Month: April 2022
-
Kerala
ചലച്ചിത്രതാരം റെബ മോണിക്കയുടെ വിവാഹം മാതൃകയായി, സല്‍ക്കാരവേദിയില്‍ 22 പേരുടെ സമൂഹ വിവാഹവും
വിനീത് ശ്രീനിവാസൻ്റെ ‘ജേക്കബിന്റെ സ്വർഗരാജ്യ’ത്തിലെ ചിപ്പിയിലൂടെ പ്രേക്ഷകമനം കവർന്ന നടി റെബ മോണിക്കയുടെ വിവാഹം സമൂഹത്തിന് ഒരു സന്ദേശമായി. ആ വിവാഹ സല്‍ക്കാരവേദിയില്‍ മറ്റ് 22 പേരുടെകൂടി വിവാഹം നടത്തിയാണ് കുടുംബം മാതൃക സൃഷ്ടിച്ചത്. റെബ മോണിക്ക ജോണിന്റെ ഭര്‍തൃ കുടുംബമാണ് വിവാഹ സല്‍ക്കാര വേദി സമൂഹവിവാഹ വേദിയാക്കി മാറ്റിയത്. വയനാട് മാനന്തവാടി സ്വദേശിയും ദുബൈയില്‍ ഉദ്യോഗസ്ഥനുമായ ജോയ്മോന്‍ ജോസഫുമായുള്ള റെബയുടെ വിവാഹം ജനുവരി 10ന് ബംഗളൂരുവില്‍ വച്ചാണ് നടന്നത്. മാര്‍ച്ച് 27ന് മാനന്തവാടി സെന്‍റ് പാട്രിക് സ്കൂളിലാണ് വിവാഹ സല്‍ക്കാരവും ഒപ്പം സമൂഹ വിവാഹമേളയും സംഘടിപ്പിച്ചത്. മാനന്തവാടി വടക്കേടത്ത് ജോസഫ്, ജോളി ദമ്പതിമാരുടെ മകനാണ് ജോയ്മോന്‍ ജോസഫ്. മകന്‍റെ വിവാഹച്ചെലവ് ചുരുക്കി ആ പണം ഉപയോഗിച്ച് സമൂഹവിവാഹം സംഘടിപ്പിക്കുക എന്ന തങ്ങളുടെ ആഗ്രഹം മകനെയും മരുമകളെയും അറിയിച്ചു. ഇരുവരുടെയും പിന്തുണയോടെ ജനപ്രതിനിധികളുടെയും മറ്റും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മന്ത്രി റോഷി അഗസ്റ്റിന്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. സ്ത്രീധനത്തിനെതിരായ സന്ദേശം എന്ന…
Read More » -
India
സിയറ്റ്, എം.ആര്‍.എഫ്, അപ്പോളോ ടയേഴ്‌സ് ഓഫീസുകളിൽ സിസിഐ റെയ്ഡ്
ന്യൂഡല്‍ഹി: ആഭ്യന്തര ടയര്‍ നിര്‍മാതാക്കളായ സിയറ്റ് ലിമിറ്റഡ്, മദ്രാസ് റബ്ബര്‍ ഫാക്ടറി (എം.ആര്‍.എഫ്), അപ്പോളോ ടയേഴ്‌സ് എന്നിവയുടെ ഓഫീസുകളിലും കെട്ടിടങ്ങളിലും കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്. സിഎന്‍ബിസി-ടിവി 18 ആണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മത്സര ലംഘനവും കാര്‍ട്ടിലൈസേഷനും ആരോപിച്ചാണ് റെയ്ഡ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോമ്പറ്റീഷന്‍ കമ്മീഷന്‍ മുംബൈയിലെ സിയറ്റ് ആസ്ഥാനം, ചെന്നൈയിലെ എംആര്‍എഫ് ഓഫീസ്, ഗുരുഗ്രാമിലെ അപ്പോളോ ടയേഴ്‌സ് ഓഫീസ് എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തി. നേരത്തെ കാര്‍ട്ടിലൈസേഷനില്‍ ഏര്‍പ്പെട്ടതിന് അഞ്ച് ടയര്‍ നിര്‍മ്മാതാക്കള്‍ക്കും ടയര്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും സിസിഐ പിഴ ചുമത്തിയിരുന്നു. അപ്പോളോ ടയറിന് 425.53 കോടി രൂപയും എംആര്‍എഫിന് 622.09 കോടി രൂപയും സിയറ്റിന് 252.16 കോടി രൂപയും ജെകെ ടയറിന് 309.95 കോടി രൂപയും ബിര്‍ള ടയറിന് 178.33 കോടി രൂപയുമാണ് പിഴ ചുമത്തിയത്. ഇന്ത്യയിലെ ടയര്‍ ഉല്‍പ്പാദനത്തിന്റെ 90 ശതമാനവും നിയന്ത്രിക്കുന്നത് അഞ്ച് ടയര്‍ കമ്പനികളാണ്. ഓട്ടോമോട്ടീവ്…
Read More » -
World
റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരേ യുഎസ്
ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് ഇന്ത്യ കുറഞ്ഞ വിലക്ക് കൂടുതല്‍ എണ്ണ വാങ്ങുന്നതിനെതിരേ യു.എസ്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയെ അപകടത്തിലാക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കുന്നു. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റഷ്യക്ക്മേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് യുഎസ് മുന്നറിയിപ്പെന്നാണ് സൂചന. നിലവിലെ യുഎസ് ഉപരോധങ്ങള്‍ ലോകരാജ്യങ്ങളെ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെ വിലക്കുന്നില്ല. അതേസമയം, സാധാരണ വാങ്ങുന്നതിലധികം എണ്ണ റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതില്‍നിന്ന് ലോകരാജ്യങ്ങളെ വിലക്കാനുള്ള നടപടികളുമായാണ് അമേരിക്ക മുന്നോട്ട് പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്താനിരിക്കെയാണ് യുഎസിന്റെ ഭീഷണി. ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ സ്പോട്ട് ടെന്‍ഡറിലൂടെയാണ് റഷ്യന്‍ കമ്പനികളില്‍ നിന്നും എണ്ണ വാങ്ങുന്നത്. ഫെബ്രുവരി 24 മുതല്‍ ഇതുവരെ 13 മില്യണ്‍ ബാരല്‍ എണ്ണ ഇത്തരത്തില്‍ വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2021ലാകെ 16 മില്യണ്‍ ബാരല്‍ എണ്ണ മാത്രമാണ് ഇന്ത്യ വാങ്ങിയത്.
Read More » -
NEWS
തമിഴ്നാടിന് നല്‍കാനുള്ള കുടിശ്ശിക ഉടൻ തീര്‍പ്പാക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
തമിഴ്നാടിന് നല്‍കാനുള്ള കുടിശ്ശിക ഉടൻ തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.കേന്ദ്രത്തില്‍ നിന്നുള്ള കുടിശ്ശിക 20,860.40 കോടി രൂപയാണെന്നും അതില്‍ ജി.എസ്.ടി നഷ്ടപരിഹാരം 13,504.74 കോടി രൂപയാണെന്നും അദ്ദേഹം ധനമന്ത്രി നിര്‍മല സീതാരാമന് നല്‍കിയ മെമ്മോറാണ്ടത്തില്‍ പറഞ്ഞു. കൊവിഡ് സംസ്ഥാനത്തിന്റെ വരുമാനത്തെ സാരമായി ബാധിച്ചതിനാല്‍, നിലവില്‍ കൊവിഡ് സാഹചര്യം സാധാരണനിലയില്‍ ആയിട്ടും തമിഴ്‌നാട് ‘കടുത്ത സാമ്ബത്തിക സമ്മര്‍ദ്ദം’ അഭിമുഖീകരിക്കുകയാണ്.തരാനുള്ള കുടിശ്ശികയില്‍ ധനമന്ത്രാലയത്തില്‍ നിന്നുള്ള ചരക്ക് സേവന നികുതി നഷ്ടപരിഹാര കുടിശ്ശികയാണ് ഏറ്റവും ഉയര്‍ന്നതതെന്നും അദ്ദേഹം പറഞ്ഞു. .
Read More » -
Business
വാഹന ഘടക നിര്‍മ്മാണ മേഖല 10 ശതമാനം വളര്‍ച്ച നേടിയേക്കുമെന്ന് ഐസിആര്‍എ
ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ വാഹന ഘടക നിര്‍മ്മാണ മേഖല 8 മുതല്‍ 10 ശതമാനം വരെ വളര്‍ച്ച നേടിയേക്കുമെന്ന് ചൂണ്ടിക്കാട്ടി റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ. വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍, ഉത്പന്നങ്ങളുടെ വിലവര്‍ധന തുടങ്ങിയ പ്രതിസന്ധികള്‍ വരുന്ന സാമ്പത്തിക വര്‍ഷം പകുതിയോടെ കുറഞ്ഞതാണ് മേഖലയ്ക്ക് കൂടുതല്‍ വളര്‍ച്ച ലഭിക്കാന്‍ കാരണമാകുകയെന്നും റേറ്റിംഗ് ഏജന്‍സി ഇറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം മേഖലയ്ക്ക് 13 മുതല്‍ 15 ശതമാനം വരെ വളര്‍ച്ച ലഭിച്ചിരുന്നുവെന്നും പ്രാദേശികതലത്തില്‍ നടത്തിയ ഒഇഎം (ഒറിജിനല്‍ എക്വിപ്‌മെന്റ് മാനുഫാക്ചറിംഗ്) നിര്‍മ്മാണം, കയറ്റുമതി, ചരക്കുകളുടെ വിലയിലെ മാറ്റം എന്നിവയാണ് മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നത്. സെമികണ്ടക്ടറിന്റെ ദൗര്‍ലഭ്യം ഉള്‍പ്പടെ ഒഇഎം ഘടകങ്ങളുടെ ഡിമാന്‍ഡിനെ ബാധിച്ചിരുന്നുവെന്ന് ഐസിആര്‍എ ലിമിറ്റഡ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിനൂറ്റാ. എസ് വ്യക്തമാക്കി. സെമികണ്ടക്ടര്‍ ക്ഷാമം ഉണ്ടായിരുന്നില്ല എങ്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷം മികച്ച കയറ്റുമതി വളര്‍ച്ച നേടാന്‍ സാധിക്കുമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വ്യക്തിഗത പുരോഗതി,…
Read More » -
NEWS
വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 8 കിലോഗ്രാം അരി
തിരുവനന്തപുരം: മുന്‍ഗണനേതര വിഭാഗത്തില്‍പെടുന്ന വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 8 കിലോഗ്രാം അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും.ഡിസംബറില്‍ 5 കിലോ ആയിരുന്ന അരി വിഹിതം ജനുവരി മുതല്‍ 7 കിലോയാക്കിയിരുന്നു. 92 ലക്ഷത്തില്‍ പരം കാര്‍ഡ് ഉടമകളില്‍ ഏകദേശം 28.30 ലക്ഷം വെള്ള കാര്‍ഡ് ഉടമകളാണ്. ഇവയിലാകെ 1.12 കോടി അംഗങ്ങളുണ്ട്. മുന്‍ഗണനേതര വിഭാഗത്തില്‍പെടുന്ന നീല കാര്‍ഡുകാര്‍ക്ക് 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ ഈ മാസവും ലഭിക്കും. പിങ്ക്, മഞ്ഞ കാര്‍ഡിലെ അംഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെഎവൈ പദ്ധതി പ്രകാരം സൗജന്യമായി നല്‍കുന്ന 4 കിലോ അരിയും ഒരു കിലോ ഗോതമ്ബും ഈ മാസവും തുടരും.
Read More » -
Business
ഫെബ്രുവരിയില്‍ 8 തന്ത്രപ്രധാന മേഖലകളില്‍ 5.8 ശതമാനം വളര്‍ച്ച
ന്യൂഡല്‍ഹി: തന്ത്രപ്രധാന മേഖലകളില്‍ എട്ട് വിഭാഗങ്ങളിലെ ഉത്പാദനം ഫെബ്രുവരിയില്‍ 5.8 ശതമാനം വര്‍ധിച്ചു. കല്‍ക്കരി, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, സിമന്റ് വ്യവസായങ്ങള്‍ എന്നിവയുടെ മെച്ചപ്പെട്ട ഉത്പാദനം മൂലം കഴിഞ്ഞ നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് അടിസ്ഥാന നിര്‍മാണ മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രധാന മേഖലകളിലെ ഉത്പാദനം 3.3 ശതമാനം കുറഞ്ഞിരുന്നു. എന്നാല്‍, ഈ വര്‍ഷം ജനുവരിയില്‍ നാല് ശതമാനം വളര്‍ച്ച നേടി. ഫെബ്രുവരിയില്‍ കല്‍ക്കരി ഉത്പാദനം 6.6 ശതമാനവും, പ്രകൃതി വാതകം 12.5 ശതമാനവും ഉയര്‍ന്നപ്പോള്‍, റിഫൈനറി ഉത്പന്നങ്ങള്‍ 8.8 ശതമാനവും, സിമന്റ് അഞ്ച് ശതമാനവും വളര്‍ച്ച കൈവരിച്ചു. എന്നാല്‍ മറുവശത്ത് ക്രൂഡ് ഓയിലി?ന്റേയും, വളത്തിന്റേയും ഉത്പാദനം കുറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നീ എട്ട് അടിസ്ഥാന മേഖലകളിലെ വളര്‍ച്ചാ നിരക്ക് ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍…
Read More » -
സ്വര്‍ണ വിലയില്‍ വര്‍ധന; ഗ്രാമിന് 45 രൂപ കൂടി
കൊച്ചി: ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 360 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,480 രൂപയായി. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 4810 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ നാല് ദിവസത്തില്‍ മൂന്ന് തവണ വിലയില്‍ ഇടിവ് ഉണ്ടാവുകയും ഇന്നലെ മാറ്റമില്ലാതെ തുടരുകയും ചെയ്ത് സ്വര്‍ണവിലയാണ് ഇന്ന് കൂടിയത്. മൂന്നാഴ്ചക്കിടെ ഏകദേശം 2500 രൂപ വരെ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്. സ്വര്‍ണവിലയില്‍ വര്‍ധന റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.
Read More » -
Kerala
36കാരി വീട്ടമ്മയുടെ ഫോണിലേക്ക് അശ്ലീലചിത്രങ്ങളും, വീഡിയോയും അയച്ചആത്മീയ ഗുരു അകത്തായി, ചോദ്യം ചെയ്ത ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തു
കൊച്ചി: ഒരു ആൾദൈവം കൂടി ജയിലറയ്ക്കുള്ളിലായി. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഹിന്ദു ആത്മീയ ഗുരു എന്ന് അവകാശപ്പെടുന്ന സ്വാമി ദത്താത്രേയ സായ് സ്വരൂപാനന്ദാണ്, യുവതിയുടെ ഫോണിലേക്ക് തുടർച്ചയായി അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ചു എന്ന പരാതിയില്‍ പൊലീസ് പിടിയിലായത്. തോപ്പുംപടി സ്വദേശിനിയായ 36കാരിയുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മാര്‍ച്ച് 10നാണ് തോപ്പുംപടി പൊലീസ് യുവതിയുടെ പരാതിയിന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ജനുവരി 29നും മാര്‍ച്ച് എട്ടിനും ഇടയില്‍ തന്റെ ഫോണിലേക്ക് നിരവധി അശ്ലീല സന്ദേശങ്ങള്‍ സ്വരൂപാനന്ദ അയച്ചതായാണ് യുവതിയുടെ പരാതി. ഇത് ചോദ്യം ചെയ്ത തന്റെ ഭര്‍ത്താവിനെ ഇയാള്‍ കൊല്ലാൻ ഗുണ്ടകളെ അയച്ചതായും പരാതിയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി സ്വരൂപാനന്ദ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നു. അഖില ഭാരതിയ ഹിന്ദു മഹാസഭയുടെ സംസ്ഥാന പ്രസിഡന്റാണ് താനെന്ന് ഇയാള്‍ അവകാശപ്പെടുന്നു. എന്നാല്‍ സ്വരൂപാനന്ദയ്ക്ക് സംഘടനയുമായി ബന്ധമില്ലെന്ന് അഖില ഭാരതിയ ഹിന്ദു മഹാസഭ അറിയിച്ചു. സ്വരൂപാനന്ദയ്ക്ക് എതിരെ നേരത്തേയും നിരവധി…
Read More » -
Kerala
പൂജപ്പുരയിലെ തടവുകാര്‍ വിതുമ്പിക്കരഞ്ഞ് നല്‍കിയ ഒരു അത്യപൂര്‍വ യാത്രയയപ്പ്
തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ജയില്‍ ആസ്ഥാനകാര്യ ഡി.ഐ.ജി: എസ് സന്തോഷിന് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി തടവുകാര്‍. കെട്ടിപ്പിടിച്ചും വിതുമ്പിക്കരഞ്ഞുമാണ് ജയില്‍ ഡി.ഐ.ജിയെ തടവുകാര്‍ യാത്രയാക്കിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിനുള്ളില്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിലാണ് ജയില്‍ അന്തേവാസികള്‍ പ്രിയപ്പെട്ട ഉദ്യോഗസ്ഥന് അത്യപൂര്‍വമായ യാത്രയയപ്പ് നല്‍കിയത്. ജയില്‍ അന്തേവാസികള്‍ക്ക് തന്നോടുള്ള സ്നേഹമാണ് അവര്‍ പ്രകടിപ്പിച്ചത്. അവരോടെല്ലാം വിടപറയേണ്ടി വരുന്നതില്‍ ഏറെ സങ്കടമുണ്ടെന്നും അതുകൊണ്ടാണ് യാത്രയയപ്പില്‍ കണ്ണുനിറഞ്ഞതെന്നും സന്തോഷ് പ്രതികരിച്ചു. ‘വൈകാരികമായ ബന്ധമാണ് ജയില്‍ അന്തേവാസികള്‍ക്കും പോലീസുകാര്‍ക്കും ഇടയിലുള്ളത്. കുടുംബങ്ങളിലെ ബന്ധങ്ങള്‍ക്ക് സമാനമാണിത്. അവരുടെ വിഷമങ്ങളും സന്തോഷങ്ങളും ഞങ്ങളുതേതുമാണ്. മറ്റേതെങ്കിലും ഒരു ജോലി പോലെയല്ല ജയില്‍ വകുപ്പിലെ ജോലി. മനസുകൊണ്ട് ജോലി ചെയ്ത്, മനസുകൊണ്ട് അന്തേവാസികള്‍ ഏറ്റുവാങ്ങുന്ന ജോലിയാണിത്’, സന്തോഷ് പറഞ്ഞു. മുപ്പത്തിയൊന്നര വര്‍ഷത്തെ സേവനത്തിനിടെ രാവും പകലുമായി ഒരുപാട് സമയംചെലവഴിച്ച ജയിലാണ് പൂജപ്പുരയിലേത്. അവസാനനിമിഷം ഇവിടെയെത്തി അന്തേവാസികളെ കാണണ്ടെന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ അവരെല്ലാം ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പോകാതിരിക്കാന്‍ കഴിഞ്ഞില്ല. എല്ലാവരേയും വ്യക്തിപരമായി…
Read More »