: കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിന് എല്ലാ സഹായങ്ങളും ഒത്താശയും നല്‍കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ.വരുന്ന 29ന് കേന്ദ്ര ആഭ്യന്ത മന്ത്രി അമിത്ഷാ കേരളത്തിലെത്തുമ്ബോള്‍ ഈ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത തരത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തിന് കേരളസര്‍ക്കാര്‍ സഹായം നല്‍കുന്നു. സി.ബി.ഐ അന്വേഷണം നടത്തുന്നതിനെ പിണറായി സര്‍ക്കാര്‍ എതിര്‍ക്കുന്നത് അക്കാരണത്താലാണ്.പോപ്പുലര്‍ ഫ്രണ്ടിനെ ആര്‍.എസ്.എസ്സുമായി താരതമ്യം ചെയ്യുന്നത് അവരെ വെള്ളപൂശാനാണെന്നും കെ. സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.     അതേസമയം രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് വിളിച്ച്‌ ചേര്‍ത്ത സര്‍വകക്ഷി യോഗം ബിജെപി ബഹിഷ്‌കരിച്ചു.യോഗം വെറും പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആരോപിച്ചു. ബിജെപിക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ യോഗം വിളിച്ച്‌ ചേര്‍ത്തിട്ടില്ല.വിവേചനപരമായാണ് സര്‍ക്കാര്‍ പെരുമാറുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പൊലിസ് നടപടി തൃപ്തികരമല്ലെന്നും ബിജെ.പി ആരോപിച്ചു.

    Read More »
  • NEWS

    സന്തോഷ് ട്രോഫി: കേരളവും ബംഗാളും ഇന്ന് നേർക്കുനേർ

    മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ കേരളം ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തിൽ ബംഗാളിനെ നേരിടും.ആദ്യ മത്സരത്തിൽ രാജസ്ഥാനെ 5-0 ന് തകർത്തത്തിന്റെ ആത്മവിശ്വാസവുമായാണ് കേരളം ഇന്നിറങ്ങുന്നത്.രാത്രി 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ ത്സരം വിജയിച്ചാണ് ഇരുടീമുകളും രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്.ആദ്യ മത്സരത്തില്‍ കേരളം എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് രാജസ്ഥാനെ തകര്‍ത്തപ്പോൾ ഗ്രൂപ്പിലെ ശക്തരായ പഞ്ചാബിനെ  എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബംഗാളിന്റെ വരവ്.     ആദ്യ മത്സരത്തില്‍ ഹാട്രിക് നേടിയ ക്യാപ്റ്റന്‍ ജിജോ ജോസഫ് തന്നെയാണ് കേരളത്തിന്റെ തുറുപ്പ് ചീട്ട്.മുന്നേറ്റക്കാരായ സഫ്നാദും വിഖ്‌നേഷും ഫോമിലേയ്ക്ക് ഉയര്‍ന്നാല്‍ ബംഗാളിന് കേരളത്തെ പിടിച്ചു കെട്ടാന്‍ ബുദ്ധിമുട്ടാകും.മലപ്പുറത്തെ കാണികളുടെ ആവേശവും പിന്തുണയും കേരളത്തിന് തുണയാകുമെന്നാണ് കരുതുന്നത്.അതേസമയം പ്രതിരോധത്തിലൂന്നിയ അക്രമതന്ത്രമാണ് പശ്ചിമ ബംഗാളിന്റെ ശക്തി.

    Read More »
Back to top button
error: