ഭൂമിയുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് എല്ലാ വര്‍ഷവും ഏപ്രില്‍ 22ന് ലോക ഭൗമ ദിനം ആചരിക്കുന്നത്.കാലാവസ്ഥ വ്യതിയാനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇതിന്റെ പ്രാധാന്യം ഏറെയാണ്.
ഭൂമിയിലെ വിഭവങ്ങളെല്ലാം നാളയെ കുറിച്ച് ചിന്തിക്കാതെ മനുഷ്യൻ ഉപയോഗിക്കുന്നു.ഈ ഗ്രഹത്തിന് എല്ലാം തിരികെ നല്‍കുകയെന്നതാണ് ഇത്തവണത്തെ ഭൗമ ദിനത്തിന്റെ പ്രധാന സന്ദേശം.ബോധവത്കരണത്തിനൊപ്പം ഭൂമിയെ സംരക്ഷിക്കാന്‍ ഊര്‍ജ്ജം നല്‍കുകയാണ് ലക്ഷ്യം.