NEWS

ഇന്ത്യയിലെ തലകീഴായ വെള്ളച്ചാട്ടങ്ങൾ Reverse Waterfalls)

രോ മഴക്കാലത്തും ഇന്ത്യൻ ഉപഭൂഖണ്ഡം പ്രകൃതി വിസ്മയങ്ങളുടെ നാടായി മാറുന്നു.കുതിച്ചുചാടുന്ന  വെള്ളച്ചാട്ടങ്ങളും ഇടതൂർന്ന ഹരിതദൃശ്യങ്ങളും ഭൂമിയുടെ ഗന്ധവും  മനോഹാരിതയുടെയും അത്ഭുതത്തിന്റെയും എക്കാലവും നിലനിൽക്കുന്ന അടയാളങ്ങളായി   മനസ്സിലും കണ്ണുകളിലും  നിറയുന്നു.  എന്നാൽ ഒരു വിസ്മയകരമായ മൺസൂൺ പ്രതിഭാസമാണ് രാജ്യത്തിന്റെ പശ്ചിമഘട്ടത്തിലൂടെയുള്ള തലകീഴായ  വെള്ളച്ചാട്ടം ( Reverse Waterfalls). ഇത് കണ്ടാൽ ഗുരുത്വാകർഷണത്തിനെതിരായി ജലപ്രവാഹം മുകളിലേക്ക് നീങ്ങി ഭൗതികശാസ്ത്ര നിയമങ്ങളെ ധിക്കരിക്കുന്നതായി തോന്നും.
ഒരു  വെള്ളച്ചാട്ടം നദിയുടെ ഭാഗത്തേക്ക് ഇറങ്ങുകയും ശക്തമായ മൺസൂൺ കാറ്റ് അതിലെ ജലത്തിന്റെ വലിയൊരു അളവ് മുകളിലേക്ക് തള്ളുകയും ചെയ്യുമ്പോൾ ജലത്തിന്റെ വിപരീത പ്രവാഹം സംഭവിക്കുന്നു.ഇത് മുകളിലേക്ക് ഒഴുകുന്ന ഒരു മിനി വെള്ളച്ചാട്ടമായി പ്രതീതി സൃഷ്ടിക്കുന്നു.കൂടാതെ മുകളിലേക്ക് തള്ളുന്നത് വെള്ളം ആകാശത്തേക്ക് പറക്കുന്ന പ്രഭാവം നൽകുന്നു.
 ഇന്ത്യയിൽ, കൊങ്കൺ തീരത്തിനും ഡെക്കാൻ പീഠഭൂമിക്കും ഇടയിൽ വ്യാപിച്ചുകിടക്കുന്ന നാനേഘട്ട് പർവതപാതയിലാണ് ഏറ്റവും പ്രശസ്തമായ റിവേഴ്സ് വെള്ളച്ചാട്ടം കാണാൻ സാധിക്കുന്നത്.ചാറ്റൽ മഴയും വെള്ളത്തിന്റെ വിചിത്രമായ കളികളും കാണാൻ വിനോദസഞ്ചാരികൾ ഘാട്ടിൽ തടിച്ചുകൂടുന്നു.നാസിക്കിൽനിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ, താഹുലി കൊടുമുടിയിലേക്കുള്ള വഴിയിൽ ശാന്തമായ അഞ്ജനേരി ഗ്രാമത്തിലും തലകീഴായ വെള്ളച്ചാട്ടം ഉണ്ട്.
മുംബൈക്ക് സമീപമുള്ള സന്ധൻ താഴ്‌വരയിലെ സമ്രാദ് ഗ്രാമത്തിൽ 2,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു റിവേഴ്സ് വെള്ളച്ചാട്ടം ഉണ്ട്.പൂനെയ്ക്ക് സമീപമുള്ള കാവൽഷെറ്റ് പോയിന്റിൽ പത്തോളം  തലകീഴായ വെള്ളച്ചാട്ടങ്ങൾ ഉണ്ട്. മഹാരാഷ്ട്രയിലെ കല്യാണിനും അഹമ്മദ്‌നഗറിനും ഇടയിലുള്ള മാൽഷെജ് ഘട്ടിനടുത്തുള്ള സിംഹഗഡ് കോട്ടയ്ക്ക് സമീപവും ഇത്തരം സുന്ദര ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വിചിത്രവും എന്നാൽ വിസ്മയിപ്പിക്കുന്നതുമായ ഈ പ്രതിഭാസം ലോകമെമ്പാടും  കണ്ടുവരുന്നു.സിഡ്‌നി മുതൽ ഇംഗ്ലണ്ടിലെ കിൻഡർ ഡൗൺഫാൾ വരെയും ചിലിയിലെ മൗലെ മേഖലയിലും മൺസൂൺ മഴക്കാലത്ത് റിവേഴ്‌സ് വെള്ളച്ചാട്ടങ്ങൾ ഭൂപ്രകൃതിയെ കീഴടക്കുകയും എല്ലാ വർഷവും വാർത്തകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

Back to top button
error: