IndiaNEWS

സ്കൂട്ടിക്ക് വില 70000 രൂപ, ഫാൻസി നമ്പറിന് 15.5 ലക്ഷം

ണ്ഡീഗഢ്: വാഹനങ്ങൾക്ക് ഇഷ്ട നമ്പർ ലഭിക്കാൻ വേണ്ടി എത്ര പണം വേണമെങ്കിലും മുടക്കാൻ പലരും തയ്യാറാണ്. സിനിമാക്കാരും വ്യവസായികളുമാണ് തങ്ങളുടെ ഇഷ്ട നമ്പരിനുവേണ്ടി വൻ തുകകൾ ചെലവഴിക്കുന്നത്. വാഹനം വാങ്ങുമ്പോള്‍ തന്നെ ചെലവേറിയ ഫാന്‍സി നമ്പര്‍ ബുക്ക് ചെയ്യുന്നത് ഇക്കാലത്ത് സാധാരണ വാര്‍ത്തയാണ്. പ്രിയപ്പെട്ട നമ്പരിനായി ലക്ഷക്കണക്കിന് രൂപയ്ക്ക് ലേലം വിളിക്കുകയാണ് ചെയ്യുന്നത്. മിക്കവര്‍ക്കും ഇത്തരത്തില്‍ ലഭിക്കുന്ന നമ്പര്‍ പദവിയുടെയും പ്രൗഢിയുടെയും പ്രതീകമാണ്.

ചണ്ഡീഗഢില്‍ കഴിഞ്ഞ ദിവസം, 0001 എന്ന വിഐപി നമ്പർ 15.44 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ പോയത്. ചണ്ഡീഗഡ് നിവാസിയായ ബ്രിജ് മോഹന്‍ തന്‍റെ സ്കൂട്ടിക്ക് വേണ്ടിയാണ് ഈ വിഐപി നമ്പര്‍ വാങ്ങിയത്. എന്നാല്‍ ഈ സ്കൂട്ടിയുടെ വില 70000 രൂപയാണ് എന്നതാണ് രസകരമായ കാര്യം. അതായത് 70000 രൂപയുടെ സ്കൂട്ടിക്ക് 15.44 ലക്ഷത്തിന്‍റെ നമ്പര്‍.
തന്റെ മക്കളുടെ ആവശ്യപ്രകാരമാണ് ഇത്രയും പണം മുടക്കി ഈ നമ്പര്‍ വാങ്ങിച്ചതെന്നാണ് ബ്രിജ് മോഹന്‍ പറയുന്നത്.

Signature-ad

“ഞാന്‍ ആദ്യം നമ്പറിന് അപേക്ഷിച്ചപ്പോള്‍, ഒരു വിഐപി നമ്പര്‍ വേണമെന്ന് കരുതി…” അദ്ദേഹം പറയുന്നു.
” ചണ്ഡീഗഡ് ആര്‍.ടി.ഒയ്ക്ക് കീഴിലുള്ള സിജെ സീരീസിലുള്ള 0001 എന്ന നമ്പരിനു വേണ്ടി ശ്രമിച്ചത് ഇങ്ങനെയാണ്. മക്കളുടെ ആവശ്യപ്രകാരമാണ് ഇത്രയും പണം മുടക്കി ഈ നമ്പര്‍ സ്വന്തമാക്കിയത്…”

ഇതിന് മുമ്പും കുട്ടികളുടെ ആവശ്യപ്രകാരം മൊബൈലിന്റെ വിഐപി നമ്പര്‍ എടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു. തല്‍ക്കാലം തങ്ങളുടെ ആക്ടിവ സ്കൂട്ടിയില്‍ ഈ വി.ഐ.പി നമ്പര്‍ ഉപയോഗിക്കുമെന്ന് ബ്രിജ് മോഹന്‍ പറഞ്ഞു. പുതിയ ഒരു കാര്‍ വാങ്ങാനും ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. കാര്‍ എടുക്കുമ്പോള്‍, ഈ നമ്പര്‍ അതിലേക്ക് മാറ്റുമെന്നും ബ്രിജ് മോഹന്‍ പറഞ്ഞു.
CH-01 CJ 0001 എന്ന നമ്പരാണ് 15.44 ലക്ഷം രൂപ മുടക്കി ബ്രിജ് മോഹന്‍ തന്‍റെ സ്കൂട്ടിയ്ക്കായി സ്വന്തമാക്കിയത്.

” മക്കളുടെ ഇഷ്ടം നിറവേറ്റാനാണ്, ഒരു വിഐപി നമ്പര്‍ ലേലം ചെയ്യാന്‍ ആലോചിച്ചത്. എനിക്ക് 0001 നമ്പര്‍ കിട്ടണമെന്ന് നേരത്തെ ആലോചിച്ചിരുന്നു. ഈ നമ്പരിന് വേണ്ടി 100 രൂപ മുതലാണ് ലേലം വിളി തുടങ്ങിയത്. ഒടുവില്‍ 15.44 ലക്ഷത്തിനാണ് നമ്പര്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ ഈ നമ്പര്‍ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്… ”
ബ്രിജ് മോഹന്‍ പറഞ്ഞു.

Back to top button
error: