CrimeNEWS

ശ്രീനിവാസന്‍ വധം; രണ്ടു പേര്‍ കൂടി പിടിയില്‍

പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ <span;>ഗൂഢാലോചനയില്‍ പങ്കെടുത്തവരില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ശ്രീനിവാസന്‍ വധക്കേസില്‍ അക്രമി സംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കണ്ടെത്തിയെന്നും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.

ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചെന്ന് പൊലീസ് ഇതിനേടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്.  നിലവില്‍ പന്ത്രണ്ട് പ്രതികളാണ് ഒളിവിലുള്ളത്.  ഇന്ന് അറസ്റ്റിലായ നാല് പ്രതികളെ കോടതിയില്‍ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

Signature-ad

മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തുന്നതിന് മുന്‍പ് തന്നെ സഹായികളായി ചിലര്‍ മേലാമുറിയില്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങള്‍ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതും ഇവരായിരുന്നു. ഈ സംഘത്തിലെ 4 പേരാണ് പിടിയിലായത്. പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട ദിവസമാണ് ശ്രീനിവാസന്റെ കൊലപാതകം പദ്ധതിയിട്ടത്. ജില്ലാ ആശുപത്രി മോര്‍ച്ചറിക്ക് പുറകിലിരുന്നാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നും എഡിജിപി അറിയിച്ചു.

Back to top button
error: