CrimeNEWS

സംശയരോഗം, ഭാര്യയെ കഴുത്തറത്ത് കൊന്നു

പാല: ഭർത്താവിൻ്റെ സംശയത്തിൻ്റെയും തെറ്റിദ്ധാരണകളുടെയും കത്തിമുനയിൽ ഒരു സ്ത്രീ കൂടി ഇരയായി. പൈക മല്ലികശ്ശേരിയില്‍ കണ്ണമുണ്ടയില്‍ സിനിയെ (42)യെ ഭര്‍ത്താവ് ബിനോയ് ജോസഫാ(48) ണ് കൊലപ്പെടുത്തിയത്. എട്ട് ദിവസം മുന്‍പായിരുന്നു ആക്രമണം നടത്തിയത്. സംശയരോഗത്തെ തുടര്‍ന്നായിരുന്നു അക്രമണം.

കിടപ്പുമുറിയില്‍ വച്ച് സിനിയുടെ കഴുത്തില്‍ ബിനോയി കറിക്കത്തി കൊണ്ട് കുത്തുകയായിരുന്നു. കുട്ടികള്‍ മറ്റൊരു മുറിയില്‍ ഉറങ്ങികിടക്കവേ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ബിനോയിയെ പൊന്‍കുന്നം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഗുരുതരമായി പരുക്കേറ്റ സിനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Signature-ad

ബിനോയി രാത്രിയില്‍ വീട്ടിലെത്തിയാലുടൻ മുന്‍ വാതിലും അടുക്കള വാതിലും മറ്റൊരു താഴിട്ട് പൂട്ടും, താക്കോല്‍ തലയണക്കടിയില്‍ സൂക്ഷിക്കും. ചെറിയൊരു അനക്കം കേട്ടാല്‍ പോലും വാതില്‍ തുറന്നു പുറത്തിറങ്ങി നോക്കും. പൊന്‍കുന്നം പൈകയില്‍ എലിക്കുളം മല്ലികശേരി കണ്ണമുണ്ടയില്‍ സിനിയെ യെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് ബിനോയ് ജോസഫിന്റെ രീതികള്‍ നാളുകളായി ഇതായിരുന്നു എന്ന് പൊലീസ് പറയുന്നു.

എട്ട് ദിവസം മുന്‍പ് രാത്രി 11.45 ഓടെയായിരുന്നു സംഭവം. രാത്രിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രതി കിടപ്പുമുറിയില്‍ വച്ച് സിനിയുടെ കഴുത്തില്‍ കറിക്കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
മറ്റൊരു മുറിയില്‍ ഉറങ്ങിക്കിടന്ന കുട്ടികള്‍ ബഹളം കേട്ട് എഴുന്നേറ്റു വന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയെ കണ്ടത്.

ഇവര്‍ വിവരം നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് സിനിയെ പാലാ മരിയന്‍ മെഡിസിറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പാലാ പൊലീസിൽ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തി ബിനോയിയെ പൊന്‍കുന്നം പോലീസ് കസ്റ്റഡിയില്‍ എടുത്തു. എട്ട് ദിവസത്തിന് ശേഷമാണ് സിനി ഇന്നലെ മരണത്തിന് കീഴടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: