Month: April 2022
-
NEWS
ഓട്ടോക്കാരൻ നികുതിവകുപ്പിനു വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചത് 11 കോടി; അറസ്റ്റിൽ
തൊടുപുഴ: 2015 മുതൽ മുട്ടത്ത് ഓട്ടോ ഓടിച്ചു നടന്ന മുട്ടം എള്ളുംപുറം അരീപ്പാക്കല്‍ സിബി തോമസിന് ഇപ്പോള്‍ കോടികളുടെ ആസ്തിയാണുള്ളത്.കഴിഞ്ഞ വര്‍ഷം 11 കോടിയാണ് ഇയാള്‍ നികുതിവകുപ്പിനു വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചത്.സംഭവത്തിൽ കുളമാവ് സിഐ സുനില്‍ തോമസിന്‍റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തൊടുപുഴ മേഖലയില്‍നിന്നു ലഭിച്ച നാലു പരാതികളിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.അറസ്റ്റിലായ പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.വീട്ടമ്മമാര്‍ ഉള്‍പ്പെടെ നിരവധിയാളുകളെ കൃത്രിമ രേഖകള്‍ ചമച്ച് ഇയാൾ കടക്കെണിയിലാക്കിയിരുന്നതായാണ് വിവരം. തൊടുപുഴയിലെ അരീപ്ലാക്കല്‍ ഫൈനാന്‍സ് എന്ന പണമിടപാട് സ്ഥാപനത്തിന്‍റെ മറവിലാണ് ഇയാള്‍ സാന്പത്തിക തട്ടിപ്പുകള്‍ നടത്തിയിരുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളില്‍നിന്നും ഒപ്പിട്ട ചെക്കുകളും മുദ്രപ്പത്രങ്ങളും ഉള്‍പ്പെടെയുള്ള രേഖകള്‍ ഈടായി വാങ്ങിയ ശേഷമാണ് ഇയാള്‍ പണം നല്‍കിയിരുന്നത്.പ്രോമിസറി നോട്ടെന്ന പേരിലുള്ള അപേക്ഷകളില്‍ ഇയാള്‍ ഒപ്പിട്ടു വാങ്ങിയ ശേഷം ഇതില്‍ കൂടിയ തുകയും മറ്റും എഴുതിചേര്‍ക്കുകയായിരുന്നു.
Read More » -
NEWS
രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്‌ത പ്രതി പിടിയിൽ
പട്‌ന: രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്‌ത പ്രതി പിടിയില്‍.ബിഹാറിലെ ഛപ്രയില്‍ ആണ് മനസാക്ഷിയെ ഞെട്ടിച്ച ക്രൂര സംഭവം നടന്നത്.സംഭവത്തിൽ ദിദര്‍ഗഞ്ച് സ്വദേശി സന്തോഷ് കുമാറാണ് ( 23) അറസ്റ്റിലായത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ പുറത്തുപോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌ത ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
NEWS
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിക്ക് ദേശീയ അംഗീകാരം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിക്ക് ദേശീയ അംഗീകാരം.പദ്ധതി (സിഎംഇഡിപി) വിജയകരമായി നടപ്പാക്കിയതിന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനാണ് (കെഎഫ്സി) 2022 ലെ സ്‌കോച്ച് (SKOCH) ദേശീയ അവാര്‍ഡ് ലഭിച്ചത്.ദേശീയതലത്തില്‍ ഡിജിറ്റല്‍, സാമ്ബത്തിക, സാമൂഹിക മേഖലകളിലെ മികച്ച ശ്രമങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരമാണിത്. സംരംഭക അഭിരുചിയുള്ള തൊഴില്‍രഹിതര്‍ക്ക് സംരംഭങ്ങള്‍ സ്ഥാപിക്കാന്‍ അഞ്ച് ശതമാനം പലിശ നിരക്കില്‍ ഒരു കോടി രൂപ വരെ ലളിത വ്യവസ്ഥകളില്‍ വായ്പ നല്‍കുന്ന പദ്ധതിയാണ് സിഎംഇഡിപി. ഇതു മുഖാന്തരം ഇതുവരെ 1894-ലധികം യൂണിറ്റുകള്‍ സ്ഥാപിക്കുകയും 158 കോടി രൂപ വായ്പ അനുവദിക്കുകയും ചെയ്തു.ഇന്ത്യയിൽ തന്നെ ഏറ്റവും ഉയർന്ന കണക്കാണ് ഇത്.
Read More » -
NEWS
നടൻ ബാബുരാജിനെതിരെ കേസ്
ഇടുക്കി: മൂന്നാറില്‍ റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നല്‍കി നടന്‍ ബാബുരാജ് കബളിപ്പിച്ചതായി വ്യവസായിയുടെ പരാതി. 40 ലക്ഷം രൂപ തട്ടിച്ചെന്നും തിരിച്ചുചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് കോതമംഗലം തലക്കോട് സ്വദേശി അരുണിന്റെ ആരോപണം.അരുണിന്റെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം അടിമാലി പൊലീസ് ബാബുരാജിനെതിരെ കേസെടുത്തു. മൂന്നാര്‍ കമ്ബ് ലൈനില്‍ നടന്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പരാതി.
Read More » -
NEWS
മാലിന്യത്തിൽ നിന്നും ഹരിതകര്‍മ്മസേന നേടിയത് 6.5 കോടി രൂപ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സംസ്ഥാനത്ത് ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഹരിതകര്‍മ്മസേന കഴിഞ്ഞ വര്‍ഷം സ്വരൂപിച്ചത് 6.5 കോടി രൂപ. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചാണ് ഹരിത കര്‍മ്മ സേന ഈ വലിയ തുക നേടിയത്. കഴിഞ്ഞ വര്‍ഷം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചത് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഹരിത കര്‍മ്മ സേനയാണ്. ജില്ലയിലെ 70 ശതമാനം വീടുകളിലും ഹരിത കര്‍മ്മ സേനയുടെ സേവനം ലഭിച്ചു. തലസ്ഥാനമായ തിരുവനന്തപുരമാണ് ഏറ്റവും പിന്നില്‍. 27 ശതമാനം വീടുകളില്‍ മാത്രമാണ് ജില്ലയില്‍ ഹരിത കര്‍മ്മസേനയുടെ സേവനം ലഭിച്ചത്. വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി മാലിന്യങ്ങള്‍ ശേഖരിക്കുന്ന രീതിയിലാണ് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം. ശേഖരിച്ച മാലിന്യങ്ങള്‍ തരം തിരിച്ച് സൂക്ഷിക്കാനും സംസ്‌കരിക്കാനും പ്രത്യേക കേന്ദ്രങ്ങളും ഹരിത കര്‍മ്മ സേനയ്‌ക്കുണ്ട്. ചെറിയ തുകയാണ് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഇങ്ങനെ ഹരിത കർമ്മസേന ഈടാക്കുന്നത്.
Read More » -
NEWS
ഇന്ന് ലോക ഭൗമ ദിനം
ഭൂമിയുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് എല്ലാ വര്‍ഷവും ഏപ്രില്‍ 22ന് ലോക ഭൗമ ദിനം ആചരിക്കുന്നത്.കാലാവസ്ഥ വ്യതിയാനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇതിന്റെ പ്രാധാന്യം ഏറെയാണ്. ഭൂമിയിലെ വിഭവങ്ങളെല്ലാം നാളയെ കുറിച്ച് ചിന്തിക്കാതെ മനുഷ്യൻ ഉപയോഗിക്കുന്നു.ഈ ഗ്രഹത്തിന് എല്ലാം തിരികെ നല്‍കുകയെന്നതാണ് ഇത്തവണത്തെ ഭൗമ ദിനത്തിന്റെ പ്രധാന സന്ദേശം.ബോധവത്കരണത്തിനൊപ്പം ഭൂമിയെ സംരക്ഷിക്കാന്‍ ഊര്‍ജ്ജം നല്‍കുകയാണ് ലക്ഷ്യം.
Read More » -
NEWS
നിമിഷപ്രിയയുടെ മോചനം; വേണ്ടത് 50 മില്യണ്‍ റിയാൽ
സനാ: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെടുന്നത് 50 മില്യണ്‍ റിയാൽ എന്ന് വിവരം.യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്.തലാലിന്റെ കുടുംബം ജയിലില്‍ എത്തി നിമിഷ പ്രിയയെ കണ്ട് ഡിമാന്റ് അറിയിച്ചതായാണ് വിവരം. 2017 ജൂലൈ 25നാണ് യമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്.യമന്‍ സ്വദേശിനിയായ സഹപ്രവര്‍ത്തകയുടെയും മറ്റൊരു യുവാവിന്‍റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. കീഴ്ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ച് മാപ്പ് നല്‍കിയാല്‍ നിമിഷക്ക് ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കും.എന്നാല്‍ ഇതിനായി നടത്തിയ ശ്രമങ്ങള്‍ ആദ്യം വിജയിച്ചിരുന്നില്ല.കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ സാധ്യമല്ലെന്നും അറിയിച്ചിരുന്നു.ഇതിനിടയിലാണ് തലാലിന്റെ കുടുംബത്തിൽ നിന്നും ഇങ്ങനെയൊരു സൂചന ലഭിച്ചിരിക്കുന്നത്. നിമിഷയെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍…
Read More » -
NEWS
കാവ്യ മാധവന് വീണ്ടും നോട്ടീസ്; ക്രൈംബ്രാഞ്ച് രണ്ടും കൽപ്പിച്ചു തന്നെ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന് പുതിയ നോട്ടീസ് നല്‍കി ചോദ്യംചെയ്യലിന് വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനം.അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നിടത്ത് കാവ്യാ മാധവന്‍ ചോദ്യംചെയ്യലിന് ഹാജരാകേണ്ട വിധത്തില്‍ പുതിയ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. മുന്‍പ് രണ്ടു തവണ നോട്ടീസ് നല്‍കിയെങ്കിലും കാവ്യയെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ആദ്യതവണ സ്ഥലത്തില്ല എന്ന മറുപടിയും രണ്ടാംതവണ വീട്ടില്‍ മാത്രമേ ചോദ്യംചെയ്യലിന് തയാറാകൂ എന്ന മറുപടിയുമായിരുന്നു കാവ്യ നല്‍കിയത്.പ്രതി ഉള്ള സ്ഥലത്ത് വച്ച് സാക്ഷിയുടെ മൊഴി എടുക്കേണ്ടതില്ല എന്ന നിലപാടാകും ക്രൈംബ്രാഞ്ച് ഇനി സ്വീകരിക്കുക.ഇക്കാര്യം വ്യക്തമാക്കിയുള്ള നോട്ടീസ് ഉടന്‍ കൈമാറും.കാവ്യയുടെ മാതാപിതാക്കളുടെയും ഏറ്റവും അടുത്ത ബന്ധുക്കളുടെയും മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
Read More » -
Crime
ശ്രീനിവാസന്‍ വധം; രണ്ടു പേര്‍ കൂടി പിടിയില്‍
പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ <span;>ഗൂഢാലോചനയില്‍ പങ്കെടുത്തവരില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ശ്രീനിവാസന്‍ വധക്കേസില്‍ അക്രമി സംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കണ്ടെത്തിയെന്നും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചെന്ന് പൊലീസ് ഇതിനേടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. നിലവില്‍ പന്ത്രണ്ട് പ്രതികളാണ് ഒളിവിലുള്ളത്. ഇന്ന് അറസ്റ്റിലായ നാല് പ്രതികളെ കോടതിയില്‍ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തുന്നതിന് മുന്‍പ് തന്നെ സഹായികളായി ചിലര്‍ മേലാമുറിയില്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങള്‍ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതും ഇവരായിരുന്നു. ഈ സംഘത്തിലെ 4 പേരാണ് പിടിയിലായത്. പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട ദിവസമാണ് ശ്രീനിവാസന്റെ കൊലപാതകം പദ്ധതിയിട്ടത്. ജില്ലാ ആശുപത്രി മോര്‍ച്ചറിക്ക് പുറകിലിരുന്നാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം…
Read More » -
India
ജമ്മു കാശ്മീരില്‍ ഭീകരാക്രമണം: ഒരു സൈനികന് വീരമൃത്യു
ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തെ തുടർന്ന് സുരക്ഷാ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സുന്‍ജ്വാനില്‍ ഒരു സൈനികന് വീരമൃത്യു. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ആക്രമണത്തില്‍ സൈനികന്‍ വീരമൃത്യു വരിച്ചുവെന്നത് ജമ്മു സോണിലെ എഡിജിപി മുകേഷ് സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട് ഭീകരര്‍ സുന്‍ജ്വാനിലെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സുരക്ഷാ സേനയ്ക്ക് ഈ വീട് വളയാന്‍ സാധിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജമ്മു കാശ്മീരില്‍ സുരക്ഷാ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. കുറച്ച് ദിവസങ്ങള്‍ക്കുമുമ്പായി ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ ഗ്രാമമുഖ്യനെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ആക്രമണത്തില്‍ ബാരമുള്ളയിലെ പട്ടാന്‍ ഗ്രാമ മുഖ്യന്‍ അഹമ്മദാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിയേറ്റ അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷോപിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 4 ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഷോപ്പിയാനിലെ ജൈനപോര മേഖലയിലെ ബാഡിഗാമിലാണ് സംഭവം നടന്നത്. ഭീകര സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ച സേന പ്രദേശത്ത് തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
Read More »