NEWS

വാട്സ്ആപ്പിൽ മറ്റൊരാൾ അബദ്ധത്തിൽ അയച്ച് ഡിലീറ്റ് ചെയ്ത സന്ദേശവും നമുക്ക് വായിക്കാൻ സാധിക്കും

വാട്സ്ആപ്പിൽ സന്ദേശം അയച്ച ശേഷം, മറ്റൊരാളുടെ ചാറ്റ്‌ബോക്‌സില്‍ നിന്ന് അത് ഇല്ലാതാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കൻഡിന് മുൻപ് അത് ചെയ്യാനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്കുണ്ട്.എന്നാൽ അങ്ങനെ ഡീലീറ്റ് ചെയ്ത സന്ദേശവും മറ്റൊരാൾക്ക് വേണമെങ്കിൽ വായിക്കാൻ കഴിയും. ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സ്‌ആപില്‍ അത്തരമൊരു സവിശേഷത ഇല്ല.എന്നാൽ മൂന്നാം കക്ഷി ആപ്പുകള്‍ വഴി നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും.അത്തരത്തിലൊന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വാട്സ്‌ആപ്പില്‍ ഡിലീറ്റ് ചെയ്‌ത സന്ദേശങ്ങള്‍ വായിക്കാന്‍, നിങ്ങളൊരു ആന്‍ഡ്രോയിഡ് സ്‌മാര്‍ട് ഫോണ്‍ ഉപയോക്താവാണെങ്കില്‍, ആദ്യം Google Play Store-ല്‍ നിന്ന് WhatsRemoved+ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.തുടര്‍ന്ന് അനുമതികള്‍ ആക്‌സസ് ചെയ്യുക. ശേഷം, ആപ്പിലേക്ക് മടങ്ങുക.അതില്‍ കാണിച്ചിരിക്കുന്ന ആപ്ലിക്കേഷനുകളുടെ ലിസ്റ്റില്‍ നിന്ന് വാട്സ്‌ആപ്പ് തിരഞ്ഞെടുക്കുക.അടുത്ത സ്ക്രീനില്‍, നിങ്ങള്‍ allow ടാപ് ചെയ്യുക.
ഇപ്പോള്‍ വാട്സ്‌ആപ്പില്‍ വരുന്ന എല്ലാ നോട്ടിഫിക്കേഷനുകളും ഇവിടെ സേവ് ചെയ്ത ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും നിങ്ങള്‍ക്ക് ലഭിക്കും.ഡിലീറ്റ് ചെയ്‌ത സന്ദേശം കാണുന്നതിന്, നിങ്ങള്‍ ഈ ആപ്പ് തുറന്ന് മുകളിലെ ബാറില്‍ WhatsApp തിരഞ്ഞെടുക്കുക.
ശ്രദ്ധിക്കുക:മൂന്നാം കക്ഷി ആപ്പാണ് ഡൗൺലോഡ് ചെയ്യേണ്ടത്.സ്വയം ആപ്പിലാകാതെ നോക്കണം

Back to top button
error: