NEWS

രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്‌ത പ്രതി പിടിയിൽ

പട്‌ന: രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്‌ത പ്രതി പിടിയില്‍.ബിഹാറിലെ ഛപ്രയില്‍ ആണ് മനസാക്ഷിയെ ഞെട്ടിച്ച ക്രൂര സംഭവം നടന്നത്.സംഭവത്തിൽ ദിദര്‍ഗഞ്ച് സ്വദേശി സന്തോഷ് കുമാറാണ് ( 23) അറസ്റ്റിലായത്.
കുഞ്ഞിന്റെ മാതാപിതാക്കള്‍ പുറത്തുപോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌ത ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: