NEWS

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിക്ക് ദേശീയ അംഗീകാരം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിക്ക് ദേശീയ അംഗീകാരം.പദ്ധതി (സിഎംഇഡിപി) വിജയകരമായി നടപ്പാക്കിയതിന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനാണ് (കെഎഫ്സി) 2022 ലെ സ്‌കോച്ച്‌ (SKOCH) ദേശീയ അവാര്‍ഡ് ലഭിച്ചത്.ദേശീയതലത്തില്‍ ഡിജിറ്റല്‍, സാമ്ബത്തിക, സാമൂഹിക മേഖലകളിലെ മികച്ച ശ്രമങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരമാണിത്.
 

സംരംഭക അഭിരുചിയുള്ള തൊഴില്‍രഹിതര്‍ക്ക് സംരംഭങ്ങള്‍ സ്ഥാപിക്കാന്‍ അഞ്ച് ശതമാനം പലിശ നിരക്കില്‍ ഒരു കോടി രൂപ വരെ ലളിത വ്യവസ്ഥകളില്‍ വായ്പ നല്‍കുന്ന പദ്ധതിയാണ് സിഎംഇഡിപി. ഇതു മുഖാന്തരം ഇതുവരെ 1894-ലധികം യൂണിറ്റുകള്‍ സ്ഥാപിക്കുകയും 158 കോടി രൂപ വായ്പ അനുവദിക്കുകയും ചെയ്തു.ഇന്ത്യയിൽ തന്നെ ഏറ്റവും ഉയർന്ന കണക്കാണ് ഇത്.

Back to top button
error: