പയ്യനാട്: സന്തോഷ് ട്രോഫിയിൽ ചിര വൈരികളായ ബംഗാളിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകര്‍ത്ത് കേരളം. പയ്യനാട് മൈതാനത്തെ ഇളക്കിമറിച്ച് നൗഫലും ജസിനുമാണ് കേരളത്തിന് ആധികാരിക ജയം സമ്മാനിച്ചത്.
ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം 85-ാം മിനിറ്റിലാണ് ആരാധകരെ ആവേശക്കടലിലാഴ്ത്തി കേരളത്തിന്റെ ആദ്യ ഗോള്‍ പിറന്നത്.ജെസിന് പന്തുമായി മുന്നേറിയശേഷം രണ്ട് പ്രതിരോധനിര താരങ്ങള്‍ക്കിടയിലൂടെ പന്ത് ജിജോയ്ക്ക് കൈമാറി. ജിജോ അത് നൗഫലിനും. പന്ത് പിടിച്ചെടുത്ത നൗഫല്‍ പായിച്ച ഷോട്ട് അതുവരെ കീഴടങ്ങാതിരുന്ന ബംഗാള്‍ ഗോളിയെ പരാജയപ്പെടുത്തി.കളി ഇൻഞ്ചുറി ടൈമിലേക്ക് നീണ്ടതിന് പിന്നാലെ കേരളം രണ്ടാം ഗോളും നേടി. ടി.കെ. ജസിനാണ് ബംഗാള്‍ ഗോളിയെ കീഴടക്കി വലയിലേക്ക് പന്തടിച്ചു കയറ്റിയത്.ആദ്യ മത്സരത്തിൽ കേരളം രാജസ്ഥാനെ 5-0 ന് പരാജയപ്പെടുത്തിയിരുന്നു.ഇതോടെ കളിച്ച രണ്ടു മത്സരങ്ങളിലും ജയിച്ച കേരളം ആറു പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാമതെത്തി.