Month: April 2022

  • India

    കല്‍ക്കരി ക്ഷാമം: ഡല്‍ഹിയും വിവിധ സംസ്ഥാനങ്ങളും കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍

    ന്യൂഡല്‍ഹി: കല്‍ക്കരി ക്ഷാമം മൂലം ഡല്‍ഹിയും വിവിധ സംസ്ഥാനങ്ങളും കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍. കല്‍ക്കരിയുടെ ലഭ്യത കുറവ് മൂലം താപവൈദ്യുതി നിലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഡല്‍ഹിക്ക് പുറമേ പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് നീങ്ങിയിരിക്കുന്നത്. മുഴുവന്‍ സമയവും വൈദ്യുതി നല്‍കാന്‍ കഴിയാത്തതിനാല്‍ മെട്രോ ഉള്‍പ്പെടെ തന്ത്രപ്രധാന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ആശുപത്രികളുടെ അടക്കം പ്രവര്‍ത്തനത്തെ ബാധിക്കുന്ന പശ്ചാത്തലത്തില്‍ ഊര്‍ജ്ജ മന്ത്രി സത്യേന്ദര്‍ ജെയ്ന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. താപനിലയങ്ങളില്‍ ആവശ്യത്തിന് കല്‍ക്കരി എത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിന് ഡല്‍ഹി സര്‍ക്കാര്‍ കത്തയച്ചു. ഡല്‍ഹിയുടെ വൈദ്യുതി ആവശ്യകതയുടെ 30 ശതമാനം നിര്‍വഹിക്കുന്നത് ദാദ്രി, ഉഞ്ചഹാര്‍ താപനിലയങ്ങളില്‍ നിന്നാണ്. എന്നാല്‍ കല്‍ക്കരി ക്ഷാമം ഈ താപനിലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണെന്ന് സത്യേന്ദര്‍ ജെയ്ന്‍ പറഞ്ഞു. പഞ്ചാബില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് വൈദ്യുതി ആവശ്യകതയില്‍ 40 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കാര്‍ഷിക…

    Read More »
  • Business

    നാലാംപാദത്തില്‍ നേട്ടവുമായി ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി; ലാഭം ഉയര്‍ന്നു

    ന്യൂഡല്‍ഹി: ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസിയുടെ നികുതിയ്ക്ക് ശേഷമുള്ള ലാഭം നാലാംപാദത്തില്‍ ഒരു ശതമാനം ഉയര്‍ന്ന് 158.5 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നികുതിയ്ക്കുശേഷമുള്ള ലാഭം 156.7 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മൂന്ന് ശതമാനം ഉയര്‍ന്ന് 323.5 കോടി രൂപയുമായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 315.3 കോടി രൂപയായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 21 ശതമാനം ഉയര്‍ന്ന് 1,293 കോടി രൂപയായി. നികുതിയ്ക്ക് ശേഷമുള്ള ലാഭം 28 ശതമാനം ഉയര്‍ന്ന് 672.8 കോടി രൂപയുമായി. ത്രൈമാസത്തില്‍, ശരാശരി 2.96 ലക്ഷം കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന ആദിത്യ ബിര്‍ള സണ്‍ലൈഫ് എഎംസി രാജ്യത്തെ നാലാമത്തെ വലിയ അസറ്റ് മാനേജ്മെന്റ് കമ്പനിയാണ്. ആദിത്യ ബിര്‍ള കാപിറ്റല്‍, സണ്‍ലൈഫ് എഎംസി ഇന്‍വെസ്റ്റ്മെന്റ്സ് എന്നിവയുടെ സംയുക്ത സംരംഭമാണ് ആദിത്യ ബിര്‍ള…

    Read More »
  • Business

    നാലാംപാദ ഫലങ്ങളില്‍ നഷ്ടവുമായി ബജാജ് ഓട്ടോ; അറ്റലാഭം രണ്ട് ശതമാനം ഇടിഞ്ഞു

    ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദ ഫലങ്ങളില്‍ നഷ്ടവുമായി ബജാജ് ഓട്ടോ. വില്‍പ്പന ഇടിഞ്ഞതോടെ അറ്റ ലാഭം രണ്ട് ശതമാനം കുറഞ്ഞ് 1,526 കോടി രൂപയിലെത്തി. ആഭ്യന്തര, കയറ്റുമതി വിപണികളിലെ വില്‍പ്പന ദുര്‍ബ്ബലമായതും, സെമികണ്ടക്ടര്‍ ക്ഷാമവുമാണ് ഈ നഷ്ടത്തിന് കാരണം. 2021 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ കമ്പനി 1,551 കോടി രൂപയുടെ കണ്‍സോണിഡേറ്റഡ് അറ്റാദായം നേടിയിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം നാലാം പാദത്തില്‍ 7,975 കോടി രൂപയായി കുറഞ്ഞു. 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ ഇത് 8,596 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ മൊത്തം ഇരുചക്രവാഹന, വാണിജ്യ വാഹന വില്‍പ്പന 17 ശതമാനം ഇടിഞ്ഞ് 9,76,651 യൂണിറ്റായി. 2020-21 ല്‍ ഇത് 11,69,664 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയില്‍ മൊത്തം വില്‍പ്പന 27 ശതമാനം ഇടിഞ്ഞ് 3,89,155 യൂണിറ്റിലെത്തി. അതേസമയം, 2020-21 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ 6,35,545 യൂണിറ്റ് കയറ്റുമതി ചെയ്ത സ്ഥാനത്ത് കഴിഞ്ഞ പാദത്തില്‍ കയറ്റുമതി…

    Read More »
  • Business

    ഹിന്ദുസ്ഥാന്‍ യുണിലിവര്‍: 50,000 കോടി രൂപയുടെ വിറ്റുവരവുള്ള എഫ്എംസിജി കമ്പനി

    ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ (എച്ച്യുഎല്‍) ഓഹരികള്‍ വ്യാഴാഴ്ച 4.5 ശതമാനം വര്‍ധിച്ചു. മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ നേട്ടം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ഓഹരി വില ഉയര്‍ന്നത്. സെന്‍സെക്സില്‍ ഓഹരി വില 4.55 ശതമാനം ഉയര്‍ന്ന് 2,241.80 രൂപയിലെത്തി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ഓഹരികള്‍ 4.92 ശതമാനം ഉയര്‍ന്ന് 2,249.90 രൂപയിലെത്തി. വ്യാഴാഴ്ച സെന്‍സെക്‌സില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ഹിന്ദുസ്ഥാന്‍ യൂണിലിവറാണ്. എന്‍എസ്ഇയില്‍ യൂണിലിവര്‍ 4.28 ശതമാനം ഉയര്‍ന്ന് 2,237 രൂപയിലെത്തി. ബിഎസ്ഇയില്‍ കമ്പനിയുടെ വിപണി മൂല്യം 22,920.37 കോടി രൂപ ഉയര്‍ന്ന് 5,26,731.37 കോടി രൂപയായി. നാലാംപാദ കണ്‍സോളിഡേറ്റഡ് അറ്റാദായം 5.34 ശതമാനം വര്‍ധിച്ച് 2,307 കോടി രൂപയായതായി കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു. പണപ്പെരുപ്പം മൂലം ലാഭനഷ്ടങ്ങളില്ലാത്ത തരത്തിലായിരുന്നു കമ്പനിയുടെ പ്രകടനം. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഇപ്പോള്‍ 50,000 കോടി രൂപയുടെ വിറ്റുവരവുള്ള എഫ്എംസിജി കമ്പനിയെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. 1,000 കോടി രൂപ വീതം വിറ്റുവരവുള്ള 16 ബ്രാന്‍ഡുകളാണ്…

    Read More »
  • India

    വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനുള്ള ശ്രമത്തില്‍ ഇന്ത്യ; ചില പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

    സമ്പൂര്‍ണ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനുള്ള ശ്രമത്തില്‍ ഇന്ത്യ. പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി അഭാവം പരിഹരിക്കാന്‍ വേഗത്തിലുള്ള ചരക്ക് നീക്കത്തിനായി ഇന്ത്യ ചില പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. കത്തുന്ന വേനലില്‍ കല്‍ക്കരിയുടെ ആവശ്യകത വര്‍ദ്ധിച്ചു. ഇത് രാജ്യത്തെ വൈദ്യുതിയുടെ 70 ശതമാനം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. നിലവില്‍ ഇന്ത്യയുടെ പല ഭാഗങ്ങളും മണിക്കൂറുകളോളം പവര്‍ കട്ടിനെ അഭിമുഖീകരിക്കുകയാണ്. ചില വ്യവസായങ്ങളും ഫോസില്‍ ഇന്ധനത്തിന്റെ കുറവ് കാരണം ഉല്‍പ്പാദനം വെട്ടിക്കുറച്ചിട്ടുണ്ട്. ഇത് പകര്‍ച്ചവ്യാധി മൂലമുണ്ടായ മാന്ദ്യത്തില്‍ നിന്ന് സമ്പദ്വ്യവസ്ഥ പുനരുജ്ജീവിച്ച് വരുന്ന സാഹചര്യത്തില്‍ വലിയ തിരിച്ചടിയാണ്. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നുള്ള ഉയര്‍ന്ന ഊര്‍ജ വില പിടിച്ചുനിര്‍ത്താന്‍ ഗവണ്‍മെന്റ് പാടുപെടുന്ന സമയത്താണ് പണപ്പെരുപ്പം ഇനിയും കൂടാനുള്ള സാധ്യത ഉയരുന്നത്. നടപടി താത്കാലികമാണെന്നും സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്ന മുറയ്ക്ക് പാസഞ്ചര്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്നും ഏഷ്യയിലെ ഏറ്റവും വലിയ ശൃംഖലകളിലൊന്നായ ഇന്ത്യന്‍ റെയില്‍വേ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗൗരവ് കൃഷ്ണ ബന്‍സാല്‍ പറഞ്ഞു. വൈദ്യുതി നിലയങ്ങളിലേക്ക് കല്‍ക്കരി നീക്കാന്‍ എടുക്കുന്ന…

    Read More »
  • India

    റിയല്‍ എസ്റ്റേറ്റ് മേഖല മുന്നേറ്റത്തില്‍; ഭവന വില്‍പ്പന ഉയര്‍ന്നു

    രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല മുന്നേറ്റത്തിന്റെ പാതയിലെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി സിബിആര്‍ഇ. 2022ലെ ആദ്യപാദത്തിലെ ഭവന വില്‍പ്പന ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം 2022 ലെ ആദ്യത്രൈമാസത്തിലെ ഭവന വില്‍പ്പന 13 ശതമാനമായി ഉയര്‍ന്നു. അതായത്, വില്‍പ്പനയില്‍ 70,000 യൂണിറ്റുകളുടെ വര്‍ധന. സിബിആര്‍ഇ സൗത്ത് ഏഷ്യ ്രൈപവറ്റ് ലിമിറ്റഡിന്റെ ‘ഇന്ത്യ മാര്‍ക്കറ്റ് മോണിറ്റര്‍ ഝ1 2022’ ലെ കണ്ടെത്തലുകള്‍ അനുസരിച്ച്, 2022 ലെ ആദ്യപാദത്തിലെ താങ്ങാനാവുന്ന ബജറ്റ് വിഭാഗത്തിലെ ഭവന വില്‍പ്പനയില്‍ മുന്‍പാദത്തേക്കാള്‍ 27 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഉയര്‍ന്ന നിലവാരത്തിലുള്ള വില്‍പ്പന 23 ശതമാനമായും കുതിച്ചു. അതേസമയം, മിഡ്എന്‍ഡ് സെഗ്മെന്റിലുള്ള ഭവനങ്ങളുടെ വില്‍പ്പന ഈ പാദത്തില്‍ 41 ശതമാനം കുറഞ്ഞു. പ്രീമിയം, ലക്ഷ്വറി ഹൗസിംഗ് സെഗ്മെന്റുകളിലും മുന്‍പാദത്തേക്കാള്‍ വില്‍പ്പനയില്‍ നേരിയ ഉയര്‍ച്ചയുണ്ടായി. പുതിയ യൂണിറ്റ് ലോഞ്ചുകളും മുന്‍വര്‍ഷത്തേക്കാള്‍ 30 ശതമാനം കുതിച്ചുയര്‍ന്നു. ‘കഴിഞ്ഞ വര്‍ഷം പ്രതിരോധശേഷി പ്രകടമാക്കിയതിന് ശേഷം വില്‍പ്പനയും പുതിയ ലോഞ്ചുകളും ശക്തമായി മുന്നേറുകയാണ്. മെച്ചപ്പെട്ട വാക്സിനേഷന്‍ കവറേജ്,…

    Read More »
  • NEWS

    മദ്യത്തിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഇറക്കുമതി വിലക്ക്; നേപ്പാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

    ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്ക് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യമായ നേപ്പാളും. വിദേശ നാണ്യ കരുതല്‍ ശേഖരം ഇടിഞ്ഞതിനെ തുടര്‍ന്നാണ് പ്രതിസന്ധി. ഇത് മറികടക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നേപ്പാള്‍. രാജ്യത്തേക്ക് കാറുകളും മദ്യവും പുകയില ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് വിലക്കിയാണ് ഉത്തരവിട്ടിരിക്കുന്നത്. വിദേശ നാണ്യ ശേഖരത്തിന്റെ കുറവാണ് ശ്രീലങ്കയെയും പ്രതിസന്ധിയില്‍ വീഴ്ത്തിയത്. സമാനമായ പ്രയാസമാണ് നേപ്പാളും നേരിടുന്നത്. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ കാറുകള്‍, മദ്യം, പുകയില തുടങ്ങിയവ ആഡംബര വസ്തുക്കളുടെ ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തി നേപ്പാളിലെ വാണിജ്യ കാര്യ മന്ത്രാലയം ഉത്തരവിട്ടു. വിദേശനാണ്യം അവശ്യ സാധനങ്ങളുടെ ഇറക്കുമതിക്ക് വേണ്ടി മാത്ര ചെലവഴിക്കാനാണ് ഈ നിലയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. കളിപ്പാട്ടങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതിക്കും വിലക്കുണ്ട്. ഇന്ത്യയില്‍ നിന്ന് പൂര്‍ണമായും ഇറക്കുമതി ചെയ്യേണ്ട ഇന്ധനത്തിന്റെ വിലയില്‍ കാര്യമായ വര്‍ധനയുണ്ടായതും നേപ്പാളിന് വലിയ തിരിച്ചടിയായി. കല്‍ക്കരി ക്ഷാമത്തിന്റെ പേരില്‍ ഇന്ത്യയില്‍ നിന്ന് വേണ്ടത്ര വൈദ്യുതി കിട്ടാതെയാതോടെ രാജ്യത്ത്…

    Read More »
  • NEWS

    കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങി യുഎഇ

    ദുബായ്: ചരിത്രത്തിലാദ്യമായി കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. 2023 ജൂണ്‍ മാസം മുതല്‍ക്കാണ് കോര്‍പറേറ്റ് ആദായ നികുതി ഏര്‍പെടുത്തുകയെന്ന് യുഎഇയിലെ ധനകാര്യ മന്ത്രാലായം അറിയിച്ചു. നികുതി നിരക്ക് ഒന്‍പത് ശതമാനമാക്കാനാണ് നിലവില്‍ ആലോചിക്കുന്നത്. കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി ബിസിനസ് മേഖലകളില്‍ നിന്നുള്ളവരുടെ അഭിപ്രായം തേടി ധനമന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചു. മെയ് 19ന് മുന്‍പായി തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാനാണ് ധനമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് കോര്‍പറേറ്റ് നികുതി ഏര്‍പെടുത്തുന്നതിനുള്ള തീരുമാനം യുഎഇ ഭരണകൂടം പ്രഖ്യാപിച്ചത്. നികുതിദായകര്‍ക്ക് ഭാരമാകാത്ത വിധത്തില്‍ ഇത് നടപ്പാക്കുന്നതിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ധനമന്ത്രാലയത്തിലെ അണ്ടര്‍ സെക്രെട്ടറി യൂനസ് ഹാജി അല്‍ ഖൂരി പറഞ്ഞു. യുഎഇയില്‍ ഇതുവരെ ഒരു വിധത്തിലുള്ള ആദായ നികുതിയും ഏര്‍പെടുത്തിയിരുന്നില്ല. ബിസിനസ്, വ്യവസായ, പ്രഫഷണല്‍ സ്ഥാപനങ്ങള്‍ക്കാണ് പുതിയ നികുതി ബാധകമാവുക. ഇവ നടത്തുന്ന വ്യക്തികളും കമ്പനികളുമാണ് ഇനി മുതല്‍ നികുതി നല്‍കേണ്ടി വരിക. വാര്‍ഷിക വരുമാനം 3 .75…

    Read More »
  • Business

    മെറ്റവേഴ്സ്, വെബ് 3 സേവനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഫ്‌ലിപ്കാര്‍ട്ട്

    മെറ്റവേഴ്സ്, വെബ്3 സേവനങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുത്ത് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഫ്‌ലിപ്കാര്‍ട്ട്. ഇതിനായി കമ്പനി ഫ്‌ലിപ്കാര്‍ട്ട് ലാബ്സ് എന്ന പുതിയ സംരംഭം ആരംഭിച്ചു. മെറ്റാവേഴ്സ് പരീക്ഷണങ്ങള്‍, പുതിയ ടെക്നോളജികള്‍ വികസിപ്പിക്കല്‍, ആശയങ്ങള്‍ നടപ്പാക്കല്‍ തുടങ്ങിയവയ്ക്ക് കമ്പനി ലാബിനെ ഉപയോഗപ്പെടുത്തും. എന്‍എഫ്ടിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍, ബ്ലോക്ക്ചെയിന്‍ സേവനങ്ങള്‍, വിര്‍ച്വല്‍ സ്റ്റോര്‍ തുടങ്ങിയവ കമ്പനി അവതരിപ്പിക്കും. 2020 നവംബറില്‍ വിര്‍ച്വല്‍/ഓഗ്മെന്റ് റിയാലിറ്റി സ്റ്റാര്‍ട്ടപ്പ് സ്‌കാപിക്കിനെ) ഏറ്റെടുത്ത് രൂപീകരിച്ച ഫ്‌ലിപ്കാര്‍ട്ട് ക്യാമറ പുതിയ ലാബിന്റെ ഭാഗമാവും. പുതു തലമുറ ഇന്റര്‍നെറ്റിനെയാണ് വെബ്3 അഥവാ വെബ് 3.0 എന്ന് വിശേഷിപ്പിക്കുന്നത്. നിലവില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് വെബ്2 ആണ്. വെബ്2 തലമുറയില്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ സേവനങ്ങള്‍ നല്‍കുന്നതിന് പകരമായി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് പണമുണ്ടാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വെബ്3 ഡീസെന്‍ട്രലൈസ്ഡ് ആയിരിക്കും. അതിനാല്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കാതെ തന്നെ സേവനങ്ങള്‍ ഉപയോഗിക്കാം.

    Read More »
  • Business

    മാരുതി സുസുക്കി ഇന്ത്യയുടെ അറ്റാദായത്തില്‍ 51.14 ശതമാനം വര്‍ധന

    ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ അറ്റാദായത്തില്‍ 51.14 ശതമാനം വര്‍ധന രേഖപ്പെടുത്തി.2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ അറ്റാദായം 1,875.8 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ കമ്പനിയുടെ മൊത്ത അറ്റാദായം 1,241.1 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് മൊത്ത വരുമാനം 26,749.2 കോടി രൂപയാണ്. മുമ്പ് ഇതേ കാലയളവില്‍ ഇത് 24,034.5 കോടി രൂപയായിരുന്നു. അവലോകന പാദത്തില്‍ മൊത്തം വാഹന വില്‍പ്പന 4,88,830 യൂണിറ്റാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 0.7 ശതമാനം കുറവാണ്. ആഭ്യന്തര വില്‍പ്പന 2021 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ നിന്ന് 8 ശതമാനം ഇടിഞ്ഞ് 4,20,376 യൂണിറ്റായി. കൂടാതെ കയറ്റുമതി 68,454 യൂണിറ്റായിരുന്നുവെന്ന് കമ്പനി അറിയിച്ചു. ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2021…

    Read More »
Back to top button
error: