Month: April 2022

  • Kerala

    അനധികൃത ക്വാറി ഖനനം: താമരശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും കാല്‍കോടിയോളം രൂപ പിഴ ചുമത്തി

    കോഴിക്കോട്: പളളിയുടെ ഉടമസ്ഥതയിലുളള ക്വാറിയില്‍ അനധികൃത ഖനനം നടത്തിയതിന് പളളി വികാരിക്കും താമരശേരി ബിഷപ്പിനും കാല്‍കോടിയോളം രൂപ പിഴ ചുമത്തി ജിയോളജി വകുപ്പ് ഉത്തരവിട്ടു. ഹൈക്കോടതി നിർദേശ പ്രകാരം കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റിന്‍റേതാണ് നടപടി. ഏപ്രില്‍ മുപ്പതിനകം പിഴയൊടുക്കാനാണ് നിർദേശം. കൂടരഞ്ഞി വില്ലേജിലെ താമരശേരി രൂപതയ്ക്ക് കീഴിലുള്ള ലിറ്റില്‍ ഫ്ലവർ ചർച്ചിന് കീഴിലെ സ്ഥലത്ത് വർഷങ്ങളായി പ്രവർത്തിച്ച ക്വാറിക്ക് അനുമതിയില്ലെന്ന് കാട്ടി കാത്തലിക് ലേമെന്‍ അസോസിയേഷനാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. കഴിഞ്ഞ ജനുവരിയില്‍ ഹർജി പരിഗണിച്ച ഹൈക്കോടതി രണ്ട് മാസത്തിനകം നടപടിയെടുക്കാന്‍ നിർദേശിച്ചിരുന്നു. തുടർന്ന് കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റാണ് മാർച്ച് 31ന് പിഴചുമത്തി ഉത്തരവിട്ടത്. കേസിലെ എതിർ കക്ഷികളായ താമരശേരി ബിഷപ്പ് റെമേജിയോസ് പോൾ ഇഞ്ചനാനി, ലിറ്റില്‍ ഫ്ലവർ ചർച്ച് വികാരി ഫാദർ മാത്യു തെക്കെടിയില്‍ എന്നിവർക്കാണ് ഉത്തരവ് അയച്ചിരിക്കുന്നത്. 2002 മുതല്‍ 2010 വരെയുള്ള കാലയളവില്‍ പള്ളിക്ക് കീഴിലെ രണ്ട് ക്വാറികളിലായി 61,900.33 ഘനമീറ്റർ കരിങ്കല്ല് ഖനനം ചെയ്തതായി കണ്ടെത്തി. ഈ…

    Read More »
  • India

    മോദിക്ക് പ്രശംസ, കൂടുതൽ സാധ്യത മുന്നിലുണ്ടെന്ന് പ്രസ്താവന; ഹാർദിക് പട്ടേൽ ബിജെപിയിലേക്കോ?

    ഡല്‍ഹി: ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം തള്ളാതെ കോൺ​ഗ്രസ് ​ഗുജറാത്ത് ഘടകം വർക്കിം​ഗ് പ്രസിഡന്റും പട്ടേൽ വിഭാ​ഗം നേതാവുമായ ഹാർദിക് പട്ടേൽ. കൂടുതൽ സാധ്യതകൾ എപ്പോഴും നിലവിൽ ഉണ്ടെന്നാണ്  ഹാർദിക് പട്ടേലിന്റെ പ്രസ്താവന. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ആണ് പ്രതികരണം. ഭാവി നോക്കേണ്ടതുണ്ട്. തന്നെ കോൺ​ഗ്രസ് സംസ്ഥാന നേതൃത്വം അവഗണിക്കുന്നു. ഹൈക്കമാന്റിനോട് പരാതിയില്ല. രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന് സംഭവിച്ചത് തന്നെയാണ് ഗുജറാത്തിലും നടക്കുന്നത് എന്നും ഹാർദിക് പട്ടേൽ പറഞ്ഞു. കോൺ​ഗ്രസ് നേതൃത്വവുമായി ഹാർദിക് ഇടയുന്നു എന്ന റിപ്പോർട്ടുകൾ ഇടയ്ക്ക് പുറത്തുവന്നിരുന്നു. വർക്കിം​ഗ് പ്രസിഡന്റായി തുടരുമ്പോഴും പാർട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ലെന്ന് ഹാർദിക് ആരോപണമുയർത്തിയിരുന്നു. പട്ടേൽ വിഭാ​ഗത്തിലെ മറ്റൊരു നേതാവായ നരേഷ് പട്ടേലിനെ കോൺ​ഗ്രസിലേക്ക് എത്തിക്കാൻ പ്രശാന്ത് കിഷോർ ചില നീക്കങ്ങൾ നടത്തിയിരുന്നു. ഇതും ഹാർദികിനെ പ്രകോപിപ്പിച്ചു. പിന്നാലെ ​ഒരു ​ഗുജറാത്തി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഹാർദിക് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ചത് വിവാദമായി. രാമക്ഷേത്ര നിർമ്മാണം അടക്കമുള്ള വിഷയങ്ങളെ ഹാർദിക് പിന്തുണയ്ക്കുകയും…

    Read More »
  • Kerala

    എസ്എഫ്‌ഐ ഫാസിസ്റ്റ് സംഘടന, ‘സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം’ കൊടിയില്‍ മാത്രം; എഐഎസ്എഫ് സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ എസ്എഫ്‌ഐക്കെതിരായയി രൂക്ഷവിമര്‍ശനം

    തിരുവനന്തപുരം: എസ്എഫ്‌ഐ ഫാസിസ്റ്റ് സംഘടനയാണെന്ന് എഐഎസ്എഫിന്റെ വിമര്‍ശനം. സ്വാധീനമുള്ള ക്യാമ്പസുകളില്‍ ഫാസിസ്റ്റ് ശൈലിയാണ് എസ്എഫ്‌ഐ സ്വീകരിക്കുന്നത്. ഉത്തരേന്ത്യയില്‍ എബിവിപി നടപ്പാക്കുന്ന ഫാസിസ്റ്റ് രീതി കേരളത്തില്‍ എസ്എഫ്‌ഐ പിന്തുടരുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം മുദ്രാവാക്യം എസ്എഫ്‌ഐയ്ക്ക് കൊടിയില്‍ മാത്രമേയുള്ളു എന്നും സംഘടന വിമര്‍ശിക്കുന്നു. എഐഎസ്എഫ് സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടിലാണ് എസ്എഫ്‌ഐക്കെതിരായ രൂക്ഷവിമര്‍ശനമുളളത്. റിപ്പോര്‍ട്ടിലെ വിമര്‍ശനം എഐഎസ്എഫ് സംസ്ഥാന നേതൃത്വം ആവര്‍ത്തിക്കുകയും ചെയ്തു. എസ്എഫ്‌ഐക്ക് ഏകാധിപത്യ ശൈലിയാണ്. നിരന്തരം എസ് എഫ് ഐ അക്രമം അഴിച്ച് വിടുന്നു. സിപിഎം നേതൃത്വം ഇടപെട്ടിട്ടും അതില്‍ മാറ്റമില്ല. ഇടതു സംഘടനകള്‍ ഒന്നിച്ച് നില്‍ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും എഐഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ രാജ് പറഞ്ഞു.  

    Read More »
  • NEWS

    മദ്യ ലോറി ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

    കണ്ണൂര്‍: പാപ്പിനിശേരിയില്‍ മദ്യം കൊണ്ടുപോകുകയായിരുന്ന ലോറിയിടിച്ചു ഗുരുതരമായി പരുക്കേറ്റ വഴി യാത്രക്കാരി മരിച്ചു.പാപ്പിനിശ്ശേരി കരിക്കിന്‍ കുളത്തെ കുഴിച്ച കണ്ടത്തില്‍ ഹൗസില്‍ കെ.കെ.അഫ്‌സത്ത (58)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ കരിക്കന്‍ കുളത്ത് വച്ചാണ് അപകടം. കാസര്‍ഗോഡ് നിന്നും തിരുവല്ലയിലേക്ക് മദ്യവുമായി പോവുകയായിരുന്ന ലോറിയാണ് ഇടിച്ചത്.ലോറി ഡ്രൈവര്‍ തന്നെ അഫ്‌സത്തിനെ പാപ്പിനിശ്ശേരി എം.എംആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.   ഭര്‍ത്താവ് പരേതനായ മജീദ്. മക്കള്‍ സഫൂറ, സമീറ, റസീന

    Read More »
  • NEWS

    പാറമടയിൽ നിന്ന് പണപ്പിരിവ്; ഡപ്യൂട്ടി കളക്ടറെ സസ്പെൻഡ് ചെയ്തു

    തിരുവനന്തപുരം : കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ സ്പെഷല്‍ സെല്‍ ഡപ്യുട്ടി കലക്ടര്‍ എസ്.സജീദിനെ റവന്യു വകുപ്പ് സസ്പെന്‍ഡ് ചെയ്തു.മന്ത്രി കെ.രാജന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത ഉദ്യോഗസ്ഥന്‍ പാറമട ഉടമകളില്‍ നിന്നു പണം പിരിച്ചതായ വാര്‍ത്തകളെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.   മന്ത്രി കെ.രാജന്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടറോടു നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഔദ്യോഗിക വാഹനത്തിന്റെ ലോഗ് ബുക്കില്‍ രേഖപ്പെടുത്താതെ ‍‍‍‍ഡപ്യുട്ടി കലക്ടറുടെ വാഹനം ഈ മേഖലയില്‍ പോയതായി എഡിഎമ്മിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഡപ്യുട്ടി കലക്ടറുടെ വിശദീകരണവും തൃപ്തികരമായിരുന്നില്ല.

    Read More »
  • NEWS

    കോടതി വളപ്പിൽ വാക്കേറ്റം; പോലീസ് വെടിവെച്ചു 

    ന്യൂഡൽഹി : ഡല്‍ഹിയിലെ രോഹിണി കോടതി വളപ്പില്‍ പോലീസ് വെടിവെപ്പ്. ഗേറ്റിന് മുന്നിൽ കാവൽ നിന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെടിയുതിര്‍ത്തത്.സംഭവത്തിൽ ആർക്കും പരിക്കില്ല. രാവിലെ പത്തുമണിയോടെ രണ്ട് അഭിഭാഷകരുടെ കക്ഷികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു.തുടർന്ന് സംഭവ സ്ഥലത്തേക്ക് കൂടുതല്‍ പേര്‍ എത്തിയതോടെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

    Read More »
  • NEWS

    ക്രെഡിറ്റ് കാർഡുകൾ അടിച്ചേൽപ്പിക്കരുത്, നഷ്ടപരിഹാരം നൽകേണ്ടി വരും: റിസർവ് ബാങ്ക്

    ന്യൂഡൽഹി: ആവശ്യപ്പെടാതെ ഒരാളുടെ പേരിൽ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യു ചെയ്യുകയും പണം ഈടാക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ തുകയുടെ രണ്ടിരട്ടി പിഴയായി തിരിച്ചുകൊടുക്കേണ്ടി വരുമെന്ന് റിസര്‍വ് ബാങ്ക്.പലപ്പോഴും ആളുകള്‍ ആവശ്യപ്പെടാതെ തന്നെ ചില ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. പിഴയ്ക്കു പുറമേ വ്യക്തിക്ക് ആര്‍ബിഐ ഓംബുഡ്‌സ്മാന് പരാതി നല്‍കാം. വ്യക്തിയുടെ സമയനഷ്ടം, ചെലവ്, മാനസികസമ്മര്‍ദം എന്നിവ പരിഗണിച്ച്‌ കൂടുതല്‍ നഷ്ടപരിഹാരവും ആവശ്യപ്പെടാം. ഒരു ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ ഉപയോക്താവില്‍ നിന്ന് അപേക്ഷ ലഭിച്ചാല്‍, അത് കുടിശികയില്ലാത്ത അക്കൗണ്ട് എങ്കില്‍ 7 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കണം. ഇതിനുള്ള അപേക്ഷ ഓണ്‍ലൈന്‍/ഫോണ്‍ അടക്കമുള്ള മാര്‍ഗങ്ങള്‍ക്ക് പകരം തപാലായി നല്‍കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ബന്ധം പിടിക്കാനാവില്ല. 7 ദിവസത്തിനുള്ളില്‍ ക്ലോസ് ചെയ്തില്ലെങ്കില്‍ അധികമുള്ള ഓരോ ദിവസവും 500 രൂപ പിഴയായി ബാങ്ക് ഉപയോക്താവിനു നല്‍കണം. ഒരു വര്‍ഷത്തിനു മുകളില്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിട്ടില്ലെങ്കില്‍ ബാങ്കിന് ഉപയോക്താവിനെ മുന്‍കൂട്ടി…

    Read More »
  • NEWS

    എല്ലാ കോൾ റിക്കോർഡിങ് ആപ്പുകൾക്കും ആപ്പുമായി ഗൂഗിൾ; മെയ് 11 മുതൽ നിരോധനം

    ന്യുയോർക്ക്: ആന്‍ഡ്രോയിഡിലെ സുരക്ഷയും സ്വകാര്യതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചറുകള്‍ വാഗ്‌ദാനം ചെയ്യുന്നതില്‍ നിന്ന് അപ്ലിക്കേഷനുകളെ തടയാന്‍ ഗൂഗിള്‍ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുന്നു. വിദൂര കോള്‍ ഓഡിയോ റെക്കോര്‍ഡിംഗ് നിര്‍ത്തുന്നതിനുള്ള ആന്‍ഡ്രോയിഡിന്റെ പ്രവേശനക്ഷമത ക്രമീകരണങ്ങളിലേത് ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഡെവലപ്പര്‍ നയങ്ങള്‍ ഗൂഗിള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.മെയ് 11 മുതൽ ഇത് പ്രാബല്യത്തിൽ വരും.

    Read More »
  • NEWS

    സ്വന്തം മൂത്രം കുടിക്കും, ഇതാണ് ആരോഗ്യ രഹസ്യം: കൊല്ലം തുളസി

    കൊല്ലം: തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി കൊല്ലം തുളസി. യൂറിന്‍ തെറാപ്പി ആണ് തന്റെ ഗ്ലാമറിന്റെ രഹസ്യമെന്നും യൂറിന്‍ നമ്മുടെ ശരീരത്തിലെ സകല രോഗങ്ങള്‍ക്കും പ്രതിവിധിയാണെന്നും അദ്ദേഹം പറഞ്ഞു.ഗ്ലോബല്‍ ന്യൂസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ സുഹൃത്ത് വഴി വായിച്ച പുസ്തകത്തില്‍ നിന്നുമാണ് യൂറിന്‍ തെറാപ്പിയെ കുറിച്ച്‌ ആദ്യമായി അറിഞ്ഞതെന്ന് താരം പറയുന്നു. ആദ്യമാദ്യം തനിക്ക് മടിയുണ്ടായിരുന്നുവെന്നും, പിന്നീട് സ്വന്തം മൂത്രം കുടിക്കാന്‍ തുടങ്ങിയെന്നും കൊല്ലം തുളസി പറയുന്നു. ‘രാവിലെയും ഉച്ചക്കും മൂത്രം കുടിക്കുക. കണ്ണില്‍ എഴുതുക. ഗാര്‍ഗിളിങ് ചെയ്യുക. മുഖം കഴുകുക അങ്ങനെ ഒരുപാട് പ്രക്രിയകളാണ് അതുകൊണ്ട് ചെയ്യാനുള്ളത്.എനിക്ക് ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി.സകല രോഗങ്ങള്‍ക്കും പ്രതിവിധിയാണ് മൂത്രം. യൂറിന്‍ തെറാപ്പിയെ കുറിച്ച്‌ ബൈബിളിലും ഖുര്‍ആനിലും ഹിന്ദു പുരാണങ്ങളിലും പറയുന്നുണ്ട്’, കൊല്ലം തുളസി പറഞ്ഞു.

    Read More »
  • NEWS

    സംസ്ഥാനത്ത് 68 ബിവറേജസ് ഷോപ്പുകള്‍ കൂടി തുറക്കുന്നു

    തിരുവനന്തപുരം: സംസ്ഥാനത്ത് 68 ബിവറേജസ് ഷോപ്പുകള്‍ കൂടി തുറക്കുന്നു. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് ഷോപ്പുകള്‍ തുറക്കുന്നത്.ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്പന നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവു വന്നതോടെ പൂട്ടേണ്ടി വന്ന ഷോപ്പുകളാണ് ഇതിൽ ഭൂരിഭാഗവും. തിരുവനന്തപുരം-5, കൊല്ലം-6, പത്തനംതിട്ട-1, ആലപ്പുഴ-4, കോട്ടയം-6, ഇടുക്കി-8, എറണാകുളം-8, തൃശൂര്‍-5, പാലക്കാട്-6, മലപ്പുറം-3, കോഴിക്കോട്-6, വയനാട്-4, കണ്ണൂര്‍-4, കാസര്‍കോട്-2 എന്നിങ്ങനെയാണ് ഷോപ്പുകള്‍ തുറക്കുന്നത്. തിരക്ക് ഒഴിവാക്കാന്‍ 170 ഔട്ട്ലറ്റുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ബെവ്‌കോ ശുപാര്‍ശ ചെയ്‌തിരുന്നത്.

    Read More »
Back to top button
error: