ബിരിയാണി കഴിച്ചാല്‍ കുട്ടികളുണ്ടാവില്ലെന്ന ഹിന്ദുത്വ സംഘനകളുടെ പ്രചാരണത്തിന് ചുട്ട മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി.പകരം ഉള്ളിക്കറി കഴിച്ചാൽ മതിയോന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.തമിഴ്‌നാട്ടിലെ മുസ്‌ലിം വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തുന്ന വ്യാജ പ്രചാരണത്തിന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.
ബിരിയാണിയില്‍ വന്ധ്യതയ്ക്ക് കാരണമാകുന്ന ഗുളികകള്‍ ചേര്‍ക്കുന്നു എന്ന പ്രചാരണമാണ് വ്യാപകമായി നടക്കുന്നത്. ഹിന്ദുക്കളെ വന്ധ്യംകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കടകള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ ആരോപിക്കുന്നത്. രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും കഴിഞ്ഞ വര്‍ഷം സമാന രീതിയില്‍ പ്രചാരണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുറിപ്പുകളും ബിരിയാണി ജിഹാദ് ഇന്‍ കോയമ്ബത്തൂര്‍ എന്ന പേരിലെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.പിന്നാലെ വ്യാജ വാര്‍ത്തകള്‍ പങ്കുവയ്ക്കരുത് എന്നാവശ്യപ്പെട്ട് കോയമ്ബത്തൂര്‍ സിറ്റി പൊലീസ് പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു.