NEWS

രാമനവമി ഘോഷയാത്രക്ക് നേരെ കല്ലേറ്;ഇരുകയ്യുമില്ലാത്ത മുസ്‌ലിം ചെറുപ്പക്കാരനെതിരെ കേസ്

ധ്യപ്രദേശിലെ ഖര്‍ഗോണില്‍ രാമനവമി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച്‌ കേസെടുത്തിരിക്കുന്നത് ഇരുകയ്യുമില്ലാത്ത മുസ്‌ലിം ചെറുപ്പക്കാരനെതിരെ.വസീം ശൈഖ് എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.ഇയാളുടെ ഏക ഉപജീവനമാര്‍ഗമായിരുന്ന കടയും ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തി.
 

അഞ്ചംഗ കുടുംബത്തിന്റെ ഏക അത്താണിയായ വസീം ശൈഖ് ഉപജീവനത്തിനായി നടത്തിയ കടയാണ് അധികാരികള്‍ പൊളിച്ചുകളഞ്ഞത്.2005 ലാണ് വൈദ്യുതാഘാതമേറ്റതിനെ തുടര്‍ന്ന് ഇയാളുടെ രണ്ട് കൈകളും മുട്ടിന് താഴെ വച്ച് മുറിച്ചുനീക്കിയത്.നിരവധി മുസ്ലീങ്ങൾക്കെതിരെ കള്ളക്കേസ് എടുക്കുകയാണെന്ന ആരോപണം നിലനിൽക്കെയാണ് പോലീസിന്റെ ഈ പ്രവൃത്തി.

Back to top button
error: