Month: April 2022

  • NEWS

    വിഭജനം മുതൽ കോവിഡ് ലോക്ഡൗൺ വരെ;ഇന്ത്യയെ കൂടുതൽ അറിയാം

    1947 ഇന്ത്യാ വിഭജനം ബ്രിട്ടീഷ് ഇന്ത്യ വംശീയാടിസ്ഥാനത്തിൽ  ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കപ്പെട്ടു.വിഭജന കലാപത്തിൽ രണ്ട് ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു. ഒന്നര കോടിയോളം ജനങ്ങൾ പലായനം ചെയ്‌തു. 1947 – 48 ഒന്നാം കാശ്‌മീർ യുദ്ധം. നാട്ടുരാജ്യമായിരുന്ന ജമ്മു കാശ്‌മീരിന് വേണ്ടി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആദ്യത്തെ യുദ്ധം.ജമ്മു കാശ്‌മീരിലെ മഹാരാജ ഹരിസിംഗ് ഇന്ത്യൻ യൂണിയനിൽ ചേരാൻ കരാർ ഒപ്പിട്ടു. പാകിസ്ഥാന് പരാജയം.   വോട്ടവകാശം സ്വാതന്ത്ര്യം കിട്ടിയ ദിവസം മുതൽ ഇന്ത്യ പ്രായപൂർത്തി വോട്ടവകാശം നടപ്പാക്കി. അമേരിക്കയ്‌ക്ക് സ്വാതന്ത്ര്യം കിട്ടി 150 വർഷത്തിന് ശേഷമാണ് എല്ലാവർക്കും വോട്ടവകാശം നടപ്പാക്കിയത്.   1951 റെയിൽവേ ദേശസാത്കരണം ഇന്ത്യയിലെ റെയിൽവേ ശൃംഖല ദേശസാത്കരിച്ചു.ഇന്ന് ലോകത്തെ ഏറ്റവും വലിയ റെയിൽ ശൃംഖലകളിൽ ഒന്നാണ് ഇന്ത്യയുടേത്.1.20 ലക്ഷം കിലോമീറ്റർ റെയിൽ പാത.7300 സ്റ്റേഷനുകൾ.   1951 ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ജനാധിപത്യ പ്രക്രിയ.ലോക്‌സഭയിൽ 489 സീറ്റിൽ 364 സീറ്റും നേടിയ കോൺഗ്രസിന് വൻ…

    Read More »
  • Crime

    സംശയരോഗം, ഭാര്യയെ കഴുത്തറത്ത് കൊന്നു

    പാല: ഭർത്താവിൻ്റെ സംശയത്തിൻ്റെയും തെറ്റിദ്ധാരണകളുടെയും കത്തിമുനയിൽ ഒരു സ്ത്രീ കൂടി ഇരയായി. പൈക മല്ലികശ്ശേരിയില്‍ കണ്ണമുണ്ടയില്‍ സിനിയെ (42)യെ ഭര്‍ത്താവ് ബിനോയ് ജോസഫാ(48) ണ് കൊലപ്പെടുത്തിയത്. എട്ട് ദിവസം മുന്‍പായിരുന്നു ആക്രമണം നടത്തിയത്. സംശയരോഗത്തെ തുടര്‍ന്നായിരുന്നു അക്രമണം. കിടപ്പുമുറിയില്‍ വച്ച് സിനിയുടെ കഴുത്തില്‍ ബിനോയി കറിക്കത്തി കൊണ്ട് കുത്തുകയായിരുന്നു. കുട്ടികള്‍ മറ്റൊരു മുറിയില്‍ ഉറങ്ങികിടക്കവേ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ബിനോയിയെ പൊന്‍കുന്നം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഗുരുതരമായി പരുക്കേറ്റ സിനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിനോയി രാത്രിയില്‍ വീട്ടിലെത്തിയാലുടൻ മുന്‍ വാതിലും അടുക്കള വാതിലും മറ്റൊരു താഴിട്ട് പൂട്ടും, താക്കോല്‍ തലയണക്കടിയില്‍ സൂക്ഷിക്കും. ചെറിയൊരു അനക്കം കേട്ടാല്‍ പോലും വാതില്‍ തുറന്നു പുറത്തിറങ്ങി നോക്കും. പൊന്‍കുന്നം പൈകയില്‍ എലിക്കുളം മല്ലികശേരി കണ്ണമുണ്ടയില്‍ സിനിയെ യെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് ബിനോയ് ജോസഫിന്റെ രീതികള്‍ നാളുകളായി ഇതായിരുന്നു എന്ന് പൊലീസ് പറയുന്നു. എട്ട് ദിവസം മുന്‍പ് രാത്രി…

    Read More »
  • Kerala

    മാസം കൂടി സമയം വേണമെന്ന് ക്രൈംബ്രാഞ്ച്, സമയം നീട്ടി നൽകരുത് കള്ളത്തെളിവുണ്ടാക്കാനെന്ന് ദിലീപ്; സങ്കീർണതയുടെ പാരമ്യതയിലേയ്ക്ക് ദിലീപ് കേസ്

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസും ഓരോ ദിവസം കഴിയുംതോറും കൂടുതൽ സങ്കീർണമായി മാറുന്നു. പ്രതി ദിലീപിന്റെ ഫോണിൽനിന്നു സൈബർ വിദഗ്ധൻ സായ്‌ശങ്കർ നീക്കം ചെയ്ത ഡിജിറ്റൽ ഫയലുകൾ സായ്‌ശങ്കർ തന്നെ വീണ്ടെടുത്തു കൊടുത്തു എന്ന് പൊലീസ് പറയുന്നു. ചാറ്റ് ഉൾപ്പെടെ 10 ഫയലുകളാണ് വീണ്ടെടുത്ത് നൽകിയത്. അന്വേഷണസംഘം നൽകുന്ന സൂചനപ്രകാരം ഫൊറൻസിക് ലാബിൽനിന്നു വീണ്ടെടുക്കാൻ സാധിക്കാതെ പോയ നിർണായക വിവരങ്ങളാണ് വീണ്ടെടുത്തിരിക്കുന്നത്. കേസിൽ ഏഴാം പ്രതിയായ സായ് ശങ്കർ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുൻപാകെ ഹാജരായത്. വൈകിട്ടോടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ദിലീപിന്റെ സഹോദരൻ അനൂപിനോടും സഹോദരീ ഭർത്താവ് സുരാജിനോടും ഇന്ന് ചോദ്യംചെയ്യലിന് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത ശേഷം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാവ്യാ മാധവനോടു ഹാജരാകാൻ നിർദേശിക്കുക. നേരത്തേ സാക്ഷിയായി ചോദ്യം ചെയ്യാൻ ഹാജരാകാത്ത സാഹചര്യത്തിൽ വീണ്ടും നോട്ടിസ് നൽകാനാണ് അന്വേഷണ…

    Read More »
  • NEWS

    കുൽധാരയിലെ ഉപേക്ഷിക്കപ്പെട്ട ഗ്രാമം

    രാജസ്ഥാനിലെ ജയ്‌സാൽമീറിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ, കുൽധാരയിൽ  ഉപേക്ഷിക്കപ്പെട്ട ഒരു  ഗ്രാമം കാണാൻ സാധിക്കും. അവിടെവിടെ പച്ചപ്പുമായി നിൽക്കുന്ന വിജനമായ വരണ്ട ഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ പ്രേതഭവനങ്ങളെപ്പോലെ ഇപ്പോഴും തലയുയർത്തി നിൽക്കുന്ന ധാരാളം മൺകുടിലുകൾ കാണാം.ഇവിടെ നിഗൂഢതയും ഇതിഹാസവുമുണ്ട്, ഭാവനയ്ക്ക് പറക്കാനും ഹൃദയത്തിന് ഭയം തോന്നാനും ധാരാളം കാരണങ്ങളുമുണ്ട്.ഇതൊക്കെ കാണാനും കേൾക്കാനും കൊടും ചൂടിലും , ഈ ഒറ്റപ്പെട്ട ഗ്രാമത്തിലേക്ക് ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഓരോ ദിവസവും കടന്നുവരുന്നത്. കുൽധാരയുടെ ചരിത്രം പഴയകാല ഗ്രാമീണ ഇന്ത്യയുടെ യാഥാർത്ഥ്യങ്ങളുമായി ഒത്തുപോകുമ്പോഴും നൂറ്റാണ്ടുകൾക്ക് ശേഷവും ഈ ഗ്രാമം ഒരു തകർച്ചയും കൂടാതെ ഒരു യക്ഷിക്കഥയുടെ നേർ ചിത്രം പോലെ നമുക്ക് മുന്നിൽ തലയുയർത്തി നിൽക്കുന്നത് കാണാൻ സാധിക്കും.കേട്ടറിഞ്ഞ കഥകൾ അനുസരിച്ച്, പത്തൊൻപതാം നൂറ്റാണ്ടിൽ രാജസ്ഥാനിലെ പാലിവാൽ ബ്രാഹ്മണരായിരുന്നു കുൽധാരയിൽ താമസിച്ചിരുന്നത്.ഒരു ദിവസം, നാട്ടുരാജ്യത്തിലെ പ്രധാനിയും ക്രൂരനുമായിരുന്ന സലിം സിംഗ് അതുവഴി വന്നു.അപ്പോഴാണ് ഗ്രാമത്തലവന്റെ സുന്ദരിയായ മകളെ അദ്ദേഹം കാണുന്നത്.താമസിയാതെ ഗ്രാമത്തലവന്റെ മകളിൽ അയാൾക്ക് നോട്ടമുണ്ടായി.തനിക്ക്…

    Read More »
  • NEWS

    വാട്സ്ആപ്പിൽ മറ്റൊരാൾ അബദ്ധത്തിൽ അയച്ച് ഡിലീറ്റ് ചെയ്ത സന്ദേശവും നമുക്ക് വായിക്കാൻ സാധിക്കും

    വാട്സ്ആപ്പിൽ സന്ദേശം അയച്ച ശേഷം, മറ്റൊരാളുടെ ചാറ്റ്‌ബോക്‌സില്‍ നിന്ന് അത് ഇല്ലാതാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കൻഡിന് മുൻപ് അത് ചെയ്യാനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്കുണ്ട്.എന്നാൽ അങ്ങനെ ഡീലീറ്റ് ചെയ്ത സന്ദേശവും മറ്റൊരാൾക്ക് വേണമെങ്കിൽ വായിക്കാൻ കഴിയും. ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സ്‌ആപില്‍ അത്തരമൊരു സവിശേഷത ഇല്ല.എന്നാൽ മൂന്നാം കക്ഷി ആപ്പുകള്‍ വഴി നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും.അത്തരത്തിലൊന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വാട്സ്‌ആപ്പില്‍ ഡിലീറ്റ് ചെയ്‌ത സന്ദേശങ്ങള്‍ വായിക്കാന്‍, നിങ്ങളൊരു ആന്‍ഡ്രോയിഡ് സ്‌മാര്‍ട് ഫോണ്‍ ഉപയോക്താവാണെങ്കില്‍, ആദ്യം Google Play Store-ല്‍ നിന്ന് WhatsRemoved+ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.തുടര്‍ന്ന് അനുമതികള്‍ ആക്‌സസ് ചെയ്യുക. ശേഷം, ആപ്പിലേക്ക് മടങ്ങുക.അതില്‍ കാണിച്ചിരിക്കുന്ന ആപ്ലിക്കേഷനുകളുടെ ലിസ്റ്റില്‍ നിന്ന് വാട്സ്‌ആപ്പ് തിരഞ്ഞെടുക്കുക.അടുത്ത സ്ക്രീനില്‍, നിങ്ങള്‍ allow ടാപ് ചെയ്യുക. ഇപ്പോള്‍ വാട്സ്‌ആപ്പില്‍ വരുന്ന എല്ലാ നോട്ടിഫിക്കേഷനുകളും ഇവിടെ സേവ് ചെയ്ത ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും നിങ്ങള്‍ക്ക് ലഭിക്കും.ഡിലീറ്റ് ചെയ്‌ത സന്ദേശം കാണുന്നതിന്, നിങ്ങള്‍…

    Read More »
  • NEWS

    കരൾ രോഗത്തിന് ശരീരം നൽകുന്ന മുന്നറിയിപ്പുകൾ; ഇന്ന് ലോക കരൾ ദിനം

    ഏപ്രില്‍ 19- ലോക കരള്‍ ദിനമാണ്.അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും.എന്നാൽ ഇത് മാത്രമല്ല കരൾ രോഗത്തിന് കാരണങ്ങൾ.ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം.കരളിന്‍റെ ആരോഗ്യം അപകടത്തിലാകുന്നതിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.തുടക്കത്തിലെ കരളിന്‍റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ചികിത്സ തേടിയാല്‍ അപകടം ഒഴിവാക്കാനാകും. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ.കരള്‍ രോഗത്തിന്റ ആരംഭഘട്ടത്തിൽ തന്നെ പല തരത്തിലുള്ള സൂചനകളും ശരീരം കാണിക്കുന്നു.പക്ഷെ നമ്മൾ ഇതൊന്നും ശ്രദ്ധിക്കാറില്ലെന്നതാണ് വാസ്തവം.ഇങ്ങനെ അവഗണിച്ച്‌ വിടുന്നതാണ് പിന്നീട് പലവിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. കണ്ണിനു താഴെ കനം വര്‍ദ്ധിക്കുന്ന അവസ്ഥ ഇത്തരത്തിലൊന്നാണ്. പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാണ് ഇത്. ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ല എന്നതാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. നിര്‍ജ്ജലീകരണം എന്നതിലപ്പുറം ഇത് കരള്‍ രോഗ സാധ്യതയേും ചൂണ്ടിക്കാണിക്കുന്നു.അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും ചര്‍മ്മത്തിന്റെ നിറവ്യത്യാസം ആരും ശ്രദ്ധിക്കുകയില്ല.അതുകൊണ്ട്…

    Read More »
  • Kerala

    ആർ.എസ്.എസ്- ബി.ജെ.പി നേതാക്കൾ ഇറങ്ങിപ്പോയി, സമാധാന ചർച്ചയിൽ വി.കെ ശ്രീകണ്ഠനും എൻ.എൻ കൃഷ്ണദാസും ചേർന്ന് തമ്മിലടി

      പാലക്കാട്: കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ചു ചേർത്ത സർവ കക്ഷി സമാധാന യോഗത്തിൽ നിന്ന് ആർ.എസ്.എസ്- ബി.ജെ.പി നേതാക്കൾ ഇറങ്ങിപ്പോയി. യോഗം പ്രഹസനമാണെന്നും അന്വേഷണം ഏകപക്ഷീയമാണെന്നും ആരോപിച്ചാണ് ആർ.എസ്.എസ്-ബി.ജെ.പി നേതാക്കൾ ഇറങ്ങിപ്പോയത്. സഞ്ജിത്ത് വധക്കേസില്‍ ഗൂഢാലോചന നടത്തിയവരെ ഇതുവരെ പിടികൂടിയില്ല. കോടതിയില്‍ സര്‍ക്കാര്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. ഈ നിലപാട് മാറാതെ ബിജെപി സഹകരിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു. സർവകക്ഷിയോഗത്തിൽ നിന്ന് ബി.ജെ.പി ഇറങ്ങിപ്പോയത് അവർ മുൻകൂട്ടി തീരുമാനിച്ചത് പ്രകാരമാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. പക്ഷേ സമാധാനം നിലനിർത്താൻ തങ്ങളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടാകുമെന്ന് അവർ അറിയിച്ചുവെന്നും എല്ലാവരേയും ഒരുമിച്ച് കൊണ്ട് പോകാൻ ശ്രമിക്കുമെന്നും സമാധാന ശ്രമങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് കലക്ടറേറ്റ് ഹാളിലാണ് യോഗം ചേർന്നത്. 3.45ന് യോഗം ചേർന്ന് പതിനഞ്ച് മിനിറ്റിനുള്ളിൽ ബി.ജെ.പി നേതാക്കൾ യോഗം ബഹിഷ്‌കരിച്ചു. യോഗം നിയന്ത്രിക്കുന്നതിനെ ചൊല്ലി പാലക്കാട് എം.പി വികെ ശ്രീകണ്ഠനും മുൻ…

    Read More »
  • NEWS

    മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 44 വര്‍ഷം തടവും 1.55 ലക്ഷം രൂപ പിഴയും 

    കരുനാഗപ്പള്ളി: മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 44 വര്‍ഷം തടവും 1.55 ലക്ഷം രൂപ പിഴയും വിധിച്ചു.കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി ഉഷാനായരാണ് വിധി പ്രസ്താവിച്ചത്.വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ചവറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ നിസാമുദ്ദീനാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.പിഴത്തുകയില്‍നിന്ന്​ ഒരു ലക്ഷം രൂപ പെണ്‍കുട്ടിക്ക്​ നല്‍കണമെന്നും പിഴ അടച്ചില്ലെങ്കില്‍ 11 മാസംകൂടി അധിക ജയില്‍ശിക്ഷ അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

    Read More »
  • NEWS

    സന്തോഷ് ട്രോഫി:ബംഗാളിനെയും തകർത്ത് കേരളത്തിന്റെ വിജയക്കുതിപ്പ്

    പയ്യനാട്: സന്തോഷ് ട്രോഫിയിൽ ചിര വൈരികളായ ബംഗാളിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകര്‍ത്ത് കേരളം. പയ്യനാട് മൈതാനത്തെ ഇളക്കിമറിച്ച്‌ നൗഫലും ജസിനുമാണ് കേരളത്തിന് ആധികാരിക ജയം സമ്മാനിച്ചത്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം 85-ാം മിനിറ്റിലാണ് ആരാധകരെ ആവേശക്കടലിലാഴ്ത്തി കേരളത്തിന്റെ ആദ്യ ഗോള്‍ പിറന്നത്.ജെസിന്‍ പന്തുമായി മുന്നേറിയശേഷം രണ്ട് പ്രതിരോധനിര താരങ്ങള്‍ക്കിടയിലൂടെ പന്ത് ജിജോയ്ക്ക് കൈമാറി. ജിജോ അത് നൗഫലിനും. പന്ത് പിടിച്ചെടുത്ത നൗഫല്‍ പായിച്ച ഷോട്ട് അതുവരെ കീഴടങ്ങാതിരുന്ന ബംഗാള്‍ ഗോളിയെ പരാജയപ്പെടുത്തി.കളി ഇൻഞ്ചുറി ടൈമിലേക്ക് നീണ്ടതിന് പിന്നാലെ കേരളം രണ്ടാം ഗോളും നേടി. ടി.കെ. ജസിനാണ് ബംഗാള്‍ ഗോളിയെ കീഴടക്കി വലയിലേക്ക് പന്തടിച്ചു കയറ്റിയത്.ആദ്യ മത്സരത്തിൽ കേരളം രാജസ്ഥാനെ 5-0 ന് പരാജയപ്പെടുത്തിയിരുന്നു.ഇതോടെ കളിച്ച രണ്ടു മത്സരങ്ങളിലും ജയിച്ച കേരളം ആറു പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാമതെത്തി.

    Read More »
  • NEWS

    മിന്നലിൽ വീടിന്റെ അടുക്കളയും ഗൃഹോപകരണങ്ങളും കത്തി നശിച്ചു

    ആലപ്പുഴ :കറ്റാനത്ത് മിന്നലില്‍ വൈദ്യുതി ലൈനില്‍ നിന്ന് തീ പടര്‍ന്ന് വീടിന്റെ അടുക്കളയും ഗൃഹോപകരണങ്ങളും കത്തി നശിച്ചു.കട്ടച്ചിറ പാറക്കല്‍ ജങ്ഷനില്‍ പൊന്നപ്പന്‍ ആചാരിയുടെ വീടിന്റെ അടുക്കളയാണ് കത്തി നശിച്ചത്.ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. ഫ്രിഡ്ജ്, മിക്സി അടക്കമുള്ള ഗൃഹോപകരണങ്ങള്‍ പൂര്‍ണ്ണമായും നശിക്കുകയും ജനലുകളും വാതിലുകളും തകരുകയും ചെയ്തു.പാചക വാതക സിലിണ്ടറിലേക്ക് തീ പടര്‍ന്നെങ്കിലും വീട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു. കായംകുളത്തു നിന്നും അഗ്നി രക്ഷാ സംഘം എത്തിയാണ് തീയണച്ചത്.

    Read More »
Back to top button
error: