Month: April 2022
-
Kerala
പട്ടം വൈദ്യുത ബോര്‍ഡ് ആസ്ഥാനം ഉപരോധം ഇന്ന്
സിപിഎം അനുകൂല ഓഫീസേഴ്സ് അസോസിയേഷനും സമര സഹായ സമിതിയും ഇന്ന് വൈദ്യുതി ബോർഡ് ആസ്ഥാനമായ പട്ടം വൈദ്യുതി ഭവൻ ഉപരോധിച്ചേക്കും. അതേസമയം വൈദ്യുതി ബോർഡ് ആസ്ഥാനം ഉപരോധിക്കുന്നതു നിരോധിച്ച് ചെയർമാൻ ബി. അശോക് ഉത്തരവിറക്കി.ഉപരോധിച്ചാൽ നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. ഇതോടെ സമരം സംഘർഷത്തിലേക്കു നീങ്ങുമെന്ന സ്ഥിതിയിലായി. സിപിഎം അനുകൂല സംഘടനകളും സർവീസ് സംഘടനകളും അടങ്ങുന്ന സമര സഹായ സമിതിയുടെ പിന്തുണയോടെയാണ് ഇന്ന് വൈദ്യുതി ഭവൻ ഉപരോധിക്കുന്നത്. മന്ത്രി കെ. കൃഷ്ണൻകുട്ടി ഇന്നു തിരുവനന്തപുരത്ത് എത്തും. മന്ത്രി പാലക്കാട് സർവ കക്ഷി യോഗം വിളിച്ചിരുന്നതിനാൽ ഇന്നലെ നടത്താനിരുന്ന യോഗം ഇന്നത്തേക്കു മാറ്റിയിരുന്നു. വർക്കർമാരിൽ നിന്ന് ലൈൻമാൻമാരായി പ്രമോഷൻ നൽകുന്നതിലെ നിയമ പ്രശ്നം സംബന്ധിച്ച് ചർച്ച നടത്താനായി അംഗീകൃത തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. അതിനുശേഷം ഓഫീസർമാരുടെ സംഘടനാ നേതാക്കളുമായി ചർച്ച നടക്കും. ഓഫീസർമാരുടെ സംഘടന ഉന്നയിച്ച പ്രമോഷൻ, സസ്പെൻഷൻ പിൻവലിക്കൽ എന്നിവ നടപ്പാക്കിയതായും ഇനിയും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ…
Read More » -
NEWS
ചെറുനാരങ്ങയുടെ വില കുതിക്കുന്നു; കിലോഗ്രാമിന് 200 ന് മുകളിൽ
പത്തനംതിട്ട: ചെറുനാരങ്ങ വില കിലോയ്ക്ക് 200 രൂപയും കടന്ന് കുതിക്കുന്നു.വേനലില്‍ പൊതുവെ ചെറുനാരങ്ങയുടെ വിലവര്‍ധിക്കാറുണ്ടെങ്കിലും സമീപവര്‍ഷങ്ങളിലൊന്നും ഇത്രയും വില ഉയര്‍ന്നിട്ടില്ല. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടിവിലയാണ് ഇപ്പോഴുള്ളത്. വില കൂടിയതോടെ ലമണ്‍ ജ്യൂസ് വില്‍പന പലയിടത്തും നിര്‍ത്തിവെച്ചു.വൈറ്റമിന്‍ സി ധാരാളമടങ്ങിയ നാരങ്ങയുടെ ജ്യൂസ് കേരളത്തിലെ ഏറ്റവും ജനപ്രിയ പാനീയമായാണ് കരുതുന്നത്.ഗൂണവും വിലക്കുറവുമായിരുന്നു അതിന്റെ എന്നത്തേയും വലിയ പ്രത്യേകത.ഉപഭോഗംകൂടിയതും ലഭ്യതകുറഞ്ഞതുമാണ് പലയിടങ്ങളിലും വിലക്കയറ്റത്തിന് ഇടയാക്കിയതെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Read More » -
NEWS
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാള്‍ മരിച്ചു
മദീറ(പോർച്ചുഗൽ) പ്രശസ്ത ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാള്‍ മരിച്ചു. പങ്കാളി ജോര്‍ജിന റോഡ്രിഗസും ക്രിസ്റ്റ്യാനോയും സംയുക്തമായി സമൂഹമാധ്യമം വഴിയാണ് വിവരം പുറത്തുവിട്ടത്.ഇരട്ടകളായ ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനുമാണ് ജോര്‍ജിന ജന്മംനല്‍കിയത്.ഇതില്‍ ആണ്‍കുഞ്ഞാണ് മരിച്ചത്. ഏതൊരു രക്ഷിതാവിനും അനുഭവിക്കാവുന്ന ഏറ്റവും കടുത്ത വേദനയാണിതെന്ന് ക്രിസ്റ്റ്യാനോ പ്രതികരിച്ചു. ഇരട്ടകുഞ്ഞുങ്ങളില്‍ അവശേഷിക്കുന്ന പെണ്‍കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഈ നിമിഷത്തെ അതിജീവിക്കാനുള്ള കരുത്ത് തങ്ങള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ചൂണ്ടികാട്ടി.
Read More » -
NEWS
കോട്ടയം വഴിയുള്ള 4 ട്രെയിനുകള്‍ വഴി തിരിച്ചുവിടും
കോട്ടയം : ഏറ്റുമാനൂര്‍-കോട്ടയം സെക്ഷനില്‍ റെയില്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള 4 ട്രെയിനുകള്‍ വഴി തിരിച്ചുവിടും. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്‌പ്രസ് (17230), മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്‌പ്രസ് (16649), കന്യാകുമാരി-പൂനെ ഡെയ്‌ലി എക്‌സ്‌പ്രസ് (16382), തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള സൂപ്പര്‍ഫാസ്‌റ്റ് (12625) എന്നീ ട്രെയിനുകളാണ് എറണാകുളം ടൗണിനും കായംകുളം ജങ്‌ഷനുമിടയില്‍ വഴിതിരിച്ചുവിടുന്നത്. ഈ ട്രെയിനുകള്‍ക്ക് എറണാകുളം ജങ്‌ഷന്‍ (സൗത്ത്), ചേര്‍ത്തല, ആലപ്പുഴ, അമ്ബലപ്പുഴ, ഹരിപ്പാട് എന്നീ സ്‌റ്റേഷനുകളില്‍ അധിക സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Read More » -
NEWS
വയനാട് മാനന്തവാടിയില്‍ ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
വയനാട്: മാനന്തവാടി ഗവ.കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയും തമിഴ്നാട് സ്വദേശിയായ കരാറുകാരന്‍ എടവക പായോട് പുതുവെള്ളയില്‍ തെക്കേതില്‍ സജീവന്റെയും ഷൈമയുടെയും മകള്‍ അമൃതയെ (19) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിനോട് ചേര്‍ന്ന ശൗചാലയത്തിലാണ് തൂങ്ങിയ നിലയില്‍ ഇന്നലെ വൈകിട്ട് 3.30 ഓടെ മൃതദേഹം കണ്ടെത്തിയത്. സഹോദരങ്ങള്‍ : അമയ, അമല്‍.
Read More » -
NEWS
കെഎസ്ആർടിസി സിറ്റി റൈഡ്; നഗരം ചുറ്റാൻ മേൽക്കൂരയില്ലാത്ത ഡബിൾ ഡക്കർ ബസുകൾ
തിരുവനന്തപുരം: യൂറോപ്യൻ നഗരങ്ങളിലെ പൊതുഗതാഗത സർവീസുകളുടെ മുഖമുദ്രയായ മുകൾ വശം തുറന്ന ഡബിൾ ഡെക്കർ ബസുകൾ ഇനി തലസ്ഥാന നഗരത്തിന്റെയും ഭാഗമാകും. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള ബസ് സർവീസ് ആരംഭിക്കുന്നത്. നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനാണ് കെ എസ് ആർ ടി സി ‘സിറ്റി റൈഡ്’ എന്ന പേരിൽ സർവീസ് ആരംഭിക്കുന്നത്. ഇന്നലെ വൈകിട്ട് 6.45-ന് കിഴക്കേകോട്ട ഗാന്ധി പാർക്കിൽ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തു.
Read More » -
NEWS
എറണാകുളം – വേളാങ്കണ്ണി ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനം
എറണാകുളം- വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനം.കൊവിഡ് നിയന്ത്രണത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച മിക്ക സര്‍വീസുകളും പുനരാരംഭിച്ചെങ്കിലും വേളാങ്കണ്ണിയുടെ കാര്യത്തില്‍ തീരുമാനമാകാത്തതില്‍ യാത്രക്കാര്‍ പ്രതിഷേധത്തിലായിരുന്നു. ആഴ്ചയില്‍ രണ്ടു ദിവസം വീതം സര്‍വീസ് ആരംഭിക്കാനുളള നിര്‍ദ്ദേശം റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്ന് ആരംഭിച്ച് കോട്ടയം, കൊല്ലം, ചെങ്കോട്ട, രാജപാളയം, പുതുക്കോട്ടൈ, തിരുച്ചിറപ്പളളി, തഞ്ചാവൂര്‍, നാഗപ്പട്ടണം വഴി വേളാങ്കണ്ണിയിലെത്തുന്ന വിധത്തിലാണ് ക്രമീകരണം.
Read More » -
Health
വറുത്ത ചിക്കൻ, പിസ്സ, റെഡ് മീറ്റ്, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കൂ, ഹൃദയധമനികളിലെ ബ്ലോക്ക് അകറ്റി ആരോഗ്യത്തോടെ ജീവിക്കൂ
ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ വളരെ കൂടുതലാണ് ഇന്ന്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും തന്നെയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. അതുകൊണ്ട് തന്നെ ധമനികളില്‍ ഉണ്ടാവുന്ന ബ്ലോക്കിനെക്കുറിച്ച് നാം ഏറെ ബോധവാന്മാരായിരിക്കണം. ഇന്ന് മുതിര്‍ന്നവരേക്കാള്‍ യുവാക്കളിലാണ് കൂടുതല്‍ ഹൃദ്രോഗം വര്‍ദ്ധിച്ച് കാണുന്നത്. ഇതിന് പിന്നിലെ പ്രധാന കാരണം കടുത്ത സമ്മര്‍ദ്ധങ്ങൾ, മോശം ഭക്ഷണക്രമം, വ്യായാമക്കുറവ് എന്നിവയ്ക്കൊപ്പം ജീവിതശൈലികളില്‍ പെട്ടെന്നുണ്ടാവുന്ന മാറ്റങ്ങളും അപകടം ഉണ്ടാക്കും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ധമനികള്‍ ബ്ലോക്കാവുന്നതാണ് ഏറ്റവും വലിയ ഭീക്ഷണി. ധമനികള്‍ അടഞ്ഞ് പോവുന്നത് ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു. ധമനികളുടെ ഭിത്തികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോള്‍ അത് രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഇത്തരത്തില്‍ ബ്ലോക്ക് ആയ ധമനികള്‍ക്ക് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ രക്തം എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് ഗുരുതരമായ അവസ്ഥയിലേക്കും ഹൃദയാഘാതത്തിലേക്കും എത്തിക്കുന്നു. ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് വേണ്ടി ചില ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഫ്രഞ്ച് ഫ്രൈസ് ഇന്നത്തെ കാലത്ത് പലരും കഴിക്കാന്‍ ഇഷ്ടപ്പെടുന്നതാണ്…
Read More » -
NEWS
ജീവിതം സന്തോഷകരമാക്കാൻ ചില ടിപ്സുകൾ
വീട്ടിലെ ഓരോ പ്രശ്നങ്ങളും ആലോചിച്ച് ഉറങ്ങാൻ കിടക്കുന്നവരുണ്ട്.പക്ഷെ ഉറക്കം വരില്ല.നെഗറ്റീവായുള്ള ചിന്ത വെെകി ഉറങ്ങുന്നതിന് കാരണമാകും.പോസിറ്റീവ് ചിന്തകളുമായി ഉറങ്ങാന്‍ കിടക്കുക, അപ്പോള്‍ ഉണരാനും അതേ ഉന്മേഷം ഉണ്ടാകും.കിടക്കുന്നതിന് ഒരു 15 മിനിറ്റ് മുന്‍പ് അടുത്ത ദിവസത്തെ കാര്യം പ്ലാന്‍ ചെയ്യാനും സന്തോഷകരമായ കാര്യങ്ങള്‍ ചിന്തിക്കാനും സമയം കണ്ടെത്തുക.ഈ സമയം ഫോണും ടിവിയും ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.ഇത് നല്ല ഉറക്കം കിട്ടാനും അടുത്ത ദിവസം ഉന്മേഷവാന്മാരായി കൃത്യസമയം ഉണരാനും സഹായിക്കും. നമ്മുടെ ആരോഗ്യം എന്നത് ശാരീരിക ആരോഗ്യം മാത്രമല്ല, മാനസിക ആരോഗ്യം കൂടി ഉള്‍പ്പെടുന്നതാണ്.മനസ് രോഗാതുരമായാല്‍ ശരീരവും രോഗബാധിതമാകും. മാനസികാരോഗ്യമുണ്ടെങ്കില്‍ ഒരു പരിധി വരെ ആ ഇച്ഛാശക്തി കൊണ്ട് നമുക്ക് രോഗങ്ങളോട് പൊരുതുകയുമാകാം. പലരുടേയും മാനസിക പ്രശ്‌നമാണ് നെഗററീവ് ചിന്തകള്‍.ഇത്തരം ചിന്തകള്‍ നമ്മില്‍ നെഗറ്റീവ് ഊര്‍ജം കുത്തി നിറയ്ക്കും.ഇത് നമ്മുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തേയും ബാധിയ്ക്കുകയും ചെയ്യും.മനസിലെ നെഗററീവ് ചിന്താഗതികള്‍ നീക്കി നിര്‍ത്താന്‍ നാം ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ. നാം ഒരു പ്രവൃത്തി ചെയ്യുമ്പോള്‍…
Read More » -
NEWS
13 മാസങ്ങളുള്ള രാജ്യം; വർഷങ്ങളുടെ കണക്കിൽ 7 വർഷം പിന്നിലും
തങ്ങൾ പിന്തുടരുന്ന കലണ്ടറുകൾ പ്രകാരം വർഷങ്ങൾ പലതാണെങ്കിലും ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഒരു വർഷത്തിൽ 12 മാസങ്ങളാണ് ഉള്ളത്.ലോകത്തെ ഭൂരിപക്ഷം രാഷ്ടങ്ങളിലും ഇപ്പോള്‍ 2022 വര്‍ഷത്തെ ഏപ്രില്‍ മാസമാണ്.എന്നാല്‍ ചില രാജ്യങ്ങളെങ്കിലും സ്വന്തം കലണ്ടര്‍ പിന്തുടരുന്നതിനാൽ വർഷക്കണക്കിൽ മാറ്റമുണ്ടാകാം.(കൊല്ലവർഷം ഇത് 1197- എന്നപോലെ) എങ്കിലും ഭൂരിപക്ഷം രാജ്യങ്ങളിലും വര്‍ഷത്തില്‍ 12 മാസം എന്ന നിയമം പാലിക്കുന്നു.എന്നാല്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യ.നിരവധി വര്‍ഷങ്ങള്‍ പുറകിലാണ് എന്ന് മാത്രമല്ല വര്‍ഷത്തില്‍ 13 മാസങ്ങള്‍ ഉള്ള കലണ്ടറുമാണ് അവരുടേത്. അവരിപ്പോൾ 2014-ൽ ആണ് ഉള്ളത്. എത്യോപ്യന്‍ കലണ്ടറിന് ഒരു വര്‍ഷത്തില്‍ 13 മാസങ്ങളുണ്ട്, അതില്‍ 12 മാസങ്ങള്‍ക്ക് 30 ദിവസങ്ങളുണ്ട്. പാഗുമെ (Pagume) എന്ന് വിളിക്കുന്ന അവസാന മാസത്തില്‍ അഞ്ച് ദിവസവും.സെപ്റ്റംബര്‍ 11നാണ് അവരുടെ പുതുവർഷം.ഇതിനര്‍ത്ഥം, സെപ്റ്റംബര്‍ 2021 ആരംഭിക്കുമ്ബോള്‍, അവര്‍ ലോകത്തെ അപേക്ഷിച്ച് ഏഴ് മുതല്‍ എട്ട് വര്‍ഷം വരെ പിന്നിലാണെന്ന് !! 2007 സെപ്റ്റംബര്‍ 11-ന് ആയിരുന്നു അവർ സഹസ്രാബ്ദത്തിന്റെ തുടക്കം ആഘോഷിച്ചത്.!!!…
Read More »