IndiaNEWS

ജമ്മു കാശ്മീരില്‍ ഭീകരാക്രമണം: ഒരു സൈനികന് വീരമൃത്യു

ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തെ തുടർന്ന് സുരക്ഷാ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സുന്‍ജ്വാനില്‍ ഒരു സൈനികന് വീരമൃത്യു. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ആക്രമണത്തില്‍ സൈനികന്‍ വീരമൃത്യു വരിച്ചുവെന്നത് ജമ്മു സോണിലെ എഡിജിപി മുകേഷ് സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്

ഭീകരര്‍ സുന്‍ജ്വാനിലെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സുരക്ഷാ സേനയ്ക്ക് ഈ വീട് വളയാന്‍ സാധിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജമ്മു കാശ്മീരില്‍ സുരക്ഷാ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

Signature-ad

കുറച്ച് ദിവസങ്ങള്‍ക്കുമുമ്പായി ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ ഗ്രാമമുഖ്യനെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ആക്രമണത്തില്‍ ബാരമുള്ളയിലെ പട്ടാന്‍ ഗ്രാമ മുഖ്യന്‍ അഹമ്മദാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിയേറ്റ അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷോപിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 4 ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഷോപ്പിയാനിലെ ജൈനപോര മേഖലയിലെ ബാഡിഗാമിലാണ് സംഭവം നടന്നത്. ഭീകര സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ച സേന പ്രദേശത്ത് തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Back to top button
error: