NEWS

ഇന്ത്യയിൽ വിഡ്ഡി ദിനമില്ല;അച്ഛേ ദിന്‍ മാത്രം:ശശി തരൂർ എംപി

ലോക വിഡ്ഢി ദിനത്തിൽ ബിജെപിയെ ട്രോളി ശശി തരൂര്‍ എംപി.ഏപ്രില്‍ ഫൂള്‍ എന്നത് പാശ്ചാത്യ ആശയമാണെന്നും ഇന്ത്യയില്‍ ഇങ്ങനെയൊരു ​ദിനമില്ലെന്നും പകരം ഇന്ത്യക്കാര്‍ അന്ന് അച്ഛേ ദിന്‍ ആയാണ് ആഘോഷിക്കുന്നതെന്നുമായിരുന്നു ശശി തരൂരിന്റെ ട്രോള്‍.

രാജ്യത്തെ ഇന്ധന വില വര്‍ധനയുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബിജെപി സര്‍ക്കാരിന്റെ മുദ്രാവാക്യമായ അച്ഛേ ദിന്നിനെ ശശി തരൂര്‍ കളിയാക്കിയത്.

Back to top button
error: