NEWS

കാവ്യ മാധവന് വീണ്ടും നോട്ടീസ്; ക്രൈംബ്രാഞ്ച് രണ്ടും കൽപ്പിച്ചു തന്നെ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന് പുതിയ നോട്ടീസ് നല്‍കി ചോദ്യംചെയ്യലിന് വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനം.അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നിടത്ത് കാവ്യാ മാധവന്‍ ചോദ്യംചെയ്യലിന് ഹാജരാകേണ്ട വിധത്തില്‍ പുതിയ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. മുന്‍പ് രണ്ടു തവണ നോട്ടീസ് നല്‍കിയെങ്കിലും കാവ്യയെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല.
ആദ്യതവണ സ്ഥലത്തില്ല എന്ന മറുപടിയും രണ്ടാംതവണ വീട്ടില്‍ മാത്രമേ ചോദ്യംചെയ്യലിന് തയാറാകൂ എന്ന മറുപടിയുമായിരുന്നു കാവ്യ നല്‍കിയത്.പ്രതി ഉള്ള സ്ഥലത്ത് വച്ച്‌ സാക്ഷിയുടെ മൊഴി എടുക്കേണ്ടതില്ല എന്ന നിലപാടാകും ക്രൈംബ്രാഞ്ച് ഇനി സ്വീകരിക്കുക.ഇക്കാര്യം വ്യക്തമാക്കിയുള്ള നോട്ടീസ് ഉടന്‍ കൈമാറും.കാവ്യയുടെ മാതാപിതാക്കളുടെയും ഏറ്റവും അടുത്ത ബന്ധുക്കളുടെയും മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

Back to top button
error: