Month: April 2022
-
NEWS
കീവിൽ നിന്നും മർദ്ദനത്തിന്റെ പാടുകളേറ്റ 9 മൃതദേഹങ്ങൾ
ക്രൂരമായ മർദനങ്ങൾക്കിരയാക്കപ്പെട്ടതിന്റെ അടയാളങ്ങളോടെ യുദ്ധഭൂമിയിൽ നിന്നും ഒന്‍പത് മൃതദേഹങ്ങൾ കണ്ടെത്തി. യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നാണ് ഈ ദൃശ്യം. പതിനഞ്ചുകാരിയുൾപ്പെടെ മൂന്നുപേരെയാണ് ഒരു കുഴിമാടത്തിൽ അടക്കിയത്. മറ്റൊന്നിൽ ആറുപേരെയും. സിവിലിയൻമാരാണ് കൊല്ലപ്പെട്ടതെന്നും നിരായുധരായ ഇവർക്കെതിരെ റഷ്യൻ സേന വെടിയുതിർക്കുകയായിരുന്നുവെന്നും മുതിർന്ന യുക്രെയ്ൻ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അധിനിവേശത്തിന്റെ തുടക്കത്തിൽ കീവ് കേന്ദ്രീകരിച്ചായിരുന്നു റഷ്യയുടെ ആക്രമണം. ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ കൂട്ടമായി അടക്കംചെയ്ത കുഴിമാടങ്ങൾ അടുത്തിടെ കീവിലെ പ്രാന്തപ്രദേശങ്ങളിൽ നിന്ന് കണ്ടെടുത്തിരുന്നു.
Read More » -
NEWS
കുടിവെള്ളം ചോദിച്ചെത്തി ; ആലപ്പുഴയിൽ വീട്ടമ്മയേയും മകനേയും ബംഗാളി കുത്തി പരിക്കേല്‍പ്പിച്ചു
ആലപ്പുഴ: കുടിവെള്ളം ചോദിച്ചെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി എടത്വാ തലവടിയിൽ വീട്ടമ്മയേയും മകനേയും മാരകമായി കുത്തി പരിക്കേല്‍പ്പിച്ചു. തലവടി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ നീരേറ്റുപുറം കറുകയില്‍ വിന്‍സി കോട്ടേജില്‍ അനു ജേക്കബ്ബിന്റെ ഭാര്യ വിന്‍സിക്കും (50) മകന്‍ അന്‍വിനും (25) ആണ് കുത്തേറ്റത്.സംഭവത്തിൽ ബംഗാള്‍ സ്വദേശി സത്താറിനെ (36) എടത്വാ പൊലീസ് പിടികൂടി. ബുധനാഴ്ച വൈകിട്ട് 6 മണിയോട് കൂടിയായിരുന്നു സംഭവം.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Read More » -
NEWS
കരിങ്കല്ലിന്റെ വില വര്‍ദ്ധിപ്പിച്ചു; സ്ക്വയര്‍ ഫൂട്ടിന് 5.50 രൂപ വർധനവ്
കോഴിക്കോട്: ക്വാറികളില്‍ കരിങ്കല്ലിന്റെ വില വര്‍ദ്ധിപ്പിച്ചു. സ്ക്വയര്‍ ഫൂട്ടിന് 5.50 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഒരു ലോഡ് കരങ്കല്ലിന് ക്വാറിയില്‍ 1650 രൂപ ഉണ്ടായിരുന്നത് 2200 രൂപയാകും.വാഹന ചാര്‍ജ് കൂടി വരുന്നതോടെ കരിങ്കല്ലിന്റെ വില വലിയ തോതില്‍ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം അഞ്ച് വർഷത്തിനു ശേഷമാണ് വില വർധിപ്പിച്ചതെന്ന് സംയുക്ത ക്വാറി ഓണേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എക്‌സ്‌പ്ലോസീവ് വില 60 ശതമാനത്തിലേറെ വര്‍ദ്ധിച്ചു. ചെലവ് ഇരട്ടിയോളമായി. വിലവര്‍ദ്ധനവല്ലാതെ മുമ്ബോട്ടു പോയാല്‍ ക്വാറികള്‍ അടച്ചിടേണ്ടി വരുമെന്നും അവർ വ്യക്തമാക്കി.
Read More » -
NEWS
പരീക്ഷ ബുദ്ധിമുട്ട്;വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
കോഴിക്കോട്: എസ്‌എസ്‌എല്‍സി പരീക്ഷയിലെ ഫിസിക്‌സ്, കണക്ക് പരീക്ഷകള്‍ പ്രയാസമായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി.പയ്യോളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പുത്തന്‍പുരയില്‍ ജയദാസന്റെ മകള്‍ അനുശ്രീയാണ് (15) ജീവനൊടുക്കിയത്. പരീക്ഷ ബുദ്ധിമുട്ടാണെന്ന് അനുശ്രീ വീട്ടുകാരോട് പറഞ്ഞതായാണ് വിവരം.പരീക്ഷയെഴുതി വീട്ടിലെത്തിയ ഉടനെയാണ് അനുശ്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
NEWS
സില്‍വര്‍ലൈന്‍ പദ്ധതി ലാഭകരമാകില്ല; ബദലായി ടില്‍ട്ടിംഗ് ട്രെയിന്‍ സംവിധാനം നടപ്പാക്കണം:അലോക് കുമാര്‍ വർമ്മ
സിൽവർ ലൈൻ പദ്ധതി ലാഭകരമാകില്ലെന്നും ബദലായി ടില്‍ട്ടിംഗ് ട്രെയിന്‍ സംവിധാനമാണ് കേരളത്തിന് അനുയോജ്യമെന്നും സെമി-ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ സാദ്ധ്യതാ പഠനം നടത്തിയ സിസ്ട്രയുടെ തലവനായിരുന്ന അലോക് കുമാര്‍ വര്‍മ്മ.റെയില്‍വേയിലെ റിട്ട. ചീഫ് എന്‍ജിനിയര്‍ കൂടിയാണദ്ദേഹം. കേരളത്തിലെ റെയില്‍വേ യാത്രക്കാരില്‍ കൂടുതലും സംസ്ഥാനത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നവരാണ്.ചരക്ക് നീക്കവും അങ്ങനെതന്നെയാണ്.എന്നിട്ടും നിലവിലെ റെയില്‍വേ സംവിധാനവുമായി ബന്ധിപ്പിക്കാനാകാത്ത വിധത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി കൊണ്ടുവരുന്നതിനെയാണ് അലോക് ചോദ്യം ചെയ്യുന്നത്. സില്‍വര്‍ ലൈനിന് ബദലായി വളവുകളില്‍ വേഗത്തിലോടുന്ന ടില്‍ട്ടിംഗ് ട്രെയിന്‍ സംവിധാനം നടപ്പാക്കുകയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ ശുപാര്‍ശ.നിലവിലെ റെയില്‍വേ ലൈനിലൂടെ ഈ ട്രെയിന്‍ ഓടിക്കാം. ആറുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താനാവും.ഭൂമിയേറ്റെടുക്കേണ്ടി വരില്ല. ചെലവ് 25,000കോടിയില്‍ കൂടില്ല. നിലവിലെ ലൈന്‍ ശക്തിപ്പെടുത്തുകയും സിഗ്നലിംഗ് സംവിധാനം നവീകരിക്കുകയും ചെയ്താല്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗം ഉറപ്പാക്കാനാവും.ടില്‍ട്ടിംഗ് ട്രെയിനാണ് കേരളത്തിന് കൂടുതൽ അനുയോജ്യമെന്നാണ് അലോകിന്റെ അഭിപ്രായം. അതേസമയം, അത്യാധുനിക സൗകര്യങ്ങളുമായി 180കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാനാവുന്ന വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തിന് അനുവദിച്ചാലും…
Read More » -
NEWS
ഇ മോസസ് എന്ന മലയാളി യഹൂദനെ ആരും അറിയാൻ വഴിയില്ല ;ഒരു പക്ഷെ ഒരു പെണ്ണിന്റെ കഥ എന്ന സിനിമ കണ്ടവർ പോലും!
ഒരു പെണ്ണിന്റെ കഥ എന്ന സിനിമ കണ്ടവരോ ആ സിനിമയെ കുറിച്ച് കേട്ടവരോ ഇന്നത്തെ തലമുറയിൽ കുറവാണെങ്കിലും ആ സിനിമയിലെ ഒരു പാട്ടിനെ പറ്റി പറഞ്ഞാൽ ചിലപ്പോൾ ഓർത്തെന്നു വരും. പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ… എന്നാണ് ആ പാട്ട്.പി സുശീലാമ്മ പാടി അനശ്വരമാക്കിയ ഈ ഗാനം വയലാറിന്റെയും ദേവരാജൻ മാസ്റ്ററുടെയും കൂട്ടുകെട്ടിൽ ഉടലെടുത്തതാണ്. ശ്രീമാൻ മോസസിനെ വളരെ വിരളം ആളുകൾക്ക് മാത്രമേ ഓർമ്മയുണ്ടാകുകയുള്ളൂ. പ്രസിദ്ധ മലയാളസിനിമാ ചരിത്രകാരനും ചലച്ചിത്രനിരൂപകനും പത്രപ്രവർത്തകനും ആയിരുന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ മകനും പ്രശസ്ത പത്രപ്രവർത്തകനുമായ സാജു ചേലങ്ങാട്ടിന്റെ കേരള യഹൂദരെ കുറിച്ചുള്ള ഒരു പോസ്റ്റിൽ ഈ പേര് കാണാനാകും.അതും ‘കലാസാംസ്കാരിക മേഖലകളിലും അവരുടെ കയ്യൊപ്പ്’ എന്ന ഭാഗത്ത് രണ്ടേ രണ്ടുവരി ! കൊച്ചിയിൽ നിന്നും ഇസ്രായേലിലേക്ക് കുടിയേറിയ പഴയ മലയാളി യഹൂദർക്കിടയിൽ ഇന്നും അവർ ഓർക്കുന്ന ഒരു പേരാണ് മോസസിന്റേത്.അതുപോലെ തന്നെ അദ്ദേഹത്തിന്റെ പ്രശസ്തമായ സിനിമയായ ഒരു പെണ്ണിന്റെ കഥയും അതിലെ പൂന്തേനരുവി എന്ന പാട്ടും.…
Read More » -
NEWS
കേരളത്തിലെ റബർ കൃഷിയും മര്‍ഫി സായിപ്പിന്റെ കാട് കയറിയ ഓർമ്മകളും
കോട്ടയം: തുടർച്ചയായുള്ള ഉരുൾപൊട്ടൽ കൊണ്ട് കഴിഞ്ഞ സീസണിൽ വാർത്തയിൽ നിറഞ്ഞു നിന്ന ഒരു സ്ഥലമാണ് മുണ്ടക്കയത്തിനടുത്തുള്ള കൂട്ടിക്കൽ.അവിടെ മാത്തുമലയുടെ അടിവാരത്തിലെ ചെമ്ബകച്ചോട്ടില്‍ കാടുമൂടിയ ആറടി മണ്ണിലുറങ്ങുകയാണ് കടലിനക്കരെ നിന്ന് കേരളത്തില്‍ റബര്‍ എത്തിച്ച മര്‍ഫി സായിപ്പ്.ആ ഓര്‍മയ്ക്ക് അടുത്ത മാസം 65 വയസ് തികയുമ്ബോള്‍ കാടുപിടിച്ചു കിടക്കുകയാണ് കല്ലറയും പരിസരവും.അതെ മര്‍ഫി സായിപ്പിന്റെ ഓർമ്മകൾ കാട് കയറിയിരിക്കയാണ് ഇവിടെ.ഇവിടെന്നല്ല അങ്ങ് റബർ ബോർഡിന്റെ തലപ്പത്ത് വരെ. വാഗമണ്ണിന്റെ താഴ്‌വാരവും മുതുകോരമലയും ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ചുറ്റുമുണ്ടായിട്ടും അര്‍ഹിക്കുന്ന സ്മാരകമൊരുങ്ങിയില്ല മർഫി സായിപ്പിന്.റബർ പാൽ വിറ്റ് കോടീശ്വരൻമാരായ പലർക്കും മർഫി സായിപ്പിനെ ഇന്ന് അറിയുകയുമില്ല.ഓർമ്മയുള്ള ആരെങ്കിലും കൂട്ടിക്കല്‍ പഞ്ചായത്ത് സ്ഥാപിച്ച ‘മര്‍ഫി സായിപ്പിന്റെ ശവകുടീര’മെന്ന ബോര്‍ഡ് കണ്ട് ചെന്നാൽ നിരാശരായി മടങ്ങേണ്ടിയും വരും. ഏന്തയാര്‍ സെന്റ് ജോസഫ് പള്ളിയുടെ ഉടമസ്ഥതയിലുള്ള സെമിത്തേരിയോട് ചേര്‍ന്നാണ് മർഫി സായിപ്പിന്റെ കല്ലറ.കല്ലറയിരിക്കുന്ന ആറു സെന്റ് പാട്ടത്തിനെടുത്ത റബര്‍ ബോര്‍ഡ് മ്യൂസിയം പണിയുമെന്ന് പ്രഖ്യാപിച്ചെങ്കിലും 2014ല്‍ ചുറ്റുമതില്‍ കെട്ടി…
Read More » -
NEWS
ഡൗൺ സിൻഡ്രോം ഒന്നിനും ഒരു തടസമല്ല; ലോകത്തിന്റെ നെറുകയിൽ അവ്നിശ്
ഡൗൺ സിൻഡ്രോം ബാധിച്ച, മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിനെ ദത്തെടുത്തു കൊണ്ട് വാർത്തകളിലും ജനമനസുകളിലും ഇടം നേടിയ യുവാവാണ് ആദിത്യ തിവാരി.വെറും ഇരുപത്തിരണ്ട് മാസം മാത്രം പ്രായമുള്ളപ്പോഴാണ് ഈ കുഞ്ഞിനെ ആദിത്യ സ്വന്തമാക്കുന്നത്. അവ്നിശ് തിവാരി എന്ന പേരിട്ടു വളർത്തിയ ഈ കുഞ്ഞ് ആദിത്യയുടെ ജീവിതത്തിന്റെ ഭാഗമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഏറ്റവും പ്രായം കുറഞ്ഞ സിംഗിള്‍ പേരന്റ് എന്നതായിരുന്നു ആദിത്യയ്ക്കു കിട്ടിയ വിശേഷണം. ഇപ്പോഴിതാ അവ്നിശിന്റെ ഒരു നേട്ടം ലോകത്തെ അറിയിക്കുകയാണ് ആദിത്യ തിവാരി.ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റിന്റെ നെറുകയിൽ അവ്നിശ് എത്തിയ സന്തോഷവാർത്തയാണ് ചിത്രങ്ങൾക്കൊപ്പം അദേഹം അഭിമാനപൂർവം പങ്കുവച്ചത്. എവറസ്റ് കൊടുമുടിയുടെ 5500 മീറ്റർ ഉയരത്തിൽ ഇന്ത്യൻ പതാകയുമേന്തി നിൽക്കുന്ന തന്റേയും അവ്നിശിന്റേയും ചിത്രങ്ങളാണ് ആദിത്യ പങ്കുവച്ചത്.ഏഴ് വയസ്സാണ് അവ്നിശിനിപ്പോൾ.എവറസ്റ് കൊടുമുടിയുടെ 5,500 മീറ്റർ (18,200 അടി) ഉയരത്തിൽ എത്തിയ ക്രോമസോം ഡിസോർഡറുമായി ജനിച്ച ആദ്യത്തെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയുമാണ് അവ്നിശ്. പ്രത്യേക പരിഗണന…
Read More » -
NEWS
കുറ്റ്യാട്ടൂർ മാങ്ങയുടെ ചരിത്രം;മാവിലയ്ക്ക് കിലോ 150 രൂപ
കണ്ണൂർ ജില്ലയിലെ ‘കുറ്റ്യാട്ടൂർ ഗ്രാമം’ സമീപമുള്ള മറ്റ് സ്ഥലങ്ങളിൽ അറിയപ്പെടുന്നത് കുറ്റ്യാട്ടൂർ മാങ്ങയുടെ പേരിലാണ്.ഇവിടത്തെ പ്രധാന കാർഷിക ഉല്പന്നമാണ് പ്രത്യേക ഇനം മാങ്ങ.അഞ്ച് നൂറ്റാണ്ട് മുൻപാണ് ഇപ്പോൾ കാസർകോട് ജില്ലയിലുൾപ്പെട്ട നീലേശ്വരത്ത് നിന്നും കുറ്റ്യാട്ടൂർ വേശാലയിലെ കാവില്ലത്ത് നമ്പൂതിരി മാവിന്റെ വിത്ത് കൊണ്ടുവന്നത്. തുടർന്ന് കുറ്റ്യാട്ടൂർ ഗ്രാമത്തിലാകെ സവിശേഷ ഇനം മാവ് കൃഷി ചെയ്യാൻ തുടങ്ങി.നൂറ്റാണ്ടുകൾ പഴക്കമുള്ള മാവുകൾ കുറ്റ്യാട്ടൂർ ഗ്രാമത്തിലെ പഴയ തറവാടുകളിൽ ഇപ്പോഴും കാണാം.കുറ്റിയാട്ടൂരിൽ മൂവായിരത്തിലധികം മാവ് കർഷകർ ഉണ്ടെന്നാണ് കണക്കാക്കിയത്.തൊട്ടടുത്ത പഞ്ചായത്തുകളിലും കുറ്റ്യാട്ടൂർ മാവ് കർഷകർ ഉണ്ട്.എല്ലാ മാവ് കർഷകരും ചേർന്ന് പ്രതിവർഷം 5000 ടൺ കുറ്റ്യാട്ടൂർ മാങ്ങ ഉല്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. നാട്ടുമാവിനങ്ങളെ പോലെ അധികം ഉയരത്തിൽ വളരാത്ത മാവിനമാണ് കുറ്റ്യാട്ടൂർ മാവ്.മാങ്ങയണ്ടി മുളപ്പിച്ച മാവിൻതൈ സൂര്യപ്രകാശം ലഭിക്കുന്ന വെള്ളം കെട്ടിനിൽക്കാത്ത സ്ഥലങ്ങളിൽ നട്ടു വളർത്തുന്നു.ആവശ്യത്തിന് ജലസേചനം നടത്തുകയും ജൈവവളം ചേർക്കുകയും ചെയ്യാറുണ്ട്.നാലോ അഞ്ചോ വർഷത്തിനുള്ളിൽ കുറ്റ്യാട്ടൂർ മാവ് പുഷ്പിച്ച് കായ്ക്കും. ഗോളാകൃതിയിൽ വലിപ്പം കൂടിയ മാങ്ങയുടെ…
Read More » -
NEWS
സ്പോൺസർ ആവശ്യമില്ല; അഞ്ചുവർഷ,പത്തുവർഷ കാലാവധികളുടെ പുതിയ വിസകളുമായി യുഎഇ വിളിക്കുന്നു
അബുദാബി: വിസ നയത്തില്‍ പുതിയ പരിഷ്കാരങ്ങളുമായി യുഎഇ. വിദഗ്ധരായ പ്രൊഫഷണലുകള്‍ നിക്ഷേപകര്‍, സംരംഭകര്‍ ഫ്രീലാന്‍സര്‍മാര്‍ തുടങ്ങിയവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് അഞ്ച് വര്‍ഷ കാലാവധിയുടെ പുതിയ ‘ഗ്രീന്‍ വിസ’കളും പത്ത് വർഷ കാലാവധിയുടെ പുതിയ ‘ഗോൾഡൻ വിസകളും’ യുഎഇ പ്രഖ്യാപിച്ചു. ഗ്രീൻ വിസ യുഎഇയില്‍ ഒരു സ്പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ ഫ്രീലാന്‍സര്‍മാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കും 5 വര്‍ഷത്തെ റെസിഡന്‍സി വിസ അനുവദിക്കുന്നതാണ് ഗ്രീന്‍ വിസ. റദ്ദാവുകയോ കാലാവധി കഴിയുകയോ ചെയ്‍താലും ആറ് മാസം കൂടി രാജ്യത്ത് തങ്ങാവുന്ന തരത്തില്‍ ഈ വിസകള്‍ക്ക് ഗ്രേസ് പീരിഡ് അനുവദിക്കുകയും ചെയ്യും. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ സ്ഥാപിക്കുന്നതോ അതില്‍ പങ്കെടുക്കുന്നതോ ആയ നിക്ഷേപകര്‍ക്ക് 5 വര്‍ഷത്തെ വിസ അനുവദിക്കും. പ്രതിഭകള്‍, വിദഗ്ധരായ പ്രൊഫഷണലുകള്‍, ഫ്രീലാന്‍സര്‍മാര്‍, നിക്ഷേപകര്‍, സംരംഭകര്‍ എന്നിവരും ഗ്രീന്‍ വിസയ്ക്ക് യോഗ്യതയുള്ളവരായിരിക്കും. ഗോൾഡൻ വിസ നിക്ഷേപകര്‍, സംരംഭകര്‍, അസാധാരണ പ്രതിഭകള്‍, ശാസ്ത്രജ്ഞര്‍, പ്രൊഫഷണലുകള്‍, മികച്ച വിദ്യാര്‍ത്ഥികള്‍, ബിരുദധാരികള്‍, സിനിമ താരങ്ങള്‍ തുടങ്ങിയവര്‍ക്കാണ് 10…
Read More »